സന്തുഷ്ടകുടുംബം
കൊച്ചിനെ മടിയിലേക്ക് വെച്ച് തന്നിട്ടവൾ പറഞ്ഞു.. " സന്തുഷ്ടമായ കുടുംബ ജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യ പങ്കാണെ"ന്ന്..
ഇത് വരെയില്ലാത്ത വെളിപാടെവിടെന്ന് വന്നിവൾക്കെന്ന് കരുതി ഞാൻ അവളെ അത്ഭുതത്തോടെ നോക്കി..

രാവിലെ ചായക്ക് നീട്ടി വിളിച്ചപ്പോഴും അവൾ പറഞ്ഞു എനിക്കാകെ രണ്ട് കയ്യേ ഉള്ളു ഇവിടെ വന്നു കുടിച്ചാലും ചായ അകത്തോട്ടിറങ്ങുമെന്ന്..
ഇത് വരെയില്ലാത്ത തർക്കുത്തരം ഇവൾ എവിടെ നിന്ന് പഠിച്ചെന്നോർത്ത് അവളെ തല്ലാൻ തരിച്ച കൈ എടുത്ത് ഞാൻ താടിക്ക് തൂണു കൊടുത്തു..

ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോൾ കറിയിൽ ഉപ്പൽപ്പം കൂടിയെന്ന് ഞാൻ പറഞ്ഞപ്പോൾ
എന്നിട്ടും അകത്തേക്ക് തട്ടി വിടുന്നതിന് കുറവൊന്നുമില്ലല്ലോന്ന് പറഞ്ഞവൾ കിണിച്ചു
പതിവില്ലാത്തൊരു ചൊറിയൽ.
ഇവൾ ഇന്നെന്തിനുള്ള പുറപ്പാടാ എന്നോർത്ത് ഞാൻ ചോറിൽ പിടിച്ചു ഞെരിച്ചു ആശ്വാസം കണ്ടെത്തി..

ദേഷ്യം മല പോലെ വന്നപ്പോൾ ഞാൻ ചോദിച്ചു ഇതിനു മാത്രം എന്തു മലമറിക്കുന്ന പണിയാണീ വീട്ടിൽ നിനക്കുള്ളത് 'ന്ന്..
എലി പോലിരുന്നവൾ പുലിയായി മാറി പറഞ്ഞു ഒരു ദിവസം നിന്നൊന്നു ചെയ്തു നോക്ക് എന്തൊക്കെ മലയാ മറിക്കുന്നതെന്നറിയാമല്ലോ എന്ന്.

പണ്ട് അമ്മിയിൽ അരച്ചും നെല്ല് കുത്തിയും വളർന്നു വന്നൊരു തലമുറയിൽ പെട്ട എന്നെയാണവൾ വെല്ലു വിളിച്ചത്..
അമ്മിയിൽ ഒരു ചമ്മന്തി അരച്ചെടുക്കാനറിയോടി നിനക്ക് എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു
അറിയാവുന്ന ആൾ ഒന്നു ചെയ്തു കാണിക്കെന്ന്..

മിക്സി വന്ന പിന്നെ വെള്ളം കാണാത്ത അമ്മിയിലേക്ക് ഞാൻ വെള്ളം തെളിച്ചു വൃത്തിയാക്കാൻ തുടങ്ങി
അതു വരെ ഒരു കരസ്പർശം ഏൽക്കാതെ കിടന്ന അമ്മിയിൽ എന്റെ കൈ സ്പർശം ഏറ്റതു കൊണ്ടാവാം അമ്മി വെട്ടി തിളങ്ങി..

അമ്മയെ മനസ്സിൽ ധ്യാനിച്ച് അമ്മിക്കല്ലെടുത്ത് അമ്മിയിൽ വെച്ചു കുറച്ചു ഉണക്ക മുളക് അടുപ്പിലേക്കിട്ട് ചുട്ടെടുത്തു അവൾ തുമ്മും വരെ ഞാൻ അതു തുടര്‍ന്നു
പിന്നെ കുറച്ചു തേങ്ങയും ഉപ്പും പിന്നെ അവൾ പുളി നോക്കാൻ വെച്ച ഒരു കഷണം മാങ്ങയും അമ്മിയിലേക്ക് വെച്ച് അമ്മിക്കല്ലെടുത്തൊരു പിടി പിടിച്ചു കുറച്ചു കഴിഞ്ഞു വെള്ളം തൂവി ഒന്നു കൂടി അരച്ചെടുത്തു വടിച്ചെടുത്ത് പാത്രത്തിലാക്കി കൈ കഴുകി അവളുടെ മുന്നിലേക്ക് നീട്ടി വെച്ചു കൊണ്ട് കാണെടി എന്ന മട്ടിൽ ഞാൻ നിന്നു .
അവൾ അതു കണ്ടു എന്നിട്ടും അവൾ പുച്ഛം വിതറി ഇത് കൊണ്ടൊന്നും ഞങ്ങൾ പെണ്ണുങ്ങളെ തോൽപ്പിനാകൂല എന്ന മട്ടിൽ മുഖം തിരിച്ചു കളഞ്ഞു..

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കൈ ആകെ നീറാൻ തുടങ്ങി ഒരാശ്വാസത്തിനായ് കൈ പൊക്കി പിടിച്ചു ഊതി നോക്കി
കൈ വെള്ളത്തിൽ കൊണ്ട് പോയി ഇട്ടു നോക്കി
കുറച്ചു നേരം ഒരു പുകച്ചിൽ അവൾ വന്നെത്തി നോക്കുമ്പോൾ ആ നീറ്റൽ ഒതുക്കി പിടിച്ച് ആണുങ്ങളോട് കളിക്കരുത് എന്ന മട്ടിൽ ഞാൻ അവളെ നോക്കി..

റിമോട്ടിൽ ഞെക്കി ടിവി ചാനൽ മാറ്റി കളിക്കുന്നതിനിടയിൽ
അവൾ എനിക്കിട്ടൊരു പണി തരാനെന്ന മട്ടിൽ കുഞ്ഞിനെ എടുത്ത് വീണ്ടും എന്റെ മടിയിലേക്ക് വെച്ച് തന്ന് പറഞ്ഞു
'' എനിക്കിനിയും പണിയുണ്ട് കുറച്ചു നേരം ഈ കുഞ്ഞിനെ നോക്കെന്ന്..

ഞാൻ കുഞ്ഞിന് ടിവിയിലെ കാഴ്ചകൾ കാട്ടി കൊടുത്തു ചിലതൊക്കെ കണ്ടവൻ ചിരിച്ചു ചിലതെല്ലാം കണ്ടവൻ പേടിച്ച് നെഞ്ചിലേക്ക് ഒട്ടി പിടിച്ചു കയറി..
കുറച്ചു കഴിഞ്ഞപ്പോൾ അവൻ താഴെയിറങ്ങി ടിവി സ്റ്റാന്‍ഡിൽ എത്തി പിടിച്ച് നിന്ന് അവിടെ കണ്ട സകലതും താഴേക്ക് തട്ടി വിട്ടു
ഞാൻ അതെല്ലാം പെറുക്കി ഇരുന്നിടത്ത് തന്നെ വെച്ചു
അവൻ വീണ്ടും അതെല്ലാം താഴേക്ക് തന്നെ തട്ടിയിട്ടു.
ഞാൻ വീണ്ടും എടുത്തു വെച്ചു വീണ്ടും കുഞ്ഞത് തട്ടി വീഴ്ത്തി ചിരിച്ചു ഞാൻ അതെല്ലാം പെറുക്കി അവന്റെ കാൽ കീഴിൽ വെച്ച് തോൽവി സമ്മതിച്ചു അതു കുഞ്ഞിന് ഇഷ്ടമായില്ല അതിൽ നിന്ന് എന്തോ ഒന്നെടുത്ത് എന്നെ എറിഞ്ഞു ഒഴിഞ്ഞു മാറാനായില്ല എന്റെ തലയിൽ തന്നെ കൊണ്ടു '' ഇനി നിന്നോടൊപ്പം കളിക്കാൻ ഞാൻ ഹെൽമറ്റ് വെക്കേണ്ടി വരുമല്ലോ എന്ന് ഞാൻ കുഞ്ഞിനോട് പറയുമ്പോൾ അവൻ കുഞ്ഞു പല്ലും കാട്ടി ചിരി തുടങ്ങി
വീണ്ടും എന്തോ എടുത്തെറിഞ്ഞു ഞാൻ ഒഴിഞ്ഞു മാറി അതു കുഞ്ഞിനിഷ്ടായില്ല അവൻ കരച്ചിലിന്റെ അങ്കപ്പുറപ്പാട് തുടങ്ങി
അതു കേട്ടവൾ പാഞ്ഞു വന്നു എന്നിട്ടവനെ എടുത്തു അവൻ കരച്ചിലും നിർത്തി അന്നേരം അവളെന്നെ തലയെടുപ്പോടെ ഒന്നു നോക്കി പെണ്ണുങ്ങളെയൊന്നും തോൽപ്പിക്കാനവില്ല എന്ന മട്ടിൽ..

കൂട്ടുകാരോടൊത്ത് പല കഥകളും പാടി പറഞ്ഞ് രാത്രിയിൽ നേരം വൈകി എത്തിയപ്പോൾ വാതിൽ തുറന്നു തരാതെ കണ്ണുകൾ കൊണ്ട് കഥകളി നടത്തി പറഞ്ഞവൾ
നേരത്തെ ഇങ്ങോട്ട് വന്നാൽ വാതിൽ തുറന്നു തരും എന്ന്..

എന്നോടൊന്നു ഉരസിനോക്കിയ അവളെ അന്നു രാത്രി തന്നെ ഞാൻ കച്ചേരി പഠിപ്പിച്ചു
എന്റെ ദേഷ്യ ഭാവങ്ങൾ കണ്ടവൾ കണ്ണുകളിൽ ഒരു കുടം വെള്ളം നിറച്ചു നിന്നു
പഞ്ചായത്ത് പൈപ്പിലൂടെ വരുന്ന വെള്ളം പോലെ അവൾ നിന്നു വിതുമ്പാൻ തുടങ്ങി..

അന്നത്തെ പിണക്കം അത്താഴം കഴിക്കാതെയും ഒരു വാക്കു ഉരിയാടാതെയും അവൾ നടത്തി തുടങ്ങി
ആ പരിഭവം മുഖം തിരിച്ചും മുഖം വീർപ്പിച്ചു കൊണ്ടും ഊതിപ്പെരുപ്പിച്ചവൾ
പിന്നെ ഏകാന്തതയെ കൂട്ടു പിടിക്കാനായി പുതപ്പിട്ടു മൂടി കിടന്നവൾ..

പിറ്റേദിവസം അടുക്കളയിൽ നിന്ന് അവളുടെ തുമ്മലും ചീറ്റലും കേട്ടാണ് ഞാൻ ഉണർന്നതും ചെന്നു നോക്കിയതും
ചെന്നവളെ നോക്കിയപ്പോൾ എനിക്ക് മനസ്സിലായി പനിയും വെച്ച് കൊണ്ടാണ് ഇന്നവൾ അടുക്കളയിൽ കയറിയതെന്ന്
തളരുമ്പോൾ പോലും അവൾ കാണിക്കുന്ന ഈ സഹനം സ്നേഹത്തിന്റെ മറ്റൊരു ഭാവമായിരുന്നു എന്നെനിക്കു തോന്നി..

ഞാൻ അവളെ അടുക്കളയിൽ നിന്ന് നിർബന്ധപൂർവ്വം കൂട്ടി കൊണ്ട് വന്ന് ബെഡിൽ കിടത്തി
അവളെന്നെ നോക്കി കണ്ണുകൾ നിറച്ചു ചിരിച്ചു
എനിക്കറിയാം ഒന്നു തളരുമ്പോഴോ വിഷമിക്കുമ്പോഴോ ഒന്നു ചേർത്തു പിടിച്ചാൽ അവൾക്കുണ്ടാകുന്ന സന്തോഷം
അതു മതി അവർ ജന്മങ്ങൾ ഇനിയും എന്ന പ്രാർത്ഥന നടത്താനെന്ന്
"അല്ലാതെ ഈ ലോകം വെട്ടിപ്പിടിച്ചു കൊടുക്കണമെന്നൊന്നും ഒരു പെണ്ണും വിചാരിക്കുന്നില്ല..

ഞാൻ ഒന്നു ചിരിച്ചു കാണിച്ചാൽ തീരാവുന്ന നാല് ചുവരുകൾക്കുള്ളിലെ പിണക്കത്തെയും പരിഭവത്തെയും എന്തു കൊണ്ടോ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..
അതു കൊണ്ടാണ് വാചകത്തിനൊപ്പം പാചകം കൂടി ചെയ്യുന്നവളുടെ നാട്യവും നൃത്തവും ചവിട്ടു നാടകവും കാണുമ്പോൾ
സന്തുഷ്ടമായ ഒരു കുടുംബ ജീവിതത്തിന് വേണ്ടിയുള്ള എല്ലാ ചേരുവകളും ഞാനും ചേർത്തിരിന്നത്..

ഇതെല്ലാം ജീവിതത്തിന്റെ ചില സന്തുഷ്ട നിറങ്ങൾ തന്നെയായിരുന്നു എന്ന് പകൽ വെട്ടം വന്നു കണ്ണുകളിൽ തട്ടുമ്പോൾ ഞാൻ അറിഞ്ഞിരുന്നു..
ഇന്ന് ഞാനും അവളും സന്തുഷ്ടമായ രുചികൾക്കായ് ചേരുവകളും ചേർത്തു കൊണ്ട് തട്ടീം മുട്ടീം പോകുമ്പോൾ കുഞ്ഞാവ വീടിന്റെ ഒരു ഭാഗത്തെ ഭരണം ഏറ്റെടുത്തു തുടങ്ങിയിരുന്നു..

സ്നേഹപൂര്‍വ്വം.. എ കെ സി അലി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക