Slider

നിദ്ര

0
നിദ്ര
നിദ്ര മറന്നവർ മാംസം തുളയ്ക്കും
ചിതൽ നൽകും വേദനയും
നിണവും ചലവും തുപ്പുന്നൊരാ
രാവുകളിൽ
നിദ്രയിന്നനുഗ്രഹിച്ചു
പത്നിയവൾ ഉറങ്ങുന്നു ശാന്തമായ്
സംവത്സരങ്ങൾക്കിപ്പുറമീരാവിൽ
എല്ലാം മറന്നുറങ്ങുന്നു.
ഉമ്മറത്തെ വരാന്തതൻ സാമ്പ്രാണി ഗനധവും
നിലവിളക്കിൻ ചോട്ടിലെ പുൽപ്പായയിലവൾ തൻ കാന്തനുമുറങ്ങുന്നു.
ചുറ്റിനുമുറങ്ങാ കണ്ണുകൾ കാത്തിരിക്കുന്നന്നാദ്യമായ്
ദൂതനായാചിതലുകളെത്തിയന്നു മുതൽ
ഉറങ്ങിയിട്ടില്ലിന്നേവരെ ശാന്തമായാ
രണ്ടു ജന്മങ്ങൾ.
ഉറങ്ങുന്നു ഇന്നവർ രണ്ടുപേരിലൊരാൾ
ഒരിക്കലുമുണരാതെ
ചേറിലും പറമ്പിലും മല്ലടിച്ചൊരാ
ദേഹി ഒഴിച്ചെടുക്കുവാനാ
ചിതലുകളാദേഹം കാർന്നുതിന്നു
മൂന്ന് സംവത്സരങ്ങൾ.
തോൽക്കുകില്ല മൃതുവെ
നിൻ മുന്നിൽ
സ്ഥായിയായി നിന്നുവാദേഹം ദൃഡമായി
തോറ്റു മടങ്ങുംമൃതുയവൻ കിതപ്പും
തളർച്ചയും കണ്ടൊടുവിൽ
കീഴടങ്ങിക്കൊടുത്തുതൻ പ്രാണനിൽ
പാതിയാമവൾക്കു മുന്നേ പോയവൻ
കാത്തു നിൽക്കുന്നുണ്ടാ വിണ്ണിലെ താരകമായിന്ന്......
ജെ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo