"കുമ്മു "
സ്നേഹക്കൂടുതൽ കൊണ്ടുള്ള വിളിയാണ്. ഇൻബോക്സിൽ സജ്‌ന ചേച്ചി
"എന്താ ചേച്ചി ?"
"നിനക്ക് പ്രണയം ഉണ്ടോ ??"
"ങേ "ഞാൻ ഞെട്ടി. ആരായാലും ഞെട്ടി പോവില്ലേ ?അത്യാവശ്യം പ്രണയകവിത പോസ്റ്റ് ഇടുമെന്നു ഒഴിച്ചാൽ എനിക്ക് അത് രോഗമായിട്ടു ഇല്ല.
സ്നേഹക്കൂടുതൽ കൊണ്ടുള്ള വിളിയാണ്. ഇൻബോക്സിൽ സജ്‌ന ചേച്ചി
"എന്താ ചേച്ചി ?"
"നിനക്ക് പ്രണയം ഉണ്ടോ ??"
"ങേ "ഞാൻ ഞെട്ടി. ആരായാലും ഞെട്ടി പോവില്ലേ ?അത്യാവശ്യം പ്രണയകവിത പോസ്റ്റ് ഇടുമെന്നു ഒഴിച്ചാൽ എനിക്ക് അത് രോഗമായിട്ടു ഇല്ല.
"ആരു പറഞ്ഞു ചേച്ചി ?"ഞാൻ വിനയകുനിയായായി
"അതാരെലും ആവട്ടെ. അതോണ്ട് ആണ് നീ എപ്പോളും പ്രണയ കവിത എഴുതുന്നതെന്ന്. നിർത്തിക്കോണം. മേലിൽ....... "
"ശ്ശോ ഇതിലും ഭേദം എന്നെ അങ്ങു തൂക്കിക്കൊല്ലുന്നതല്ലേ ??ചേച്ചി ഞാൻ എന്തെല്ലാം എഴുതുന്നു സാമൂഹിക പുനര്..... പുനരുദ്.... ദൈവമേ എങ്ങനെ എഴുതും അത് വായിച്ചു നാക്കുളുക്കുമല്ലോ.. ചേച്ചി.. ഇവിടെ ധ ആണോ ദ്ധ ആണോ ?പുനരു.... ?"
"നിന്റെ ഒരു ഉദ്ധാരണം.. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. നല്ലെഴുത്തിൽ പോരാഞ്ഞിട്ട് കണ്ട ഗ്രൂപ്പിൽ എല്ലാം നിരന്നു നടന്നു പ്രണയം ഒഴുകിക്കോളുക.. അല്ലേ ?
ഞാൻ ഇന്ന് രാവിലെ ഒരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് കണ്ടോ ദൈവമേ...
"ചേച്ചി ഞാൻ ഈ സമൂഹനന്മക്കെഴുതുന്ന പോസ്റ്റ് കണ്ടിട്ടു ആർക്കും പറയാനില്ലേ ?പ്രണയം ആണോ പ്രശ്നം ?"
"അത് പ്രശ്നം ആണ്. ഇനി വല്ല ഉഡായിപ്പും ഉണ്ടോ ?പാവം സന്തോഷേട്ടൻ വഴിയാധാരം ആകുമോ ?"
"ഹഹഹ എന്റെ പൊന്നു ചേച്ചി ശബരിമല ശാസ്താവാണെ (അയ്യോ അയ്യപ്പൻ ബ്രഹ്മചാരി വേഗം ബാക്ക് സ്പേസ് അടിച്ചു )
കൃഷ്ണനാണെ സന്തോഷേട്ടൻ വഴിയാധാരം ആവൂല.. "
"ഹഹഹ എന്റെ പൊന്നു ചേച്ചി ശബരിമല ശാസ്താവാണെ (അയ്യോ അയ്യപ്പൻ ബ്രഹ്മചാരി വേഗം ബാക്ക് സ്പേസ് അടിച്ചു )
കൃഷ്ണനാണെ സന്തോഷേട്ടൻ വഴിയാധാരം ആവൂല.. "
"മോളെ നിന്നെ ക്കൾ കൂടുതൽ ഓണം കൂടുതൽ ഉണ്ടതാണീ kk ജോസഫ് ( വിയറ്റ്നാം കോളനി.. ഇന്നസെന്റ് )
"എന്റെ പൊന്നു.... ചക്കരെ... തക്കുടുവേ.. "
"സുഖിപ്പിക്കണ്ട ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കവിത വേണ്ട.. അല്ലേൽ നീ വിശപ്പിനെകുറിച്ചെഴുതു "
"ആത്മാവിന്റ വിശപ്പ് എഴുതാമോ "
"കൊല്ലും ഞാൻ "
"കൊല്ലും ഞാൻ "
"ചേച്ചി മൂക്ക് ഒന്ന് പൊത്തിക്കെ "
നിഷ്കളങ്ക ആയത്കൊണ്ട് പാവം മൂക്ക് പൊത്തി
"അമ്മു വല്ല ഗെയിം ആണോ ശ്വാസം മുട്ടുന്നു "
"ആ ഇത് പോലെയാ കവിത എഴുതാതിരുന്നാൽ എന്റെ അവസ്ഥ "
"ആ ഇത് പോലെയാ കവിത എഴുതാതിരുന്നാൽ എന്റെ അവസ്ഥ "
"എടീ.... @#$%"
പച്ച വെളിച്ചം അണഞ്ഞു.ഉടനെ കാൾ വരും. ഫോൺ off ചെയ്യാം
എന്റെ പൊന്നു സൂർത്തുക്കളെ കുരയ്ക്കുന്ന പട്ടി കടിക്കില്ല. സത്യം.കുര മാത്രം. No. കടി. വിശ്വസിക്കൂ പ്ലീസ്
Nb.. വാളിൽ ഇടേണ്ട ഒരു കാര്യം നല്ലെഴുത്തിൽ ഇടേണ്ടി വന്നത് നല്ലെഴുത്തിലെ കുറച്ചു പേർ എന്നോട് വ്യക്തിപരമായും ചേച്ചി യോടും എന്റെ കവിതകളെയും എന്നെയും ചേർത്തുവായിച്ചതു കൊണ്ടാണ് ഇതെഴുതേണ്ടി വന്നത്... എഴുത്തുകാർ അവരുടെ ഭാവന മാത്രം ആണ് എഴുതുന്നത്.. ദയവു ചെയ്തു മനസിലാക്കുക

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക