ഉപ്പുമാവ്
---------------
ഇന്ന് രാവിലെ ഉപ്പുമാവായിരുന്നു പ്രാതൽ.
ചൂടോടെ ഡൈനിംഗ് ടേബിളിൽ കൊണ്ടു വെയ്ക്കുമ്പോൾ അവൾക്ക് മരണവേഗത്തിലുള്ള വണ്ടിയുടെ തിരക്കായിരുന്നു. എന്നിട്ടും അവൾ ചോദിച്ചു.ഉപ്പുമാവിൽ എന്തെങ്കിലും
കുറവുണ്ടെകിൽ പറയണേയെന്നു.
'ഒരു കുറവുമില്ല'
പാതി ഇറക്കിയ ഉപ്പുമാവ് തൊണ്ടയിൽ
കുടുങ്ങാതിരിക്കാൻ ചായ മോന്തിയിട്ടു
അവൻ പറഞ്ഞു.

'ഉപ്പ' - അവൾ.
'ഹേയ്' - അവൻ.
'കാരറ്റ്, കിസ്മിസ്, അണ്ടിപ്പരിപ്പ്'- അവൾ.
'ഹേയ്, എല്ലാമുണ്ടല്ലോ' - അവൻ.
'രുചിയുണ്ടോ' - അവൾ.
'ഉണ്ടല്ലോ' - അവൻ.
'ഹേയ്' - അവൻ.
'കാരറ്റ്, കിസ്മിസ്, അണ്ടിപ്പരിപ്പ്'- അവൾ.
'ഹേയ്, എല്ലാമുണ്ടല്ലോ' - അവൻ.
'രുചിയുണ്ടോ' - അവൾ.
'ഉണ്ടല്ലോ' - അവൻ.
വാഷ് ബേസിൽ കൈകഴുകി, വീടിനകത്തുള്ള
റാക്കിൽ സൂക്ഷിച്ച പോളിഷ് ചെയ്യാത്ത
ഷൂ ഇട്ടു അവൻ പോയി.
അതിനിടയിൽ, എപ്പോഴെങ്കിലും അവൻ,
അവനെ പിന്തുടരുന്ന അവളുടെ
കണ്ണുകളിലേക്ക് ഒന്ന് നോക്കുമെന്നും
കരുതി. യാത്രാനുമതി നല്കാൻ കൊതിച്ചനിന്ന അവളുടെ കണ്ണുകൾ
പിന്തിരിഞ്ഞു നടന്നുവെറും കൈയ്യോടെ.
ഒഴുകാൻ തുടങ്ങിയ ഒരു നദിയെ
അവൾ മനസ്സാൽ തടഞ്ഞുവെച്ചു.
അവനു അതെ വേഗം തന്നെ.ബെഡ്‌റൂമിൽ, കുതിരവേഗത്തിൽ അവൻ പുറപ്പെടിപ്പിക്കുന്ന
സീൽക്കാരവും,അവന്റെ ശമിക്കുന്ന
ആവേശത്തിൽ പുഴയുടെ നടുവിൽ
തോണി മുങ്ങാറുള്ളതും,ആ തോണിയിൽ ഞാൻ ഒറ്റക്ക് മുങ്ങി മരിക്കുകയാണെന്നറിഞ്ഞിട്ടും അവൻ തനിയെ കരയിലേക്ക് നീന്തി രക്ഷപെടാറുള്ളതും അവളോർത്തു.
എച്ചിൽ പാത്രങ്ങൾ കഴുകുമ്പോൾ അവൾ സ്വയം പിറുപിറുത്തു. 'ഒരു കുറവുമില്ലാത്രേ'
ഇനിയും കോടുമെന്നറിഞ്ഞിട്ടും കോടിയ സ്വർണ്ണവള ശരിയാക്കാതെ തന്നെ അവൾ
പാത്രം കഴുകികൊണ്ടിരുന്നു.

ഉപ്പുമാവിൽ അവൾ, അവളെ ചേർത്തിട്ടില്ലായിരുന്നു.
---------------------------------------
---------------------------------------
ഉണ്ണി ഗുരുവായൂർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക