Slider

പുനർവിവാഹം - 1

0
പുനർവിവാഹം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പുനർ വിവാഹം ഭർത്താവ് മരണപ്പെട്ട യുവതി (32) സമ്പന്ന കുടുംബം
ഡിമാന്റുകളില്ല
ശരത്ത് ആ വരികൾ വീണ്ടും വീണ്ടും വായിച്ചു.... 
പിന്നെ ഫോൺ എടുത്തു അതിൽ കണ്ട നമ്പറിൽ വിളിച്ചു റിംഗ് ചെയ്ത് കുറേ കഴിഞ്ഞപ്പോഴാണ് ഫോൺ എടുത്തത്
ഹലോ ആരാ...
മറുവശത്ത് നിന്ന് ഒരു പുരുഷ സ്വരം
ഞാൻ പത്രത്തിൽ പരസ്യം കണ്ട് വിളിച്ചതാ...
ശരത്ത് അൽപം മടിച്ചാണെങ്കിലും പറഞ്ഞൊപ്പിച്ചു.
ഓക്കേ പേരും അഡ്രസ്സും പറയു..
ശരത്ത്..
വയസ്സ്....?
26
നിനക്കൊന്നും വേറെ പണിയില്ലേ.... മറുവശത്ത് നിന്നു അയാളുടെ ശബ്ദം അൽപം കനത്തു
സാർ ഞാൻ നന്നായി ആലോചിച്ചിട്ടാണ് വിളിക്കുന്നത്
ഓക്കേ എന്നാൽ നാളെ ടൗണിൽ സിറ്റി ഹോട്ടലിൽ വരു. പെൺ കുട്ടിയുടെ അമ്മാവനാണ് ഞാൻ....
ഓക്കെ താങ്ക് യൂ സാർ
ക്വാൾ കട്ടായി.
ശരത്ത് ശരിക്കും എന്നെ ഇഷ്ടപ്പെട്ടിട്ടാണോ എന്നെ കല്യാണം കഴിച്ചത് ?
അതെ..
ശരത്ത് പ്രിയയുടെ മുഖത്തേക്ക് നോക്കി
പ്രിയ എന്നെക്കാൾ ആറ് വയസ് മൂത്തതാണെന്ന് പറയില്ല അത്രയ്ക്കും ശാലീന സുന്ദരി....
ഒരു നാലാം ക്ലാസ്സ് കാരി മകൾ ഉണ്ടെന്ന് പറയില്ല അവളെ കണ്ടാൽ. നിങ്ങൾ എന്തിനാ മകൾ ഉള്ള കാര്യം മറിച്ചു വച്ചു...
ശരത്തിന് ഇതൊരു ഭാരമായി തോന്നുന്നുണ്ടോ?
ഇല്ല പ്രിയാ ഞാൻ പറഞ്ഞെന്നേയുള്ളു...
എല്ലാം ഒരു സ്വപ്നം പോലെ തോന്നി ശരത്തിന്...
അമ്മയുടെ ഓപറേഷൻ നടന്നതും പെങ്ങമാരെ നല്ല രീതിയിൽ കെട്ടിച്ചയച്ചതും പ്രിയയെ വിവാഹം ചെയ്തതു കൊണ്ടാണ് അവളുടെ പണം കൊണ്ടാണ് അതിലേറെ നന്ദി പറയേണ്ടത് അമ്മായിയുടെ മകൾ ഗീതുവിനോടാണ് ചെറുപ്പം മുതലേ എല്ലാവരും അവളെ പറഞ്ഞു മോഹിപ്പിച്ചു ശരത്ത് നിനക്കുള്ളതാണെന്ന് പാവം പിന്തിരിപ്പിക്കാൻ കള്ളം ഒരുപാട് പറഞ്ഞു.
പ്രിയയിൽ നിന്ന് ഒരു ഭാര്യയുടെ സ്നേഹത്തിനപ്പുറം അവൾ എനിക്ക് ഒരു നല്ല സുഹ്യത്തായിരുന്നു... ഒരു അമ്മയുടെ സ്നേഹവും ലാളനയും അവൾ അവന് നൽകിയിട്ടുണ്ട്..
പണം ഒത്തിരി ഉണ്ടായിട്ടും പ്രിയയെ മരണത്തിൽ നിന്നും രക്ഷിക്കാനായില്ല എന്നോർത്ത് ശരത്ത് കരയാത്ത ദിനങ്ങളില്ലാ മരിക്കുന്നതിനു മുന്നേ അവൾ പറഞ്ഞിരുന്നു നമ്മുടെ മകൾക്ക് ഒരു അമ്മയെ വേണം ശരത്ത് ഒരു പുനർവിവാഹം ചെയ്യണം അത് ഗീതുവിനെ തന്നെ വേണമെന്ന്....
ഒരു ഇളം തെന്നൽ ശരത്തിനെ തട്ടിയുണർത്തി നിവർത്തി പിടിച്ച പത്രത്തിൽ മിഴികൾ നട്ട് അവൻ അങ്ങനെ ഇരുന്നു എന്ത് നല്ല നടക്കാത്ത സ്വപ്നങ്ങൾ... ശരത്തിന് ശരിക്കും ചിരി വന്നു...
(തുടരും)
Sanith
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo