ഒരിടത്തൊരിടത്തു ചാത്തൻ - 2 (കഥ )
( Part 1 തുടർകഥ ഉദ്ദേശിച്ചു എഴുതിയതല്ല. പലരുടെയും സ്നേഹപൂർവമായ നിർബന്ധനത്തിന് വഴങ്ങി.. ചാത്തൻ വീണ്ടും..)
ഇട്ടിയച്ചൻ ബുധനാഴ്ച രാവിലത്തെ കുർബാന കഴിഞ്ഞതും മേടയിൽ ചെന്ന് തീയോഫീയുസ് അച്ചനെ കത്തേൽപ്പിച്ചു .തിരക്കായതിനാൽ രാത്രി വളരെ വൈകി ഇട്ടിരുന്ന ളോഹ ഊരുമ്പോഴാണ് അച്ചൻ കൊച്ചന്നയുടെ കത്തിന്റെ കാര്യം ഓർമിച്ചതു .. കത്ത് വായിച്ചതും പ്രായാധിക്യം കൊണ്ടുള്ള വിറയൽ അച്ചന് പൂർവാധികം ശക്തിയിലായി.. കഴുത്തിലിട്ടിരുന്ന ജപമാലയിലെ കുരിശിൽ പിടുത്തമിട്ടിരുന്ന വലതു കൈ, വിറയൽ തടയാനായി അച്ചൻ ഇടതു കരം കൊണ്ട് അമർത്തി പിടിച്ചു. എന്നിട്ടും വിറയൽ മാറുന്നില്ല .. കട്ടിലിന്റെ തലക്കൽ വെച്ചിരുന്ന ക്രൂശിത രൂപത്തിൽ നോക്കി അച്ചൻ ഉറക്കെ ചൊല്ലി..
“ എന്റെ കർത്താവെ.. ഇതാ നിന്റെ കുഞ്ഞാടുകൾ വഴി തെറ്റുന്നു... “
എന്തിനും ഞായറാഴ്ച രാവിലെ തന്നെ വർക്കിയുടെ വീട്ടിലേക്കു പോവാനും പുതുപ്പെണ്ണിന് സമാധാനം കൊടുക്കാനും തീരുമാനിച്ചു .
പിറ്റേന്ന് കുർബാന കഴിഞ്ഞപ്പോൾ ഇട്ടിച്ചന്റെ കൈവശം ഹാന വെള്ളം തളിച്ച് ശുദ്ധിയാക്കിയ കൊന്ത കൊച്ചന്നാക്കു കൊടുക്കാൻ കൊടുത്തു വിട്ടു
പിറ്റേന്ന് കുർബാന കഴിഞ്ഞപ്പോൾ ഇട്ടിച്ചന്റെ കൈവശം ഹാന വെള്ളം തളിച്ച് ശുദ്ധിയാക്കിയ കൊന്ത കൊച്ചന്നാക്കു കൊടുക്കാൻ കൊടുത്തു വിട്ടു
“ഇതു കഴുത്തെന്നു ഊരരുതെന്നു കൊച്ചന്നയോടു പറയണം.. ചാത്തൻ അവളോട് അടുക്കില്ല അച്ചന് പ്രത്യേകം പ്രാർത്ഥനയിൽ സ്മരിക്കുമെന്നും പറയുക..”
ഇട്ടിച്ചൻ കൊന്തയുമായി പോവുന്നത് നോക്കി അച്ചൻ നെറ്റിയിൽ കുരിശു വരച്ചു..
ഞായറാഴ്ച രാവിലെ ആദ്യ കുർബാനക്ക് ശേഷം കുട്ടികൾക്കുള്ള വേദപാഠ ക്ലാസ് തുടങ്ങുന്നതിനു മുന്നേ അച്ചൻ വർക്കിയുടെ വീട്ടിലേക്കു പോവാൻ തയ്യാറായി. വലത്തേ പോക്കറ്റിൽ ഒരു കുപ്പി ഹാന വെള്ളവും ഇടത്തെ പോക്കറ്റിൽ ക്രൂശിത രൂപവുമായി അച്ചനിറങ്ങി .പറ്റിയാൽ ആ കുടുംബത്തിലെ എല്ലാത്തിനെയും ഹാന വെള്ളത്തിൽ കുളിപ്പിച്ചെടുക്കണമെന്നുണ്ട്.. പക്ഷെ മറ്റു കുഞ്ഞാടുകളെയും ശുദ്ധീകരിക്കാൻ വെള്ളം വേണ്ടേ ?

സാദാ നേരവും കൊന്തയിൽ പിടിച്ചു നടക്കുന്ന അച്ചനെ കണ്ടതും വേദപാഠത്തിന് പോവുന്ന കുട്ടികൾ ഉറക്കെ വിളിച്ചു കൂവി -
“കൊന്തയച്ചോ, ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ..”
“കൊന്തയച്ചോ, ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ..”
“കുട്ടി തേവാങ്കുകളെ, ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ..” ഒരുത്തന്റെമൊട്ടത്തലയിൽ തട്ടി അച്ചൻ മുന്നോട്ടു നടന്നു..
വർക്കിച്ചന്റെ പടി കടന്നതും നല്ല പോത്തിറച്ചിയുടെ മണം മൂക്കിലേക്ക് തുളഞ്ഞു കയറി.. രാവിലെ തന്നെ പച്ച വെള്ളം കുടിക്കാതെയുള്ള നടപ്പായതിനാൽ അച്ചന്റെ വായിൽ വെള്ളമൂറി.. ഇറച്ചിക്കൊപ്പം കൊച്ചന്ന പുട്ടോ ഇടിയപ്പമോ അതോ കള്ളപ്പമോ ആയിരിക്കും ഉണ്ടാക്കുന്നതെന്ന് ഊഹിച്ചു അച്ചന് തിണ്ണയിലെത്തി..
പള്ളിമണികളെ ഓർമിപ്പിക്കുന്ന തരത്തിൽ വരാന്തയിൽ തൂങ്ങി കിടന്ന മണിയിൽ അച്ചൻ പിടിച്ചു വലിച്ചു..
പള്ളിമണികളെ ഓർമിപ്പിക്കുന്ന തരത്തിൽ വരാന്തയിൽ തൂങ്ങി കിടന്ന മണിയിൽ അച്ചൻ പിടിച്ചു വലിച്ചു..
ഒച്ച കേട്ടതും ഉടുത്തിരുന്ന സാരിയിൽ കൈയും മുഖവും തുടച്ചു കൊച്ചന്ന ഓടി വന്നു. അച്ചനെ കണ്ടതും അവളുടെ പൂ പോലുള്ള മുഖം ചുവന്നു വിടർന്നു..
“ ഈശോമി .. “ എന്ന് പറഞ്ഞു തുടങ്ങുന്നതിനു മുന്നേ അച്ചൻ കൊച്ചന്നയോടു പറഞ്ഞു
“ കുഞ്ഞേ.. ഒരു ഗ്ലാസ് പോത്തിറച്ചി ..”
അച്ചൻ ഇതെന്നാ പറയുന്നതെന്ന് ചോദിച്ചു തുടങ്ങുന്നതിനു മുന്നേ അങ്ങേരു തന്നെ അതങ്ങു തിരുത്തി..
“ കുഞ്ഞേ.. ഒരു ഗ്ലാസ് പോത്തിറച്ചി ..”
അച്ചൻ ഇതെന്നാ പറയുന്നതെന്ന് ചോദിച്ചു തുടങ്ങുന്നതിനു മുന്നേ അങ്ങേരു തന്നെ അതങ്ങു തിരുത്തി..
“ വെള്ളം..”
പോത്തിറച്ചിയിൽ ഇപ്പോൾ നല്ല കുരുമുളക് ചേർത്ത വാസന. അച്ചൻ വെള്ളമിറക്കി
കൊച്ചന്ന അടുക്കയിലേക്കു തിരിഞ്ഞപ്പോൾ വർക്കിയുടെ ഭാര്യാ ഏലിക്കുട്ടി വാതുക്കലേക്ക് വന്നു..
കൊച്ചന്ന അടുക്കയിലേക്കു തിരിഞ്ഞപ്പോൾ വർക്കിയുടെ ഭാര്യാ ഏലിക്കുട്ടി വാതുക്കലേക്ക് വന്നു..
അച്ചനെ കണ്ടതും പൂച്ചയെ കണ്ട എലിയെ പോലെയായി ഏലി ..ഏലിയുടെ കള്ളത്തരം മൂക്കിന് മുകളിൽ വെച്ച കണ്ണടക്കു ഇടയിലൂടെ അച്ചൻ കണ്ടു പിടിച്ചു
ഹമ്പടി! വികാരിയോടാണോ നിന്റെ കളിയെന്നു മനസ്സിൽ വിചാരിച്ചതും പൂവുള്ള ചില്ലു കപ്പിൽ കാപ്പിയുമായി കൊച്ചന്ന എത്തി..
വെപ്രാളത്തിനിടയിൽ കാപ്പിയിൽ പഞ്ചാരയിടാൻ കൊച്ചന്ന മറന്നെങ്കിലും ഒരു ചാക്ക് കെട്ടു പഞ്ചാര കാപ്പിയിൽ ഇട്ടപോലെ അച്ചൻ കാപ്പി ഒറ്റവലിക്ക് കുടിച്ചു..
“ചൂട് പോരായിരുന്നോ അച്ചോ?” എന്ന കൊച്ചന്നയുടെ ചോദ്യത്തിന് ചുണ്ടിനു ചുറ്റും പറ്റിപിടിച്ചിരുന്ന കാപ്പി തുള്ളികൾ നാവു കൊണ്ട് നക്കി തുടച്ചു..
പോത്തിറച്ചി അടിക്കു പിടിക്കുന്നുണ്ടോ.. കരിഞ്ഞ മണം മൂക്കിലേക്ക് അടിച്ചു കയറിയതും അച്ചൻ മൂക്കു ചുളിച്ചു.
കപ്പും വാങ്ങി അന്ന അടുക്കളയിലേക്ക് ഓടി.. ഹോ ഇനി ഇറച്ചി അവള് നോക്കിക്കൊള്ളും..
ഒന്നിരിക്കാൻ അച്ചൻ ചുറ്റിനും നോക്കി.. തന്നെ ഇരുത്താമെടോ എന്ന മട്ടിൽ ഏലി വാതില്കൽ കുറ്റിയടിച്ചു നിന്നു
കപ്പും വാങ്ങി അന്ന അടുക്കളയിലേക്ക് ഓടി.. ഹോ ഇനി ഇറച്ചി അവള് നോക്കിക്കൊള്ളും..
ഒന്നിരിക്കാൻ അച്ചൻ ചുറ്റിനും നോക്കി.. തന്നെ ഇരുത്താമെടോ എന്ന മട്ടിൽ ഏലി വാതില്കൽ കുറ്റിയടിച്ചു നിന്നു
ഇറച്ചി ഇളക്കി കൊടുത്തു അന്ന തിണ്ണയിലേക്കു വന്നപ്പോഴാണ് ശ്രദ്ധിച്ചത്..
“ അച്ചോ.. അച്ചൻ വന്ന കാലിൽ നിൽക്കാതെ ഇരുന്നാട്ടെ ..”
“ അച്ചോ.. അച്ചൻ വന്ന കാലിൽ നിൽക്കാതെ ഇരുന്നാട്ടെ ..”
താമര പോലെ വിടർന്ന കറുപ്പും മഞ്ഞയും ചേർന്ന ചൂരൽ കസേര അച്ചന്റെ നേർക്ക് തള്ളി വിട്ടു കൊച്ചന്ന ഏലിക്ക് പിന്നിലായി നിലയുറപ്പിച്ചു.. എന്നാലേ തള്ള കാണാതെ എന്തേലും കൈയും കലാശവും അച്ചന്റെ നേർക്ക് കാണിക്കാൻ പറ്റൂ ..
കസേരയിലേക്ക് അമർന്നിരുന്നു അച്ചൻ ഏലിയുടെ മുഖത്തേക്ക് കടുപ്പിച്ചു നോക്കി
“ഇടവകയിലെ കുഞ്ഞാടുകൾ കൂട്ടം തെറ്റുന്നു.. വീടും പരിസരവും വെഞ്ചരിക്കാൻ വന്നതാണ് അച്ചൻ “
കസേരയിലേക്ക് അമർന്നിരുന്നു അച്ചൻ ഏലിയുടെ മുഖത്തേക്ക് കടുപ്പിച്ചു നോക്കി
“ഇടവകയിലെ കുഞ്ഞാടുകൾ കൂട്ടം തെറ്റുന്നു.. വീടും പരിസരവും വെഞ്ചരിക്കാൻ വന്നതാണ് അച്ചൻ “
മുഖവുരയില്ലാതെ അച്ചൻ കൊന്തയിൽ പിടിച്ചു കണ്ണടക്കിടയിലൂടെ ഏലിയെ നോക്കി തുടർന്നു “ തട്ടിൻപുറം അടക്കം..”
പിന്നിൽ നിന്ന് കൊച്ചന്നക്കു തുള്ളിച്ചാടാൻ തോന്നിയെങ്കിലും പിടിച്ചു നിന്നു .. കാരണം വെഞ്ചരിച്ചിട്ടു അചനങ് പോവും...
“എടീ അന്നേ.. ഇന്നലെ പച്ചഈർക്കിൽ കൊണ്ട് മെടഞ്ഞുണ്ടാക്കിയ ആ കുറ്റിച്ചൂൽ ഇങ്ങെടുത്തേ..”
ഏലി തിരിഞ്ഞതും കൊച്ചന്ന അത് ഇപ്പോൾ എന്നതിനാ എന്ന് ചോദിക്കുന്നതിനു പകരം അകത്തേക്കോടി.. കാരണം വെഞ്ചരിച്ചിട്ടു അചനങ് പോവും...

ആ ഈർക്കിൽ ചൂലിനെ കുറിച്ചാവും അന്ന കത്തിലെഴുതിയതെന്നു അച്ചനോർത്തു
വിളിച്ചു വരുത്തിയവൾ തന്നെ ചൂലെടുക്കാൻ പോയപ്പോൾ അചനങ് ചൂലുപോലെയായി.. നിന്നിട്ടു കാര്യമില്ലെന്നറിഞ്ഞു അച്ചൻ കൊന്തയിൽ പിടിച്ചു മുറ്റത്തേക്കിറങ്ങി.
വിളിച്ചു വരുത്തിയവൾ തന്നെ ചൂലെടുക്കാൻ പോയപ്പോൾ അചനങ് ചൂലുപോലെയായി.. നിന്നിട്ടു കാര്യമില്ലെന്നറിഞ്ഞു അച്ചൻ കൊന്തയിൽ പിടിച്ചു മുറ്റത്തേക്കിറങ്ങി.
അച്ചൻറെ പോക്ക് കണ്ടു പാതാളത്തിലേക്കു താണ മതിയായിരുന്നു എന്ന ചിന്തയോടെ ചൂലുമായി പുറത്തേക്കു വന്ന കൊച്ചന്ന ചൂൽ എറിഞ്ഞു പുറത്തേക്കോടി ...
കൊച്ചു തല്ലാൻ വരുവാണെന്നു കരുതി അച്ചൻ നടപ്പിന്റെ വേഗം കൂട്ടിയപ്പോൾ അന്ന ഓടി അച്ചന്റെ മുന്നിൽ കിതച്ചു വന്നു നിന്നു ..
“ അ ..അ ഇ എ .. “ എന്ന് കിതച്ചു കിതച്ചു ഏതാനും വാക്കുകൾ പറഞ്ഞ കൊച്ചന്നയുടെ കഴുത്തിൽ കൊന്ത കണ്ടപ്പോൾ അച്ചന് സമാദാനമായി.
“ആ തള്ള ശരിയാവൂല.. നീ നിന്റെ കെട്ടിയവനേം കൊണ്ട് വേറെ താമസിക്കു കൊച്ചെ” പറഞ്ഞു നടന്നു തുടങ്ങിയപ്പോൾ അന്ന വീണ്ടും മുന്നിലേക്ക് കടന്നു..

“ എ ...എ .. ങേ .. എ ..ങ്ങനെ .. അച്ചോ?” എന്ന് ഒരു കണക്കിന് ചോദിച്ചു.
“ ആണുങ്ങളെ മെരുക്കിയെടുക്കുന്ന മന്ത്രം ഇനിപള്ളിലച്ചൻ തന്നെ പറഞ്ഞു തരണോ” അച്ചന് പടിക്കു പുറത്തേക്കു നടന്നു...
ഏതാണ്ടൊക്കെ പിടികിട്ടിയ മട്ടി ൽ കൊച്ചന്ന അച്ചന്റെ പോക്ക് കണ്ടു ചിരിച്ചു..
പടി കടന്നതും പോത്തിറച്ചി മണം പോയി കിട്ടിയപ്പോൾ അച്ചൻ ഏറെക്കുറെ സമാധാനമായി.എന്നാലും പോത്തിറച്ചിയുടെ കൂടെ എന്നാ കൊച്ചെ ഉണ്ടാക്കിയെതെന്നു ചോദിച്ചില്ലലോ എന്ന മനഃപ്രയാസത്തോടെ നടക്കുമ്പോൾ വേദപാഠം കഴിഞ്ഞു വരുന്ന കുട്ടികൾ വിളിച്ചു കൂവി..

“കൊന്തയച്ചോ ..ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ..”
“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ കുട്ടിച്ചാത്തന്മാരെ..”
ഏലി ഇപ്പോൾ ഉപ്പിടാത്ത പോത്തിറച്ചി പുട്ടോ കള്ളപ്പമോ ഇടിയപ്പമോ ചേർത്ത് ചാത്തന് കൊടുക്കാനായി പത്രമിട്ടു മൂടി തട്ടിപ്പുറത്തു കയറുകയാവും..
“കർത്താവെ.. വഴിതെറ്റിയ കുഞ്ഞാടുകളെ കാത്തോണേ.. “കൊന്തയിൽ മുറുകെ പിടിച്ചു അച്ചൻ മേടയിലേക്കു നടന്നു.. (തുടരും..) Sanee John

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക