Slider

മത്തിയും കെട്ട്യോനും

0
മത്തിയും കെട്ട്യോനും
**********************
വൈന്നേരം കുളിച്ച് കുറീം തൊട്ടിരിന്ന് പേസ് ബുക്കില് പോസ്റ്റാൻ പോട്ടം പിടിച്ചോണ്ടിരിക്കുമ്പ ദേ കയറി വര്ണൂ.മീനും വാങ്ങിക്കോണ്ട് മ്മടെ കഥാനായകൻ,ൻ്റെ കെട്ട്യോൻ. അതും മ്യത്തി..
മ്യത്തീനെ മനസിലായല്ലോ ല്ലേ..
മത്തി കവറോടെ കയ്യിൽ തന്നു.
ഇഞ്ചി കടിച്ച കുരങ്ങൻ്റെ അവസ്ഥയായി.
മുഖമൊക്കെ ആകെ മാറി. ഈ ഭാവത്തിൽ ഒരു സെൽഫിയെടുത്തിട്ടാ പത്താമത്തെ രസം കണ്ടു പിടിച്ച വകയിൽ ഒരായിരം ലൈക്ക് കിട്ടും.
"പരിപ്പ് തോരനും മോര് കറീം ഉണ്ട്... ഇനീപ്പൊ ഇതും.. കുറച്ച് നേരം ഇരിക്കാന്ന് കര്തുമ്പൊ.. ഗ്രൂപ്പിൽ നാല് കമൻ്റിടണ ടൈമാ. ഞാനൊരു കഥേം പോസ്റ്റിട്ട്ണ്ട് സമയാസമയം റിപ്ലൈ കമൻ്റ് കൊടുത്തില്ലേ പോസ്റ്റ് കിടന്നിടത്ത് പേസ്റ്റ് പോലുണ്ടാവില്ല."
വല്ലാത്ത ശല്യം തന്നെ എന്ന ഭാവത്തോടെ കെട്ട്യോനെ ഒന്ന് നോക്കി..
പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റീല്ല. അത്രയ്ക്കും ഫാസ്റ്റായിരുന്നു മൂവ്മെൻ്റ്. ,മത്തിയൊക്കെ ചിറകും വച്ചങ്ങനെ പറക്കുന്നു... പിന്നെ കാറ്റുപോയ ബലൂൺ പോലെ താഴേക്ക്.ആദ്യമായിട്ടാണ് കെട്ട്യോൻ്റെ ഇത്രേം ഭയാനകമായ വേർഷൻ കാണുന്നത്.
'ഒരു മത്തിയുടെ വിലാപം' ഒരു കവിത എഴുതാം എന്ന് തോന്നി.
എൻ്റെ കൊലപാതകം നടക്കുമെന്നുള്ളത് കൊണ്ട്, കവിത അവിടെ ഉപേക്ഷിച്ചു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിക്കുന്ന എന്നെ നോക്കി കെട്ട്യോൻ
" നിൻ്റെ ഒരു പോസ്റ്റ് "
എന്നും പറഞ്ഞ്
ഒരൊറ്റ പോക്ക് അകത്തേക്ക്..
ഞാനത്ര കുറഞ്ഞ പുള്ളിയൊന്നുമല്ല.. ഒക്കെ പെറുക്കിയെട്ത്ത് ചട്ടീലാക്കി അടുക്കളേലേക്ക് വച്ചു പിടിച്ചു.
അല്ലെങ്കി എന്നെ റിപ്പോർട്ട് ചെയ്താലോ..
"ചത്താലും വിടൂല്ലെ.. "
അതിലെ ഒരു മത്തിക്കുട്ടി എന്നോട്.,
"വിടില്ല ഞാൻ "
എന്ന ഭാവത്തിൽ ഞാൻ മത്തിയേം നോക്കി. അത്താഴത്തിന് സമയായപ്പോ ദേ വര്ണൂ കലി തുള്ളി പോയ കെട്ട്യോൻ. ചോറും കറിയും വിളമ്പി ...
കൂടെ മ്മടെ മത്തി വറ്റലും .
മൂപ്പര് നോക്കി ഒരു ചിരി എന്നിട്ട് ചോയ്ക്കുവാ,
" നിൻ്റെ പോസ്റ്റിനെത്ര ലൈക്ക് കിട്ടി മുത്തേന്ന്. ഞാനും ഒരു കമൻ്റിട്ടിട്ടുണ്ടെന്ന്, ഹൃദ്യം മനോഹരംന്ന്"
ഇനീം ആയിരം മത്തി കൊണ്ടുവരോ മുറിക്കാൻ, ഞാൻ കറിവച്ച് തരാം എന്ന ഭാവത്തിൽ ഞാൻ റിപ്ലൈ നൽകി,
" നന്ദി സ്നേഹം, ഏട്ടാ"
മത്തി കാരണം മുത്തേന്ന് വിളിച്ചല്ലോ. എൻ്റെ പോസ്റ്റിനൊരു ലൈക്ക് കിട്ടീലോ.മത്തിയെ സ്ത്രോത്രം..
ജിഷ രതീഷ്
18/11/17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo