അക്ഷരങ്ങളായിരുന്ന
വളുടെ ഭാണ്ഡം നിറയെ
ഒരിക്കലും തന്നെ വിട്ടു
പോകില്ലെന്നു വിശ്വസിച്ചിരുന്നവ
വിരൽത്തുമ്പിൽ നേടിത്തന്ന
ഒരു പിടി സൗഹൃദങ്ങൾ
ഒരു യാത്ര പോലും പറയാതെ
ആശയങ്ങളുപേക്ഷിച്ച മനസ്സിനോട്
പരിഭവിച്ചകന്നവ..
മഷി വറ്റിയ തൂലികയെ തനിച്ചാക്കി
പോയ് മറഞ്ഞവ
അക്ഷരങ്ങളേ .. നിങ്ങൾ നൽകിയ
തിരിച്ചറിവാണിത്
നിങ്ങളായിരുന്നവളിലെ ജീവസ്സ്
പോകരുതൊരിയ്ക്കലും
ഭ്രാന്തമായൊരു മനസ്സിനെയവളിലേൽപ്പിച്ച്
തിരികെ വരുക....
Anju
വളുടെ ഭാണ്ഡം നിറയെ
ഒരിക്കലും തന്നെ വിട്ടു
പോകില്ലെന്നു വിശ്വസിച്ചിരുന്നവ
വിരൽത്തുമ്പിൽ നേടിത്തന്ന
ഒരു പിടി സൗഹൃദങ്ങൾ
ഒരു യാത്ര പോലും പറയാതെ
ആശയങ്ങളുപേക്ഷിച്ച മനസ്സിനോട്
പരിഭവിച്ചകന്നവ..
മഷി വറ്റിയ തൂലികയെ തനിച്ചാക്കി
പോയ് മറഞ്ഞവ
അക്ഷരങ്ങളേ .. നിങ്ങൾ നൽകിയ
തിരിച്ചറിവാണിത്
നിങ്ങളായിരുന്നവളിലെ ജീവസ്സ്
പോകരുതൊരിയ്ക്കലും
ഭ്രാന്തമായൊരു മനസ്സിനെയവളിലേൽപ്പിച്ച്
തിരികെ വരുക....
Anju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക