നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

.....അസമത്വങ്ങളും വ്യർത്ഥ സ്വപ്നങ്ങളും...

.....അസമത്വങ്ങളും വ്യർത്ഥ സ്വപ്നങ്ങളും...

വർഷത്തിലെ എല്ലാ ദിവസങ്ങളെയും പ്രകാശിപ്പിക്കുന്നത് സൂര്യനാണെങ്കിൽ ഒരു ദിവസം മറ്റൊന്നിനെക്കാൾ മെച്ചപ്പെട്ടതാകുന്നതെങ്ങനെ? ദൈവത്തിന്റെ നിശ്ചയമനുസരിച്ചാണ് അവ വ്യത്യസ്തമാകുന്നത്. ഋതുക്കളും ഉത്സവങ്ങളും നിർണ്ണയിച്ചതും ദൈവമാണ്. ചില ദിവസങ്ങളെ അവിടുന്ന് ഉന്നതവും സംപൂജ്യവും മറ്റു ദിവസങ്ങളെ സാധാരണവുമാക്കി...
മനുഷ്യൻ ഉരുവായത് മണ്ണിൽ നിന്നാണ് അവസാനം മണ്ണോടുതന്നെ ചേരുകയും ചെയ്യുന്നു. ദൈവം ചിലരെ അനുഗ്രഹിച്ചുയർത്തുന്നു.മറ്റുചിലരെ വിശുദ്ധീകരിച്ച് തന്നോടടുപ്പിക്കുന്നു. വേറെ ചിലരെ ശപിച്ചു താഴ്ത്തുകയും സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്യുന്നു...
കുശവന്റെ കൈയ്യിലെ കളിമണ്ണുപോലെയാണ് ദൈവത്തിന്റെ കൈയ്യിൽ മനുഷ്യർ. ദൈവം തന്റെ ഇഷ്ടത്തിനനുസരിച്ച് എല്ലാവർക്കും അനുഗ്രഹങ്ങൾ നൽകുന്നു. നന്മ തിന്മയുടെയും ജീവൻ മരണത്തിന്റെയും വിപരീതമാണ്. പിന്നിലേക്കു പോകുന്ന മനുഷ്യൻ ദൈവാനുഗ്രഹത്താൽമാത്രം മുന്നിലേക്കെത്തപ്പെടുന്നു...
ജീവിതത്തിലൊരിക്കലും ഭാര്യയ്ക്കോ, പുത്രനോ, സഹോദരനോ, സ്നേഹിതനോ നിന്റെമേൽ അധികാരം കൊടുക്കരുത്, നിന്റെ സമ്പാദ്യങ്ങളും കൊടുക്കരുത് കാരണം, ചിലപ്പോൾ നിന്റെ മനസ്സുമാറി നീയതൊക്കെ തിരിച്ചു ചോദിച്ചേക്കാം. ശ്വാസം പോകുന്നതുവരെ നിന്റെ സ്ഥാനം കരസ്ഥമാക്കാൻ നീ ആരെയും അനുവദിക്കരുത്. വേറൊന്ന്, ഇന്നത്തെ കാലത്ത് മക്കളെ ആശ്രയിക്കുന്നതിനെക്കാൾ നല്ലത് അവർ നിന്നെ ആശ്രയിക്കാൻ ഇടകൊടുക്കുന്നതാണ്...
നമ്മൾ ചെയ്യുന്ന പ്രവൃത്തികളിലെല്ലാം ആത്മാർത്ഥതയുണ്ടാകാൻ ശ്രമിക്കാം. അലസതകൾ മനസ്സിനെ നിയന്ത്രണത്തിൽ നിന്നും വഴിതെറ്റിക്കുന്നു അതുമൂലം, തിന്മകൾ ചെയ്യാൻ മനസ്സ് നിർബ്ബന്ധിതമാകുന്നു...
സ്വപ്നങ്ങളെ ഒരിക്കലും ആശ്രയിക്കരുത് അത് നിഴലിനെ പിടിക്കുന്നതിനു തുല്യമാണ്. കാറ്റിനെ കൈയ്യിൽ പിടിക്കാമെന്ന് ഒരിക്കലും കരുതരുത് കാരണമത് അസാധ്യമാണ്...
അശുദ്ധിയിൽ നിന്നും ശുദ്ധിയുണ്ടാകുമോ? അതുപോലെ അസത്യത്തിൽ നിന്നും സത്യവും? സ്വപ്നങ്ങൾ അനേകരെ വഞ്ചിക്കുകയും വഴിതെറ്റിക്കുകയും ചെയ്തിട്ടുണ്ട്. അവയിൽ ആശ്രയിച്ചവർ പരാജയം രുചിച്ചറിഞ്ഞിട്ടുമുണ്ട്...
സത്യസന്ധമായ ചുണ്ടുകളിൽ അറിവിന്റെ പൂർണ്ണതയുണ്ടായിരിക്കുമെന്നും. വിദ്യാഭാസമുള്ളവൻ ഒരുപാടുകാര്യങ്ങൾ മനസ്സിലാക്കുന്നു. അനുഭവജ്ഞാനമുള്ളവർ വിവേകത്തോടെ സംസാരിക്കുകയും ചെയ്യുന്നു...
ചില ഉപദേശങ്ങളും, ഉപമകളും മനുഷ്യന്റെ ബുദ്ധിക്കു പ്രകാശമേകുമെന്ന് കരുതുന്നതിനാൽ കുറിക്കുന്നിത്...
.............................. മനു ......................................

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot