എന്റെ അമ്മ
*****************
നമ്മളിൽ ഭൂരിഭാഗം അമ്മമാരാണ്. അല്ലെങ്കിൽ അമ്മയാകാൻ തയ്യാറെടുക്കുന്നവരാണ്. ഒരു അമ്മയ്ക്ക് എത്രയും വേണ്ട ഒന്നാണ് മക്കളോടുള്ള വിശ്വാസം. നമ്മുടെ കുഞ്ഞുങ്ങളുടെ കഴിവിൽ നമ്മൾ വിശ്വാസം കാണിച്ചില്ലെങ്കിൽ പിന്നെ ആരു കാണിക്കണം?
നമ്മളിൽ ഭൂരിഭാഗം അമ്മമാരാണ്. അല്ലെങ്കിൽ അമ്മയാകാൻ തയ്യാറെടുക്കുന്നവരാണ്. ഒരു അമ്മയ്ക്ക് എത്രയും വേണ്ട ഒന്നാണ് മക്കളോടുള്ള വിശ്വാസം. നമ്മുടെ കുഞ്ഞുങ്ങളുടെ കഴിവിൽ നമ്മൾ വിശ്വാസം കാണിച്ചില്ലെങ്കിൽ പിന്നെ ആരു കാണിക്കണം?
കുറച്ചു കാലം മുമ്പുണ്ടായ ഒരു കാര്യം പറയാം. ഏതാണ്ട് 30 കൊല്ലം മുമ്പ്. അന്ന് എനിക്ക് കഷ്ടിച്ച് മൂന്നു വയസ്സു. വീടിന്റെ തൊട്ട് അസുതുള്ള ഒരു പേരു കേട്ട ICSE സ്കൂളിൽ എന്നെ LKG ഇൽ ചേർത്തു. മെയ് 10നു മൂന്നു വയസ്സായ ഞാൻ അങ്ങനെ എം ജൂണിൽ എന്റെ സ്കൂൾ ആരംഭിച്ചു. ആ സ്കൂളിലെ വല്യ ഓർമകൾ ഒന്നും ഇല്ല. ഞാനവിടെ ആകെ രണ്ടര വർഷമേ പഠിച്ചിട്ടുള്ളൂ.
ഏതൊരു അമ്മയെ പോലെയും എന്റെ അമ്മയും ഒരുപാടു സന്തോഷത്തോടെ എന്നെ സ്കൂളിലേക്കു അയച്ചു. അന്ന് അമ്മ പൂർണഗര്ഭിണി ആണ്. ജൂണ് എട്ടിന് എനിക്കൊരു അനിയത്തി ജനിച്ചു. സിസ്സേറിയനായിരുന്നു. അമ്മയ്ക്ക് സ്റ്റിച്ച് പഴുക്കുകയും ചെറിയ complication ആവുകയും ചെയ്തിരുന്നു. അമ്മയുടെ അച്ഛന് വയ്യാത്തതു കൊണ്ടു അമ്മുമ്മയ്ക്കു വന്നു കൂടെ നിൽക്കാൻ പറ്റില്ലായിരുന്നു. ഭയങ്കര ധൈര്യശാലിയാണ് എന്റെ അമ്മ. ആർക്കും തോല്പിക്കാൻ പറ്റാത്തവൾ. അമ്മ ഒറ്റക്ക് വീട്ടിലെ എല്ലാ ജോലിയും ചെയ്തിരുന്നു. കൂട്ടത്തിൽ എന്റെ കാര്യം നോക്കണം.
അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ സ്കൂളിൽ നിന്നു ആദ്യ PTA മീറ്റിന്റെ നോട്ടീസ് വരുന്നത്. അമ്മ ഒരു പാട് സന്തോഷത്തോടെയാണ് അന്ന് എന്റെ ടീച്ചറെ കാണാൻ പോയത്. 2 മാസം പ്രായമായ കുഞ്ഞിനേയും കയ്യിലെടുത്തു അച്ഛന്റെ കൂടെ അമ്മ സ്കൂളിൽ എത്തി. പക്ഷെ എന്റെ അമ്മയുടെ ജീവിതത്തിലെ വലിയ ഒരു സങ്കടം ആയി മാറി ആ ദിവസം. മോളെ കുറിച്ചു കേൾക്കാൻ ആകാംക്ഷയോടെ നിന്ന അമ്മയോട് എന്റെ ടീച്ചർ പറഞ്ഞു "പഠിത്തത്തിൽ നിങ്ങളുടെ മകൾ ഭയങ്കര വീക് ആണ്, ബുദ്ധിക്കു വളർച്ച മറ്റു കുട്ടികളെ അപേക്ഷിച്ചു കുറവാണ്. കാര്യങ്ങൾ ഒന്നും പെട്ടന്നു grasp ചെയ്യുന്നില്ല, കാര്യങ്ങൾ ഒന്നും communicate ചെയ്യുന്നില്ല. വല്ല special സ്കൂളിൽ ആക്കുന്നതായിരിക്കും നല്ലതു ".
വീട്ടിലെ വായാടിയും മിടുക്കിയും ആയ മോളെ കുറിച്ചാണ് ഈ കേൾക്കുന്നത്. ബുദ്ധി കുറവാണെന്നു പോലും. അമ്മ അവരോടു പറഞ്ഞു. " എനിക്ക് രണ്ടു മാസം മുമ്പാണ് ഡെലിവറി ആയതു, കാര്യമായി ശ്രദ്ധിക്കാൻ എനിക്കും കഴിഞ്ഞില്ല. ഇനി ഞാൻ നോക്കാം. "
അന്ന് രാത്രി എന്നെ കെട്ടി പിടിച്ചു അമ്മ കുറെ കരഞ്ഞു അത്രേ.. പിന്നീട് അങ്ങോട്ടു ഒരു വാശിയായിരുന്നു. എന്റെ മോള് എന്താണെന്നു എനിക്കറിയാം. എനിക്കാരുടെയും certificate വേണ്ട.. അവളെ ഞാൻ പഠിപ്പിക്കും. മൂന്നര വയസ്സു പോലും ആകാത്ത കുട്ടി.. ആദ്യമായി സ്കൂളിൽ പോയപ്പോൾ പകച്ചു പോയതായിരിക്കും, എന്റെ അമ്മ ഉറപ്പിച്ചിരുന്നു. വീട്ടിലെ എല്ലാ പണിയും കഴിഞ്ഞു കുഞ്ഞിനെ ഉറക്കി അമ്മ എന്റെ അടുത്തിരുന്നു പഠിപ്പിച്ചു. ഞാൻ പതുക്കെ അക്ഷരങ്ങൾ പഠിച്ചു.. എന്റെ അമ്മ ചൊല്ലി തന്ന അക്ഷരങ്ങൾ.
പതുക്കെ ടീച്ചർ അഭിപ്രായം മാറ്റി, കുട്ടി improve ആയിട്ടുണ്ട്. ഇപ്പൊ സംസാരിക്കുന്നുണ്ട്. എഴുതുന്നുണ്ട്. എന്നാലും അവർക്ക് ആ മാറ്റം അംഗീകരിച്ചു തരാൻ മടി. താൻ മന്ദബുദ്ധി എന്നു എഴുതി തള്ളിയ കുട്ടിയല്ലേ. ആ ടീച്ചറുടെ പേരു അമ്മയ്ക്കിന്നും ഓർമയുണ്ട്.
പഠിത്തത്തിൽ മാത്രമല്ല, സ്റ്റോറി telling, റെസിറ്റേഷൻ പോലുള്ള ഇനങ്ങളിൽ എനിക്ക് സമ്മാനങ്ങൾ കിട്ടി.
അങ്ങനെ രണ്ടു വർഷം കഴിഞ്ഞു. UKG കഴിഞ്ഞുള്ള graduation day. അന്ന് ആ വർഷത്തെ ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള പുരസ്കാരം കിട്ടിയതു എനിക്കാണ്. അതും, മൈക്കിൽ announce ചെയ്തതോ എന്നെ മന്ദബുദ്ധി എന്നു മാറ്റി നിർത്തിയ അതേ ടീച്ചർ. എന്റെ അമ്മ അന്നും എന്നെ ഒരു പാട് കെട്ടി പിടിച്ചു കരഞ്ഞു. അന്ന് ജയിച്ചത് ഞാനല്ല. എന്റെ അമ്മയാണ്. അമ്മയ്ക്ക് എന്നിൽ ഉണ്ടായിരുന്നു വിശ്വാസമാണ്.
അങ്ങനെ രണ്ടു വർഷം കഴിഞ്ഞു. UKG കഴിഞ്ഞുള്ള graduation day. അന്ന് ആ വർഷത്തെ ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള പുരസ്കാരം കിട്ടിയതു എനിക്കാണ്. അതും, മൈക്കിൽ announce ചെയ്തതോ എന്നെ മന്ദബുദ്ധി എന്നു മാറ്റി നിർത്തിയ അതേ ടീച്ചർ. എന്റെ അമ്മ അന്നും എന്നെ ഒരു പാട് കെട്ടി പിടിച്ചു കരഞ്ഞു. അന്ന് ജയിച്ചത് ഞാനല്ല. എന്റെ അമ്മയാണ്. അമ്മയ്ക്ക് എന്നിൽ ഉണ്ടായിരുന്നു വിശ്വാസമാണ്.
പിന്നീട് അങ്ങോട്ടു അമ്മ വാശിയോടെ മോളെ പഠിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ്സിൽ ഞാൻ Kochi Sub District science വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കാരസ്ഥമാക്കിയപ്പോഴും ജയിച്ചത് ഞാനല്ല. എന്റെ അമ്മയാണ്. അമ്മയുടെ വിശ്വാസമാണ്.
അമ്മ എന്നെ എന്ജിനീറിയറാക്കി. MBA കൂടി എടുക്കുമ്പോൾ അമ്മ അഭിമാനിച്ചു. അവിടെയും അമ്മ ജയിച്ചു. ഒന്നുമല്ല, എന്നു എഴുതി തള്ളാതെ എന്നെ ചേർത്തു പിടിച്ചു എന്റെ കഴിവിൽ വിശ്വസിച്ചു, കൂടെ നിർത്തി എന്നെ ഇവിടെ വരെ എത്തിച്ചത് എന്റെ അമ്മയാണ്. ഇപ്പോ ഞാൻ വീണ്ടും എഴുതി തുടങ്ങിയെന്ന് കേട്ടപ്പോൾ എറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്റെ അമ്മയാണ്. ഞാൻ സ്‌നേഹത്തോടെ ലല്ല എന്നു വിളിക്കുന്ന എന്റെ അമ്മ.
പറഞ്ഞു വരുന്നത് നമ്മൾ മക്കളിൽ കാണിക്കുന്ന വിശ്വാസം അവരെ വളരാൻ ഒരു പാട് സഹായിക്കും. നിനക്കു പറ്റും കുഞ്ഞേ, അമ്മ നിന്റെ കൂടെ ഉണ്ട് എന്ന് എന്റെ അമ്മ എന്നോട് പറഞ്ഞ അതേ വാക്കുകൾ ഞാൻ എന്റെ കുഞ്ഞുങ്ങളോടും പറയുന്നു.
നമുക്ക് ഓരോരുത്തർക്കും നമ്മളുടെ കുഞ്ഞുങ്ങളോട് പറയാം. അവരുടെ കഴിവുകൾ എന്തും ആകട്ടെ, നമ്മുടെ പ്രോൽസാഹനം അവർക്ക് വളരെ വലുതാണ്.
നമുക്കവരെ കേൾക്കാം, അവരെ വിശ്വസിക്കാം,
അവരുടെ നല്ലൊരു നാളേക്കായി. നമ്മുടെ വിജയത്തിനായി.
അവരുടെ നല്ലൊരു നാളേക്കായി. നമ്മുടെ വിജയത്തിനായി.
എന്റെ ചിന്തകൾ,
രേണു ഷേണായി
(ജയന്തി ശോഭ)
(ജയന്തി ശോഭ)
ഇതിലെ ജയന്തി, ഞാൻ ലല്ല എന്നു വിളിക്കുന്ന എന്റെ അമ്മയാണ്. ശോഭ എന്റെ ഈ നല്ല ജീവിതത്തിനു ജന്മം നൽകിയ അമ്മയും.
Renu Shenoy

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക