May i Come In.
==============
==============
"May I come in,"
ക്യാബിനിന്റെ വാതിൽ പകുതി തുറന്ന് ഒരു പെൺകുട്ടി അകത്തേക്കു വരാൻ അനുവാദം ചോദിക്കുന്നു.
അലക്സ് താൻ നോക്കി കൊണ്ടിരുന്ന ഫയൽ മടക്കി വച്ചിട്ട് പറഞ്ഞു ."Please come"
"സർ ഞാൻ നാൻസി, അബ്രഹാം സർ താങ്കളോട് എന്റെ കാര്യം വിളിച്ചു പറഞ്ഞിരുന്നു" ..
"ഓ യെസ്.. ഇരിക്കൂ" അലക്സ് മുന്നിലിട്ടിരുന്ന കസേര ചൂണ്ടി പറഞ്ഞു.
നാൻസി കസേരയിൽ ഇരുന്നു, സാവകാശം തൻറെ കയ്യിൽ വച്ചിരുന്ന ഫയൽ എടുത്തു മേശ പുറത്തു വച്ചു. തനിക്ക് അസിസ്റ്റൻഡ് ആയി ഒരു കുട്ടിയെ നിയമിച്ചിട്ടുണ്ട് എന്ന് MD അബ്രഹാം സർ വിളിച്ചു പറഞ്ഞിരുന്നു. സാറിന്റെ പരിചയത്തിൽ ഉള്ള ഒരു കുട്ടിയാണെന്നും ഒന്ന് ശ്രദ്ധിക്കണം എന്നും പറഞ്ഞു.
"എവിടെ തന്റെ ജോബ് ആപ്ലിക്കേഷൻ" അലക്സ് നാൻസിയുടെ നേരെ കൈ നീട്ടി, അവൾ ഫയൽ തുറന്ന് ആപ്ലിക്കേഷനും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും എടുത്ത് അലെക്സിനു കൈമാറി.
അവ വാങ്ങുമ്പോൾ അലക്സ് അവളെ ഒന്ന് നോക്കി - അല്പം ഇരുണ്ട നിറം - ഉയരം കുറവാണ്, അധികം വിലപിടിപ്പില്ലാത്ത കോട്ടൺ ചുരിദാർ ആണ് വേഷം , പക്ഷെ വളരെ വൃത്തിയായി ധരിച്ചിരിക്കുന്നു. കഴുത്തിൽ ഒരു തീരെ കനം കുറഞ്ഞ സ്വർണ മാലയും അതിലൊരു ചെറിയ കുരിശ്ശും, കാതുകളിൽ ചെറിയ പൊട്ടു കമ്മലുകൾ. കണ്ണുകളിൽ നല്ല ആത്മവിശ്വാസം. ഒരു ചെറു കുസൃതിചിരി ഒളിപ്പിച്ചു വെച്ച പോലെ ചുണ്ടുകൾ.
നാൻസി ചെറിയാൻ - ടെക്സ്റ്റൈൽ ടെക്നോളജിയിൽ M. Tech- അതും വളരെ ഉയർന്ന മാർക്കിൽ.
റിസൾട്ട് വന്നിട്ട് അധികം ദിവസങ്ങൾ ആയിട്ടില്ല. ആദ്യമായ് ആണ് ജോലിക്ക് ശ്രമിക്കുന്നത്. അബ്രഹാം സർ അപ്പോയ്ന്റ് ചെയ്തു കഴിഞ്ഞു, ഇനി തന്റേതു വെറും ഔപചാരികത മാത്രം.
റിസൾട്ട് വന്നിട്ട് അധികം ദിവസങ്ങൾ ആയിട്ടില്ല. ആദ്യമായ് ആണ് ജോലിക്ക് ശ്രമിക്കുന്നത്. അബ്രഹാം സർ അപ്പോയ്ന്റ് ചെയ്തു കഴിഞ്ഞു, ഇനി തന്റേതു വെറും ഔപചാരികത മാത്രം.
"‘Tell me , Something about yourself "- ഒരുമാതിരി എല്ലാ ഇന്റർവ്യൂകളിലും ചോദിക്കാറുള്ള ക്ളീഷേ ചോദ്യം അല്ലാതെ അലെക്സിന് വേറൊന്നും ചോദിയ്ക്കാൻ അപ്പോൾ തോന്നിയില്ല.
നാൻസി നിവർന്നിരുന്നു, മുരടനക്കി കണ്ഠശുദ്ധി വരുത്തി തന്നെ കുറിച്ച് ഒരു ചെറു വിവരണം നടത്തി. നല്ല ഇംഗ്ലീഷിൽ, സത്യത്തിൽ അലെക്സിന് ചില ഭാഗങ്ങൾ ശരിക്കും മനസിലായില്ല. എങ്കിലും തലയാട്ടി കൊണ്ടേയിരുന്നു. തന്നെ കുറിച്ചും പിന്നെ എന്തുകൊണ്ട് ടെക്സ്റ്റൈൽ ടെക്നോളജി തിരഞ്ഞെടുത്തു, എന്താണ് അതിന് ഇനിയുള്ള കാലങ്ങളിൽ പ്രസക്തി തുടങ്ങി അടുത്ത തന്റെ ലക്ഷ്യമെന്ത് എന്ന് വരെ വളരെ വ്യക്തമായി ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചു.
' കൊള്ളാം ' അലക്സ് മനസിൽ പറഞ്ഞു. 'നാളെ രാവിലെ മുതൽ ജോയിൻ ചെയ്തു കൊള്ളൂ'
പ്യൂണിനെ വിളിച് നാൻസിയുടെ ആപ്ലിക്കേഷൻ കൊടുത്തിട്ട് HR ഡിപ്പാർട്മെന്റിലേക്ക് അവളെയും കൂടെ ഫോര്മാലിറ്റീസ് തീർക്കാൻ അയച്ചു .
അവർ പോയ ശേഷം അലക്സ് താൻ നോക്കികൊണ്ടിരുന്ന ഫയൽ ഓപ്പൺ ചെയ്തു, ഒരു മാത്ര നാൻസിയുടെ മുഖം വീണ്ടും അവന്റെ മനസിലേക്ക് വന്നു.
എം.ടെക് ഉയർന്ന മാർക്കോടെ പാസ്സായ കുട്ടി നാളെ മുതൽ വെറും പ്രീ ഡിഗ്രികാരനായ തന്റെ അസിസ്റ്റന്റ്. ഓർക്കുമ്പോൾ ചിരി വരുന്നു, ഒരുപക്ഷെ അന്ന് അപ്പച്ചൻ മരിക്കാതിരുന്നെങ്കിൽ താനും ഒരു എഞ്ചിനീയർ ആയിരുന്നേനെ. പ്രീ ഡിഗ്രി ഉയർന്ന മാർക്കോടെ പാസ്സായി എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാമിന് തയ്യാറെടുത്തു കൊണ്ടിരുന്നപ്പോൾ ഒരു വാഹനാപകടത്തിൽ അപ്പച്ചൻ പോയി. ഇളയ രണ്ടു അനിയത്തിമാരും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ചുമതല അന്ന് ആ പതിനെട്ടു വയസ്സുകാരൻ ഏറ്റെടുത്തു. ഒരു ജോലിക്കുവേണ്ടി അലയുമ്പോൾ ആണ് നാട്ടിലെ പണക്കാരനും പ്രമാണിയുമായ അബ്രഹാം മുതലാളി ബാംഗ്ലൂരിൽ ഒരു ഫാക്ടറി തുടങ്ങാൻ പോകുന്നതായി അറിഞ്ഞത്. തന്റെ അവസ്ഥയിൽ ദയ തോന്നിയ അദ്ദേഹം മാസം 1500 രൂപ ശമ്പളത്തിൽ തനിക്ക് അന്ന് ജോലി തന്നു.
ബാംഗ്ലൂരിൽ വരുമ്പോൾ ഫാക്ടറി ബിൽഡിങ് നിർമ്മാണം ആരംഭിച്ചിട്ടേ ഉണ്ടായിരിക്കുന്നുള്ളു. ആദ്യം ഫാക്ടറിയുടെ ബിൽഡിംഗ് വർക്ക് സൂപ്പർവൈസർ ആയി. പിന്നെ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രൊഡക്ഷനിൽ ഹെൽപ്പറും. ഓരോ പുതിയ മെഷീനും ഫാക്ടറിയിൽ കൊണ്ട് വരുമ്പോൾ, അവയുടെ പ്രവർത്തന രീതി പഠിച്ചെടുക്കാൻ വലിയ ഉത്സാഹമായിരുന്നു. വളരെ കുറഞ്ഞ കാലയളവിൽ തന്നെ ഫാക്ടരിയിൽ ഉള്ള എല്ലാ മെഷീൻസും അലക്സിന് മെരുങ്ങി. തഴക്കം വന്ന പല ജോലിക്കാർക്കും അലക്സ് ഒരു അത്ഭുതമായിരുന്നു. മാനേജ്മെന്റിന്റെ വിശ്വസ്തനായ അലക്സ് കാലക്രമേണ കമ്പനിയുടെ പ്രൊഡക്ഷൻ മാനേജർ എന്ന തസ്തികയിൽ എത്തി.
കഴിഞ്ഞ പന്ത്രണ്ടു വര്ഷം അവന്റെ ജീവിതം ആ ഫാക്ടറിയിൽ തന്നെ ആയിരുന്നു. രണ്ടു അനിയത്തിമാരെയും പഠിപ്പിച്ചു, ഒരാളെ വിവാഹം കഴിച്ചയച്ചു. രണ്ടാമത്തെ അനിയത്തിക്ക് ആലോചനകൾ വന്നു കൊണ്ടിരിക്കുന്നു. അബ്രഹാം മുതലാളി ആ ഫാക്ടറി പൂർണ്ണമായും അലക്സ് എന്ന കഠിനാധ്വാനിയായ ജോലിക്കാരനെ വിശ്വസിച്ചേൽപ്പിച്ചു. അവന്റെ മേൽനോട്ടത്തിൽ ഓരോ വർഷവും ഫാക്ടറിയിയുടെ ലാഭത്തിൻറെ ഗ്രാഫ് മുകളിലേക്ക് ഉയർന്നു കൊണ്ടിരുന്നു.
അടുത്ത ദിവസം രാവിലെ കൃത്യ സമയത്തു തന്നെ നാൻസി ജോലിക്കെത്തി. അലക്സ് അവളെയും കൂട്ടി ഫാക്ടറിയുടെ ഉള്ളിലേക്കു കടന്നു. അവിടെ തയ്യാറാക്കുന്ന ഓരോ വസ്ത്രങ്ങളുടെയും പ്രത്യേകതകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ചെയ്തു തീർക്കേണ്ട സമയം എന്നിവ നാൻസിക്ക് വിവരിച്ചു. പിന്നീട് ലൈൻ സൂപ്പർവൈസറെയും ക്വാളിറ്റി കൺട്രോളേഴ്സിനെയും പരിചയപ്പെടുത്തി. ഓരോ പ്രൊഡക്ഷൻ ലൈനിലും ഓരോ മണിക്കൂറിലും തയ്യാറാകുന്ന വസ്ത്രങ്ങളുടെ കണക്ക് എടുക്കുക എന്ന ജോലിയാണ് നാൻസിക്കു കൊടുത്തത് ഈവെനിംഗ് ഷിഫ്റ്റ് തീരുമ്പോൾ റിപ്പോർട്ട് കൊണ്ട് വരാൻ പറഞ്ഞേൽപ്പിച്ചിട്ടു അലക്സ് തൻറെ കാബിനിലേക്കു മടങ്ങി.
അടുത്ത ദിവസം രാവിലെ കൃത്യ സമയത്തു തന്നെ നാൻസി ജോലിക്കെത്തി. അലക്സ് അവളെയും കൂട്ടി ഫാക്ടറിയുടെ ഉള്ളിലേക്കു കടന്നു. അവിടെ തയ്യാറാക്കുന്ന ഓരോ വസ്ത്രങ്ങളുടെയും പ്രത്യേകതകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ചെയ്തു തീർക്കേണ്ട സമയം എന്നിവ നാൻസിക്ക് വിവരിച്ചു. പിന്നീട് ലൈൻ സൂപ്പർവൈസറെയും ക്വാളിറ്റി കൺട്രോളേഴ്സിനെയും പരിചയപ്പെടുത്തി. ഓരോ പ്രൊഡക്ഷൻ ലൈനിലും ഓരോ മണിക്കൂറിലും തയ്യാറാകുന്ന വസ്ത്രങ്ങളുടെ കണക്ക് എടുക്കുക എന്ന ജോലിയാണ് നാൻസിക്കു കൊടുത്തത് ഈവെനിംഗ് ഷിഫ്റ്റ് തീരുമ്പോൾ റിപ്പോർട്ട് കൊണ്ട് വരാൻ പറഞ്ഞേൽപ്പിച്ചിട്ടു അലക്സ് തൻറെ കാബിനിലേക്കു മടങ്ങി.
പറഞ്ഞത് പോലെ തന്നെ ഈവനിംഗ് റിപ്പോർട്ടുമായി നാൻസി എത്തി. അലക്സ് അവ മറിച്ചു് നോക്കി. പ്രൊഫഷണൽ ആയ ഒരാൾക്കു മാത്രം തയ്യാറാക്കാൻ സാധിക്കുന്ന വളരെ കൃത്യമായ റിപ്പോർട്ട്. കൂടെ ഓരോ പ്രൊഡക്ഷൻ ലൈനിലും അന്ന് റിപ്പോർട്ട് ചെയ്ത ക്വാളിറ്റി ഡിഫക്ട്സ്, അലെക്സിന് നാൻസിയോട് നല്ല മതിപ്പു തോന്നി. എങ്കിലും പുറത്തു കാണിച്ചില്ല.
ദിവസങ്ങൾ പോകുന്തോറും ഫാക്ടറിയുടെ എല്ലാ ചുമതലകളിലേക്കും നാൻസിയുടെ കണ്ണുകൾ എത്തി തുടങ്ങി. ഓരോ ദിവസത്തെയും പ്രൊഡക്ഷൻ രേഖകൾ, ചിലവിന്റെ കണക്കുകൾ ഓരോ ജോലിക്കാരുടെയും മികവുകളും കുറവുകളും അങ്ങനെ എല്ലാം തന്നെ ഞൊടിയിടയിൽ ലഭ്യമാകുന്ന ഡാറ്റകൾ അവൾ കൃത്യതയോടെ തയ്യാറാക്കി.
അലക്സിന്റെ തൊഴിൽ പരിചയവും നാൻസിയുടെ ബുദ്ദികൂര്മതയും ഫാക്ടറിയുടെ ലാഭ കണക്കുകളിൽ പ്രതിഫലിച്ചു.
അലക്സിന്റെ തൊഴിൽ പരിചയവും നാൻസിയുടെ ബുദ്ദികൂര്മതയും ഫാക്ടറിയുടെ ലാഭ കണക്കുകളിൽ പ്രതിഫലിച്ചു.
ഇടയ്ക്ക് ഒന്ന് രണ്ടാഴ്ച്ച അലെക്സിന് അനിയത്തിയുടെ വിവാഹത്തിന് വേണ്ടി ലീവെടുക്കേണ്ടിവന്നു. നാൻസി വളരെ ഭംഗിയായി തന്നെ ആ സമയം ഫാക്ടറി മാനേജ് ചെയ്തു.
" ഇനി നിനക്കും ഒരു കുടുംബമൊക്കെ വേണ്ടേ മോനെ" തിരികെ പുറപ്പെടാൻ നേരം അമ്മ ചോദിച്ച ഒരു ചോദ്യം അലക്സിന്റെ മനസിൽ തങ്ങി നിന്നു.
നോക്കണം ഇനി തനിക്കും ഒരു പെണ്ണിനെ. ഇത്രയും കാലം അതിനെ പറ്റി ചിന്തിച്ചിരുന്നില്ല.
തിരികെ ഫാക്ടറിയിൽ എത്തി. താനില്ലാതിരുന്ന സമയത്തും വളരെ ഭംഗിയായി തന്നെ ഫാക്ടറി മാനേജ് ചെയ്ത നാൻസിയെ വിളിച്ചു പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
തിരികെ ഫാക്ടറിയിൽ എത്തി. താനില്ലാതിരുന്ന സമയത്തും വളരെ ഭംഗിയായി തന്നെ ഫാക്ടറി മാനേജ് ചെയ്ത നാൻസിയെ വിളിച്ചു പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
അവൾ മറുപടി ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കി. അവൾ തിരികെ പോകാൻ തുടങ്ങുമ്പോൾ അവൻ ചോദിച്ചു -
"ഇതുവരെ ചോദിയ്ക്കാൻ പറ്റിയില്ല - നാൻസിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്".
"അമ്മയും അനിയനും - അച്ഛൻ ഇല്ല "
പാവം തന്നെ പോലെ തന്നെ ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും ഈ കുട്ടിയായിരിക്കും വഹിക്കുന്നത്.
"ഇതുവരെ ചോദിയ്ക്കാൻ പറ്റിയില്ല - നാൻസിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്".
"അമ്മയും അനിയനും - അച്ഛൻ ഇല്ല "
പാവം തന്നെ പോലെ തന്നെ ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും ഈ കുട്ടിയായിരിക്കും വഹിക്കുന്നത്.
അന്ന് മുതൽ അവളോട് അലെക്സിന് ഒരല്പം അനുകമ്പ തോന്നി, പിന്നെ പിന്നെ അത് ഒരു അനുരാഗമായി. പക്ഷെ അവന് അത് അവളോട് തുറന്നു പറയാൻ വല്ലാത്ത സങ്കോചം. ദിവസവും രാവിലെ ഓഫീസിൽ എത്തുമ്പോൾ വിചാരിക്കും ഇന്ന് ഞാൻ അവളോട് പറയും എനിക്ക് തന്നെ ഇഷ്ടമാണെന്ന്. പക്ഷെ അവളെ കാണുമ്പോൾ അവനതു പറയാൻ മറക്കും. പല പ്രാവശ്യം തനിയെ ഇരുന്നു അവളോട് പറയേണ്ട വാക്കുകൾ മനഃപാഠമാക്കും പക്ഷെ അവൾ വരുമ്പോൾ ഓഫീസ് വിഷയമല്ലാതെ വേറൊന്നും അവനു പറയാനും സാധിക്കുന്നില്ല.
ഒരു ദിവസം രാവിലെ നാൻസി തന്റെ പ്രൊഡക്ഷൻ റിപോർട്സ് അലെക്സിനെ കാണിച്ചിട്ട് മടങ്ങുമ്പോൾ അവൻ ധൈര്യം സംഭരിച്ചു ചോദിച്ചു -
" ഇന്ന് ഈവെനിംഗ് ഫ്രീ ആണോ."
അവൾ പറഞ്ഞു " അതെ " .
"എങ്കിൽ നമുക്കൊരുമിച്ചൊരു കോഫി കഴിക്കാം എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്" അവൾ ഒന്നും പറയാതെ തിരിഞ്ഞു നടന്നു..
" ഇന്ന് ഈവെനിംഗ് ഫ്രീ ആണോ."
അവൾ പറഞ്ഞു " അതെ " .
"എങ്കിൽ നമുക്കൊരുമിച്ചൊരു കോഫി കഴിക്കാം എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്" അവൾ ഒന്നും പറയാതെ തിരിഞ്ഞു നടന്നു..
അന്ന് വൈകിട്ട് അവർ ഒരു കോഫീ ഷോപ്പിൽ വച്ച് കണ്ടു മുട്ടി.
അലക്സ് അവന്റെ വീടിനെ പറ്റിയും ഇതുവരെയുള്ള അവന്റെ ജീവിതത്തെ പറ്റിയും ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു ഒടുവിൽ ചോദിച്ചു
അലക്സ് അവന്റെ വീടിനെ പറ്റിയും ഇതുവരെയുള്ള അവന്റെ ജീവിതത്തെ പറ്റിയും ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു ഒടുവിൽ ചോദിച്ചു
"എനിക്ക് വിദ്യാഭ്യാസം കുറവാണ്, പക്ഷെ സ്വപ്രയത്നം കൊണ്ട് ഇത്രയൊക്ക ആകാൻ സാധിച്ചു, എനിക്ക് തന്നെ ഇഷ്ടമാണ്. വിവാഹം കഴിക്കാൻ താത്പര്യമുണ്ട്".
അവൾ കുറച്ചു നേരം നിശബ്ദയായി ഇരുന്നു.
ഒരു ദീർഘ നിശ്വാസത്തിനു ശേഷം പറഞ്ഞു
" എനിക്കൊന്നു ആലോചിക്കണം നാളെ വരെ സമയം വേണം" അലക്സ് സമ്മതിച്ചു.
ഒരു ദീർഘ നിശ്വാസത്തിനു ശേഷം പറഞ്ഞു
" എനിക്കൊന്നു ആലോചിക്കണം നാളെ വരെ സമയം വേണം" അലക്സ് സമ്മതിച്ചു.
അടുത്ത ദിവസം അപ്രതീക്ഷിതമായി മാനേജിങ് ഡയറക്ടർ അബ്രാഹം സർ ഫാക്ടറിയിൽ എത്തി. യാതൊരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. നാലോ അഞ്ചോ മാസങ്ങൾക്കു മുമ്പ് ഒരിക്കൽ വന്നതാണ്. അലക്സ് സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. അബ്രഹാം സാറിന്റെ മുഖത്തു പതിവില്ലാത്ത ഗൗരവം. ഫാക്ടറിയിലെ കണക്കുകൾ എല്ലാം വിശദമായി കേട്ട ശേഷം അദ്ദേഹം പറഞ്ഞു. “അലക്സ് പോയിട്ട് നാൻസിയോട് വരാൻ പറയൂ”
അലക്സ് നാൻസിയെ അദ്ദേഹത്തിന്റെ കാബിനിലേക്ക് പറഞ്ഞയച്ചു. അവന്റെ മനസ്സിൽ ഒരു വല്ലാത്ത വീർപ്പുമുട്ടൽ ഒരു പക്ഷെ നാൻസി അബ്രഹാം സാറിനോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ.
എന്തേ ഇത്ര ഗൗരവം ഈ പ്രാവശ്യം.
അലക്സ് നാൻസിയെ അദ്ദേഹത്തിന്റെ കാബിനിലേക്ക് പറഞ്ഞയച്ചു. അവന്റെ മനസ്സിൽ ഒരു വല്ലാത്ത വീർപ്പുമുട്ടൽ ഒരു പക്ഷെ നാൻസി അബ്രഹാം സാറിനോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ.
എന്തേ ഇത്ര ഗൗരവം ഈ പ്രാവശ്യം.
കാബിനിൽ ഫാൻ മാക്സിമം സ്പീഡിൽ ഇട്ടിട്ടും അവനെ വിയർക്കുന്നുണ്ടായിരുന്നു.
ഇതുവരെ മുതലാളിക്കെതിരായി ഒന്നും ചെയ്തിട്ടല്ല. ഇതിപ്പോ അദ്ദേഹം തൻറെ സംരക്ഷണത്തിൽ വിട്ടിരുന്ന ഒരു കുട്ടിയോട് താൻ വിവാഹ അഭ്യർത്ഥന നടത്തി. ഛെ .. .
ഇതുവരെ മുതലാളിക്കെതിരായി ഒന്നും ചെയ്തിട്ടല്ല. ഇതിപ്പോ അദ്ദേഹം തൻറെ സംരക്ഷണത്തിൽ വിട്ടിരുന്ന ഒരു കുട്ടിയോട് താൻ വിവാഹ അഭ്യർത്ഥന നടത്തി. ഛെ .. .
അവനു ക്യാബിനിൽ അധികനേരം ഇരിപ്പുറച്ചില്ല. പുറത്തിറങ്ങി. ഫാക്ടറിക്കുള്ളിലൂടെ നടന്നു. നാൻസി സാറിന്റെ കാബിനിൽ പോയിട്ട് കുറച്ചധികം നേരമായി. എന്താണ് ഇത്രയേറെ അവർക്ക് സംസാരിക്കാൻ, അതും തന്റെ അസിസ്റ്റന്റ് ആയ ഒരു പെൺകുട്ടിയോട്.
അവൻ സാവകാശം MD യുടെ കാബിൻ ലക്ഷ്യമാക്കി നടന്നു. അപ്പോൾ അബ്രഹാം സാറും നാൻസിയും അദ്ദേഹത്തിന്റെ മുറിയിൽ നിന്നും പുറത്തേക്ക് വന്നു. എന്തോ പറഞ്ഞു രണ്ടാളും ചിരിക്കുന്നുണ്ട്. ഇടയ്ക്ക് സാർ നാൻസിയുടെ തോളിലൂടെ കയ്യിട്ട് അവളെ അദ്ദേഹത്തോട് ചേർത്ത് പിടിച്ചു. അലെക്സിന് ആകെ വല്ലാതായി. ഇവർ തമ്മിൽ .. .
അവൻ അവരുടെ കണ്ണിൽ പെടാതെ തന്റെ കാബിനിൽ കയറി ഇരുന്നു. പെട്ടെന്ന് കാബിന്റെ വാതിൽ തുറന്ന് അബ്രഹാം സാർ ഉള്ളിലേക്ക് വന്നു. അലക്സ് ചാടി എഴുന്നേറ്റു.
"താനിരിക്ക്, തന്നോട് ഒരു കാര്യം ചോദിയ്ക്കാൻ ആണ് വന്നത്" സാറിന്റെ മുഖത്തു പതിവിൽ കവിഞ്ഞ ഗൗരവം.
"നാൻസിയെ പ്രൊപ്പോസ് ചെയ്തോ താൻ "
അലക്സിന്റെ വായിൽ ഉമി നീർ വറ്റി.. അവൻ വളരെ താഴ്ന്ന ശബ്ദത്തിൽ സമ്മതിച്ചു
"ഉവ്വ്".
“അലെക്സിന് അറിയുമോ നമ്മുടെ ഈ ഫാക്ടറിക്ക് എത്ര പാർട്ണർസ് ഉണ്ടെന്ന്”
"അറിയാം സർ. താങ്കളും പിന്നെ ഒരു മാഡവും 'ലില്ലി ചെറിയാൻ ". താനിതുവരെ അവരെ നേരിൽ കണ്ടിട്ടില്ല പക്ഷെ ഫാക്ടറിയുടെ എല്ലാ രേഖകളിലും അങ്ങനെ ഒരു പേര് കണ്ടിട്ടുണ്ട്. ആരോടും അതിനെ പറ്റി ഇതുവരെ ചോദിക്കാൻ നിന്നില്ല.
"ആ ലില്ലി എന്റെ നേർ പെങ്ങളാടോ, അളിയൻ പണ്ട് മരിച്ചു പോയി. ഈ ഫാക്ടറി തുടങ്ങിയപ്പോൾ ഞാൻ അവളുടെ പേരിൽ പകുതി ഷെയർ എഴുതി വെച്ചിട്ടുണ്ടായിരുന്നു. നാൻസി എന്റെ പെങ്ങൾ ലില്ലിയുടെ മകളാണ്. അവൾ ടെക്സ്റ്റൈൽ ടെക്നോളജി പഠിച്ചതും , ഇവിടെ ട്രൈനിങ്ങിനു വന്നതും ഞാൻ പറഞ്ഞിട്ടു തന്നെയാ. ഇനി മുതൽ ഈ ഫാക്ടറി ഞാൻ അവളെ ഏല്പിക്കുകയാ " സ്തംഭിച്ചു നിന്ന അലെക്സിനോട് അബ്രഹാം മുതലാളി ചോദിച്ചു.
" ഇനി പറ തനിക്ക് അവളെ തന്നെ കെട്ടണോ"
"വേണ്ട സർ. എന്നോട് ക്ഷമിക്കണം, ഞാൻ അറിഞ്ഞിരുന്നില്ല , നാൻസി അങ്ങയുടെ ബന്ധുവാണ് എന്ന്. ഒരു സൂചന എങ്കിലും കിട്ടിയിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒരു അവിവേകം കാണിക്കില്ലായിരുന്നു".
"ഉം ശരി, " സർ ഒന്നിരുത്തി മൂളിയ ശേഷം
പുറത്തേക്ക് പോയി.
അലക്സ് പതുക്കെ തന്റെ കസേരയിൽ ഇരുന്നു. അവന് വല്ലാത്ത കുറ്റബോധവും അതിലുപരി നിരാശയും തോന്നി.
തന്റെ കുടുംബം കരകയറിയത് അദ്ദേഹം കാരണം ആണ്, ഇപ്പോൾ ആദ്യമായി അറിയാതെ ആണെങ്കിലും ചെയ്ത തെറ്റിന് അദ്ദേഹത്തിന് തന്നോട് ഇഷ്ടക്കേട് തോന്നിയിരിക്കുന്നു.
ജീവിതത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയത്.
അവൻ മേശമേൽ തല വെച്ച് കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ കാബിന്റെ ഡോറിൽ ആരോ തട്ടുന്നു. മുഖമുയർത്തി നോക്കി.
"May I Come in "
അന്നാദ്യമായി തന്റെ കാബിനിലേക്ക് കടന്നു വരാൻ അനുവാദം ചോദിച്ചും കൊണ്ട് നിന്ന പോലെ നാൻസി വാതിൽക്കൽ.
അലക്സ് സീറ്റിൽ നിന്നും എഴുന്നേറ്റു " വരൂ മാഡം " അവൻ തന്റെ പുതിയ യജമാനത്തിയെ ഉള്ളിലേക്ക് ക്ഷണിച്ചു.
അവൾ ചുണ്ടിലെ കുസൃതി ചിരിയോടെ പറഞ്ഞു -
"കാബിനിലേക്കല്ല,......
അങ്ങയുടെ ജീവിതത്തിലേക്ക് - May I ......"
by
Saji.M.Mathews ..
Saji.M.Mathews ..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക