ആധുനിക കാലഘട്ടത്തിൽ അറിവുകൾ ലഭിക്കാനുള്ള ധാരാളം വഴികൾ കുട്ടികൾക്ക് മുന്നിൽ തുറന്നു കൊടുക്കുന്നത് സമൂഹമാധ്യമങ്ങളാണ് .നിർഭാഗ്യവശാൽ അതിലെ ഏറിയ പങ്കും തെറ്റാണു എന്നതാണ് ഒരു നിരാശാജനകമായ വസ്തുത .അത് കൊണ്ട് തന്നെയാണ് ലൈംഗിക പീഡനങ്ങളെ കുറിച്ച് കുട്ടികൾക്ക് പലപ്പോളും തിരിച്ചറിയാനാകാത്ത പോകുന്നതും വിവാഹം കഴിഞ്ഞു വര്ഷങ്ങളാലായിട്ടും സംഭോഗത്തിലേക്കു കടന്നിട്ടില്ലാത്ത ദമ്പതിമാർ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കേണ്ടി വരുന്നതും .സമ്പൂർണ സാക്ഷരതയുള്ള നമ്മുടെ നാട്ടിൽ പോലും ഈ വിദ്യാഭ്യാസത്തെ അയിത്തം കൽപ്പിച്ചു മാറ്റി നിര്ത്തുന്നു.'ലൈംഗികത'എന്ന ഒറ്റ പദം മുഖം ചുളിച്ചു അറപ്പോടെ മാറ്റി നിർത്തണ്ട ഒന്നല്ല .മറിച്ചു അത് അനേകതരം ശരീര പ്രക്രിയകളുടെയും സ്വഭാവഗുണങ്ങളുടെയും അറിവ് പകരലാണ് .
ഒരു വ്യക്തിയെ തന്റെ ശരീരത്തിനെയും മനസിനെയും ശരിയായി ഉൾക്കൊള്ളാൻ പ്രാപ്തിയുണ്ടാക്കിയെടുക്കുക ,നല്ല ലൈംഗിക തീരുമാങ്ങൾ എടുക്കാൻ സജ്ജരാകാക്കുക മറ്റുള്ളവരുമായി ഈ കാര്യങ്ങൾ എങ്ങെനെ ചർച്ച ചെയ്യാം?എയ്ഡ്സ് പോലുള്ള രോഗങ്ങൾ പകരുന്നതെങ്ങനെ ?അതൊക്കെ ഈ വിദ്യാഭ്യാസത്തിന്റെ പരിധിയിൽ വരുന്നുണ്ട്.
ചുരുക്കം ചില സ്കൂളുകളിൽ ഇടയ്ക്കു എപ്പോളോ ഇത് നടത്തുന്നു പക്ഷെ സയന്സും കണക്കും സാമൂഹികപാഠവും പഠിക്കുന്ന പോലെ തന്നെ അതെ മനസ്സോടെ ലൈംഗികതയുടെ ശാസ്ത്രവും കുട്ടി പഠിക്കുന്നത് അവന്റ വ്യക്തിത്വ വികസനത്തെ സഹായിക്കുമെന്ന് പാഠങ്ങൾ തെളിയിക്കുന്നു
കാര്യങ്ങൾ ഇങ്ങേ ഒക്കെ ആണേലും
"'അയ്യേ ഇതൊക്കെ ഞങ്ങൾ പറഞ്ഞു കൊടുക്കണോ ?ഞങ്ങൾക്കൊന്നും ഇതാരും പറഞ്ഞു ത്നനിട്ടില്ല ..ഇതൊക്കെ താനെ പഠിച്ചോളും''
എവിടുന്നു പഠിക്കും ?കൂട്ടുകാർ പറഞ്ഞു കൊടുക്കുന്ന തെറ്റായ കഥകൾ .പോൺ സൈറ്റുകൾ ,പുസ്തകങ്ങൾ,പൊതു നിരത്തുകളിൽ കക്കൂസ് ചുമരുകൾ .ഇതാവും അവരുടെ പഠനമുറികൾ.പ്രേത്യേകിച്ചു ആൺകുട്ടികൾ പെൺകുട്ടികളെ അപേക്ഷിച്ചു വേഗം ഇത്തരം കാര്യങ്ങളിലേക്ക് വഴുതി പോവാനുള്ള സാധ്യത കൂടുതലാണ് .
കുട്ടികൾ സംശയങ്ങൾ ചോദിക്കുമ്പോൾ മറുപടിയായി നിർദോഷമായ നുണകൾ പറയുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യും .കാരണം പിന്നീട് അവനു വാസ്തവം ബോധ്യപ്പെടുമ്പോൾ അച്ഛൻ അല്ലെങ്കിൽ 'അമ്മ എന്നോടെന്തിനാണ് കള്ളം പറഞ്ഞു എന്ന ഒരു ചിന്ത ഉണ്ടാകും .പിന്നീട് അവൻ ഒരു സംശയത്തിനായും നിങ്ങളെ സമീപിക്കില്ല .അത് അത്യന്തം അപകടകരമായ ഒരു ഒരു അവസ്ഥയാണ് .ഇത് മുതലെടുത്തു കുട്ടികളെ ചൂഷണം നടത്തുനന്നവർ ധാരാളമാണ് .
വഴിയിൽ പലപ്പോളും ലിഫ്റ്റിനായി വാഹങ്ങൾക്കു കൈ കാണിക്കുന്ന കുട്ടികളെ കാണാറുണ്ട് .പലപ്പോളും എനിക്ൿറിയാവുന്ന കുട്ടികളോട് അത്പാ ടില്ല എന്ന് ഞാൻ പറയാറുണ്ട് .എന്റെ ക്ലാസ്സിലെ ഒരു കുട്ടി ഈയൊരു ദിവസം പ്രായമുള്ള ഒരാൾ ഓടിച്ച ബൈക്കിനു കൈ കാണിച്ചു .അയാൾ ആ കുട്ടിയെ വിജനമായ ഒരു ഇടവഴിയിൽ കൊണ്ട് പോയി ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു .ഭാഗ്യം കൊണ്ടാണ് അന്ന് ആ കുട്ടി രക്ഷപ്പെട്ടത് .ഇത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാവുന്നതാണ്
ഇതൊക്കെ നേരെത്തെപറഞ്ഞു കൊടുത്താൽ കുഴപ്പമാവുമോ ?സമയമാകുമ്പോൾ പോരെ ?നല്ല അടികൊടുത്തു വളർത്തിയാൽ പോരെ ?ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന മാതാപിതാക്കളാണ് ഏറെയും . .ഒന്ന് മനസിലാക്കുക നമ്മൾ മനസ് വെച്ച് ഒന്നും പറഞ്ഞു കൊടുത്തില്ലെങ്കിൽ കൂടി കുട്ടികൾ എല്ലാം നിരീക്ഷിക്കുന്നണ്ട് .നമ്മുടെ പെരുമാറ്റങ്ങളിൽ നിന്നും ...അവർ തെറ്റായ നിഗമനങ്ങളിൽ എത്തി ചേരാതെയിരിക്കട്ടെ
.പരസ്പരാകര്ഷണം സ്വാഭാവികമാണ് അപ്പോൾ ദൗര്ബല്യങ്ങൾക്കും വികാരങ്ങൾക്കുംഅടിപ്പെട്ടു അവർ തെറ്റുകൾ ചെയ്യാത്ത ഇരിക്കട്ടെ .എല്ലാ സ്ത്രീകളും അമ്മമാരാണ് പെങ്ങന്മാരാണ് എന്ന പഴയ പാഠം ഒന്ന് മാറ്റിയേക്കുക .കാരണം എല്ലാ സ്ത്രീകളും അമ്മയോ പെങ്ങളോ ആവില്ലല്ലോ .ശരിയായ രീതിയിൽ സ്ത്രീയെ കുറിച്ച് ആണ്മക്കൾക്കു പറഞ്ഞു കൊടുക്കുക കാരണം ചില കേസുകളിൽ അമ്മയെ ഉപമിക്കുന്നത് പലപ്പോളും ദോഷം ചെയ്യും .അവരുടെ ഉപബോധമനസിൽ അമ്മയോടുള്ള സ്നേഹവും ആരാധനയും കൂടുതലാണെകിൽ അവനു ഒരു നല്ല ഭർത്താവു അകാൻ സാധിക്കില്ല .വിവാഹ മോചനത്തിനായി എന്റെ വക്കിൽ സുഹൃത്തിന്റെ മുന്നിൽ വന്ന കേസുകളിലൊന്ന് ഇതായിരുന്നു ഭാര്യയെ സമീപിക്കുമ്പോൾ അമ്മയെ ഓര്മ വരുന്നു.അമ്മയോടുള്ള അതിരു കടന്ന സ്നേഹമാവാം അല്ലെങ്കിൽ ചില തെറ്റായ ധാരണകൾ ബാല്യതിൽ ആരോ പറഞ്ഞു കൊടുത്തിട്ടുണ്ടാകാം നമ്മൾ ചെയ്യണ്ടത് പറയേണ്ടത് ഉപമകളല്ല സ്ത്രീക്ക് മനസും വ്യക്തിത്വും ഉണ്ടെന്നും അവളുടെ ശരീരത്തിനെ ദുഷ്ടലാക്കോടെ നോക്കരുതെന്നും പറഞ്ഞു കൊടുക്കലാണ് .
അപ്പോൾ അവൻ ഒരു സ്ത്രീയുടെയും നഗ്നത മൊബൈലിൽ പകര്തില്ല ,ഒരു സ്ത്രീയെയും തന്റെ വികാരങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയുമില്ല .നമ്മൾ മാറുക മാത്രമേ ഉള്ളു പോംവഴി .സുദീർഘമായ ചർച്ചകളൊന്നും വേണ്ട .ചെറു സംഭാഷണങ്ങൾ . എളുപ്പം ഗ്രഹിക്കാൻ കുട്ടിക്ക് പറ്റുന്ന ഒരു ഭാഷ ഉപയോഗിക്കുക .വീണു കിട്ടുന്ന സന്ദർഭങ്ങൾ ഉപയോടപ്പെടുത്താം.പത്രമാധ്യമങ് ങളിൽ ഒരു വാർത്ത ,അല്ലെങ്കിൽ ഒരു സിനിമ.''അപ്പോൾ ആ സമയം മോൻ വരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു /''എന്നൊക്കെ ഉള്ള ചോദ്യങ്ങൾ ചോദിച്ചു അവരുടെ ഉള്ളറിയാം .മകളൊടും അതാവും. അവരുടെ മനസിന്റെ സംശയങ്ങളും കൗതകങ്ങളും നമുക്കു പെട്ടെന്ന് മനസിലാകും. പകരം തെറ്റായ വിവരങ്ങൾ പറഞ്ഞു കുഴപ്പത്തിലാക്കരുതു .കുട്ടി എതിർലിംഗത്തിൽ പെട്ടവരെക്കുറിച്ചുള്ള സംശയങ്ങളുമായി വരുമ്പോൾ തൂക്കിക്കൊല്ലാനുള്ള പ്രതിയെ നോക്കുന്ന പോലെ അവനെ നോക്കരുത് .ഇനീപ്പോ വല്ല ചുറ്റി കളിയാണോ എന്ന് സംശയിക്കരുതു .ശരിയായ അറിവ് തന്നെ കൊടുക്കുക
അവരുടെ ചങ്ങാത്തങ്ങളെ കുറിച്ച് നിങ്ങളോടു മറവില്ലാതെ സംസാരിക്കാനുള്ള സ്വാതന്ത്ര്യവും പരിശീലനവും അവർക്കു കൊടുക്കുക .മുതിർന്നു കഴിഞ്ഞും ബന്ധങ്ങളെയും വികാരങ്ങളെയുമൊക്കെ കുറിച്ച് ഒരു അസ്വസ്ഥയും കൂടാതെ നിങ്ങൾക്കും അവർക്കും തുറന്ന ചർച്ച നടത്താൻ സാധിക്കും .'
''അതൊക്കെ ഞാൻ എന്തിനാപറഞ്ഞു കൊടുക്കുന്നത്?കൂട്ടുകാർ പറഞ്ഞു കൊടുക്കട്ടെ ..''ഈ മനോഭാവം അപകടമാണ് .മാതാപിതാക്കളുടെ ആത്മാർത്ഥതയും കരുതലും കൂട്ടുകാർക്കു ഉണ്ടാകണമെന്നില്ല .തന്നെയുമല്ല അവർക്കും കാര്യങ്ങൾക്കു വ്യക്തത ഉണ്ടാവില്ല .തെറ്റായ വിവരങ്ങൾ ഉള്ളിൽ കടന്നു കൂട്ടുന്നത് മായ്ക്കുക എളുപ്പമല്ല .അപകടകരമായ വൈകൃതങ്ങളിലേക്കു പോലും പിന്നീട് അവരെ അത് നയിക്കുമെന്നോർക്കുക .മറക്കാതിരിക്കുക നമ്മൾ ആണ് ഒരു കുട്ടിയുടെ ശില്പി .നന്നായി അഴകോടെ ഒരുക്കിയെടുത്താൽ അവൻ സമൂഹത്തിന്റെ മുത്ത് ആയിരിക്കും .ശ്രമിച്ചു നോക്കാം .
BY Ammu Santhosh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക