ഓർമ്മയിലെ പേരമരം
-------------------------------------®
-------------------------------------®
പട്ടണത്തിലെ കടയിൽ നിന്നും പഴുത്ത പേരാക്കായ്കൾ പെറുക്കിയെടുത്തപ്പോൾ വീണ്ടും ലിറിലിന്റെ വീട്ടിലെ പഴയ പേരമരത്തെ പറ്റിയോർത്തു.
കുന്നിൻചരിവിലെ ഒരു തുണ്ടിൽ കയ്യാലപ്പുറത്ത് സമൃദ്ധമായ് കായ്ച്ച് എന്നെയും കൂടി കാത്തുനിന്ന എന്റെ പേരമരം.
വസ്തുവിന്റെ ഉടമസ്ഥാവകാശമോ, വിസ്തീർണ്ണമോ മറ്റു ജന്തുക്കളെപ്പോലെ എനിക്കും ബാധകമാകാഞ്ഞ നാളുകളായിരുന്നു അന്ന്.
ഫലസമൃദ്ധിയുടെ ചാഞ്ഞ ചില്ലകൾ തുറന്നു തന്നത് മറക്കാനാവാത്ത ഓർമ്മകളുടെ വാതിൽ കൂടിയായിരുന്നു.
പഴുത്ത പേരയ്ക്കായ്ക്കു വേണ്ടി ഏതറ്റം വരെയും പോകാനുള്ള ധൈര്യം പകർന്നു തന്നത് ആ ചില്ലകളായിരുന്നു.
ശൽക്കങ്ങൾ അടർത്തിമാറ്റി ഓരോ ദിനവും ഞാനെന്ന പൈതലിന്റെ കാൽപ്പാടുകളുമായി ആർത്തുല്ലസിച്ച സൗഹൃദ മരം.
കത്തിക്കാളുന്ന എന്റെ വിശപ്പിന്റെ കൂടാരത്തിലേക്ക് അമ്മിഞ്ഞപ്പാലിനെപ്പോലെ അമൃത് ഇറ്റിച്ചൂട്ടിയ അമ്മ മരം.
കിളികൾക്കും, കൃമികൾക്കും, അണ്ണാറക്കണ്ണനും, ഉള്ളിൽ തുരക്കും പുഴുക്കൾക്കു പോലും ഉള്ളത് ഉള്ളതുപോലെ നൽകിയ നൻമ മരം.
എന്നോ ഒരു നാളതിലിരുന്നെഴുതിയ ആദ്യവരികളിന്നോർമ്മിച്ചെടുക്കുവാനെത്ര രസം..?
" അണ്ണാറക്കണ്ണാ പറിച്ചു തരാമോയീ..
തുഞ്ചത്ത് നിൽക്കുന്ന പേരയ്ക്കാ"
"ഒറ്റപ്പുഴുക്കുത്തുമില്ലാതെ തൂങ്ങുന്ന
മഞ്ഞ നിറമാർന്ന പേരയ്ക്കാ.. "
തുഞ്ചത്ത് നിൽക്കുന്ന പേരയ്ക്കാ"
"ഒറ്റപ്പുഴുക്കുത്തുമില്ലാതെ തൂങ്ങുന്ന
മഞ്ഞ നിറമാർന്ന പേരയ്ക്കാ.. "
വർഷങ്ങളെത്ര കടന്നു പോയി, മനസ്സിൽ
ശൽക്കങ്ങളെത്ര കൊഴിഞ്ഞു പോയി, എങ്കിലുമോർമ്മയിൽ ഇന്നും മരിക്കാതെ സ്നേഹപ്രതീകമായ് പേരമരം...
എന്നിൽ നൻമ വളർത്തിയ പേരമരം..!
ശൽക്കങ്ങളെത്ര കൊഴിഞ്ഞു പോയി, എങ്കിലുമോർമ്മയിൽ ഇന്നും മരിക്കാതെ സ്നേഹപ്രതീകമായ് പേരമരം...
എന്നിൽ നൻമ വളർത്തിയ പേരമരം..!
© രാജേഷ്. ഡി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക