Slider

*****വിഡ്ഢി പെട്ടി *****

0
*****വിഡ്ഢി പെട്ടി *****
പതിവ് പോലെ ജാനകി സീരിയൽ കാണാൻ കറി കത്തിയും പാവക്കയും ആയി ടീവി ക്ക് മുന്നിൽ സ്വയം പ്രതിഷ്ഠിച്ചപ്പോൾ, കുടുംബനാഥയാ ചന്ദ്രൻ ന്യൂസ്‌ കാണാൻ കൈയിൽ ഉള്ള സിഗരറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു ഓടി വന്നു. ന്യൂസ്‌ വായിക്കുന്ന ചേച്ചിക്ക് ഇന്ന് നല്ല ശേല്... ചുവന്നു തുടുത്ത ചുണ്ടുകൾ, ഹോ എന്താ സൗന്ദര്യം അപ്പു ഓർത്തു.....ടീവി യിലെ ചേച്ചി പറയുന്നത് ശ്രദ്ധിച്ചു "പ്രമുഖ മന്ത്രിയുമായി വദന...... പെട്ടെന്നു അമ്മ അപ്പന്റെ കൈയ്യിൽ നിന്നും റിമോട്ട് പിടിച്ചു വാങ്ങി ചാനൽ മാറ്റി. ഈ കോലാഹലങ്ങൾക്ക് ഇടയിൽ വന്നു പെട്ടത് ശാലോം ടീവി. അതിൽ ഏതോ ഭക്തി ഗാനം ബാക്ക്ഗ്രൗണ്ടിൽ കേൾക്കുമ്പോൾ അപ്പു അപ്പനോട് ചോദിച്ചു. "എന്നതാ അപ്പ ഈ വദന.."മുഴുവിപ്പിക്കാൻ സമ്മതിക്കാതെ അപ്പൻ അവനെ ശകാരിച്ചു തുടങ്ങി. "ഉവ്വാ ഇനി അത് മുഴുവൻ കേട്ട് മനസിലാകാത്തതിന്റെ കുറവേ ഉള്ളു. അപ്പു, നീ ഉള്ളിലേക്ക് പൊയ്ക്കോളൂ". വാർത്തയിൽ കേട്ടത് എന്താണെന്നു ചോദിച്ചതിനാണോ ഈ ബഹളം, അവൻ ഓർത്തു.ഇപ്പോളത്തെ വാർത്തപോലും കുട്ടികൾക്ക് മുന്നിൽ ഇരുന്നു കേൾക്കാൻ പറ്റില്ലല്ലോ ഭഗവതി ജാനകി മനസ്സിൽ ഓർത്തു.
പിറ്റേന്ന് സ്കൂളിൽ നിന്നു വന്നപ്പോൾ ഒരു ലെറ്റർ ഉണ്ടായിരുന്നു പ്രിൻസിപ്പൽ ന്റെ വക.പ്രൊമോഷൻ ലെറ്റർ പോലെ സ്വർണനിറമുള്ള കൂട്ടിലൊക്കെ ഇട്ടാണ് കൊടുത്തു വിടുന്നത്. അത് വാങ്ങിയപ്പോൾ ജാനകി മനസ്സിൽ ഓർത്തു. പണ്ട് ഓഫീസിൽ നിന്നു പ്രൊമോഷൻ കിട്ടിയപ്പോഴും ഇതുപോലെ ഒരു കവറിൽ ഇട്ടാണ് തന്നത്. അന്ന് മിസ്സ്സ് സൂസൻ നു തന്നോട് എന്തൊരു ദേഷ്യം ആയിരുന്നു. സ്റ്റെനോഗ്രാഫേഴ്സ് സിൽ ഏറ്റവും സുന്ദരി താൻ ആയത്കൊണ്ടാണ് തന്നെ പ്രൊമോട്ട് ചെയ്തത് എന്ന് അവൾ കഥ മെനഞ്ഞുണ്ടാക്കി സൗന്ദര്യം ഒരു ശാപമായി തോന്നിയ നാളുകൾ. പക്ഷെ അവയ്ക്കൊന്നും അധികം ആയുസുണ്ടായില്ല കഞ്ഞികലത്തിലും ചീന ചട്ടിയിലും ആയി ജീവിതം എത്തിയിട്ട് കുറെ കാലം ആയല്ലോ . കത്ത് പൊട്ടിച്ചു വായിച്ചപ്പോൾ പഴയ കഥ അയവിറക്കിയ സുഖം അങ്ങ് നഷ്ടമായി.'മേരി പ്യാരി ദേശവാസിയോ';ഏതോ പ്രമുഖൻ ടിവി യിൽ പ്രസംഗിക്കുക ആണ്. അതിന്റെ ബാക്ക്ഗ്രൗണ്ടിൽ തുറന്നത് കൊണ്ടാണോ എന്നറിയില്ല പണി നൈസ് ആയി കിട്ടി. രക്ഷിതാക്കളും ആയി വന്നതിനു ശേഷം മാത്രമേ അപ്പുവിനെ ക്ലാസ്സിൽ കയറ്റുകയുള്ളു എന്ന് ആയിരുന്നു ആ കത്തിന്റെ രത്നചുരുക്കം.എന്തു പുകിലാണോ ചെക്കൻ ഒപ്പിച്ചത്.
കന്യാസ്ത്രീമാരുടെ പള്ളികൂടം ആയ കൊണ്ട് അച്ചടക്കം ഉണ്ടാവും എന്ന് പറഞ്ഞാണ് അവിടെ വിട്ടത്. ചെക്കൻ രണ്ടു മൂന്ന് ഇംഗ്ലീഷ് ഭക്തിഗാനം പഠിച്ചു എന്നല്ലാതെ വേറെ വല്ല ഗുണം ഉണ്ടോന്നു തന്നെ അറിയില്ല. പക്ഷെ ഈ തുമ്മിയാൽ തുമ്മിയാൽ ഉള്ള കത്ത് കൊടുത്തുവിടൽ ഭയാനകരം തന്നെ. പിള്ളേരുടെ തെറ്റ് കാണുമ്പോൾ ഇവർക്ക് അങ്ങോട്ട്‌ ശിക്ഷിച്ചാൽ പോരെ എന്തിനാ ഈ വീട്ടിൽ ഇരിക്കണവരുടെ സ്വയ്ര്യം കളയുന്നെ.ജാനകി ചേച്ചി പിറുപിറുത്തു. അപ്പുന്റെ അപ്പനോട് പറഞ്ഞാൽ പിന്നെ രണ്ടു ദിവസത്തേക്ക് വീട്ടിലേക്കു തന്നെ വരില്ല. അപ്പുന്റെ പള്ളിക്കൂടത്തിലേ ഹിസ്റ്ററി ടീച്ചർ പുള്ളിക്കാരന്റെ പഴയ ആളാണ്.ഒന്നിച്ചു കോളേജ് പഠിച്ചതാണ് പുള്ളിക്കാരി ഹിസ്റ്ററി യും ചേട്ടൻ ഫിസിക്സ്‌ ഉം കുറെ കാലം പുറകെ നടന്നിട്ടും വളഞ്ഞില്ല ഒടുവിൽ ചേട്ടൻ ആത്മഹത്യ ഭീഷണി മുഴക്കി എന്നും അതിനു മറുപടി ആയി പോയി പണി നോക്കാൻ ടീച്ചർ പറഞ്ഞു എന്നും മറ്റും ആണ് ഐതിഹ്യം. അത് കൊണ്ട് എന്താ മോന്റെ സ്കൂളിന്റെ പടി അപ്പൻ ചവിട്ടു കേല ഞാൻ തന്നെ തെക് വടക് ഓടിനടക്കണം.
പിറ്റേന്ന് സ്കൂളിൽ പോകാൻ ഉണ്ടായിരുന്ന കൊണ്ട് രാത്രി അത്താഴത്തിനുള്ളത് നേരത്തെ കാലാക്കി. എല്ലാ പണിയും തീർത്തു. പിറ്റേന്നേക്കുള്ള ലഞ്ച് ഉം പായ്ക്ക് ചെയ്തു.എന്തായാലും നാളെ സ്കൂളിലേക്ക് കെട്ടി എടുക്കണം. സാരിയും ബ്ലൗസ് ഉം ഒക്കെ തേച്ചു വച്ചു. കിടക്കുന്നതിനു മുൻപ് ഒരല്പം മുൾട്ടാണി മിട്ടി തേച്ചേക്കാം. കാണാൻ സുന്ദരിയാണെന്ന് പല വട്ടം അവിടുത്തെ പല സാറന്മാർ പറഞ്ഞിട്ടുണ്ടല്ലോ. മാത്രം അല്ല അവൾ ഇല്ലേ ആ ഹിസ്റ്ററി ടീച്ചർ അവളൂടെ ഒന്നു കണ്ടോട്ടെ. പാലിൽ കുഴച്ച ആ മണ്ണ് മുഖത്ത് വാരി തേച്ചതിനു ശേഷം മിണ്ടാതെ ഉരിയാടാതെ അവൾ പോയി സോഫയിൽ ഇരുന്നു. ടീവി കാണാൻ.
അപ്പുവിനെ വെളിയിൽ നിർത്തിയിട്ടു ടീച്ചർ പറഞ്ഞു. "വീട്ടിലെ സംസാരവും, ടീവി യും മറ്റും അവന്റെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്നുണ്ട് ". ഹാവു അപ്പോൾ ചെക്കൻ പരീക്ഷയ്ക് തോറ്റിട്ടും ഇല്ല വല്യ കുരുത്തക്കേടൊന്നും കാട്ടിയിട്ടും ഇല്ല.മനസ്സ് ഒന്നു ശാന്തമായി.ടൈൽസ് ഇട്ട തറയിലൂടെ സാരീ ടെ പല്ലു ഇഴയുന്നു അതിലേക്കു സൂക്ഷിച്ചു നോക്കിയപ്പോൾ മനസിലായി ഏതോ ബൗട്ടിക് ലേ ആണെന്ന്. ഇറക്കിവെട്ടിയ ബ്ലൗസിൽ ഗ്ലാസ്‌ പീസുകൾ തിളങ്ങി. തനിക്കു പിന്നിൽ വാതിൽ അടയുന്ന ശബ്ദം കേട്ടപ്പോൾ ആണ് തല ഉയർത്തി നോക്കിയത്. തന്നെ ഒരു ഒഴിഞ്ഞ മുറിയിലേക്ക് ടീച്ചർ കൊണ്ട് വന്നിരിക്കുന്നു.
സ്കൂൾ ഡേന്റെ പ്രോഗാം തിരഞ്ഞെടുക്കാൻ ഞങ്ങൾ കുറച്ചു ടീച്ചർമാർ ഇന്ന് രാവിലെ കുറച്ചു സമയം കുട്ടികളോടൊപ്പം ചിലവൊഴിച്ചു. കുട്ടികളുടെ സമഗ്രവികസനത്തിനു വേണ്ടി പ്രോഗ്രാം അവർ തന്നെ രൂപകല്പന ചെയ്യാൻ അനുവദിച്ചു. സ്ക്രീനിംഗ് പ്രോസസ്സ് ആയിരുന്നു ഇന്ന്. അപ്പു അവതരിപ്പിച്ചതു ഒരു സ്കിറ്റ് ആയിരുന്നു. അല്ലേലും അങ്ങനെ ആണ്..... തന്റെ ഒരു കലാവാസന ആണ് അവനു കിട്ടിയത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്കിറ്റ് പഠിച്ചു കൊടുക്കണം എന്ന് പറയാൻ വിളിച്ചത്താവും ഞാൻ ഓർത്തു.
ലാപ്ടോപ് തുറന്നു എന്തൊ റെഡി ആകുന്ന തിരക്കാണ്. ആഹാ അപ്പുന്റെ നാടകം. മുണ്ടൊക്കെ ഉടുത്തു കണ്ണട വച്ചു സ്റ്റൈൽ ആയല്ലോ ചെക്കൻ.നാലാം ക്ലാസ്സിൽ ആയി ചെക്കൻ. എത്ര പെട്ടെന്ന കാലം പോയത്. "ഫ പുല്ലേ........ ഹിസ്റ്ററി ടീച്ചർടെ ഉച്ചിഷ്ടവും അമേധ്യവും..... ". ഞെട്ടി നിൽക്കുന്ന എനിക്ക് ഒരു കുപ്പി അക്വാഫിന വാട്ടർ ബോട്ടിൽ നീട്ടി ടീച്ചർ. എന്നിട്ടു പറഞ്ഞു സകല സിനിമകളിലെയും കലിപ്പ് ഡയലോഗുകൾ കോർത്തിണക്കി ആണ് അവൻ സ്ക്രിപ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. നിർത്താതെ വെള്ളം കുടിച്ചിരുന്ന എന്റെ തോളിൽ തട്ടിയിട്ട് ആ ടീച്ചർ പറഞ്ഞു ക്ലൈമാക്സ്‌ കൂടി ഒന്നു കണ്ടു നോക്കു. ഇനി എന്തു പുകിലാണോ എന്നാലോചിച്ചു ഞാൻ സ്‌ക്രീനിലോട്ടു നോക്കി "മുണ്ട് മടക്കി ഉടുത്തു നിൽക്കുന്ന അപ്പു., കൂടെ ഉള്ളത് മിനുട്ടി ശാരദ ചേച്ചിടെ മോൾ. അവളുടെ മുഖത്ത് നോക്കി അപ്പു പറയുവാ "ഒരു പെണ്ണിന്റെ മടികുത്തു അഴിയുന്നത് ആണിന്റെ മുൻപിലാണ് "ഇതും പറഞ്ഞു അവൻ ആ കൊച്ചിന്റെ പാവാടയിൽ കയറി പിടിക്കുന്നു.
ഒരല്പം ഉപ്പും മുകളും കുരുമുളക് പൊടിയും തൂകി അടുപ്പത്തു വച്ചാൽ എന്നെ റോസ്റ്റ് ആകാം അത്ര നന്നായി തൊലി ഉരിഞ്ഞു. ആരേം കുറ്റം പറയാനില്ല. എപ്പോളും ടീവി വച്ചു കൊടുക്കും കൊച്ചിനെ അടക്കി ഇരുത്താൻ.ചെറുപ്പം മുതലേ അങ്ങനെ ആണ്. അവൻ ആവശ്യം ഉള്ളതും ഇല്ലാത്തതും ഒക്കെ അത് കണ്ടു പഠിക്കും. അന്ന് രാത്രി ഭക്ഷണത്തിനു മുൻപ് ടീവിക്ക് ഒരു ചിൽഡ്രൻസ് ലോക്ക് സെറ്റ് ആക്കി. ഇതൊക്കെ ഇപ്പോഴേ നോക്കിയില്ലേൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല അവൾ ചേട്ടനോട് പറഞ്ഞു.അപ്പു നെ പതുക്കെ പറഞ്ഞു മനസിലാക്കാം അവൾ മനസ്സിൽ ഓർത്തു . മീൻ വറുത്തതും കൂട്ടി അവൻചോറുണ്ണുന്നതും നോക്കി അവൾ അങ്ങനെ നിന്നു.......
***ജിയ ജോർജ് ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo