മഴസ്വപ്നം( എന്റെ നൊസ്റ്റാൾജിയ)
നാട്ടിന്നു തിരിച്ചു വന്നാൽ കുറെ നാൾ വല്ലാത്തൊരു സങ്കടവും കുറെ നൊസ്റ്റാൾജിയകളുമുണ്ടാകും..അതൊന്നു മാറിക്കിട്ടാൻ കുറെ നാളാകും..എല്ലാം മിസ്സ് ചെയ്യുകയാ..ഇപ്പൊ..വീട്..അച്ഛനമ്മമാർ...
ബന്ധുക്കൾ..മഴ...പിന്നെയും..പിന്നെയും..
എന്തൊക്കെയോ..ആരൊക്കെയോ...മിസ്സിംഗ്..മിസ്സിംഗ്..
എന്തോ ഇത്തിരി ദയ തോന്നീട്ടാന്നു തോന്നുന്നു കണവനിന്നലെ കുറെ നാട്ടു വിശേഷമൊക്കെ ചോദിക്ക്യേം പറയേം ചെയ്തു..
ദിവസവും തോന്നുമ്പോഴൊക്കെ അമ്മയേയും സജ്നേച്ചിയേയുമൊക്കെ വിളിച്ചോണ്ടിരുന്നതാന്ന് കണ്ണ് നിറച്ച് പറയുമ്പോ ആള് സമാധാനിപ്പിച്ചു അതൊക്കെ കുറച്ചു നാളേക്കുണ്ടാകും..
അതേ അതാണ്..എല്ലാമൊന്നു ശരിയാവാൻ കുറച്ചു നാളാകും..എന്തായാലും ജീവിതസൗകര്യങ്ങൾ കൂടുതലിവിടെയാണെന്ന് കണവന്റെ ന്യായം..എന്തു സൗകര്യം ഇവിടെ മഴയുണ്ടോ..അമ്പലമുണ്ടോ..
പിന്നേം പിന്നേം നൊസ്റ്റാൾജിയ വന്നെന്നെ കരയിച്ചുകൊണ്ടിരുന്നു..
കുറെ പിന്നേം സംസാരിക്കുമ്പൊ ഇനി മഴപ്രാന്ത് പറഞ്ഞാൽ വായയ്ക്ക് പ്ലാസ്റ്ററൊട്ടിക്കുംന്നുള്ള ഭീഷണിയിൽ പാവം ഞാൻ കിടന്നുറങ്ങി...പുലർച്ചെ ഒരു സുന്ദരമഴസ്വപ്നം.. ആഹ..എന്താ മഴ..നാട്ടിലെ മഴ..വീടും നാടുമൊക്കെ..ഉറക്കം ഞെട്ടി നോക്ക്യപ്പോ ശ്ശൊ..ദുബായിലെ വീട്..കർട്ടൻ..ബെഡ്..

എന്നാലും ആ മഴയിരമ്പം കാതുകളിലുള്ളപോലെ...ഒരു സംശയം ഇനി ചിലപ്പൊ മഴദൈവത്തിന് എന്നോട് പാവം തോന്നീട്ട് കുറച്ചിവിടെയും പെയ്യാംന്ന് കരുത്യോന്ന്..മിണ്ടാതെ പോയി കർട്ടൻ മാറ്റി നോക്കി..കണ്ടു ഞാനൊരു കൃത്രിമമഴ..ഗാർഡനിലെ ചെടി നനയ്ക്കാനുള്ള ഫൗണ്ടൻമഴ..
😐...മഴസ്വപ്നമാരുന്നു ഇന്നലെ അല്ലേ..അപ്പൊ പാമ്പിനെ വിട്ടോന്ന് ഒരാൾ..
😔
അല്ലെങ്കിലും നിങ്ങളെ ബിസിനസ് മണ്ടേല് ഇതൊന്നും വരൂല്ല കുറെ കണക്കും കിണക്കുമല്ലാതെ..ഇതൊക്കെ അറിയണമെങ്കിൽ ഇത്തിരി കഴിവ് വേണം കേട്ടോന്നും പറഞ്ഞ് അവിടേന്ന് പോകുമ്പോ ഓ കവയിത്രി കഥാകാരിക്ക് ഒന്നും ചിന്തിക്കേണ്ടല്ലോ..പോയി ബ്രേക്ക്ഫാസ്റ്റെടുത്ത് വെയ്ക്കെന്ന്...ഇനി അവിടെ നിന്നാൽ ശര്യാകൂല..ആരായാലും നമ്മളെ കവിതേലും കഥേലും തൊട്ട് കളിച്ചൂട..നമ്മള് കവയിത്രീം കഥാകാരീമൊന്നുമല്ല..നല്ലെഴുത്ത് ഇത്തിരി സ്ഥലം തരുന്നോണ്ടും കുറെ ചങ്ങായിമാർ(അസൂയയില്ലാത്തവർ) ലൈക്കും കമന്റുമൊക്കെ തന്ന് പൊക്കിയെടുത്തു വിടുന്നോണ്ട് പിന്നേം പിന്നേം എഴുതണംന്ന് തോന്നുന്ന ഒരാൾ..ബിസിനസ് മണ്ടക്ക് ഒരു കൊട്ടു കൊടുക്കാൻ തോന്നി പിന്നെ സർവ്വംസഹയല്ലേ സ്ത്രീന്ന് അമ്മ പറയുന്നതോർത്ത് ക്ഷമിച്ച് കിച്ചണിലേക്ക്..

ബ്രേക്ക് ഫാസ്റ്റെടുത്തു കൊടുക്കുമ്പോ അറിയാതെ മഴനീർത്തുള്ളികൾ..നിൻ തനുനീർമുത്തുകൾ..എന്ന പാട്ടൊന്നു മൂളിപ്പോയി..എന്റെ ദൈവേ..ഇനീം തീർന്നില്ലല്ലേന്ന് ഒരു ചോദ്യം...(മനസ്സിൽ എന്തോ കണക്കു കൂട്ട്വാരുന്നു പോലും അത് തെറ്റിച്ചു പോലും എന്റെ പാവം മഴനീർത്തുള്ളികൾ
😕)
അപ്പുറത്ത് പോയി പാടൂന്ന്..നമ്മക്ക് പിന്നെ അഹങ്കാരൊന്നൂല്ല..അപ്പുറത്തെങ്കിലപ്പുറത്ത് പാടാനാഗ്രഹിച്ചാ പാടണം അല്ല പിന്നെ....അമ്മയുടെ മുറിയിൽ കേറി സമാധാനമായി പാടി..അമ്മയ്ക്കിഷ്ടാ..നമ്മ്ടെ മൂളിപ്പാട്ട്..പിന്നെ നാട്ടിൽ പോയപ്പോ മീൻകാരൻ കരീമിക്കയും പറഞ്ഞിരുന്നു മോള് പാട്ടു പഠിച്ചിട്ടുണ്ടോന്ന്..എപ്പൊഴും പാട്ടാണല്ലോന്ന്..പാട്ടൊന്നും പഠിച്ചില്ല ആശകൊണ്ട് പാടിപ്പോകുന്നതാന്ന് പറഞ്ഞപ്പോ നല്ലതാ മോളേന്ന് പറഞ്ഞു..നമ്മക്ക് ചിത്രച്ചേച്ചിയാകേണ്ട..രണ്ടു ഓഡിയൻസ് മതിയപ്പ..(കരീമിക്ക വയസ്സനാ കെട്ടോ ആരും പൊങ്കാലയിടേണ്ട) ..
😉

എന്നാപ്പിന്നെ നൊസ്റ്റാൾജിയ മാറ്റി കുട്ട്യളുടെ ഹോളി ഡേ ഹോം വർക്കിലോട്ട്..ഹോളി ഡേ മുഴുവൻ തീർന്നപ്പൊഴാ ഹോം വർക്കിന്റെ കാര്യം ഓർമ്മ വന്നേ..
😄അപ്പോ കാണാട്ടാ..
Maya

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക