Slider

ഞാൻ പോവുകയാണ്

0

ഞാൻ പോവുകയാണ്
രണ്ട് കണ്ണുകൾ മേശപ്പുറത്ത്
ഊരി വച്ചിട്ടുണ്ട് ...
നിങ്ങൾ തിരയുന്നത് തേടാൻ ...
രണ്ടു ചെവികൾ അവിടെ
ബാക്കി വെച്ചിട്ടുണ്ട് ....
ഒരിക്കലും തീരാത്ത
ആവശ്യങ്ങൾ കേൾക്കാൻ ...
കൈകാലുകൾ അടുക്കളയിൽ
ഒരു മൂലയിൽ ഇരിക്കുന്നുണ്ട്....
പകലന്തിയോളം ....
ഓടി നടക്കുവാൻ....
സ്നേഹം ഒരു പാത്രത്തിലടച്ച്
തണുപ്പിക്കാൻ വച്ചിട്ടുണ്ട്
എടുക്കുക... ആവശ്യമുണ്ടെങ്കിൽ....
ഷോ കേസിൽ മാറാല പിടിച്ചിരുന്ന
ഹൃദയം ഞാൻ എടുക്കുന്നു....
ഇനി എന്നെ തേടേണ്ടതില്ല ....
എന്റെ യാത്ര തുടങ്ങുന്നിടത്ത്
എന്നിലേക്കുള്ള നിങ്ങളുടെ
വഴി അവസാനിക്കുന്നു .....
ആകാശവും കടലും
കൂടിച്ചേരുന്നിടത്ത് ......
വസന്തം പൂക്കുന്ന ചില്ലയിൽ ....
മാനം കാണിക്കാതെ
എന്നിലൊളിപ്പിച്ച മയിൽ പീലികൾ
കൊണ്ടൊരു കൂടു കൂട്ടണം....
കടൽ കാറ്റിന്റെ ഊഞ്ഞാലിലാടി...
മൂളിപ്പാട്ട് പാടി.....
നിലാവോളം ചിരിച്ച്
കിനാവ് കാണണം...
.
ഞാൻ പോവുകയാണ്....
എന്നെ തിരഞ്ഞ് കാല് കഴക്കേണ്ട .....
മനസ്സ്...

Anju Shyam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo