Slider

കഥ ' ,,,,.,,,,,,,,[റീ ചാർജിംങ് ],,,,,,,,,,,,,,,,,,,,,,,:

0
കഥ '
,,,,.,,,,,,,,[റീ ചാർജിംങ് ],,,,,,,,,,,,,,,,,,,,,,,:
തുടർച്ചയായ അഞ്ചുദിവസത്തെ അവധിക്കു ശേഷം ഇന്ന് വീണ്ടും മടുപ്പിക്കുന്ന ജോലിത്തിരക്കിലേക്ക് പോകേണ്ടിയിരിക്കുന്നു...
രാവിലെ ഉണർന്നതുതന്നെ അലസമായ ചിന്തകളുടെ ഭാരം പേറി യാണ്.ഇന്നു കൂടി ലീവെടുത്താലോ..? പ്രത്യേകിച്ച് പരിപാടികളൊന്നും ഉണ്ടായിട്ടല്ല.. വെറുതെ വീട്ടിൽ ചടഞ്ഞിരിക്കുന്നതിന്റെ സുഖം ഒന്ന് വേറെയാണ്..
ഇടക്ക് കട്ടനും മിക്ചറും കൊറിച്ച് ടി വി ചാനലുകൾ മാറ്റി.. അപൂർണ്ണമായ കാഴ്ചകളിലൂടെ സഞ്ചരിച്ച് അസംതൃപ്തനാകാം.. .. വളർത്തു പട്ടിയോട് കിന്നരിക്കാം.. തിന്നാം ഉറങ്ങാം... എഫ് ബി യിലും വാട്സാപ്പിലും ഇന്ന് സൗഹൃദങ്ങളെ ചാറ്റാൻ കിട്ടില്ല.. എല്ലാവരും ജോലിത്തിരക്കുകളിലേക്ക് ചേക്കേറും.
ടി വി പ്രോഗ്രാമുകളിൽ ന്യൂസും കോമഡി പരിപാടികളുമാണ് പ്രിയം.., കോമഡി ഷോകളിലെ ആവർത്തനം വിരസമായി തുടങ്ങിയിട്ടുണ്ട്, ഇപ്പോൾ മിക്കവാറും ന്യൂസ് ചാനലുകളിലാണ് രസം കണ്ടെത്താറ് ,
തങ്ങളുടെ കയ്യിലാണ് ഈ നാടിന്റെ സ്പന്ദനമെന്ന് മേനിനടിച്ച് ന്യൂസ് ഡെസ്കിൽ ഞെളിഞ്ഞിരുന്ന് കണ്ടവന്റെയെല്ലാം നെഞ്ചിലേക്ക് ചോദ്യങ്ങളുടെ ടിപ്പർ ലോറി കയറ്റി രസിക്കുന്ന വാർത്താ ചാനലുകളിലെ ജേർണൽകുട്ടപ്പൻമാരുടെ കലാപരിപാടിക്കു മുന്നിൽ ഏത് കോമഡി ഷോയും തോറ്റ് തൊപ്പിയിട്ട് വിനയാന്വിതനായി വളഞ്ഞ് കുനിഞ്ഞ് നിൽക്കും .പുട്ടിന് തേങ്ങയെന്ന പോലെ നമ്മുടെ ജനനായകൻമാർ ക്യാമറക്കണ്ണുകൾക്ക് മുന്നിൽ നടത്തുന്ന ഗീർവാണങ്ങളും അഭിനയ മികവും കൂടിയാകുമ്പോൾ രസം ബ ഹു രസമാകും.
ഇന്നും ചർച്ച ചെയ്യാൻ രസികൻ വിഷയങ്ങളുടെ തുടർച്ചയുണ്ട്... സഹനടിയുടെ മുഖത്തടിച്ച നടൻ നായകനോ?... അതോ വില്ലനോ..?
പ്രതിപക്ഷം ഭരണ നേതൃത്വത്തിനെതിരെ... ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തിയത് ശരിയോ?... മിനിമം മുണ്ട് പൊക്കി കാണിക്കുകയെങ്കിലും ചെയ്യണ്ടതായിരുന്നില്ലേ...? തുടങ്ങി ചൊവ്വാഗ്രഹത്തിൽ കുടില് വെച്ചുകെട്ടി താമസം തുടങ്ങുവാനൊക്കുമോ..? വരെയുള്ള അതിഭയങ്കര സംഭവ വികാസങ്ങളിൽ ഇന്നും ചൂടൻ ചർച്ചകൾ നടക്കും...
ചാരുകസേരയിൽ ചാരി ചുടുകട്ടനൊപ്പം ആ കാഴ്ച കാണുന്നതിന്റെ സുഖമോർത്ത് ബെഡ്ഡിൽ ഒന്ന് കൂടി ചുരുണ്ട് തിരിഞ്ഞു മറിഞ്ഞു.
അടുക്കളയിൽ ഭാര്യ നടത്തുന്ന വെപ്രാളത്തിന്റെ സൂചനകൾ കൃത്യമായി ഇവിടെ കിടന്ന് ഗ്രഹിക്കാനാകുന്നുണ്ട്.. അവളുടെ കലിപ്പ് പാത്രങ്ങൾ നിർദ്ദയം ഏറ്റുവാങ്ങിക്കൊണ്ടിരിക്കയാണ്.. അതിൽ ഒന്ന് രണ്ട് പ്രഹരം ദിശമാറി മക്കളുടെ മണ്ടയിലും കിട്ടിയതിന്റെ വ്യക്തമായ സിഗ്നൽ ലഭിച്ചു.
പെട്ടന്നാണ് അവളുടെ ഇടിവെട്ട് ശബ്ദം കേട്ട് കിടക്ക വിട്ട് അറിയാതെ നടുനിവർത്തി നിന്നത്. കുത്തുങ്ങളെ കുളിപ്പിച്ചു കയറ്റിയ ല വ ൾ ... എന്നെ തന്റെ മുതിർന്ന മകനെയെന്ന പോലെ കുളിമുറിയിലേക്ക് നിർബന്ധം തള്ളിവിട്ടു. ഷവറിനു താഴെ നഞ്ഞു നിൽക്കെ... ഉള്ളിലെ അലസൻ വാവിട്ടു കരഞ്ഞു: "വേണ്ടാ....ഹീ... എന്നെ കുളിപ്പിച്ചണ്ട.. ഞാനിന്ന് ആപ്പീച്ചിൽ പോവൂലാ....ഹീ "
കുളിമുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും.. ലവളും.. മക്കളും സ്ഥലം വിട്ടു.. പിള്ളാര് സ്കൂളിലേക്ക്. ഭാര്യ.. ലവളുടെ ആപ്പീസിലേക്ക്.
വീടിനകത്തെ നിശബ്ദതയും ശൂന്യതയും ഒറ്റപ്പെടുത്തവെ.. ഇന്ന് വെറുതെ ഇവിടെ കിടന്ന് നല്ലൊരു പകലിനെ ശ്വാസം മുട്ടിച്ച് കൊല്ലണ്ട എന്നു തീരുമാനിച്ച്.. ബാഗും ലഞ്ച് ബോക്സും എടുത്ത് കാർ ഡ്രൈവ് ചെയ്തു.
ഓഫീസിലേക്ക് പോകാൻ മനസ്സു വരുന്നതേയില്ല .. ഇത് ഇടക്ക് ആവർത്തിക്കുന്ന ഒരു ശീലമായിക്കൊണ്ടിരിക്കയാണ്.. ഇത്തരം സന്ദർഭങ്ങളിൽ ഒരു റീ ചാർജിംങ്ങ് ആശ്യമാണ്.. പിന്നെ ഒരു പാട് നാൾ തടസ്സമില്ലാത്ത സർവീസ് പ്രതീക്ഷിക്കാം..
... ഏതായാലും ഇന്ന് ,ഒന്ന് റീ ചാർജ്ജ് ചെയ്യാം...!
അപ്പീസ് മുതലാളിക്ക് ലീവ് വിളിച്ചു പറഞ്ഞു.. അയാളൊന്ന് ചൊറിഞ്ഞു.. അതിനുള്ള അവകാശമുള്ളടത്തോളം അയാൾ ചൊറിയും... കുറ്റപ്പെടുത്താൻ പറ്റില്ല.
പിന്നെ ഭാര്യയെ ഫോണിൽ വിളിച്ച് ലീവെടുത്ത് പുറത്തിറങ്ങാൻ നിദ്ദേശിച്ചു. അവൾ വിസമ്മതിച്ചു.. നിർബന്ധം ആജ്ഞയായ് തീർന്നപ്പോൾ
അവൾ അനുസരണയുള്ളവളായി.
പാരകളുടെ കണ്ണിൽ പെടാതിരിക്കാൻ ഒരിടത്ത് ഒതുക്കിയിട്ടിരുന്ന കാറിലേക്ക് പുഞ്ചിരി പൂക്കളുമായ് ഭാര്യ കയറിയിരുന്നു. ചാർജിംങ്ങ് സംവിധാനം പ്രവർത്തനമാരംഭിച്ചു..
പിന്നെ അവൾ കളകളം മൊഴിഞ്ഞ് കൊണ്ടിരുന്നു..ഹൗ കാതുകളിൽ മുത്ത് പൊഴിയുകയാണോ?
ആ പകലിനെ ആഘോഷിച്ചു തീർക്കാൻ തീരുമാനിച്ചു.. കാറുമായി അപരിചിതരുള്ള നഗരത്തിലെത്തി, ആദ്യം സിനിമ.. പിന്നെ ... മുന്തിയ ഹോട്ടലിലെ മേൽത്തരം ഫുഡ്..
പിന്നെ ബീച്ച്.. എന്തൊരു..ആശ്വാസം.. സ്വയം കരുത്താർജ്ജിച്ചിരിക്കുന്നു.. കാലത്ത് ഒപ്പമുണ്ടായിരുന്ന അലസൻ എങ്ങോ പോയ് മറഞ്ഞിരിക്കുന്നു.. എല്ലാറ്റിനും കാരണം ഭാര്യയാണ്.
തിരകളെ തലോടിയെത്തുന്ന കാറ്റിന്റെ കുളിരിൽ സ്വയം മറന്നിരിക്കയാണ്.. അതിനിടെ പലതും സംസാരിച്ചു.. കാലികാല പേക്കൂത്തുക്കളെ പറ്റി..
അസഹിഷ്ണുക്കൾ.. വെടിവെച്ചു വീഴ്ത്തിയ പെൺകരുത്തിനെ പറ്റി..
കഴുതകളാകാൻ വിധിക്കപ്പെട്ട.. പൊതുജനത്തെ പറ്റി..
പരസ്പരം പഞ്ചിക്കപ്പെടുന്ന മരഷ്യരെ പറ്റി..
ദാമ്പത്യത്തിലെ വിള്ളലുകളിൽ...അഭിനയിച്ചു തീർക്കുന്ന കുടുംബജീവിതത്തെ കുറിച്ച്.. അങ്ങനെ പലതും..
നേരം ഇരുട്ടി തുടങ്ങി... അന്നത്തെ പകലിനോട് യാത്ര പറഞ്ഞ് ആ തീരം വിട്ടു.. ഇപ്പോൾ വല്ലാത്ത എനർജിയുണ്ട്..
കാർ നഗര വീഥിയിലൂടെ പാഞ് അപരിചിതരുടെ നഗരം പിന്നിട്ട് പരിചിതരുടെ നഗരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു..
വീണ്ടും പാരകളുടെ കണ്ണിൽ പെടാതിരിക്കാൻ കാർ ഒരിടത്ത് ഒതുക്കി... ഭാര്യ പുറത്തിറങ്ങി.'
പിരിയൽ അനിവാര്യമാണ്..കാരണം.. ഇരുട്ടിന് കറുപ്പ് കൂടുമ്പഴേക്കും.. ഭാര്യക്ക് അവളുടെ ഭർത്താവിനരികിലേക്കും... ഫോണിൽ.. കലിപ്പ് ശബ്ദം മുഴങ്ങുമ്പഴേക്കും എനിക്ക് എന്റെ ഭാര്യക്ക് മുന്നിലും ഹാജരാവേണ്ടതുണ്ട്..
,,,,,,,,,,,,,,,,,,,,,,,,,,,, അബുനുജൈം, ,,,,,,,,,,,',,,,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo