Slider

#പാഥേയം 20.10.2017.

0

ഒരു ഗ്രൂപ്പിൽ കവിതാമത്സരത്തിൽ എനിക്ക് രണ്ടാം സ്ഥാനം ലഭിച്ച കവിത;
#പാഥേയം 20.10.2017.
------------------------- പാടവരമ്പത്തെയമ്പലത്തിണ്ണയിൽ കണ്ടു ഞാൻ വാടി,നരച്ചൊരാഭ്രാന്തനെ.........
ആരെയോ പരതും മിഴികളും... വിളർത്ത ശരീരവും.......…വികൃതശബ്ദങ്ങളും........ 
കാലിലെമുറിവിൽ ചങ്ങലക്കണ്ണികൾ
ചേർന്നമരുമ്പോളങ്ങ്...... കാറിക്കരയുന്നവൻ 'അമ്മേ'യെന്ന്..................
നരച്ചയോർമ്മകൾ ചിന്തയിൽ വീശിയടിക്കുമ്പോൾ
പൊട്ടിച്ചിരിക്കുന്നു,…കരയുന്നു,…..പാവം.................
അവനുമൊരമ്മയുണ്ടാകാമെവിടെയോ.................
അവനെ കാത്തു പ്രതിഷ്ഠയായോരമ്മ........
പെട്ടെന്നൊരോർമ്മതൻ പെയ്തിറക്കത്തിൽ ….
നാറുന്നഭാണ്ഡം കെെയിട്ടു തപ്പി............ നനവാർന്ന മിഴികളാലെന്തോ തിരഞ്ഞ്....
കരയുന്നു പാവം……… ഒച്ചയില്ലാതെ.......
നട്ടുച്ചവെയിലിൻ്റെ കോളിളക്കത്തിൽ
കത്തുന്ന വയറിൻ്റെ വിശപ്പായിരിക്കാം........
മാതൃവാത്സല്യമാമഴ
നൂലിഴ കെട്ടിയ പാഥേയമോർമ്മയിൽ
നിഴലിട്ടതാവാം……..
സ്നേഹവിശപ്പാറ്റിയോരമ്മതൻ പാഥേയം …….കാണാതെ...
നുകരാതെ... സ്നേഹത്താലേറ്റം...കരഞ്ഞതാവാം....
#പിൻകുറിപ്പ്: മനസ്സിൻ്റെ വിഭ്രാന്തിയിൽ നാടുചുറ്റുമ്പോളും....വയറിൻ്റെ വിശപ്പറിഞ്ഞില്ലെങ്കിലും...അമ്മസ്നേഹം കൊതിക്കുന്ന മനസ്സിനു താളം തെറ്റിയില്ല...
അവൻ അമ്മയുടെ 'സ്നേഹപ്പൊതി' -'പാഥേയം ' തൻ്റെ ഭാണ്ഡത്തിൽ ഭ്രാന്തമായി തപ്പുകയാണ്....
#sreeja jayachandran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo