ഞാൻ ഒരു സംഭവം തന്നേ !!!
ഏഴാംക്‌ളാസ്സിലെ പ്രേമം പൊട്ടിയതിനെ വിഷമത്തിൽ, യേശുദാസ് പാടിയ "മംഗളം നേരുന്നുഞാൻ.... മനസ്വിനി" കേട്ടുകൊണ്ടിരിക്കുമ്പോഴാണ് 'അമ്മ വിളിക്കുന്നത്. എടാ, മാസം തീരാറായി, റേഷൻ കടേൽ പോണം"
അങ്ങേയറ്റം വികാരം നിറഞ്ഞ "നിറഞ്ഞ മാറിലെ ആദ്യനക്ഷക്ഷതം" വരെ എത്തിനിൽക്കുകയായിരുന്നു യേശുദാസ് അപ്പോൾ ...
അങ്ങേയറ്റം വികാരം നിറഞ്ഞ "നിറഞ്ഞ മാറിലെ ആദ്യനക്ഷക്ഷതം" വരെ എത്തിനിൽക്കുകയായിരുന്നു യേശുദാസ് അപ്പോൾ ...
എനിക്ക്മേല, വേണമെങ്കിൽ പോയി മേടിച്ചു പുഴുങ്ങിത്തിന്ന്...
)ഒരു നിരാശ കാമുകൻ പിന്നെ എങ്ങനെ പ്രതികരിക്കണം ) ??
)ഒരു നിരാശ കാമുകൻ പിന്നെ എങ്ങനെ പ്രതികരിക്കണം ) ??
ഒരു ദയവുമില്ലാതെ ഉറഞ്ഞുതുള്ളി വന്നതള്ള, മീൻകറി ഇളക്കികൊണ്ടിരുന്ന തവിവച്ചു തലക്കൊരെണ്ണം തന്നു .. ഞാൻ തിന്നാൻ തരുമ്പോഴേ , ഞാൻ പറഞ്ഞത് കേൾക്കണം.. അല്ലെങ്കിൽ ഇപ്പോൾ ഇറങ്ങിക്കോ ഇവിടന്നു..
അമ്മയാണത്രെ 'അമ്മ" ഒരു കാമുകന്റെ ഹൃദയം മനസിലാക്കാൻ കഴിയാത്ത നിങ്ങൾ എന്ത് അമ്മയാണ് ? എന്ന് ചോദിച്ചില്ല (തള്ളേടെ കയ്യിൽ അപ്പോഴും കറിപറ്റിയ കയിൽ ഉണ്ടായിരുന്നു). അല്ല പിന്നെ , ചുമ്മാ എന്തിനാ വാങ്ങികൂട്ടുന്നത് ?)...
അന്നുരാത്രി കടുത്ത തീരുമാനമെടുത്തു.. നാടുവിടണം .. നേരെ ബോംബെ !!!
പോയി ദാവൂദിന്റെ സംഘത്തിൽ ചേരണം !!!
കഷ്ടിച്ച് ചെറുകുന്നവും, അങ്ങേയറ്റം പെരുമ്പാവൂരും അറിയാവുന്നവൻ, എങ്ങനെ ബോംബെവരെ എത്തും ? എങ്ങനെ ദാവൂദിനെ കണ്ടെത്തും ??
പോയി ദാവൂദിന്റെ സംഘത്തിൽ ചേരണം !!!
കഷ്ടിച്ച് ചെറുകുന്നവും, അങ്ങേയറ്റം പെരുമ്പാവൂരും അറിയാവുന്നവൻ, എങ്ങനെ ബോംബെവരെ എത്തും ? എങ്ങനെ ദാവൂദിനെ കണ്ടെത്തും ??
വീട്ടിൽ സ്വന്തമായി ഡിവിഡി ഉള്ളവനും, ലോകപരിചയം ഉള്ളവനുമായ സുഹൃത്തിനോട് കാര്യം പറഞ്ഞു .. ആശാൻ സഹായിക്കാം എന്നേറ്റു !!!
ബോംബെ എവിടെയാ ??
അത് , എറണാകുളം കഴിഞ്ഞു കുറെ പോണം ..
ആശ്വാസമായി .. ഒരു അവധിക്കാലത്തു, അർജുനൻ ചാച്ചന്റെകൂടെ എറണാകുളത്തു പോയിട്ടുണ്ട്.. അവിടന്ന് കുറച്ചുകൂടി പോയാൽ പോരേ)..
അടുത്ത പ്രശ്നം പണമാണ് !! എടേ എന്റെ കയ്യിൽ ആകപ്പാടെ പതിനാറു രൂപയുണ്ട് ,, അതുമതിയാകുമോ ബോംബെവരെ എത്താൻ ?
പോരാടാ, മിനിമം ഒരു നൂറു രൂപയെങ്കിലും വണ്ടിക്കൂലിയാവും ..
(കുറെ ആലോചിച്ചു അതിനും പരിഹാരം കണ്ടെത്തി .. അച്ഛന്റെ പോക്കറ്റിൽനിന്ന് നൂറു രൂപ മോഷ്ടിക്കാം !! (ദാവൂദിന്റെ സംഘത്തിൽ ചേർന്ന് കാശുകാരൻ ആവുമ്പോൾ തിരിച്ചു കൊടുത്താൽ പോരേ .. തത്കാലം ഒരു അഡ്ജസ്റ്റ്മെന്റ്)..

എന്നാലും ഒരു പ്രശ്നം ബാക്കി ,, ബോംബയിൽ ചെന്ന് ദാവൂദിനെ എങ്ങനെ കണ്ടുപിടിക്കും ?
ബുദ്ധിമാനായ കൂട്ടുകാരൻ അതിനും പോംവഴി കണ്ടു ..
എടാ , ചെറുകുന്നതിരിക്കുന്ന നമുക്കുവരെ ദാവൂദിനെ അറിയാം, നീ ബോബെയിൽ പോയി ആരോട് ചോദിച്ചാലും ദാവൂദിനെ കാണിച്ചുതരും ..
(ഈ പറഞ്ഞത് എനിക്കും ഇഷ്ടമായി, കുട്ടുകാരനിൽ ഒരു വിശ്വാസവും വന്നു).. സത്യമായ കാര്യം ...
(ഈ പറഞ്ഞത് എനിക്കും ഇഷ്ടമായി, കുട്ടുകാരനിൽ ഒരു വിശ്വാസവും വന്നു).. സത്യമായ കാര്യം ...
രാത്രി, ഇരുട്ടുകണ്ടു പേടിച്ചതുകൊണ്ടു , അന്നത്തെ പരിപാടി ഉപേക്ഷിച്ചു !!
രണ്ടുദിവസം കൂടി കഴിഞ്ഞിട്ടുമതി ബോംബെ യാത്ര, എന്ന തീരുമാനമെടുത്തു....
രണ്ടുദിവസം കൂടി കഴിഞ്ഞിട്ടുമതി ബോംബെ യാത്ര, എന്ന തീരുമാനമെടുത്തു....
പണ്ട് ബോംബയിൽപോയി, ദാവൂദിന്റെ സംഘത്തിൽചേർന്ന് മുംബൈ അധോലോകം വിറപ്പിക്കേണ്ട ഞാനാ, ഇങ്ങനെ ഫേസ്ബുക്കിൽ സമയം കളയുന്നേ..
"കലികാല വൈഭവം" അല്ലാതെ എന്തുപറയാൻ !!
വൽകഷ്ണം
(തവികൊണ്ട് തലയ്ക്കു അടിച്ചെങ്കിലും, നാട്ടിലുള്ളപ്പോഴെല്ലാം മൂന്നുനേരവും മുടങ്ങാതെ വിളമ്പിത്തരുന്നുണ്ട്, പണ്ടത്തെ തള്ള).. മനസ്സുകൊണ്ട് ഒരു ഉമ്മയും കൊടുക്കാറുണ്ട്)
(തവികൊണ്ട് തലയ്ക്കു അടിച്ചെങ്കിലും, നാട്ടിലുള്ളപ്പോഴെല്ലാം മൂന്നുനേരവും മുടങ്ങാതെ വിളമ്പിത്തരുന്നുണ്ട്, പണ്ടത്തെ തള്ള).. മനസ്സുകൊണ്ട് ഒരു ഉമ്മയും കൊടുക്കാറുണ്ട്)
പോളിടെക്നിക്കുകാരനായ പഴയ കൂട്ടുകാരൻ, പുതിയ തലമുറയെ ഉപദേശിച്ചു നേരെയാക്കാൻ നോക്കുന്നു !!അങ്ങേരു അദ്ധ്യാപകൻ ആണ് പൊലും ...
ഇവനെയൊക്കെ എന്താ ചെയ്യേണ്ടേ ???
(ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പീകം മാത്രം, സാദൃശ്യം തോന്നിയാൽ അത് അവനവന്റെ കയ്യിലിരിപ്പുകൊണ്ട് മാത്രം)....
Manoj K

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക