ആദം ജോണ്‍ : ത്രില്ലർ സിനിമയുടെ പുതിയ മുഖം
പൃഥ്വിരാജ് നായകനായ മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച് ശ്രദ്ധേയനായ ജിനു എബ്രഹാം ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ആദം ജോണ്‍. ബോക്സോഫില്‍ അധികം ചലനം ഉണ്ടാക്കാതെ പോയ ടിയാന് ശേഷം പൃഥ്വിരാജ് നായകനാകുന്ന ചിത്രവും കൂടിയാണിത്. ചിത്രം ഇറങ്ങുന്നതിനു മുമ്പ് ഇറങ്ങിയ ടീസറുകള്‍ ചിത്രം ഒരു സ്ടൈയിലിഷ് ത്രില്ലര്‍ ആയിരിക്കും എന്ന പ്രതീക്ഷയാണ് നല്‍കിയത്.ബോക്സോഫീസിന്റെ ഉത്സവകലമായ ഓണക്കാലത്ത് ഇറങ്ങിയ ചിത്രം പ്രേക്ഷകന് എങ്ങനെ അനുഭവപ്പെടും എന്ന് പരിശോധിക്കാം.
ചിത്രത്തിന്റെ പോസ്റര്‍ ശ്രദ്ധിക്കുകയാണെങ്കില്‍ "THEY TOOK HER AWAY. NOW HE WILL TAKE THEM DOWN! എന്ന ടാഗ് ലൈനും ഒപ്പം ഒരു കൊച്ചു പെണ്‍കുട്ടിയുടെ ചിത്രവും കാണാം.
ഇത് സൂചിപ്പിക്കുന്നത് പോലെ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതും അവളെ വീണ്ടെടുക്കാന്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആദം ജോണ്‍ എന്ന കഥാപാത്രം നടത്തുന്ന പരിശ്രമങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ കഥാ സന്ദര്‍ഭങ്ങള്‍ ഭൂരിഭാഗവും നടക്കുന്നത് സ്കോട്ട്ലന്റിലാണ്. സ്കോട്ട്ലന്റിലെ ഒരു പള്ളിയില്‍ വെച്ച് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സന്ദര്‍ഭവുമായാണ് ചിത്രം ആരംഭിക്കുന്നത്.
പിന്നിട് അല്‍പ സമയത്തിനുള്ളില്‍ ആദത്തിന്റെ രംഗപ്രവേശം. തുടര്‍ന്നു ഫ്ലാഷ് ബാക്കായി വരുന്ന പ്രണയ രംഗങ്ങള്‍. അതിനു ശേഷം ചിത്രം നേരെ പ്രധാന കഥാഗതിയിലേക്ക് പ്രവേശിക്കുകയും
ഈ പ്രധാന കഥാഗതിയില്‍ നിന്ന് അധികം വിട്ടു മാറാതെ മുന്നോട്ട് പോകുകയും ചെയ്യുന്നു. അടുത്തതായി എന്ത് സംഭവിക്കും എന്ന ഉദ്വേഗം നിലനിർത്തികൊണ്ടാണ് ചിത്രത്തിന്റെ ഓരോ ഘട്ടവും കടന്ന് പോകുന്നത്. ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല.

ഒരു പക്ഷെ ഈ അടുത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ എസ്രയുമായി സാമ്യം തോന്നാമെങ്കിലും ചിത്രം അതില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്. അവതരണ രീതിയില്‍ തന്റെതായ ഒരു ശൈലി കൊണ്ട് വരാന്‍ സംവിധായകനും എഴുത്തുകാരനുമായ
ജിനു എബ്രഹാം ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. കഥാപാത്രങ്ങളുടെ അവതരണം തന്നെ മികച്ച് നിന്നു. കഥാപാത്രങ്ങളെ എടുത്ത് പരിചയപ്പെടുത്താതെ അതിനു വേണ്ടി സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കാതെ, കഥയോട് ചേര്‍ന്ന് അവതരിപ്പിച്ച് ഓരോ കഥാപാത്രങ്ങളും ആരാണെന്ന വ്യക്തമായ ചിത്രം പ്രേക്ഷകനില്‍ ഉണ്ടാക്കിയെടുത്തു. ഹൊറര്‍ ത്രില്ലര്‍ ഗണത്തിലേക്ക് പരിഗണിക്കാന്‍ കഴിയുന്ന ഒരു ചിത്രമാണിത്. പക്ഷെ നമ്മള്‍ കണ്ട് ശീലിച്ച ത്രില്ലറുകളില്‍ നിന്നും വ്യത്യസ്തമായി വളരെ പതിഞ്ഞ താളത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രത്തില്‍ കടന്നു വരുന്ന വാഹനങ്ങള്‍ എല്ലാം തന്നെ വേഗത കൂടിയവ ആണെങ്കിലും അതിനു നേര്‍ വിപരീതമാണ് ചിത്രത്തിന്റെ വേഗത.
ഈ ഒരു വേഗത പ്രേക്ഷകനെ ചിത്രത്തില്‍ നിന്ന് അകറ്റാന്‍ ഏറെ സാധ്യത ഉണ്ടെന്നിരിക്കിലും ഇത്തരം ഒരു കഥക്ക് ഈ ഒരു അവതരണ ശൈലി തന്നെയാണ് ഏറ്റവും ഇണങ്ങുക എന്ന് മനസ്സിലാക്കി സധൈര്യം ചിത്രം അണിയിച്ചൊരുക്കിയ സംവിധായകനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. എങ്കിലും അനാവശ്യമായി ചില സന്ദര്‍ഭങ്ങളില്‍ ക്ലീഷേ പോലെ തോന്നിപ്പിക്കുന്ന സ്ലോ മോഷനുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ചിത്രത്തിന്റെ ദൈര്‍ഖ്യം കുറയ്ക്കാനും അത് വഴി പ്രേക്ഷകനിലേക്ക്
കൂടുതല്‍ അടുക്കാനും സാധിച്ചേനെ.

കാസ്റ്റിംഗ് ആണ് ചിത്രത്തില്‍ മികച്ച് നില്‍കുന്ന മറ്റൊരു ഘടകം. അഭിനേതാക്കളെല്ലാം തന്നെ വളരെ പക്വതയാർന്ന പ്രകടനം കാഴ്ചവെച്ചു. പൃഥ്വിരാജ് തന്നെയാണ് മികച്ച് നിന്നത്. ഓവര്‍ ആക്ടിംഗിലെക്ക് വഴിമാറിപ്പോയക്കാവുന്ന
സന്ദര്‍ഭങ്ങള്‍ പോലും പൃഥ്വി വളരെ കയ്യടക്കതോടെ അവതരിപ്പിച്ചു. ഇമോഷണല്‍ രംഗങ്ങളും നന്നായിരുന്നു. ഭാവന, രാഹുല്‍ മാധവ്, പൃഥ്വിയുടെ ഭാര്യയായി അഭിനയിച്ച മിസ്ടി എന്നിവരും തങ്ങളുടെ ഭാഗം നന്നായി ചെയ്തു.
ഒരു ഇടവേളക്ക് ശേഷം നരൈന് ലഭിച്ച നല്ലൊരു കഥാപാത്രമാണ് സിറിയക്. തനിക്ക് ഇണങ്ങുന്ന കഥാപാത്രം ലഭിക്കുകയാണെങ്കില്‍ ആ കഥാപാത്രത്തെ ഭംഗിയാക്കാന്‍ തനിക്ക് സാധിക്കും എന്ന് നരൈന്‍ ഒരിക്കല്‍ കൂടെ തെളിയിച്ചു.
കഥാപാത്രങ്ങളെ മികച്ചതാക്കുന്നതില്‍ സംഭാഷണം വഹിക്കുന്ന പങ്കും ചെറുതല്ല. ഓരോ കഥാപാത്രത്തിനും കഥാപാത്രത്തിന്റെ സ്വഭാവവും കഥാ സന്ദര്‍ഭവും ആവശ്യപ്പെടുന്ന രീതിയില്‍ മിതത്വം പാലിച്ചാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.അവസാനത്തോട് അടുക്കുമ്പോഴുള സംഭാഷണങ്ങള്‍ സിനിമയുടെ വേഗത പ്രേക്ഷകനില്‍ ജനിപ്പിക്കാവുന്ന മുഷിപ്പ് മാറ്റി പ്രേക്ഷകനെ സിനിമയോട് കൂടുതല്‍ അടുപ്പിക്കും വിധമുള്ളതാണ്.

കൈതപ്രം, റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ, ഹരി നാരായണൻ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ദീപക് ദേവാണ്. ഗാനങ്ങള്‍ സന്ദർഭോചിതമായിരുന്നു. കാര്‍ത്തിക് ആലപിച്ച പ്രണയഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതും ഗാനരംഗം കണ്ണിനു കുളിര്‍മയേകുന്നതും ആയിരുന്നു. പൃഥ്വി ആലപിച്ച ഇമോഷണല്‍ ഗാനവും സന്ദര്‍ഭത്തോട് ചേര്‍ന്ന് നിന്നു. ദീപക് ദേവിന്റെ സംഗീതത്തെക്കാള്‍ ഒരുപടി മുകളിലാണ് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം എന്ന് പറയാം. ചിത്രത്തിന് ജീവന്‍ നല്‍കുന്നതില്‍ പശ്ചാത്തല സംഗീതം വഹിക്കുന്ന പങ്ക് ചെറുതല്ല.
ചിതം ഒരുക്കുന്നതിന് വേണ്ടി ഏറ്റവും കൂടുതല്‍ പ്രയത്നിച്ച ഒരാള്‍ ക്യമാറമാനായ ജിത്തു ദാമോദര്‍ ആയിരിക്കും. സ്കോട്ട്ലണ്ടിന്റെയും കേരളത്തിന്റെയും ദൃശ്യ ഭംഗി ഒട്ടും ചോരാതെ മനോഹരമായ ഫ്രെയിമുകളായി അവതരിപ്പിച്ചിട്ടുണ്ട്.ക്യാമറ മുകളില്‍ സെറ്റ് ചെയ്തുള്ള ഹെലിക്കോപ്ടര്‍ ഷോട്ടുകള്‍, ക്യാമറ താഴെ വെച്ച് കൊണ്ട് കഥാപാത്രങ്ങളിലേക്ക് ഫോക്കസ് ചെയ്തുള്ള ചിത്രീകരണം എന്നിവയാൽ സമ്പന്നമാണ് ചിത്രം എന്നതിനാൽ പ്രേക്ഷകന് വീക്ഷണ തലത്തിൽ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. നീല ലയിപ്പിച് ചേര്‍ത്ത വിധമുള്ള ചിത്രത്തിന്റെ കളര്‍ ടോണും നന്നായിരുന്നു. രണ്ടാം പകുതിയില്‍ ഭൂരിഭാഗം രംഗങ്ങളും നടക്കുന്നത് രാത്രി ആണ്. നീല കളര്‍ ടോണ്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ രാത്രി രംഗങ്ങളിലേക്ക് ചിത്രം മാറുമ്പോള്‍
പ്രേക്ഷകന്റെ കാഴ്ചക്ക് അനുഭവപ്പെടുമായിരുന്ന അലോസരം ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ ചിത്രത്തിലുടനീളം ഒരേ മൂഡ് നില നിര്‍ത്താനും ഈ കളര്‍ ടോണ്‍ സഹായിച്ചിട്ടുണ്ട്. രാത്രിയുടെ ഏറ്റവും മികച്ച ദൃശ്യാവിഷ്കാരമാണ് ചിത്രത്തില്‍ കാണാനായി സാധിക്കുന്നത്. സാധാരണ രാത്രി രംഗങ്ങളില്‍ പലപ്പോഴും ലൈറ്റിന്റെ അതിപ്രസരം കടന്നു കൂടാറുണ്ടെങ്കിലും ഇവിടെ പ്രകാശത്തിന്റെ കൃത്യമായ വിന്യാസവും ജിത്തു ദാമോദറിന്റെ
കഴിവും കൂടി ചേര്‍ന്നപ്പോള്‍ രാത്രി രംഗങ്ങള്‍ സാങ്കേതികമായി ഏറ്റവും മികച്ചതായി മാറി. ചിത്രത്തിന്റെ ലൈറ്റിംഗ് കൈകാര്യം ചെയ്തവര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

ചിത്രത്തിന്റെ വേഗത, കഥാഗതി, പശ്ചാത്തല സംഗീതം , ക്യാമറ, അഭിനേതാക്കളുടെ പ്രകടനം എന്നിവയൊക്കെ പരസ്പരം കൈകോര്‍ത്ത് വളരെ ചേര്‍ന്ന് നില്‍ക്കുന്നുണ്ട് എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ.
അവസാന രംഗങ്ങളിലെ സംഘട്ടന രംഗങ്ങളില്‍ ക്ലീഷേ ഒഴിവാക്കി അല്പം കൂടെ പുതുമ കൊണ്ട് വരാന്‍ ശ്രദ്ധിച്ചിരുന്നെകില്‍ ചിത്രത്തിന്റെ ആസ്വാദന നിലവാരം കുറെ കൂടെ ഉയര്‍ന്നേനെ.
പ്രമേയത്തില്‍ വലിയ പുതുമ അവകാശപ്പെടാന്‍ ഇല്ലെങ്കിലും അവതരണ രീതിയിലെ പുതുമയാലാണ് ചിത്രം ശ്രദ്ധ നേടുന്നത്. 168 മിനിറ്റ് എന്ന സമയ ദൈര്‍ഘ്യവും ചിത്രത്തിന്റെ വേഗതക്കുറവുമാകും പ്രേക്ഷകനെ ചിത്രത്തില്‍ നിന്നും
അകറ്റാന്‍ പോകുന്ന ഘടകങ്ങള്‍. ചിത്രം തിയ്യേറ്ററില്‍ കണ്ടപ്പോള്‍ ഇടക്ക് വെച്ച് ഇറങ്ങിപ്പോയവരും അവസാനം കയ്യടിച്ചവരും ഉണ്ടെന്നതിനാല്‍ തന്നെ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാകില്ല ആദം ജോണ്‍ എന്നതും ഉറപ്പാണ്. ചുരുക്കി പറഞ്ഞാല്‍ തയ്യേറ്ററിലേക്ക് പോകുമ്പോള്‍ ഇച്ചിരിയധികം ക്ഷമയും കൂടെ കൊണ്ട് പോകുകയാണെങ്കില്‍ നല്ലൊരു ദൃശ്യാനുഭാവമായി മാറും ആദം ജോണ്‍.

Rahul Raj

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക