Slider

ഗാന്ധി ജയന്തി

0
കല്യാണം കഴിഞ്ഞ സമയത്താണ് നമ്മുടെ ഭാര്യ ഒരു ആഗ്രഹം പറയുന്നത്. അവൾ ചോദിച്ചാൽ ചങ്കെടുത്ത കൊടുക്കാനും തയ്യാറായിട്ടാണ് നിന്നിരുന്നതെങ്കിലും അവളുടെ ചോദ്യം എൻറെ ചങ്കിടിപ്പിക്കുന്നതായിരുന്നു
എനിക്ക് കുറച്ചു കള്ള് വേണം !!
ഞാനൊരു ഞെട്ടലോടെ അവളെ നോക്കി എൻറെ ശ്രീമതി തന്നെയാണോ പറഞ്ഞത് ?? ദൈവമേ ഞാൻ ഒരു കുടിയത്തിയെ ആണോ കെട്ടിയതു !!!
ആദ്യം കാണാൻ ചെന്നപ്പോഴേ ഇവളുടെ അച്ഛൻ കുടിക്കത്തില്ലെന്നു ഗീർവാണം മുഴക്കിയപ്പോഴേ ഓർത്തതാ.. അങ്ങേരു തള്ളുവാന്നു !!!0
പണ്ട് അമ്മാവൻ കൊണ്ട് വന്നപ്പോൾ മിച്ചമിരുന്നത് അനിയത്തി എടുത്ത് കുടിച്ചിട്ട് കൊള്ളാമെന്നു പറഞ്ഞപ്പോൾ മുതൽ ഉള്ള ആഗ്രഹം ആണ്!!.
എൻറെ കണ്ണു തള്ളി.. എൻറെ ദൈവമേ ഇതെന്തു കുടിയന്മാരുടെ കുടുംബമോ !!!എന്നോടിത് വേണാരുന്നോ
ഇവളും, വാല് പോലിരിക്കുന്ന ആ അനിയത്തി പെണ്ണും കള്ള് കുടിക്കുമെന്നോ, അതും അമ്മാവൻ കൊണ്ട് കൊടുത്തിട്ടു !!!സ്കൂൾ മാഷായ എന്റച്ഛനിതറിഞ്ഞാൽ
ഞാൻ സംയമനം വീണ്ടെടുത്ത് കൊണ്ട് നേർത്തൊരു വിറയലോടെ അവളോട്‌ ചോദിച്ചു.അല്ല നീ ഏത് ബ്രാന്റാ ഉദ്ദേശിച്ചേ ???
ബ്രാന്റ് ഒന്നുമല്ല മനുഷ്യാ ഞാൻ കള്ളിന്റെ കാര്യമാ പറഞ്ഞെ !!മധുരക്കള്ളില്ലേ, അത് കുടിച്ചാൽ തംസ് അപ്പ് പോലുണ്ടെന്ന അവൾ പറഞ്ഞെ
എന്റെ ശ്വാസം നേരെ വീണു !
അപ്പോഴാണ് അടുത്ത കീറാമുട്ടി !!! അല്ല ഇനി ഇപ്പോൾ മധുര കള്ളിന് ഞാൻ എവിടെ പോകും... ഇതു ആലോചിച്ചു തല പൊകച്ചു നികുമ്പോഴാ അടുത്ത ഡിമാൻഡ്
"നിങ്ങളിതാരോടും പറയല്ലേ എനിക്ക് നാണക്കേടാ "
പിന്നെ ഇപ്പോൾ ഞാൻ പനയിൽ കേറി കള്ള് കട്ടോണ്ട് വരണമെന്നാണോ നീ ഉദ്ദേശിക്കുന്നത് ??ഞാനവളെ സൂക്ഷിച്ചു നോക്കി
അല്ലെങ്കിലും ഇതെവിടെ കിട്ടുന്നു എനിക്ക് അറിഞ്ഞു കൂടാ
അതേയ് നമ്മൾ വരുന്ന വഴി ഞാൻ ഒരു ഷാപ്പ് കണ്ടിരുന്നു
ഹോ അല്ലെങ്കിലും ഇവള് വേണ്ടാത്തതൊക്കെയെ കാണു!!
നിങ്ങൾ അവിടെ പോയി ഏതേലും ചെത്തു കാരനെ കണ്ടു പിടിച്ചു പറഞ്ഞാൽ അവര് കൊണ്ട് തരും !
ഭയങ്കരി !!!
കാണുന്നവരോടൊക്കെ കള്ള് കുടിച്ചാൽ കരളു വാടുമെന്നു പറഞ്ഞു ഉപദേശിക്കുന്ന ഞാൻ തന്നെ കള്ളും അന്വേഷിച്ചു കള്ള് ചെത്തുകാരനെ തേടി നടക്കുന്നത് നാട്ടുകാരറിഞ്ഞാൽ !!!
നീ തന്നെ പൊക്കൊന്നു പറയണമെന്ന് ഉണ്ടാരുന്നേലും അവളുടെ മുഖം കണ്ടപ്പോൾ പറഞ്ഞില്ല
ഒടുവിൽ ഷാപ്പിനടുത്തുള്ള ചങ്ക് ബ്രോയുടെ കാലിൽ വീണു കാര്യം പറഞ്ഞു.കള്ള് കിട്ടിയില്ലെങ്കിൽ ബെഡ് റൂമിൽ എനിക്ക് ഗാന്ധി ജയന്തി ആഘോഷിക്കുന്ന കുടിയന്റെ അവസ്ഥ ആയിരിക്കുമെന്ന് പറഞ്ഞപ്പോൾ ഒടുവിൽ അവൻ സമ്മതിച്ചു .. ഒരു ചെത്തു കാരനെ കണ്ടു പിടിച്ചു.
എത്ര കുപ്പി വേണം ???
കുപ്പി ഒന്നും വേണ്ടായിരിക്കും അല്ലേടാ ??ഇവന്റെ ഭാര്യക്കാ ചേട്ടാ വല്ല അര ഗ്ലാസും മതിയാരിക്കും !!! അവൻ എന്നെ നോക്കി
ഞാൻ തല ആട്ടി.
നാളെ വൈകിട്ട് ഞാൻ വീട്ടിലോട്ടു കൊണ്ട് വരാം കുഞ്ഞേ
അയ്യോ വേണ്ടാ ചേട്ടാ ഞാൻ വന്നു എടുത്തോളാം!! ഇനി കഷ്ടകാലത്തിനു അച്ഛനും അമ്മയും ഉള്ളപ്പോൾ കള്ളും കൊണ്ട് ഇങ്ങേരു വരണ്ട
അടുത്ത ദിവസം വൈകിട്ട് ഒളിച്ചും പാത്തും സന്ധ്യ കഴിഞ്ഞപ്പോൾ ഷാപ്പിൽ പോയി സാധനം എടുത്തോണ്ട് വന്നു
ഇന്ന് ഇതും കുടിച്ചു ആഘോഷിക്കാം എന്നു കരുതി പാട്ടും പാടി പതിവിലും നേരത്തെ ബെഡ് റൂമിൽ ഹാജർ വെച്ചു !
അതിങ്ങോട്ടു എടുക്കെടി എന്നു പറഞ്ഞപ്പോൾ ആ ദ്രോഹി പറയുവാണ്
അതേയ് അതെനിക്കിഷ്ടപെട്ടില്ല.. ഏതാണ്ട് ഒരു ചുവ!! ഇനി വെച്ചോണ്ടിരുന്നു അമ്മയെങ്ങാൻ കാണേണ്ട എന്നോർത്ത് ഞാനാ തെങ്ങിന്റെ ചുവട്ടിലോട്ടു ഒഴിച്ച് കുപ്പിയും കഴുകി വെച്ചു !!!!
ഞാൻ ഞെട്ടി.. സത്യം പറയെടി നീ ഒറ്റക്ക് വലിച്ചു കേറ്റിയിട്ടു കള്ളം പറയുന്നോ എന്നു ചോദിക്കണം എന്നുണ്ടാരുന്നേലും ഗാന്ധി ജയന്തി ഓർത്തു ഞാൻ കടിച്ചു പിടിച്ചു
പിറ്റേ ദിവസം എഴുന്നേറ്റു ചെന്നപ്പോൾ അച്ഛനുണ്ട് കനത്ത മുഖവുമായി മുൻപിൽ.അമ്മയുടെ മുഖത്ത് നാണം കെട്ട ഭാവം
നീ ഷാപ്പിൽ പോയി കള്ള് മേടിച്ചോ ???
ഞാൻ മിണ്ടിയില്ല. സത്യം പറയെടാ മേടിച്ചതും പോരാഞ്ഞിട്ട് നീ അത് അവൾക്കെന്നും പറഞ്ഞോടാ നാണം കെട്ടവനെ... എങ്ങനെ തോന്നി ??!!!
അത് അവൾ മധുര കള്ള് വേണോന്നു പറഞ്ഞപ്പോൾ ഞാൻ വിക്കി !!
അവർ ഒരു ഞെട്ടലോടെ അവളെ നോക്കി
സംഭവം ഇതാണ്
കള്ളും കൊണ്ട് ഷാപ്പിൽ കൊണ്ട് ചെന്ന ചെത്തു കാരൻ ചേട്ടൻ രണ്ടെണ്ണം അടിച്ചു കഴിഞ്ഞു മുതലാളിയോട് പറഞ്ഞതാണ്
""ഈ കുപ്പി നമ്മുടെ മാഷിന്റെ മോന്റെ കെട്ടിയോൾക്കുള്ളതാണ് !ആ കൊച്ചൻ വരുമ്പം കൊടുത്തേക്കണേ "
കേട്ട കര കമ്പികൾ എല്ലാം കൂടി മാഷിന്റെ വീട്ടിലെ പുത്തൻ പെണ്ണിന്റെ കള്ള് കുടി ഒര് നാട് മൊത്തം പറഞ്ഞു പരത്തി ഒടുവിൽ മാഷിൽ വരെ എത്തിച്ചു !
പുറത്തോട്ടു ഇറങ്ങിയാൽ ചായകടേലെ നാണു ചേട്ടൻ അടക്കി ചിരിക്കുന്നു. !!
ചിലരുടെ മുഖത്ത് സഹതാപം. ചിലർക്ക് പരിഹാസം, കുഞ്ഞു പിള്ളേർ വരെ ചേട്ടോ കുപ്പിയോരൊണ്ണം ഉണ്ട് എടുക്കട്ടോ ചേച്ചിക്ക് കൊടുക്കാന്നു !!!
അവൾക്കും കിട്ടി. നേരിട്ടും, ഫോണിലും എല്ലാം. ഗർഭിണി ആകുമ്പോഴേക്കും നിർത്തണെ എന്നു വരെ !!!!
എൻറെ കുഞ്ഞേ ഈ പൊട്ടനോട് പറഞ്ഞ നേരത്തു എന്നോട് പറഞ്ഞാർന്നെൽ ഞാൻ പാനി കാച്ചാൻ ആണെന്ന് പറഞ്ഞു ഇവിടെ വരുത്തി തന്നേനെല്ലോ എന്ന അമ്മയുടെ ചോദ്യം കൂടി ആയപ്പോൾ
എനിക്ക് പിന്നത്തെ രണ്ടാഴ്ച ഗാന്ധി ജയന്തി ആയിരുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ

Sabaries
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo