Slider

രാമഴക്കാലം

0
രാമഴക്കാലം
മാന്തോപ്പിലേതോ മഴപ്പക്ഷി പാടുന്നു
നീ പണ്ടു മൂളിയോരീണം
ഒരുവട്ടം പോലും കുറിച്ചു വെച്ചില്ല ഞാൻ 
ഒരു വേളപോലും പാടിയിട്ടില്ല
എങ്കിലും ഓർമയിലിന്നും മൂകമായ്
തേടുന്നൊരോർമ്മയാണീയാർദ്ര രാഗം
എന്തേമഴപ്പക്ഷീ രാമഴപെയ്തു നിൻ
മോഹങ്ങളൊക്കെ ചോർന്നൊലിക്കുന്നുവോ
തൂവൽ ചിക്കിക്കുടഞ്ഞെറിഞ്ഞെന്തേ നീ
ശോകമായ് കേഴുന്നു കൂരിരുട്ടിൽ
നിന്നെ നനക്കുവാൻ മാത്രമാണീമഴ ,നിന്റെ
കണ്ണീരു കാണാൻമാത്രമാണീ മഴ
ഹൃദയമില്ലാത്ത മഴമേഘങ്ങളൊന്നാകെ
ചേർന്നു പെയ്യുന്നുവോ നിന്റെ കൂട്ടിൽ
എന്റെ മഴപ്പക്ഷീ നീതനിച്ചല്ലിനീ
ജാലകവാതിൽക്കൽ ഞാനുമുണ്ട്
പെയ്യുന്നുവെന്റെ കിനാവിന്റെമേലും
തീരാത്ത നോവിന്റെ കണ്ണീർമഴ
ഒരുമിച്ചു നനയാം രാവുറങ്ങാതെ
പുലരുംവരെ ഞാൻകൂട്ടിരിക്കാം
ഒരുനാളും നിലയ്ക്കാത്ത രാമഴക്കാലങ്ങൾ
ഇനിയുമുണ്ടല്ലോ കഴിച്ചുകൂട്ടാൻ
ലിൻസി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo