"നന്ദാ ...ഞാൻ സ്നേഹിക്കുന്നത് നിന്നെയല്ല ..ആരെയും മയക്കാൻ കഴിയുന്ന നിന്റെ മേനിയെയാണ് .ഇനിയും നീ ഇതറിഞ്ഞില്ലെങ്കിൽ അതൊരു തീരാ നഷ്ടത്തിൽ ചെന്നായിരിക്കും പര്യവസാനിക്കുന്നത് .."
കടലോരത്ത് സായാഹ്നത്തിന്റെ ഭംഗിയും കടൽക്കാറ്റും ആസ്വദിച്ചിരിക്കുന്നതിനിടയിലാണ് ദേവൻ നന്ദയോട് അക്കാര്യം പറഞ്ഞത് ..പക്ഷേ അവളിൽ നിന്ന് യാതൊരു പ്രതികരണവും ഇല്ലാത്തത് അവനെ കൂടുതൽ അതിശയിപ്പിച്ചു ..
"നന്ദേ ...ഞാൻ നിന്നോടാ ഈ പറയുന്നേ ..നീ കേൾക്കുന്നില്ലേ "
കരയെ ചുംബിക്കാൻ ആർത്തിരമ്പി വരുന്ന കടൽത്തിരകളുടെ കുസൃതിയിൽ ലയിച്ചിരിക്കിന്ന നന്ദയെ ദേവൻ തട്ടി വിളിച്ചു ...ചെറു പുഞ്ചിരിയോടെ നന്ദ അവനെയൊന്ന് നോക്കി ..അവളുടെ കണ്ണുകളുടെ വശ്യത തന്നെ വീണ്ടും കാർന്നു തിന്നും എന്നുറപ്പുള്ളതിനാൽ അവന് തന്റെ കണ്ണുകളെ അവളിൽ നിന്നും സ്വയം പിൻവലിച്ചു ..
"ദേവാ ..നീ ആ കുഞ്ഞു തിരകളെക്കണ്ടോ അവയും ഈ തീരത്തെ പ്രണയിക്കാനും ചുംബിക്കാനും ഏറെ മോഹിക്കുന്നുണ്ട് ..വമ്പൻ ത്തിരകളെ വകഞ്ഞു മാറ്റി തീരത്തെ ചുംബിക്കുക അസാധ്യമെന്നറിഞ്ഞിട്ടും അവ തീരത്തെത്താനുള്ള ശ്രമം കൈവിടുന്നില്ല .."
"നന്ദേ ..ഞാൻ ..ഞാൻ പറഞ്ഞത് നീ കേട്ടിലെന്നുണ്ടോ ?..അതോ എന്നെ തോൽപ്പിക്കാൻ വീണ്ടും അഭിനയിക്കുന്നുവോ ?"..
"കേൾക്കുന്നുണ്ട് ..ശരിയായിരിക്കാം നിന്റെ ഹൃദയത്തിലേക്ക് ഇരച്ചു കയറാൻ എന്റെ മനസ്സിനായിട്ടുണ്ടാകില്ല ..എങ്കിലും എന്റെ ശരീരത്തെ നീ അംഗീകരിക്കുന്നുവല്ലോ.."
സൂര്യൻ കടലിലേക്ക് രമിക്കുന്നതിന്റെ ചുവന്ന ശോഭ നന്ദയുടെ കണ്ണുകളിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു ..ചുണ്ടുകളിൽ നേർത്ത പുഞ്ചിരിയും ...
"ഇത്രയും പറഞ്ഞിട്ടും നിനക്കെന്നോട് വെറുപ്പ് തോന്നുന്നില്ലേ ..ശരീരത്തെ പ്രണയിക്കുന്നവനെ പ്രണയിക്കാൻ നിന്റെ മനസ്സിന് കഴിയും എന്നാണോ ?".
"ശരീരത്തെ പ്രണയിക്കുന്നവരോട് എനിക്ക് പ്രണയമില്ല ദേവാ ..പക്ഷേ അത് തുറന്ന് പറഞ്ഞു എന്നെ ഒഴിവാക്കാൻ നീ കാണിച്ച മനസ്സിനോടെനിക്ക് പ്രണയമുണ്ട്".
കുറച്ചു നേരത്തേക്ക് രണ്ടു പേർക്കുമിടയിൽ മൗനം തളം കെട്ടി നിന്നു...തിരമാലകൾ തീരത്തെത്താൻ കാണിച്ചു കൂട്ടുന്ന കുസൃതികളിലേക്ക് കണ്ണും നട്ടിരുന്നു ..
"ദേവാ ..."
മിനിറ്റുകളുടെ മൗനത്തെ ഭേദിച്ചു നന്ദ വീണ്ടും സംസാരിച്ചു ..അവളങ്ങനെയാണ് വാ തോരാതെ സംസാരിക്കുന്ന പ്രകൃതം സാഹിത്യവും തമാശയും നിറഞ്ഞ രീതിയിലുള്ള അവളുടെ സംസാരം ദേവനൊത്തിരി ഇഷ്ടമായിരുന്നു ..
തന്റെ അമ്മ നടത്തുന്ന ഡാൻസ് ക്ലാസ്സിലെ ഒരു വിദ്യാർത്ഥിനി ആയിരുന്നു നന്ദ ..അച്ഛനാരെന്നറിയാത്ത ഞങ്ങൾ മക്കളെ നോക്കാൻ ..അമ്മയുടെ കയ്യിൽ ആകെയുണ്ടായിരുന്ന സമ്പാദ്യമായിരുന്നു നൃത്തം ..എന്നും കലകളെ അംഗീകരിക്കാൻ കുറച്ചു പേരെങ്കിലും തയ്യാറാകുന്നതിനാൽ പട്ടിണി കൂടാതെ ജീവിക്കാൻ ഞങ്ങളെ സഹായിച്ചു ..ഇന്നത് വളർന്നു സ്വന്തമായൊരു ഐഡന്റിറ്റി അമ്മക്കും ഞങ്ങൾ മക്കൾക്കും നേടി തന്നു ....ആ നൃത്തം തന്നെയാണ് നന്ദയെ തന്റെ മുൻപിലെത്തിച്ചതും ...
******************
"അതേയ് ..ഈ രാധിക ടീച്ചറുടെ വീടാണോ ഇത് ..ഈ ഡാൻസ് ടീച്ചർ ..?"
"അതേയ് ..ഈ രാധിക ടീച്ചറുടെ വീടാണോ ഇത് ..ഈ ഡാൻസ് ടീച്ചർ ..?"
ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നതിനിടയിലാണ് ആ കിളി നാദം തന്റെ ചെവിയിൽ പതിച്ചത് ...പത്രത്താളുകളിലെ അക്ഷര പിശാചുക്കളെ വിട്ട് ഞാനൊന്ന് തലയുയർത്തി നോക്കി ..മുൻപിൽ നിൽക്കുന്ന സൗന്ദര്യ രൂപത്തെ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സു പറിച്ചെടുത്തു ...
"ആ ..ആരാ ന്തു വേണം .."
"ഞാൻ ..നന്ദ ടീച്ചറെ ഒന്നു കാണാൻ ..ടീച്ചറിന്റെ കൂടെ പ്രാക്ടീസ് ചെയ്യാൻ വേണ്ടി വന്നതാ .."
അവളുടെ ശബ്ദത്തിന് കുയിലിന്റെ ഈണമായിരുന്നു ..നെറ്റിയിലെ ചന്ദനകുറിയും ..കാർകൂന്തലിൽ വെച്ച തുളസി കതിരും പഴമയുടെ ചിട്ടകൾക്കുള്ളിൽ വളർന്നൊരു പെൺകൊടിയാണെന്നതിന്റെ തെളിവായിരുന്നു ..
"അമ്മ..ഇവിടെ ഇല്ലാ അമ്പലത്തിൽ പോയേക്കുവാ ..കുട്ടി കേറി ഇരുന്നോള്ളുട്ടാ ..."
***********************
***********************
അന്നായിരുന്നു നന്ദയോട് അടുത്തത് .ഒത്തിരി സംസാരിച്ചത് ..പെട്ടെന്ന് ആളെ വശീകരിച്ചെടുക്കാനൊരു കഴിവ് നന്ദക്കുണ്ടായിരുന്നു ..അവളുടെ ശബ്ദത്തിലും സൗന്ദര്യത്തിലും ആരായിരുന്നാലും ലയിക്കാൻ ഏറെ മോഹിക്കും ..
"ഡോ ...അവന്റെ കണ്ണുകളും കയ്യും കാലും കെട്ടിയേക്ക് ..ഇത്രേം സമയം മതി അവന്റെ അന്ത്യാഭിലാഷത്തിന് ..ഒരു പാവം കുട്ടിയെ പിച്ചി ചീന്തിയവനാ ...ഇവനെയൊന്നും ഇങ്ങോട്ട് കൊണ്ടു വരേണ്ടതല്ലേ .മാനുഷിക പരിഗണന വെച്ചു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലു കാരണം ആണ്...കടലു കാണണം പോലും ...കാപാലികൻ ..."
ആരാച്ചാർ ഗോകുൽ പിസ്റ്റളിൽ തിര നിറച്ചുകൊണ്ട് തന്റെ കൂടെയുള്ളവരോടായി പറഞ്ഞു ..
നന്ദയപ്പോഴും ദേവനോട് സംസാരിക്കുകയായിരുന്നു ...
"ദേവാ ..നീ സ്നേഹിച്ച ശരീരം ഇന്നില്ലാ ..പക്ഷേ നീ ആഗ്രഹിക്കാത്ത മനസ്സ് ഇന്നും ജീവനോടെയുണ്ട് ..ഇന്നു നീ എന്റെ ശരീരത്തെ പ്രണയിക്കുന്നില്ലെങ്കിൽ നിനക്കു എന്റെ പക്കൽ വരാം ...ശരീരം നഷ്ടപ്പെട്ട ഈ പെണ്ണ് നിന്നെ കാത്തിരിക്കും .."
അതും പറഞ്ഞു നന്ദ എഴുന്നേറ്റ് ..കുസൃതി കാണിക്കുന്ന ത്തിരകളെ ലക്ഷ്യം വെച്ചുകൊണ്ടവൾ നീങ്ങി ..
അവൾക്ക് പിറകെ എഴുന്നേൽക്കാൻ ശ്രമിച്ചതും തന്റെ കാലുകളിലെന്തോ ഭാരമുള്ളതായവന് തോന്നി ..കൈകൾ ചലിപ്പിക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല ..കണ്ണുകളിൽ ഇരുട്ട് മൂടുന്നത് അവനറിഞ്ഞു ..ഉള്ളിൽ ഒരു ഉൾവിളി പോലെ അവന് തോന്നി ..
"അതെ ..ഇന്ന് തന്റെ വിധിയാണ് ..മൃഗീയമായി പീഡിപ്പിച്ചുകൊന്ന ഒരു പെൺകുട്ടിയുടെ അച്ഛനും അമ്മക്കും നീതി കിട്ടുന്ന ദിനം ..അതെ ആ പെൺകുട്ടിക്ക് നന്ദയുടെ ഛായയുണ്ടായിരുന്നു ..നീതിക്ക് വേണ്ടി കേണ ആ അച്ഛനും നന്ദയുടെ അച്ഛന്റെ അതെ ഛായയായിരുന്നു ..
ശുഭം
_______________________
ഫർസാന .വി
ഫർസാന .വി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക