Slider

ഒരു കിനാവിന്നലെ...

0
ഒരു കിനാവിന്നലെ...
________________________
നീയില്ലെന്നു ചിന്തിച്ചാൽ,
അഗാധമായൊരു ശൂന്യതയല്ലോ
എന്നുള്ളിലെന്നും.
ഇടനെഞ്ചിലായിരം പുതുമഴപെയ്തപോലെ ഒരു കിനാവിന്നലെ കണ്ടു ഞാൻ.
പ്രേമത്തിൻ തണലെകിടുന്ന, വാടികയിൽ, നിന്റെവാർമുടിയിൽ മുഖം ചേർത്തിരിക്കുന്നു മാനസ്സപൂക്കൾ,
വാസന്തക്കുട ചൂടിനിന്നു പ്രകൃതി;
പുഴതാലമെടുത്ത,വീഥിയിലാകെ.
നിന്നധരത്തിലറിയാതെ ചുംബിക്കും ശലഭങ്ങൾ,
പൂവാടിയിലെ തേൻ നുകർന്നപോലെ നിന്നപ്പോൾ.
ഉലകിതിൽ ധന്യമാം നിന്റെ മനസ്സിനനുരാഗംപോൽ, കാന്തിയിലൊന്നിനുമേ ഇതുവരെ.
പല പല ജന്മങ്ങൾ, നറുനിലാവായി, നിന്നെയെന്നും കൊതിച്ചു ഞാൻ.
നീയെന്റെയുള്ളിൽ തന്നെ, നൂറല്ല നൂറായിരം ജന്മം വസ്സിക്കണം.
നിന്റെമാത്രമായ്ത്തിരാൻ ഞാനെന്നും സ്വപ്നത്തിന്റെ
വെണ്ണക്കൽപ്പടവിൽ, കാത്തിരിപ്പു,
വർഷവും വേനലും ശൈത്യവും,
പോകുന്നതറിയാതെ.
നമുക്കീ പൗർണ്ണമിനിലാവിലലിയാം, സ്വപ്നസംഗീതം പോലെ -
ഒന്നായ്.
നിന്റെ മന്ദസ്മിതവും മധുരഭാഷണവും സുഗന്ധവും എല്ലാമെല്ലാം വേണമെനിക്കുവേണം, നിരന്തരം.
വിദൂരതയിലെവിടയോ നിൽക്കും മമ സഖീ, വരിക എന്നരുകിൽ,
എന്റെ സ്വപ്നങ്ങളെ സത്യമാക്കാൻ!
==============
രതീഷ് സുഭദ്രം ©®2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo