വട്ടം
---------------------------------------------------------------
"പപ്പക്ക് എന്നോട് തീരെ സ്നേഹമില്ല....
I HATE YOU. .. "
ഉറങ്ങാൻ പോകുമ്പോൾ വിതുമ്പികൊണ്ട് അവൻ അവസാനമായി പറഞ്ഞത് അതാണ്..
ഒരു പന്ത്രണ്ടു വയസ്സ് കാരന്റെ അറിവില്ലായ്മക്കും അപ്പുറം ഒരുപാട് കനത്തിൽ ആണ് അയാളുടെ ചെവിയിൽ ആ വാക്കുകൾ വന്നു വീണത്..
നേരം വെളുത്തു തുടങ്ങുന്ന ഈ സമയം വരെയും അത് അലയടിച്ചു കൊണ്ടിരുന്നത് പക്ഷെ മറവിയുടെ തീരത്തു എങ്ങു നിന്നോ ആയിരുന്നു.... വര്ഷങ്ങളുടെ പഴക്കം ഉള്ള വാക്കുകൾ...
ഉറക്കം വരാതെ കിടന്നു നേരം വെളുക്കാൻ ആയി. അയാൾ തിരിഞ്ഞു ഭാര്യ യെ നോക്കി.. അവൾ നല്ല ഉറക്കത്തിൽ ആണ്....
പാവം... ഒരു പക്ഷെ ഇന്ന് ഒരു രാജകുമാരിയെ പ്പോലെ ജീവിക്കണ്ടവളാണ്.... തനിക്കു വേണ്ടി...

കുസൃതി തുളുമ്പുന്ന ആ കണ്ണുകളെ ആയിരുന്നു താൻ ആദ്യം ഇഷ്ടപെട്ടത്... വാ തോരാതെയുള്ള സംസാരവും മുല്ലപ്പൂക്കൾ വിടരുന്ന ചിരിയും അരങ്ങിൽ ആടുന്ന മാദകത്വവും അങ്ങനെ പിന്നീട് ഓരോന്നോരോന്നും...
ചിലങ്ക അണിഞ്ഞു അവൾ ചുവടു വച്ച എല്ലായിടത്തും ഏറ്റവും മുന്നിൽ താൻ ആയിരുന്നു.. പിന്നീടൊരിക്കൽ എല്ലാം ഉപേക്ഷിച്ചു എന്നെ വിശ്വസിച്ചു അവൾ ഇറങ്ങി വന്നത് അവളുടെ ജീവിതത്തിലെ ശപിക്കപ്പെട്ട ദിവസങ്ങളിൽ ഒന്നിലായിരിക്കണം...
അരങ്ങിലെ കിലുക്കങ്ങൾ അടുക്കളയിലെ ആവലാതികൾ ആയതും, കണ്ണുകളിലെ കുസൃതി യും കൗതുകവും ആ കണ്ണുകളിൽ തന്നെ മുങ്ങി ചത്തതും താൻ കാരണം ആണെന് അയാൾ ഓർത്തു.......
പ്രേമിച്ച നാളുകളിൽ ഉണ്ടായിരുന്ന വാ തോരാത്ത വർത്തമാനങ്ങൾ ഒക്കെ ക്ഷീണിച്ച ഒരു പുഞ്ചിരിയിൽ തീർന്നു പോകുന്നത് നിസ്സഹായമായി അയാൾ നോക്കി നിൽക്കാറുണ്ട്....
ക്ലാവ് പിടിച്ച നിലവിളിക്കിന് പിന്നിലെ കൃഷ്‍ണന്റെ മങ്ങിയ ഫോട്ടോ നോക്കി അയാൾ നെടുവീർപ്പിട്ടു...
ചിന്തകൾ ശ്വാസം മുട്ടിച്ചപ്പോൾ അയാൾ എഴുന്നേറ്റു പുറത്തിറങ്ങി വരാന്തയിൽ പോയി നിന്നു...
മകന്റെ വാക്കുകൾ ആണ് അപ്പോഴും കാതിൽ തങ്ങി നിന്നത്...
I HATE YOU......
"അവൻ കുട്ടിയല്ലേ....... സാരാക്കണ്ട "
ഒരു നെടുവീർപ്പോടെ കുമ്പിട്ടു പോയ എന്റെ മുഖം ഉയർത്തി മുടികളിൽ വിരലോടിച്ചു അപ്പോഴേ അവൾ പറഞ്ഞതാണ്.....
എന്റെ നെടുവീർപ്പുകൾക് കനം കുറയുന്നതും കുറ്റബോധം കടുക്കുന്നതും നിന്റെ ഈ സ്നേഹത്തിനു മുന്നിലാണെന്ന് നീ അറിയാറുണ്ടോ... ??
എണ്ണിപ്പെറുക്കി കിട്ടുന്ന മാസ ശമ്പളം കൊണ്ട് വീട് വാടക മുതൽ സ്കൂൾ ഫീ വരെ അടച്ചു ഒരു മാസം തെകക്കാൻ താൻ പെടുന്ന പാട് അവനറിയുമോ.. ?
അച്ഛന്റെ എക്സിക്യൂട്ടീവ് ലൂക്കും ഓഫീസ് ജോലിയും കാരണം അച്ഛൻ പണക്കാരൻ ആണെന്നു അവൻ കരുതുന്നുണ്ടാകുമോ ?
ഒരുപാട് വല്യ ആവശ്യം ഒന്നും അവനും പറഞ്ഞില്ല...
ഒരു സൈക്കിൾ.....
എന്നാലും അച്ഛനെ കൊണ്ട് അതും കഴിയില്ലെന്ന് അവനോടു താൻ എങ്ങനെ പറയാനാണ് ??
നാലായിരം രൂപ ഇരുപത്തിനായിരം രൂപയെക്കാൾ വലിയ സംഖ്യ ആയി മാറുന്ന ജീവിത സത്യം മനസിലാക്കാൻ ഉള്ള പ്രാപ്തി അവനായിട്ടില്ലലോ......
മക്കളുടെ ആഗ്രഹങ്ങൾ സാധിക്കാൻ കഴിയാതെ പോകുന്ന അച്ചന്റെ വേദന അവനു പറഞ്ഞാൽ മനസ്സിലാകുമോ ???
I HATE U...ഒരല്പം പരിഷ്കാരത്തോടു കൂടി ആ വാക്കുകൾ വന്നത് 15 കൊല്ലങ്ങൾക്കും അപ്പുറം നിന്നാണ് എന്ന് പെട്ടെന്നു അയാൾ ഓർത്തു.....
അന്നത്തെ അച്ഛന്റെ നെഞ്ചിലെ പിടച്ചിൽ ഇന്നു തന്റെ കണ്ണുകളിൽ അയാൾ അറിഞ്ഞു...
കണ്ണീരു തുടക്കുമ്പോൾ അച്ഛന്റെ മുഖം മിന്നി മറഞ്ഞു...
3 വയറു നിറക്കാൻ കഴിയാത്ത താൻ ആയിരുന്നു 6വയറു വയറു നിറച്ച അച്ഛനെ വിമർശിച്ചത്...
ഒരു സൈക്കിളിന്റെ പേരിൽ ടെൻഷൻ അടിക്കുന്ന താൻ ആണ് നാളത്തെ അന്നത്തെ ഓർത്തു നീറിയ അച്ഛനെ......
കണ്ണ് നിറഞ്ഞു വരാന്തയിൽ ഇരുന്നു പോയപ്പോൾ അയാൾ ഓർത്തു താൻ ഒരു വട്ട പൂജ്യം ആണെന്നു..
38 കൊല്ലം കൊണ്ട് വരച്ചു തീർത്ത വട്ടം....
നഗരം ഉണർന്നു തുടങ്ങിയിരുന്നു.. റോഡിനു അപ്പുറത്തെ ഗ്രൗണ്ടിൽ കുറച്ചു കുട വയറൻമാർ എത്തി തുടങ്ങി...
അവർ ആ ഗ്രൗണ്ടിൽ ഓരോ വട്ടവും ഓടി പൂർത്തിയാക്കുന്നതും നോക്കി അയാൾ ഇരുന്നു..
--- അഖിൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക