Slider

കനല് പോലെ പൊള്ളുന്നുണ്ടെനിക്ക്

0
കനല് പോലെ പൊള്ളുന്നുണ്ടെനിക്ക്
ചില നേരം വല്ലാതെ ഉരുകുന്നുമുണ്ട്
നീ തീമഴ പോൽ എൻ മേൽ വീണു നെഞ്ചു പൊള്ളിക്കുന്നുണ്ട്
ഒരു വാക്കിനാൽ നീ തീർക്കും ഭ്രാന്തിന്റെ
ചങ്ങല കെട്ടുകളിൽ പിടഞ്ഞു പോകാറുമുണ്ട്
ചില നേരങ്ങളിൽ നാമിരുവരും
ഇരു മണ്ഡലങ്ങളിൽ വസിക്കും പോലെ
വ്യത്യസ്ത ആവാസ വ്യവസ്ഥകളിൽ
രണ്ടപരിചിതരെ പോലെ
മൗനമായി പോകാറുമുണ്ട്
ഒരേ വദനത്തിലെ രണ്ടു മിഴികൾ പോലെ
മഴയും വെയിലും പോലെ തികച്ചും
അന്യരെ പോൽ രണ്ടറ്റങ്ങളിൽ
നിന്ന് പിടഞ്ഞു നീറാറുണ്ട്
പ്രണയഭൂമിയെന്നും കനൽ നിറഞ്ഞതു തന്നെ
നടക്കുമ്പോൾ പൊള്ളിയടർന്ന പാദങ്ങളിൽ
രക്തവും മാംസവും ചേർന്ന് അടരുന്നുണ്ട്
സഹനത്തിൽ സീതയും കാത്തിരിപ്പിൽ
ഊർമിള ദേവിയും ആയി പോകാറുമുണ്ട്
എങ്കിലും പ്രണയമേ മരുഭൂമികൾ താണ്ടി
ഒടുവിൽ നീ വന്നണയുന്ന നേരമുണ്ടല്ലോ
ഒരു നിശ്വാസത്തിന്റെ നിമിഷാര്ധത്തില്
ഒറ്റ ഉടലായി തമ്മിലലിയുന്ന നേരം
ഞാൻ നിന്നിലും നീ എന്നിലും തിരയുന്ന നേരം
നിൻ മുഖമെന്നിൽ മുറിവുകളെ തഴുകുന്ന നേരം
അഴലുകളൊന്നുമേ അറിയാതെ ഞാൻ
ഇമകളടച്ചു നിൻ നെഞ്ചോടൊട്ടുന്ന നേരം
ഉന്മാദത്തിന്റെ പ്രണയഭൂമിയിൽ
നീര്മാതളപ്പൂവുകൾ ഇതൾ വിടർത്തുമ്പോൾ
നടന്നു വന്ന കനൽ നിറഞ്ഞ
വഴികളിലൊക്കെയും മഞ്ഞു പെയ്യും
ഇരു ധ്രുവങ്ങൾ ഒറ്റ മുനമ്പിൽ ലയിക്കും
ഉള്ളിലെ കനലുകളത്രയും തണുത്തുറഞ്ഞൊരു
പുഴയിൽ ഒഴുകി ആഴക്കടലിൽ ചെന്ന് പതിക്കും
പ്രണയം കനൽ നിറഞ്ഞ വഴിത്താര തന്നെ
താണ്ടി കഴിഞ്ഞാൽ സ്നേഹസൗഗന്ധികങ്ങൾ
വിരിയുന്ന കനൽ നിറഞ്ഞ വഴിത്താര

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo