വയലറ്റ് കവറിലെ മിട്ടായി
#########################
തിരക്കേറിയ പാതയോരം .അവിടെ ഫുട് പാത്തിൽ ടാർപ്പോള കൊണ്ട് വലിച്ചു കെട്ടിയ ഒരു ഒറ്റമുറി ഷെഡ്.അതിൽ ഒരു അമ്മ ,ചിരട്ടയും നാഴിയും പോലെ വലിപ്പ വ്യത്യാസത്തിൽ മൂന്നു കുഞ്ഞു മക്കൾ.. രേഖ, സമീർ, റാണി. പിന്നെ അവരുടെ പിതാവ്. സമയം ഉച്ച കഴിഞ്ഞു ഒരു മൂന്നു മണി .
അവൾ അവസാനത്തെ റൊട്ടിക്കഷ്ണം റാണിക്ക് പിച്ചി ഇട്ടു കൊടുക്കുന്നതിനിടയിലാണ് സമീർ അങ്ങോട്ട് വന്നത് .
"അമ്മി ഒരു റൊട്ടി കൂടി. .."അവൻ പാത്രം നീട്ടി കൊണ്ട് നിഷ്കളങ്കമായി പറഞ്ഞു.
അവൾ മകനെ നോക്കി എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം ആലോചിച്ചു . ..
അവന്റെ വിശപ്പ് മാറിയിട്ടുണ്ടാവില്ല എന്നറിയാം . ..ഇനി കൊടുക്കാൻ റൊട്ടി ബാക്കി ഇല്ലന്നും അറിയാം. എന്നാലും അവന്റ നിൽപ്പും നോട്ടവും കണ്ടപ്പോൾ ഇല്ല എന്ന് പറയാൻ തോന്നിയില്ല. .
"നീ ഇപ്പോൾ പോയ് കളിക്ക്. ..അമ്മി ഉണ്ടാക്കിട്ട വിളിക്കാം കേട്ടോ. ."കുറച്ചു നേരത്തേക്കെങ്കിലും അവന്റ പ്രതീക്ഷ അങ്ങിനെ നിന്നോട്ടെ. .
"വേണ്ട. .എനിക്ക് ഇപ്പൊ വേണം. .."
നൂൽ ബന്ധമില്ലാതെ നിന്ന് ആ മൂന്നു വയസ്സുകാരൻ ചിണുങ്ങി,
അവൾ ധര്മസങ്കടത്തിലായി.ഒരു സങ്കടവും കരച്ചിലും അവളുടെ കഴുത്തിനെ മുറുക്കി .ആ സങ്കടം ദേഷ്യമായി മാറുകയും ചെയ്തു. ...
"പോയ് കളിക്ക് സമീർ,നിന്നോടല്ലേ പറഞ്ഞത് "എന്ന് പറഞ്ഞു കൈ ഓങ്ങുമ്പോളാണ് രേഖ അങ്ങോട്ട് വന്നത്...
"അവനെ തല്ലല്ലേ അമ്മി. അവൻ പാവമല്ലേ"അവൾ പറഞ്ഞു
."വാ മോനെ ചേച്ചി കാരക്ക പറിച്ചു തരാം "എന്നും പറഞ്ഞ അനുജന്റെ കൈ പിടിച്ചു വലിച്ചു നടന്നു..
"അറിയോ? മീന ദീദിയുടെ വീട്ടിൽ കാരക്ക എല്ലാം പഴുത്തു. .ചേച്ചി പറിച്ചു തരാട്ടോ . .." അവൾ അവനെ എടുത്തു എളിയിൽ വെച്ചു കൊണ്ട് പറഞ്ഞു .
അഞ്ചു വയസ്സ് കഴിഞ്ഞതേ ഉള്ളു രേഖക്ക് ,എന്നാലും തൻറെ മനസ്സു നന്നായി വായിക്കാനറിയാം അവൾക്ക്. ഒരു വാശിയോ ദേഷ്യമോ ഇല്ലാത്ത പാവം. വിശന്നാലും പറയില്ല. അവളുടെ ഒരു ആഗ്രഹം പോലും ഇന്ന് വരെ സാധിച്ചു കൊടുക്കാൻ പറ്റിയിട്ടില്ല. ..അവൾ ഓർത്തു. .
കൈ നിറയെ കാരക്കയുമായാണ് സമീർ തിരിച്ച എത്തിയത്. ..രേഖയുടെ കയ്യിൽ പതിവ് പോലെ എവിടുന്നോ പെറുക്കിയ മിട്ടായി കവറുകളും...
"അമ്മി. .ഇതാ. .ഞാൻ പറഞ്ഞ മിട്ടായി. .എനിക്ക് വാങ്ങിത്തരണേ. .."
രേഖ ഒരു ഒഴിഞ്ഞ കിട്ടി കവർ നീട്ടി. ..അവൾ വെറുത്ത ആ കവർ വാങ്ങി നോക്കി ..
വയലറ്റ് നിറം. പേര് പോലും അറിയില്ല. വിലയും അറിയില്ല.
"അമ്മി, വാങ്ങി തരില്ലേ??"
"ഉം. ."അവൾ വെറുതെ മൂളിയതെ ഉള്ളു.
രാവിലെ മുതൽ വെയിലതിരുന്നാൽ ആകെ വിറ്റു പോകുന്നത് രണ്ടോ മൂന്നോ മണ്പാത്രങ്ങളാണ് .അതിൽ ആ ജമാലിന്റെ പങ്കും കൊടുത്താൽ പിന്നെ കയ്യിൽ ഉള്ളത് വെച്ച് എങ്ങിനെ ദിവസം കഴിക്കും എന്നോർക്കുമ്പോൾ ആധി ആണ്.
പിള്ളേരുടെ അച്ഛന് ആ വേദനയുട മരുന്ന് മുടങ്ങാൻ പറ്റില്ല,വര്ഷം ഒന്നാകുന്നു കിടപ്പിലായിട്ടു.
ഒരു ദിവസം എങ്ങാനും മുടങ്ങിയാൽ അന്ന് രാത്രി മുഴുവൻ ഉച്ചത്തിൽ കിടന്നു നിലവിളിക്കും,കണ്ണ് പൊട്ടുന്ന തെറിയും വിളിക്കും.
വേദന സഹിക്കാൻ വയ്യാഞ്ഞിട്ടാണ്. അത് കേൾക്കുമ്പോ തോന്നു ഇതിലും ഭേദം പിള്ളേർ കാരക്ക തിന്നുന്നതാണ് എന്ന് . ..
ഓരോന്ന് ചിന്തിച്ചു നിക്കുന്നതിനിടയിൽ രേഖ വന്നു കയ്യിൽ നിന്നും കവർ വാങ്ങി . അത് ഭദ്രമായി അവളുടെ പൊതിയിൽ വെച്ചു . .. ഒരു കെട്ട് മിട്ടായി കവർ ഉണ്ട് അവൾക്ക് ..എല്ലാം ഒരു പോലത്തെ.
*************************************************************************************
മൺപാത്രങ്ങളും മുന്നിൽ വെച്ച് ഇരിപ്പു തുടങ്ങിയിട്ട് സമയം കുറെ ആയി. പൊള്ളുന്ന വെയിൽ. .അതും വകവെക്കാതെ തിരക്കിട്ടു പോകുന്ന ജന സമുദ്രം...ഉറക്കത്തിൽ നിന്നും ഉണർന്ന റാണിക്ക് മുലപാൽ കൊടുക്കാൻ തുടങ്ങുമ്പോഴാണ് അവൾക്കു അടുത്ത് ഒരു ആൾഅനക്കം തോന്നിയത് ...
തിരിഞ്ഞു നോക്കിയപ്പോൾ ജമാൽ..അവൻ തൊട്ടടുത്തു ഉപ്പൂറ്റി ഉറപ്പിക്കാതെ കുന്തക്കാലിൽ തന്റെ അടുത്ത ഇരിക്കുന്നു... ഇവൻ എപ്പോഴാണ് ഇവിടെ ഇരുന്നത്?
"ദീദി ഞാൻ പറഞ്ഞ കാര്യം എന്തായി? " അവൻ അവളുടെ ചെവിയോട് ചേർന്നിരുന്നു ചോദിച്ചു
അവൾ അവനെ സൂക്ഷിച്ചു നോക്കി.കഴുകനെ ഓർമിപ്പിക്കും അവന്റെ കണ്ണും മൂക്കും. ..
"ദീദി. ...പറയു. .എന്തായി ഞാൻ പറഞ്ഞ കാര്യം? "
"ജമാൽ ,അവൾ കുട്ടിയാണ്. ..അഞ്ചു വയസ്സ് കഴിഞ്ഞതേ ഉള്ളു. .പണി ഒന്നും എടുക്കാറായിട്ടില്ല. ."അവൾ പറഞ്ഞു..
"ഓ. .എന്റെ ദീദി ..നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ. ..അവൾക്ക് അവിടെ വലിയ പണി ഒന്നും കാണില്ല. സാബിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയാവും. ."
"എന്നാലും ജമാൽ. .."
"ദീദി ,എനിക്ക് നിങ്ങളെ എത്ര വര്ഷങ്ങളായി അറിയാം ..ഭയ്യ കിടപ്പിലായതിനു ശേഷം നിങ്ങൾ എത്ര കഷ്ടപ്പെടുന്നു എന്നും അറിയാം. ദിവസവും മരുന്ന് വാങ്ങാൻ പോലും പറ്റുന്നില്ലല്ലോ.കൃത്യമായി മരുന്ന് കൊടുത്താൽ ഭയ്യാ എഴുന്നേറ്റ് നടക്കും എനിക്ക് ഉറപ്പാ. നിങ്ങൾ ഒറ്റക്ക് വിചാരിച്ചാൽ എന്താവാനാണ് ?..ഭയ്യാ യുടെ അസുഖം മാറുന്നത് വരെ എങ്കിലും അവളേ എന്റെ കൂടെ വിടൂ . .നിങ്ങളുടെ നല്ലതിന് വേണ്ടിയാ ഞാൻ ഈ പറയുന്നത്. " അവൻ പറഞ്ഞു...
ആ കഴുകൻ കണ്ണുകൾ കൂടുതൽ ചെറുതായി..അവളുടെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട് അവൻ മറുപടിക്കു കാത്തു.ജമാൽ അങ്ങിനെയാണ്. .താൻ വിരിച്ച വലയിൽ എങ്ങിനെ ഇര വീഴ്ത്തണമെന്നു അവനു നന്നായി അറിയാം. ഒരു കൊച്ചു പെൺകുട്ടിയെ സാബ് ചോദിയ്ക്കാൻ തുടങ്ങീട് കാലം കുറെ ആയി. ..എത്ര ശ്രമിച്ചിട്ടും ദീദിയെ പറഞ്ഞു മനയിലാക്കി ആ പെങ്കൊച്ചിനെ കൂടെ കൂട്ടാൻ പറ്റിയിട്ടില്ല. ഇത് അവസാന ശ്രമം ആണ്. .
"അതല്ല ..ജമാൽ. ..അവൾ എന്നെ പിരിഞ്ഞിരിക്കാറായില്ല...രേഖ . ..അവൾ ഇപ്പോഴും കുഞ്ഞാണ് "
എന്നാൽ അവളുടെ ശബ്ദത്തിൽ പണ്ടത്തെ അത്ര ഉറപ്പു ഇല്ല എന്ന് അവൻ ശ്രദ്ധിച്ചു. .. ഭർത്താവിന്റ അസുഖം ഭേദമായി അദ്ദേഹം പഴയതു പോൽ ആകുന്ന ആ ദിവസം അവൾ എത്രയോ തവണ സ്വപ്നം കണ്ടിരിക്കുന്നു. .
"കേൾക്കു, സാബ് അവളെ രാജകുമാരിയെപ്പോലെ നോക്കും. .. അദ്ദേഹത്തിന്റ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. ..നോക്കിക്കോ ഒരു മാസം കഴിഞ്ഞാൽ അവളെ നിങ്ങൾ പോലും തിരിച്ചറിയില്ല."അവൻ ഒച്ച താഴ്ത്തി വഷളൻ ചിരിയോടെ പറഞ്ഞു
"ഇപ്പോൾ ഒരു രണ്ടായിരം രൂപ തരും. .പിന്നെ അവൾ അവിടെ നിൽക്കുന്നിടത്തോളം കാലം മാസം അഞ്ഞൂറ് രൂപ. .ഒന്നോർത്തു നോക്ക് ദീദി നിങ്ങൾ ഈ ജന്മം വിചാരിച്ചാൽ ഇത്രയും പണം ഒന്നിച്ചു കാണാൻ കിട്ടില്ല. "
മറുപടിക്കു കാത്തു നിക്കാത്ത നാല് അഞ്ഞൂറിന്റ നോട്ടുകൾ അവൻ അവളുടെ കൈയ്യിൽ പിടിപ്പിച്ചു.
"അപ്പോൾ എല്ലാം പറഞ്ഞത് പോലെ നാളെ ഞാൻ വന്നു അവളെ കൊണ്ട് പോകും. "..എന്ന് പറഞ്ഞു എഴുനേറ്റു . . പിന്നെ ജന സമുദ്രത്തിൽ മറഞ്ഞു. .
അന്ന് വൈകീട്ട് രേഖയുടെ തലയിൽ പേൻ നോക്കി കൊടുക്കുന്നതിനിടയിൽ അവൾ പറഞ്ഞു. .
"രേഖ ,മോളെ ,നിനക്ക് ഒരു ജോലി ജമാൽ ഭയ്യാ നോക്കി വെച്ചിട്ടുണ്ട് .."ബാക്കി പറയാൻ മടിച്ചു നിന്ന അവളുട ഇടക്ക് കയറി രേഖ പറഞ്ഞു
"ഞാൻ പൊക്കോളാം അമ്മി. ..കാശു കിട്ടില്ലേ. .. ബാപ്പുന് മരുന്ന് വാങ്ങാം. ..സമീറിന് നിറയെ റൊട്ടിയും തിന്നാം. ..എന്റെ കൊതിയൻ പുന്നാര അനിയൻ . ."
ഒരു നിമിഷത്തെ ചിന്തക്ക് ശേഷം അവൾ പറഞ്ഞു. ..
"എല്ലാം കഴിഞ്ഞു എനിക്ക് ആ മിട്ടായും വാങ്ങി തരണേ അമ്മി. ."
അവൾ ഒന്നും പറഞ്ഞില്ല ..മകളുടെ തലയിൽ ഉമ്മ വെച്ച് കണ്ണ് നീര് കൊണ്ട് അവളുട മുടി നനച്ചു. .
പിറ്റേ ദിവസം മകളെ കൊണ്ട് പോകുന്നത് കാണാൻ വയ്യാഞ്ഞിട്ട് അവൾ രാവിലെ തന്ന ഇറങ്ങി. ..
ഉച്ച വരെ വെയിലിൽ ഇരുന്നിട്ടും ഒന്നും കച്ചവടം ആയില്ല . .
അങ്ങിനെ ഒരു പണിയും കിട്ടില്ല എന്ന് കണ്ടാൽ അവൾ റാണിയെ തോളിലിട്ട് ഭിക്ഷ എടുക്കാനിറങ്ങും. ...
ചില ദിവസം എന്തേലുമൊക്കെ കിട്ടും. .
അന്ന് അതും കാര്യമായി ഒന്നും തടഞ്ഞില്ല. ..
മനസ്സിന് വല്ലാത്ത പിടച്ചിൽ. .തെറ്റ് ചെയ്തോ എന്ന തോന്നൽ. ..താൻ ഈ ജന്മം കണ്ടിട്ടില്ലാത്ത ആ വില കൂടിയ നോട്ടുകൾ ബ്ലൗസിനുള്ളിൽ ഇരുന്ന് പൊള്ളിക്കുന്നു. ..
ആ സമയത്താണ് ഒരു ബസ് മുന്നിൽ നിർത്തിയത്. ..
ഇതിൽ നിന്നും എന്തേലും കിട്ടിയാലോ? എല്ലാം പ്രതീക്ഷയാണ്. .
പടിയിലേക്ക് കാൽ എടുത്തു വെക്കാൻ നോക്കുമ്പോഴാണ് അവൾ അത് കണ്ടത്. .
മകൾ പറയാറുള്ള ആ വയലറ്റ് നിയമുള്ള മിട്ടായി. ..ആരോ ചവിട്ടി ചതഞ്ഞു പോയിട്ടുണ്. ..വശങ്ങളിൽ നിന്നും അൽപ്പം പുറത്തേക്ക് ചാടിയിട്ടുണ്ട്. ..അവൾ സൂക്ഷിച്ചു അതെടുത്തു. .ഇനി ഒരു തരി കൂടി പുറത്തേക്കു പോകാതെ,.. എന്തോ പെട്ടെന്ന് അവൾക്ക് മകളെ ഓര്മ വന്നു. ..അവളുട ചിരിക്കുന്ന മുഖം ഓര്മ വന്നു . . ഇനി അവൾ അനുഭവിക്കാൻ പോകുന്ന വേദന ഓർമ വന്നു . .. ദുസ്വപ്നം കണ്ടു ഭയന്നുണരുന്ന ദുരിത നാളുകൾ ഓര്മ വന്നു വന്നു. ... ..അവളുടെ ഒരിക്കല് നടക്കാത്ത ആഗ്രഹമായി ഇ വയലറ്റ് കവറിലെ മിട്ടായി മാറുന്നത് ഓർമ വന്നു . ..
ഓർക്കും തോറും അവളുടെ നെഞ്ച് പൊള്ളി ...തിരിച്ചു പോകാം വീട്ടിലേക്ക്. ..മകളെ കാണണം. ..
അവൾ ബസ്സിൽ നിന്ന് ഇറങ്ങി വീട്ടിലേക്കു ഓടുകയായിരുന്നു. ...
ദൂരെ നിന്ന് കണ്ടു ജമാൽ മകളുടെ കയ്യ് പിടിച്ചു വേഗത്തിൽ നടക്കുന്നത്...
" ജമാൽ നിക്കൂ "
അവൾ ഓടി എത്തി. .
ആദ്യം മിട്ടായി എടുത്ത് രേഖയുടെ കയ്യിൽ കൊടുത്തു
അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ..എന്നാൽ അമ്മ ദേഷ്യത്തിലാണ് എന്ന് കണ്ടു ഒന്നും പറയാതെ ഒതുങ്ങി നിന്നു.
അവൾ കിതച്ചു കൊണ്ട് പറഞ്ഞു
" നീ വീട്ടിൽ പോകു. ..അൽപ്പം സമീറിനും കൊടുക്കു . ."
രേഖ റാണിയെയും എളിയിൽ എടുത്തു തിരിഞ്ഞു നോക്കി നടന്നു
കിതപ്പൊന്നു മാറിയതിനു ശേഷം തലയിലെ ദുപ്പട്ട നേരെ ആക്കി ജമാലിന് നേരെ തിരിഞ്ഞു അവൾ പറഞ്ഞു തുടങ്ങി. .
"നോക്ക് ജമാൽ ഞാൻ എന്റെ മകളെ ആർക്കും കൊടുക്കുന്നില്ല. അതിനു പകരം എന്തെല്ലാം കഷ്ടപ്പാട് സഹിക്കേണ്ടി വരും എന്നെനിക്കറിയാം. എന്റെ സമീർ എന്നും വിശന്നു വാശി പിടിക്കുമായിരിക്കും ഇവരുടെ ബാപ്പു രാത്രി മുഴുവൻ വേദനിച്ചു കരയുമായിയ്ക്കും. .ഞങ്ങൾ എല്ലാരും ദിവസം മുഴുവൻ പട്ടിണി കിടക്കുമായിരിക്കും. എന്നാലും എന്റെ മകളെ ഞാൻ ആർക്കും കൊടുക്കില്ല . അവൾ എന്നും എന്റെ കൂടെ ഉറങ്ങും "
തന്റെ ഭാവമാറ്റം കണ്ടു ഞെട്ടി നിക്കുന്ന അവന്റെ കൈയിൽ ചുരുട്ടിയ നാല് അഞ്ഞൂറിന്റെ നോട്ടുകൾ വെച്ച് കൊടുത്തു അവൾ തിരിച്ചു നടന്നു....
അമ്മി വരുന്നത് കണ്ട രേഖ ഓടിവന്നു കെട്ടിപ്പിടിച്ചു. ...വായിൽ ഒരു കഷ്ണം മിട്ടായും വെച്ച് കൊടുത്തു. ..
മകളുടെ കയ്യും പിടിച്ചു തിരികെ നടക്കുമ്പോൾ രേഖ ചോദിച്ചു
"അമ്മി, ഞാൻ പോവണ്ടേ? "
"വേണ്ട. ."അകലേക്ക് നോക്കിയാണ് അവൾ അത് പറഞ്ഞത്..എന്നാൽ മകളുട കൈ ഒന്ന് കൂടി മുറുകെ പിടിച്ചു..
"അമ്മിയുടെ കൈയ്ക്ക് എന്ത് ബലമാണ്,വേദനിക്കുന്നു "
"അതെ ,അമ്മിയുടെ കൈകൾക്ക് ബലമുണ്ട്. ..ആർക്കും പ്രതീക്ഷിക്കാവുമത്തിനും അപ്പുറം "അവൾ പറഞ്ഞു...
തിരികെ വീട്ടിലേക്കു നടക്കുമ്പോൾ അവളുടെ മനസ്സിൽ അന്ന് മരുന്നും റൊട്ടി മാവും വാങ്ങാൻ പണമില്ലല്ലോ എന്ന ചിന്തയായിരുന്നില്ല. ..പകരം നാവിലൂടെ അലിഞ്ഞിറങ്ങുന്ന ആ കൊതിപ്പിക്കുന്ന വയലറ്റ് കവറിലെ മിട്ടായിയുടെ മധുരമായിരുന്നു. ..
Thankam Anil

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക