Slider

പൂമ്പാറ്റ

0
പൂമ്പാറ്റ.
ഓർമ്മയിൽ പൂക്കുന്നൊരുന്മാദഗന്ധമായ്
നീയെന്നുമെന്നിൽ നിറഞ്ഞു നിൽക്കും.
ഓർക്കുമ്പോഴൊക്കെയും മധുരം തരുന്നോരു
മഴവില്ലു പോലെ വിരിയില്ലേ നീ..
കാണാതിരിക്കുമ്പോൾ കേൾക്കുന്ന ഗാനമായ്
നീയെൻ്റെയുള്ളിലെ നാദമാകും.
മഴയിൽ നനഞ്ഞോരു ചന്തവുമായ്
മിഴിയിൽ കൊരുത്തിട്ട മോഹം തരൂ..
മാമ്പൂ മണവുമായ് നീയണയുംന്നേരം
മാറോടു ചേർത്തു ഞാനോമനിക്കും.
ചുംബനം തേടുന്ന പൂക്കളിൽ തേനെല്ലാം
വണ്ടിനെപ്പോലെ കവർന്നെടുക്കും.
പൂന്തേനുണ്ടു മതിമറക്കുന്നൊരു
പൂമ്പാറ്റ പോലെ പറന്നുയരും.
ബാബു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo