#ഹോംനേഴ്സ്
*************
*************
സൗമ്യ പടി കടന്നു ചെല്ലുമ്പോൾ,
തന്നെ കാത്തു വരാന്തയിൽ നിൽക്കുന്ന റെമീസിനെയാണ് കണ്ടത്.....അവൾ വന്നിട്ട് വേണമായിരുന്നു അവന് ജോലിക്ക് പോകാൻ..
തന്നെ കാത്തു വരാന്തയിൽ നിൽക്കുന്ന റെമീസിനെയാണ് കണ്ടത്.....അവൾ വന്നിട്ട് വേണമായിരുന്നു അവന് ജോലിക്ക് പോകാൻ..
റെമീസ് ഒരു പ്രൈവറ്റ് കമ്പനിയിൽ സൂപ്പർവൈസറാണ്....സുഖമില്ലാത്ത അവന്റെ വാപ്പയെ പരിചരിക്കാനാരുമില്ലാത്തതിനാൽ ഹോംനഴ്സിനെ ഏൽപ്പിച്ചിട്ടാണ് അവൻ ജോലിക്ക് പോകുന്നത്....സൗമ്യ ഹോംനഴ്സായി വരാൻ തുടങ്ങിയിട് ഒരാഴ്ചയാകുന്നതേയുള്ളൂ....
ഒൻപത് മാസം മാത്രം പ്രായമുള്ള
മോനൂട്ടനെ ഡേകെയറിലേൽപ്പിച്ചാണ് അവൾ ജോലിക്ക് വരുന്നത്....അവനെ മറ്റൊരു കൈകളിലേൽപ്പിച്ചുപോരുമ്പോൾ നെഞ്ചിലാകെ ഒരു പുകച്ചിൽ വിങ്ങി നിൽക്കുന്നത് പോലെയായിരുന്നു സൗമ്യക്ക്...
മോനൂട്ടനെ ഡേകെയറിലേൽപ്പിച്ചാണ് അവൾ ജോലിക്ക് വരുന്നത്....അവനെ മറ്റൊരു കൈകളിലേൽപ്പിച്ചുപോരുമ്പോൾ നെഞ്ചിലാകെ ഒരു പുകച്ചിൽ വിങ്ങി നിൽക്കുന്നത് പോലെയായിരുന്നു സൗമ്യക്ക്...
ഇഷ്ടമുണ്ടായിട്ടല്ല.. അവനെ ഏൽപിച്ചു പോകാൻ അവൾക്ക് മറ്റൊരിടമില്ല.....ജീവിക്കണം..മുന്നോട്ട് പോകണം...അതിന് പലതിനോടും കണ്ണടക്കേണ്ടി വരും....ഇപ്പോഴുള്ള ഹോംനഴ്സിന്റെ ജോലി എന്തു കൊണ്ടും ആശ്വാസമാണ്..അതിലുപരി അത്യാവശ്യവുമാണ്..
കോൺവെന്റിലെ സിസ്റ്റർ സെബിയാണ് ഏജൻസി വഴി അവൾക്ക് ഹോംനേഴ്സിന്റെ ജോലി വാങ്ങിക്കൊടുത്തത്.
സിസ്റ്ററമ്മ എന്ന് വിളിക്കുന്ന സിസ്റ്റർ സെബിയും സെന്റ് ജോൺസ് കോൺവെന്റിലെ അന്തേവാസികളുമാണ് അവൾക്കും കുഞ്ഞിനും ഏക ആശ്രയം....
ജീവിതം തന്നെ അവസാനിപ്പിക്കാൻ തുനിഞ്ഞ അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചതും ജീവിക്കാൻ പ്രേരിപ്പിച്ചതും എല്ലാം സിസ്റ്ററമ്മയാണ്...
ജീവിതം തന്നെ അവസാനിപ്പിക്കാൻ തുനിഞ്ഞ അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചതും ജീവിക്കാൻ പ്രേരിപ്പിച്ചതും എല്ലാം സിസ്റ്ററമ്മയാണ്...
''ജീവിതമാകുന്ന പാഠശാലയിൽ നമ്മളെന്നും വിദ്യാർത്ഥികളാണ്...ആ പാഠശാലയിൽ പ്രായപരിധിയില്ല...സർട്ടിഫിക്കറ്റുമില്ല...പാഠങ്ങൾമാത്രം. തോറ്റുകൊടുക്കാനെളുപ്പമാണ്. ജീവിച്ചുകാണിക്കാനാ പ്രയാസം. നിനക്കിനിയും പാഠങ്ങളേറെ താണ്ടാനുണ്ട്. അതിൽ ജയിച്ചുകാണിക്ക്..''സിസ്റ്ററമ്മ ഒരിക്കൽ പറഞ്ഞ വാക്കുകളാണ്..അവരുടെ സ്നേഹവും പ്രോത്സാഹനവുമാണ് അവളെയിന്നും മുന്നോട്ട് നയിക്കുന്നത്.
ഏത് ജോലി ചെയ്യാനും തയ്യാറായ മനസ്സുള്ളതുകൊണ്ടുതന്നെ ഹോംനേഴ്സിംഗ് അത്ര ബുദ്ധിമുട്ടുള്ള ജോലിയായി അവൾക്ക് തോന്നിയില്ല.
അവളെ കണ്ടതും റെമീസ് അകത്തേക്ക് നോക്കിപ്പറഞ്ഞു..
''വാപ്ച്ചീ..ഞാൻ പുവാണേ..ചേച്ചി വരണുണ്ട്...''
''വാപ്ച്ചീ..ഞാൻ പുവാണേ..ചേച്ചി വരണുണ്ട്...''
''രാവിലത്തെ ഗുളിക കൊടുത്തൂട്ടാ..കുക്കറിൽ പൊടിയരിക്കഞ്ഞി വച്ചിട്ടുണ്ട്..ഞാൻ പൊക്കോട്ടെ..എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണേ...''
ബാഗെടുത്ത് ബൈക്കിനടുത്തേക്ക് പോകുന്നേരം അവൻ സൗമ്യയോടായി പറഞ്ഞു..
ബാഗെടുത്ത് ബൈക്കിനടുത്തേക്ക് പോകുന്നേരം അവൻ സൗമ്യയോടായി പറഞ്ഞു..
അവൾ ശരിയെന്ന് തലയാട്ടി..അവൻ പോയതും അവൾ അകത്തേക്ക് ചെന്നു..
അബു എന്നാണദ്ദേഹത്തിന്റെ പേര്..55-60ഓടടുത്ത് പ്രായം വരും...കൈകാലുകൾ ശോഷിച്ച്, കിടക്കയോടമർന്ന് ഒരസ്ഥികൂടം എന്ന് തോന്നും ആദ്യ കാഴ്ചയിൽ...കീമോതെറാപ്പിയാൽ മുടി മുഴുവൻ കൊഴിഞ്ഞുപോയിരുന്നു...എല്ലാം അവസാനിക്കാറായവന്റെ സ്ഥായീഭാവമായിരുന്നു കണ്ണുകൾക്ക്..
അച്ഛനും മകനും അടങ്ങുന്ന ആ കുടുംബത്തിന് അയൽക്കാരല്ലാതെ മറ്റാരും തന്നെ തുണയില്ലെന്നാണ് അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.
ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു''ഗുഡ്മോർണിംഗ് വാപിച്ചി.... പിന്നെ..എന്തൊക്കെയുണ്ട്?..''
കുറച്ചു ദിവസമേ ആയുള്ളുവെങ്കിലും വല്ലാത്തൊരടുപ്പം അദ്ദേഹത്തോടു തോന്നിയിരുന്നതുകൊണ്ട് അവളും വാപ്പിച്ചി എന്നാണ് വിളിച്ചിരുന്നത്.
കുറച്ചു ദിവസമേ ആയുള്ളുവെങ്കിലും വല്ലാത്തൊരടുപ്പം അദ്ദേഹത്തോടു തോന്നിയിരുന്നതുകൊണ്ട് അവളും വാപ്പിച്ചി എന്നാണ് വിളിച്ചിരുന്നത്.
അവളുടെ പുഞ്ചിരി അദ്ദേഹത്തിലേക്കും പകർന്നത് പോലെ ''നല്ല വിശേഷം മോളേ..'' ആ'മോളേ' വിളിയിൽ നിറഞ്ഞിരുന്നു അയാളുടെ മനസ്സിലെ സ്നേഹം...
''രാത്രി ഉറങ്ങിയോ?..വേദന ഉണ്ടായിരുന്നോ?''
''ഉം..നല്ല വേദന ഉണ്ടാർന്ന്..എനിക്ക് ഉറങ്ങീലെങ്കിലും കൊഴപ്പൂല്ല.. മോളേ..അവൻ ഒട്ടും ഉറങ്ങീട്ടില്ല..എണീച്ച് കാലും തടകി ഇരിക്കേർന്ന്..കെടക്കാൻ പറഞ്ഞിട്ട് കേക്കണ്ടേ....''
ആ വാപ്പയും മകനും തമ്മിലുള്ള സ്നേഹം അവൾക്കത്ഭുതമായിരുന്നു. താൻ വരുന്നതിനുമുമ്പേ തന്നെ അവൻ അദ്ദേഹത്തിന്റെ ദേഹമൊക്കെ തുടച്ച് വൃത്തിയാക്കിയിട്ടുണ്ടാകും. തന്നെ നോക്കുവാൻ മകൻ കഷ്ടപ്പെടുന്നത് കണ്ട് സങ്കടപ്പെടുന്ന ഒരച്ഛനും, അച്ഛന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ മകനും...അവൾ ഒരുമാത്ര സ്വന്തം അച്ഛനെയും അമ്മയെയും അനിയത്തിയെയും നാടും വീടും എല്ലാം ഓർത്തുപോയി...
''ഈ വേദന എന്നേം കൊണ്ടെ പോകു മോളേ....അല്ലാണ്ട് മരുന്നിലൊന്നും ഇത് നിക്കൂല്ല...''
എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ആ മനുഷ്യനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ അവൾ വാക്കുകൾക്ക് വേണ്ടി പരതി..
''പിന്നെ അത് വാപ്പിച്ചിയാണോ തീരുമാനിക്കുന്നത്..ഒന്നു ചുമ്മായിരി''..
ആശ്വസിപ്പിക്കാനാണെങ്കിലും അത് വെറുതെ പറഞ്ഞതാണെന്ന് രണ്ടു പേർക്കുമറിയാമായിരുന്നു.
ആമാശയത്തിലെ ട്യൂമർ ഏറെക്കുറെ അദ്ദേഹത്തിന്റെ മറ്റെല്ലാ ആന്തരികാവയവങ്ങളെയും ബാധിച്ച് കഴിഞ്ഞിരുന്നു......കീമോതെറാപ്പിയിലും രക്ഷയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്....വേദനസംഹാരി മാത്രമാണ് ആകെ ഉള്ള മരുന്ന്..
പുകവലി അധികമായതിനാൽ നിക്കോട്ടിന്റെ അളവ് മാരകമായ അളവിൽ കൂടുകയും വലതുകാലിലെ രക്തയോട്ടം ആകെ നിലച്ച അവസ്ഥയിലുമായിരുന്നു..
കാലിലെ വിരലുകൾ കറുത്ത് ദ്രവിച്ചനിലയിലായിരുന്നു. അതിൽ നിന്ന് രൂക്ഷഗന്ധമുള്ള പഴുപ്പൊലിച്ചിറങ്ങും. അത് തുണി കൊണ്ടവൾ ഒപ്പിമാറ്റി പതുക്കെ ഡെറ്റോൾ കൊണ്ട് തുടച്ചെടുക്കും. തള്ളവിരൽ മുഴുവനായും ദ്രവിച്ചു പോയിരുന്നു..ആ ഭാഗത്ത് എല്ല് മാത്രം വെളിയിലുന്തിനിന്നിരുന്നു....
ചില സമയത്ത് ഞരമ്പുകൾ വലിയുമ്പോൾ അസഹ്യമായ വേദനയാൽ അദ്ദേഹം തലയ്ക്കിട്ടടിക്കുകയും അള്ളോ..അള്ളോ..എന്ന് നിലവിളിക്കുകയും ചെയ്യും....
പെയിൻ കില്ലറുകൾ ധാരാളമായി ഉപയോഗിക്കാനും കഴിയില്ല എന്നതിനാൽ വേദനയുടെ കാഠിന്യം കുറയുന്നത് വരെ....ഒരാശ്വാസത്തിനെന്നോണം അവൾ വീശിക്കോടുക്കുകയോ കാലിനു മുകളിലേക്ക് തടകിക്കൊടുക്കുകയോ ചെയ്യും...അപ്പോഴേക്കും അദ്ദേഹം ആകെ അവശനായിട്ടുണ്ടാകും....വേദനയുടെ ആലസ്യത്തിലൊന്നുറങ്ങും....
ദിവസം ചെല്ലുന്തോറും അബുവിന്റെ നില ആകെ മോശമായി വരുകയായിരുന്നു...അവളും സിസ്റ്ററമ്മയും നിത്യവും അദ്ദേഹത്തിന് വേണ്ടി രാത്രി പ്രാർത്ഥനകൾ നടത്തി..
''നന്നായിട്ട് വലിക്കുവായിരുന്നു .ദിവസം രണ്ട് പാക്കറ്റൊക്കെ വലിച്ചിട്ട്ണ്ട്..എല്ലാരും പറയും...കേടാണെന്ന്....അല്ലെങ്കിലും നമുക്കൊന്നും അങ്ങനെയൊന്നും വരൂല്ലാന്നും പറഞ്ഞ് നടക്കും...എത്ര കണ്ടാലും പഠിക്കൂല്ലല്ലോ''...ഒരിക്കൽ തളർന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞതാണ്..
ശരിയാണ് ...മറ്റുള്ളവരുടെ അനുഭവങ്ങൾ എത്രയൊക്കെ മുന്നിൽ നിരന്ന് കണ്ടാലും മനസ്സിലാക്കില്ല..താനും അങ്ങനെ ത്തന്നെയല്ലേ എന്നവൾ ചിന്തിച്ചു..
പ്രണയം തലയ്ക്ക് പിടിച്ച് വീട്ടുകാരേം വെറുപ്പിച്ച് സ്വന്തം ഇഷ്ടപ്രകാരം ഒരാളോടൊപ്പം ഇറങ്ങിപ്പോയി ഒടുക്കം ചതിക്കപ്പെട്ടെന്ന തിരിച്ചറിവിൽ ജീവിതം തന്നെ അവസാനിപ്പിക്കാൻ മുതിർന്നതും എല്ലാം ആദ്യത്തെ കഥയല്ല...അങ്ങനെയുള്ള ചതിയുടെകഥകൾ ഒരുപാട് കേട്ടാലും ഞങ്ങൾക്ക് ആ അവസ്ഥ വരില്ലെന്ന മൂഢവിശ്വാസം പേറുന്നവരാണെല്ലാം..പ്രണയത്തിൽ എന്നും നല്ലവശം മാത്രമേ കാണൂ..
അവളുടെ കഥകളെക്കുറിച്ചും മോനേക്കുറിചുമൊക്കയറിഞ്ഞപ്പോൾ അയാൾ സങ്കടപ്പെട്ടു
വാപ്പിച്ചിയുടെ നിർബന്ധത്തിനാൽ ഒരിക്കൽ അവൾ മോനൂട്ടനെയും അവിടേക്ക്
കൊണ്ടുപോയി...അന്ന് റെമിയും ജോലിക്കു പോകാതെ ലീവ് എടുത്തു..
കൊണ്ടുപോയി...അന്ന് റെമിയും ജോലിക്കു പോകാതെ ലീവ് എടുത്തു..
എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അന്ന്...മോനൂട്ടന്റെ ചിരിയും കളിയും കുട്ടിക്കുറുമ്പുകളും മരവിപ്പ് ബാധിച്ച മനസ്സുകൾക്ക് ഒരു ആശ്വാസമായിരുന്നു.. ...വാപ്പിച്ചിയുടെ മുഖം എന്നത്തേക്കാളും പ്രസന്നമായിരുന്നു എന്നതും അവൾ ശ്രദ്ധിച്ചു..മോനൂട്ടനും വളരെ പെട്ടെന്ന് അവരുമായി ഇണങ്ങി..അവൻ വാപിച്ചിയെ 'പ്പ' എന്നു വിളിക്കാൻ തുടങ്ങി. രക്തബന്ധത്തേക്കാൾ വലിയ ആത്മബന്ധങ്ങളും ഉണ്ടെന്ന തിരിച്ചറിവായിരുന്നു ആ ദിവസം അവൾക്ക് സമ്മാനിച്ചത്.
''എന്തിനാ മോളേ ഈ കുഞ്ഞിപ്പൈതലിനെ ഡേ കെയറിലാക്കണേ?..ഇങ്ങ് കൊണ്ടോര്..അവനിവിടെയൊക്കെ നടന്നോളും..നേരംപോക്കുണ്ടാവൂല്ലോ..''
വാപ്പിച്ചിയുടെ വാക്കുകൾക്ക് റമീസും ഒപ്പം ചേർന്നു. അവൾക്കതിൽപരം സന്തോഷം മറ്റൊന്നുമില്ലായിരുന്നു. അന്നുമുതൽ മോനൂട്ടനും അവളോടൊപ്പം വരാൻ തുടങ്ങി. അവളും മോനും അവരുടെ ആരൊക്കെയോ ആയിത്തീർന്നിരുന്നു..
വേദന കൊണ്ട് അദ്ദേഹം പുളയുമ്പോൾ അവന്റെ കുഞ്ഞിക്കൈകളും അവളോടൊപ്പം അബുവിനെ ആശ്വസിപ്പിക്കാനെത്തും. അവന്റെ കുഞ്ഞുകരങ്ങളിൽ മുത്തമിട്ടുകൊണ്ടയാൾ കണ്ണീർ വാർക്കുന്നതുകാണുമ്പോൾ അവൾക്കു തോന്നും വേദനയേക്കാൾ ആനന്ദത്തിന്റേതാണ് ആ നീർക്കണങ്ങളെന്ന്....
മോനെ കാണുമ്പോൾ റെമിയുടെ കുട്ടിക്കാലമാ ഓർമ്മ വരുന്നതെന്നയാൾ പറഞ്ഞു....പിന്നീട് ഒരു നെടുവീർപ്പോടെ അയാൾ ചിന്തയിലാണ്ടു പോകുന്നതു പോലെ തോന്നി...അവൾ ഊഹിച്ചതുപോലെ തന്നെ റെമീസിന്റെ ഉമ്മയെകുറിച്ചായിരുന്നു അയാൾ ചിന്തിച്ചത്..
''എല്ലാം കൊടുത്തു മോളെ ഞാനവൾക്ക്, ഉണ്ണാനും ഉടുക്കാനും ഒന്നിനും ഒരു കുറവ് വരുത്തീട്ടില്ല....പക്ഷെ അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എന്തൊക്കെയാണെന്ന് മാത്രം മനസ്സിലാക്കിയിരുന്നില്ല.....'' ഭാര്യയുടെ സാമീപ്യം അയാളൊരുപാടാഗ്രഹിക്കുന്നുണ്ടെന്നവൾക്ക് മനസ്സിലായി...
പിന്നെയും പഴയ കാര്യങ്ങളോരോന്നായി അയാളോർത്തെടുത്തു പറഞ്ഞുകൊണ്ടിരുന്നു...
അവരുടെ കല്ല്യാണം നടന്നതും, തമ്മിൽ ഒന്നിച്ച് ജീവിച്ചുതുടങ്ങിയതും, കുട്ടിയുണ്ടായതും, ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോയതും, ഒറ്റയ്ക്ക് മകനെ വളർത്തി വലുതാക്കിയതുമെല്ലാം...ദുർബലമായ ആ വാക്കുകൾ ഇടയ്ക്ക് മുറിഞ്ഞുപോകുന്നെങ്കിലും സൗമ്യ ആ ജീവിതം കൺമുന്നിലെന്നോണം കാണുകയായിരുന്നു.
അവരുടെ കല്ല്യാണം നടന്നതും, തമ്മിൽ ഒന്നിച്ച് ജീവിച്ചുതുടങ്ങിയതും, കുട്ടിയുണ്ടായതും, ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോയതും, ഒറ്റയ്ക്ക് മകനെ വളർത്തി വലുതാക്കിയതുമെല്ലാം...ദുർബലമായ ആ വാക്കുകൾ ഇടയ്ക്ക് മുറിഞ്ഞുപോകുന്നെങ്കിലും സൗമ്യ ആ ജീവിതം കൺമുന്നിലെന്നോണം കാണുകയായിരുന്നു.
പിറ്റേന്ന് രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്ന അവളെ തളർത്തിക്കളയുന്ന വാർത്തയുമായാണ് സിസ്റ്ററമ്മ റൂമിലേക്ക് വന്നത്. വാപ്പിച്ചി വെളുപ്പിന് മരണപ്പെട്ടു എന്ന്....ഹൃദയത്തിൽ നിന്നെന്തോ അടർന്നുവീണതുപോലെയായിരുന്നു അവൾക്ക്. ഇന്നലെ അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു എന്നവളോർത്തു. നെഞ്ചിലൊരു കനൽ കത്തിയെരിയുന്നു. താനും മോനും വീണ്ടും ആരുമില്ലാത്തവരാകുന്നു.
വെള്ളത്തുണിയിൽ പൊതിഞ്ഞുവച്ച ആ ശരീരത്തിന് ഇനി വേദനകളെ ഭയക്കേണ്ടതില്ല. ആ മുഖം ഒരു മാത്രയേ അവൾ നോക്കിയുള്ളൂ. അത് പ്രകാശമാനമായിരുന്നു.....അടഞ്ഞ ആ കണ്ണുകൾ കാണാനുള്ള ശക്തി അവൾക്കില്ലായിരുന്നു...ആൾക്കൂട്ടത്തിനിടയിൽ തളർന്നിരിക്കുന്ന റെമീസിനെ അവൾ കണ്ടു. തന്നെപ്പോലെ ആരുമില്ലാതായവൻ. റെമീസിനെ നേരിടാനുള്ള ത്രാണി ഇല്ലായിരുന്നു അവൾക്ക്..... അവനോട് യാത്ര പോലും പറയാതെ മോനൂട്ടനെയും കൊണ്ട് അവളവിടെ നിന്നിറങ്ങി...
ജീവിതമാകുന്ന പാഠശാലയിലെ അവളുടെ അടുത്ത പാഠങ്ങൾക്കായി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക