ഒരിക്കൽ ഒരിടത്ത്...
👠
👞
പൊൻവെയിൽ കിരണങ്ങളേറ്റ് സ്വർണ്ണപ്രഭതൂകി നാണിച്ചുനിൽക്കുമൊരാ നെൽചെടിയെപോലെയവൾ മുന്നിൽ വന്നു നിന്നു..!
കതിർമണി കൊത്തിയെങ്ങോ
പറന്ന്പോയൊളിക്കാൻ വെമ്പുന്ന പച്ച പനങ്കിളിയായ് അയാളും..!
നീർമാതളങ്ങൾ പൂത്തുലഞ്ഞു ഒരായിരംതിരിയിട്ട കൽവിളക്കുകൾ പോലെ..!
"ഈ വർണ്ണങ്ങൾ ഞാനെടുക്കട്ടെ
എന്റെ സ്വപ്നങ്ങൾക്ക് സ്വർണ്ണ വർണ്ണമേകാൻ"
ആ കണ്ണിലേക്ക്നോക്കി അയാളവളുടെ കാതിൽ സ്വാകാര്യമായി മന്ത്രിച്ചു....
കാതിൽവീണവാക്കുകൾ അവളുടെ മനസ്സിന്റെ താഴ് വാരങ്ങളിൽ വർണ്ണമില്ലാത്ത മഷിപടർത്തി...
കാടുകൾ സ്വർണ്ണക്കുടനിവർത്തി..
അരിമുല്ലകൾ താഴ് വാരമാകെ പൂത്തിറങ്ങി..
അവളുടെ കണ്ണിൽപ്പൂത്ത പ്രണയവർണ്ണങ്ങൾ കണ്ട് ആകാശം വെള്ളിടിവെട്ടി ഭൂമിയെ ഒളികണ്ണിട്ട്നോക്കി...ആകാശത്തു നിന്നും മാലാഖമാർ ഭൂമിയിലേക്ക് പൂക്കാലവുമായ് വിരുന്നുവന്നു...
"എന്റെ കണ്ണടയുംവരെ എന്റെ കണ്ണിലുണ്ടായിരിക്കണം നീ.."ഇതാണെന്റെ ഏറ്റവും വലിയആഗ്രഹം.എനിക്ക് നീ വാക്കു തരുമോ...? ഇത്രയും പറഞ്ഞ് അയാളുടെ ഇരുകൈകളും അവൾക്ക് നേരേ നീട്ടി...
അവളുടെ കൈയെടുത്തു അയാളുടെ കയ്ക്കുപുറത്തേക്ക് വച്ചു കാലങ്ങളോളം അവൾ മൗനമായ് ആ കണ്ണിലേക്ക് നോക്കിനിന്നു...
മറിച്ചൊന്നുംതന്നെ പറയാൻ ആ ഹൃദയത്തിനു കെല്പില്ലായിരുന്നു അത്രക്ക് ഇഷ്ടമായിരുന്നു അവൾക്ക് അയാളെ....പക്ഷേ..

മായക്കാഴ്ചകൾക്കപ്പുറത്തെ ലോകത്ത്
കോടമഞ്ഞുമൂടിയ എദൻതോട്ടത്തിന്റെ അങ്ങേതലക്കൽ ദൈവത്തിന്റെ സ്വന്തം കാൽപാദങ്ങൾക്കടിയിൽ അവർക്കായ് രണ്ട് ആപ്പിൾപുഷ്പങ്ങൾ പൂത്തിരുന്നു......അവളുടെ മനസ്സിൽ തെറ്റുംശരിയും യുദ്ധംചെയ്തു മുറുകെപുണർന്നിരിക്കുന്നു.....ആർക്കാവും അന്തിമവിജയം..? നിങ്ങൾതന്നെ പറയൂ...നിങ്ങൾക്കേ അതിനു കഴിയൂ..നിങ്ങൾക്കുമാത്രം...

_ഷാജിത് ആനന്ദേശ്വരം_

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക