Slider

മാസ് ഹോട്ടലിലെ ബിരിയാണി - 1

0
"അമ്മേ എന്നെ കാണാൻ എങ്ങനെയുണ്ട്..!"
പതിവില്ലാത്ത എന്റെ ചോദ്യം കേട്ട് അമ്മ ചോദിച്ചു..
"നീനക്ക് എന്താടാ ധനു ഒരു കുറവ്,നിന്നെ കാണാൻ നല്ല ഭംഗിയല്ലേ.."
"സത്യമാണോ അമ്മേ...!
"സത്യം ഞാനെന്നതിനാ എന്റെ മോനോട് കള്ളം പറയുന്നത് എന്റെ മോൻ സൂപ്പറാണ്..."
"എന്നിട്ടെന്താ അമ്മേ ഞാനിങ്ങനെ കറുത്തിരിക്കുന്നത്..!
അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
"നീന്നെ വയറ്റിലായിരിക്കുമ്പോൾ ഞാൻ കുറെ ഞാവൽ പഴം കഴിച്ചിരുന്നു, അതുകൊണ്ടാ..."
ഇതുകേട്ട് ഞാൻ അമ്മയോട് ചോദിച്ചു..
"അമ്മ കട്ടപ്പനയിലെ ആ സീൻ എത്രതവണ കണ്ടു.!
"2തവണ..."
ഹോ ഈ അമ്മയെകൊണ്ടു ഞാൻ തോറ്റു,
അല്ലെങ്കിലും കറുത്ത് കാട്ടാളനെ പോലെയുണ്ടെങ്കിലും, അമ്മമാർക്ക് മക്കളെന്നും സൂപ്പർ സ്റ്റാറായിട്ടെ തോന്നു..
ഇതൊക്കെ അമ്മയോട് ചോദിക്കാൻ ഒരു കാരണമുണ്ട്..
എന്താണെന്നു ചോദിച്ചാൽ, ഞങ്ങളുടെ കോളേജിലെ ഏറ്റവും സുന്ദരിയായി ഒരു പെൺകുട്ടിയുണ്ട്. അവളോട് ഒന്ന് സംസാരിക്കണം ഒന്നുകമ്പനിയക്കണം..
എന്തിനാണെന്ന് ചോദിച്ചാൽ ഇതൊരു ബെറ്റാണ്, ഇതിൽ ജയിച്ചാൽ ഒരു ബിരിയാണി കിട്ടും കൂട്ടുകാരുടെ വക..
മാസ് ഹോട്ടലിലെ ബിരിയാണിയെ ഓർത്തിട്ടാണ് ഞാൻ ഈ ബെറ്റിന് സമ്മതിച്ചത്..
അല്ലെങ്കിലും കറുത്ത് കാട്ടാളനെപോലെയിരിക്കുന്ന എന്നെ ഏത് പെണ്ണ് ഇഷ്ടപ്പെടാനാ..
കിട്ടിയാൽ ഒരു ബിരിയാണി അല്ലെങ്കിൽ നാരങ്ങാ വെള്ളം, എന്തായാലും ഒന്ന് ശ്രേമിച്ചു നോക്കാം...
ഓരോ ദിവസം ഓരോരുത്തരുടെ ഊഴമാണ്..
ഒരുത്തൻ പഞ്ചാര വാക്കുകൊണ്ട് അവളുടെ പുറകെ നടന്നു. പക്ഷെ തിരിച്ച് വന്നത് പഞ്ചറായിട്ടാണ്...
ഒരുത്തൻ ബുള്ളെറ്റുകൊണ്ടു സ്റ്റെയിലായി അവളുടെ മുന്നിൽ ചെന്ന് അവളോട് പറഞ്ഞു.." പോരുന്നോ എന്റെ പ്രണയിനിയായി..."
അതിനു മറുപടിയായി അവളിങ്ങനെ പറഞ്ഞു..." നീ പോടാ പട്ടി അതിനു വേറെ ആളെ നോക്ക്.."
അതുകേട്ടതും കാറ്റുപോയ ബലൂൺ പോലെ അവനാവിടെ നിന്നു..
അങ്ങനെ ഓരോരുത്തരും ഓരോ ഐഡിയ ഉപയോഗിച്ചിട്ടും ഒന്നും നടന്നില്ല...
ഇനിയാണ് എന്റെയുഴം..
എനിക്കാണെങ്കിൽ കാറും ബൈക്കും,ഒന്നുംതന്നെയില്ല..
അവളുടെ മുന്നിൽ ഞാൻ എങ്ങനെ പോകും, അലോചിച്ചപ്പോ മനസ്സിൽ വന്നത് അച്ഛന്റെ പഴയ സൈക്കിളാണ്...
കൂട്ടുകാർ ബൈക്കും കാറും കൊണ്ടുവന്നു വിലസിയപ്പോ..
ഞാനെന്റെ സൈക്കിൾ കൊണ്ട് വിലസാൻ തീരുമാനിച്ചു. അല്ല പിന്നെ എന്നോടാ കളി...
സൈക്കിൾ എടുത്ത് അമ്മയ്‌ക്കൊരു ടാറ്റയും കൊടുത്ത്. 90 ൽ അങ്ങ് ചവിട്ടി കോളേജിലേക്ക്...
കോളേജിലേക്ക് എത്തിയപ്പോൾ കൂട്ടുകാർ എന്നെകണ്ടു. പൊട്ടിച്ചിരിച്ചിട്ടു അടുത്തേക്ക് വന്നു.
അതിൽ ഒരുത്തൻ ചോദിച്ചു.
"നിനക്ക് ഇതേ കിട്ടിയുള്ളൂ അവളുടെ മുന്നിൽ പോകാൻ, നീ എന്റെ ബൈക്ക് എടുത്തോട മുത്തേ.."
"വേണ്ട മച്ചാനെ എനിക്ക് ഈ സൈക്കിൾ മതി....!
" എന്നാപ്പിന്നെ നീ പൊരിക്കട മുത്തേ.."
"താങ്ക്സ് മച്ചാനെ..!
അവൾ വരുന്നതും കാത്ത് കോളേജിന് മുന്നിൽ നിൽക്കുകയാണ് ഞാനും എന്റെ കൂട്ടുകാരും..
മനസ്സിൽ ചെറിയൊരു പേടിയുണ്ട്, അടികിട്ടിയാലോ എന്ന്..
അതൊന്നും കൂട്ടുകാരുടെ മുന്നിൽ കാണിക്കാതെ ഞാനവിടെ നിന്നു...
കൂട്ടുകാരൻ പറഞ്ഞു.. "ഡാ അവൾ വരുന്നുണ്ട്.."
അവളെ കണ്ടതും ഞാനെന്റെ സൈക്കിൾ എടുത്ത്. സ്പീഡിൽ അവളുടെ മുന്നിൽ കൊണ്ട് നിർത്തിയപ്പോൾ അവളൊന്നു പേടിച്ചു..
മുഖം കണ്ടാൽ അറിയാം..
ദേഷ്യത്തോടെ അവളെന്നോട് പറഞ്ഞു.
"നിനക്ക് കണ്ണ് കാണില്ലേ.."
നല്ല കലിപ്പ് ലുക്കിൽ ഞാനവളോട് പറഞ്ഞു..
" കണ്ണുകാണാം, നിന്നോട് എനിക്കൊരു കാര്യം പറയാനുണ്ട്..!
"എനിക്ക് കേൾക്കാൻ താല്പര്യമില്ല.."
അവൾ ക്ലാസ്സിലേക്ക് നടന്നു..
ഞാനവളെ ഉറക്കെ വിളിച്ചിട്ട് അടുത്തേക്കുചെന്നു, കൈയിലിരിക്കുന്ന ചെറിയൊരു കുപ്പിയെടുത്തു അവളെ കാണിച്ചിട്ട് പറഞ്ഞു. ഇതെന്താണെന്ന് അറിയോ..
"എനിക്കെങ്ങനെ അറിയാനാ..."
ദേഷ്യത്തോടെയുള്ള അവളുടെ മറുപടി..
"ഇത് ആസിഡാണ്..."
ഇതുകേട്ടതും അവളൊന്നു ഞെട്ടി..
കാട്ടുമാക്കാൻറെ ലുക്കും കൈയിൽ ആസിഡും ആയപ്പോൾ ശരിക്കും അവളെന്നെകണ്ടു പേടിച്ചു..
ആ ചാൻസ് നോക്കി ഞാനവൾക്കു ഒരു ലെറ്റർ കൊടുത്തിട്ട് പറഞ്ഞു..
എനിക്ക് പറയാനുള്ളത് ഇതിൽ എഴുതിയിട്ടുണ്ട് നിയിതു വായിച്ചു നോക്കണം എന്നിട്ട് മറുപടി തരണം. അല്ലെങ്കിൽ ഈ ആസിഡിന്റെ പവർ നിയറിയും...
അവൾ പേടിയോടെ ആ ലെറ്റർ വാങ്ങി ക്ലാസ്സിലേക്കുപോയി..
ഇതൊയൊക്കെയെന്റെ കൂട്ടുകാർ കണ്ടുനിൽക്കുന്നുണ്ടായിരുന്നു..
അവർ എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.."നീ അവളെ പേടിപ്പിക്കാനാണോ പോയത്..."
ഞാനൊരു ചിരിയോടെ അവരോടു പറഞ്ഞു." ഇനിയവൾ ആരെ മറന്നാലും എന്നെ മറക്കില്ല..
"പഞ്ചാരയാടിച്ചു പുറകെ നടന്നവനെ മറന്നാലും, പേടിപ്പിച്ചവനെയും കരയിപ്പിച്ചവനെയും ഒരു പെണ്ണ് ഒരിക്കലും മറക്കില്ല. അവൾ എന്നെയും മറക്കില്ല..
അവൾക്കു ഞാനൊരു ലെറ്റർ കൊടുത്തിട്ടുണ്ട് അതിന്റെ മറുപടി ഇന്ന് ക്ലാസ് കഴിയുമ്പോ കിട്ടും...!
"അതുപോട്ടെ നിനക്ക് എവിടെന്നാടാ ധനു ഈ ആസിഡ് കിട്ടായത്.."
ഞാൻ ആ കുപ്പിതുറന്നു അവന്റെ മുഖത്തേക്ക് ഒഴിച്ചു..
അവൻ പേടിച്ച്, അയ്യോ ,അമ്മേ. എന്നൊക്കെ പറഞ്ഞു ഒരു ചാട്ടം..
പക്ഷെ പൊള്ളിയില്ല, അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.."മച്ചാനെ ഇത് പച്ചവെള്ളമായിരുന്നു അല്ലെ.."
"അതെ മുത്തേ...!
"മച്ചാനെ ഐഡിയ പൊളിച്ചു"
അതുകഴിഞ്ഞു ഞങ്ങളെല്ലാവരും ക്ലാസ്സിലേക്കുപോയി..
ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞപ്പോൾ ഞങ്ങളെല്ലാവരും. അവളുടെ മറുപടിയ്ക്കുവേണ്ടി കാത്തുനിന്നു..
അവൾ വരുന്നത് കണ്ട് കൂട്ടുകാരൻ പറഞ്ഞു.."ഇന്നെന്തെങ്കിലും നടക്കും.
അവൻ പറഞ്ഞതുകേട്ടു ഞാനും ഒന്ന് പേടിച്ചു..
അവൾ നേരെ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു...
"ഡാ ധനു നിന്റെ സൈക്കിളിൽ എനിക്കൊരു ലിഫ്റ്റ് തരുമോ മാസ് ഹോട്ടൽ വരെ..."
ഇതുകേട്ട് ബുള്ളെറ്റുകാരനും കാറുകാരനും എന്നെയൊന്നു നോക്കി..
അവളങ്ങനെ പറഞ്ഞപ്പോൾ ഞാനും എന്റെ കൂട്ടുകാരും അന്തംവിട്ടു നോക്കി നിന്നുപോയി..
നല്ല ചാൻസാണെന്നു തോന്നിയപ്പോ. വേഗം കൂട്ടുകാരോട് ബിരിയാണിക്കുള്ള കാശ് വാങ്ങി. അവളെയെന്റെ സൈക്കിളിൽ ഇരുത്തി മാസ് ഹോട്ടലിലേക്ക് പാഞ്ഞു..
ഹോട്ടലിനുമുന്നിൽ എത്തിയപ്പോ ഞാനവളോട് പറഞ്ഞു..
"ഗീതു താങ്ക്സ് ഉണ്ട് കൂട്ടുകാരുടെ മുന്നിൽ ജയിക്കാൻ ഹെല്പ് ചെയ്തതിനു. നീ വീട്ടിലേക്ക് പൊയ്ക്കോ ഗീതു.!"
"ഇത്രയൊക്കെ ഹെല്പ് ചെയ്തിട്ട് എനിക്ക് ബിരിയാണിയില്ലേ ധനു.."
ഇതുകേട്ടപ്പോൾ എനിക്ക് സങ്കടം വന്നു..ബിരിയാണിയിൽ പകുതി പോകുമല്ലോ എന്നോർത്ത്...
ഹോ എന്തെങ്കിലും ആയിക്കോട്ടെ എന്നുവിചാരിച്ചു..
അവളെയുംകൊണ്ടു ഹോട്ടലിൽ കേറി ബിരിയാണി പറഞ്ഞു.
വന്ന ബിരിയാണിയിൽ പകുതി അവൾക്കും കൊടുത്തു ഞാനും കഴിച്ചു..
അതിനിടയ്ക്ക് ഞങ്ങൾ കുറെ സംസാരിച്ചു ചിരിച്ചു, നല്ല കമ്പനിയായി...
അടുത്തറിയാതെ നമ്മൾ പലരെയും ജാഡ അഹങ്കാരി എന്നൊക്കെ പറയാറുണ്ട്. അത് തെറ്റാണെന്നു അവളോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി....
ഭക്ഷണം കഴിച്ച് ഞങ്ങൾ ഇരുവഴികളായി പിരിഞ്ഞു..
അത് കഴിഞ്ഞു പിറ്റേ ദിവസം കൂട്ടുകാർ എന്നോട് ചോദിച്ചു..
"എന്താടാ ധനു ആ ലെറ്ററിൽ എഴുതിയിരുന്നത്.."
ഞാൻ പറഞ്ഞു.."അത് പറയണമെങ്കിൽ എനിക്കൊരു ബിരിയാണികൂടി വേണമെന്ന്..."
ലെറ്ററിൽ എന്താണെന്നറിയാൻ നിങ്ങൾക്കും ആഗ്രഹമുണ്ടോ....
"തുടരും"

Dhanu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo