***** ദു:ഖപുത്രി *****
ധരണീ... ദു:ഖപുത്രി.....
പീഢനമേൽക്കുന്ന നിന്നുടെ മേനിയിൽ
മുറിവേൽക്കാത്തോരിടമുണ്ടോ...?
മുറിവേൽക്കാത്തോരിടമുണ്ടോ
പീഢനമേൽക്കുന്ന നിന്നുടെ മേനിയിൽ
മുറിവേൽക്കാത്തോരിടമുണ്ടോ...?
മുറിവേൽക്കാത്തോരിടമുണ്ടോ
മരതക വർണ്ണത്തിൻ പുടവ ചുറ്റി
നദികളാം കാർക്കൂന്തൽ വിടർത്തിമെല്ലെ
തടാകങ്ങളാം നിൻ കണ്ണെഴുതി
താമരപ്പൊയ്കയാൽ പൊട്ടു തൊട്ടും
അരുവികളാകും അരമണി കിലുക്കി
സാഗരനീലിമ തൻ മുടുപടം ചാർത്തി
കനകം പുതച്ചു നീ അണിഞ്ഞൊരുങ്ങി
നവവധുവായ് നീ... വിളങ്ങി നിന്നു
പണ്ട് നവവധുവായ് നീ വിളങ്ങി നിന്നു...!
നദികളാം കാർക്കൂന്തൽ വിടർത്തിമെല്ലെ
തടാകങ്ങളാം നിൻ കണ്ണെഴുതി
താമരപ്പൊയ്കയാൽ പൊട്ടു തൊട്ടും
അരുവികളാകും അരമണി കിലുക്കി
സാഗരനീലിമ തൻ മുടുപടം ചാർത്തി
കനകം പുതച്ചു നീ അണിഞ്ഞൊരുങ്ങി
നവവധുവായ് നീ... വിളങ്ങി നിന്നു
പണ്ട് നവവധുവായ് നീ വിളങ്ങി നിന്നു...!
മാനവ വംശത്തിൻ ദുഷ്പരിണാമങ്ങൾ
നിൻ യൗവ്വനത്തിനും വില പറഞ്ഞു
പച്ച പുതച്ചയാ നിൻ നിറയൗവ്വനം
വസ്ത്രമഴിച്ചവർ നഗ്നയാക്കീ....
കതിരവൻ നല്കിയ ആവർണ്ണയാടകൾ
ദുശ്ശാസന പർവ്വത്തിൻ വേഷമാടി...
നിൻ യൗവ്വനത്തിനും വില പറഞ്ഞു
പച്ച പുതച്ചയാ നിൻ നിറയൗവ്വനം
വസ്ത്രമഴിച്ചവർ നഗ്നയാക്കീ....
കതിരവൻ നല്കിയ ആവർണ്ണയാടകൾ
ദുശ്ശാസന പർവ്വത്തിൻ വേഷമാടി...
നീ ചുരത്തീടും മുലപ്പാൽക്കുടിച്ചവർ
യാന്ത്രികമരണത്തിനായ് വിധിച്ചു...
നിന്നേ.... യാന്ത്രിക മരണത്തിനായ് വിധിച്ചു
നാലുദിക്കെങ്ങും മുഴങ്ങും നിൻ രോദനം
യന്ത്രക്രൗര്യത്തിൽ അമർന്നു പോയി
ചിതറിത്തെറിച്ച നിൻ മാംസപിണ്ഡങ്ങൾ
ഏഴാം കടലും കടന്നു പോയി....
യാന്ത്രികമരണത്തിനായ് വിധിച്ചു...
നിന്നേ.... യാന്ത്രിക മരണത്തിനായ് വിധിച്ചു
നാലുദിക്കെങ്ങും മുഴങ്ങും നിൻ രോദനം
യന്ത്രക്രൗര്യത്തിൽ അമർന്നു പോയി
ചിതറിത്തെറിച്ച നിൻ മാംസപിണ്ഡങ്ങൾ
ഏഴാം കടലും കടന്നു പോയി....
ആസന്ന മരണയാം നിന്നുടെയുള്ളിലും
പുത്തൻ പ്രതീക്ഷകൾ പൂത്തിരുന്നു
ആദിത്യ തേജസിൻ വീര്യം വഹിച്ചു
മക്കളെ ഗർഭം ധരിക്കുവാനും
അമ്മതൻ ത്യാഗത്തിൻ മർമ്മമറിയുന്ന
മക്കളെ പോറ്റി വളർത്തുവാനും
നഗ്നയാം തന്നുടൽ നാണം മറയ്ക്കുവാൻ
പച്ചില ചാർത്തിൽ ഒളിക്കുവാനും
പെറ്റെഴുന്നേറ്റൊരു യൗവ്വനവതിയായ്
ലജ്ജയാൽ സ്തന്യം കൊടുക്കുവാനും
ലജ്ജയാൽ സ്തന്യം കൊടുക്കുവാനും...!
പുത്തൻ പ്രതീക്ഷകൾ പൂത്തിരുന്നു
ആദിത്യ തേജസിൻ വീര്യം വഹിച്ചു
മക്കളെ ഗർഭം ധരിക്കുവാനും
അമ്മതൻ ത്യാഗത്തിൻ മർമ്മമറിയുന്ന
മക്കളെ പോറ്റി വളർത്തുവാനും
നഗ്നയാം തന്നുടൽ നാണം മറയ്ക്കുവാൻ
പച്ചില ചാർത്തിൽ ഒളിക്കുവാനും
പെറ്റെഴുന്നേറ്റൊരു യൗവ്വനവതിയായ്
ലജ്ജയാൽ സ്തന്യം കൊടുക്കുവാനും
ലജ്ജയാൽ സ്തന്യം കൊടുക്കുവാനും...!
ബെന്നി ടി ജെ
07/06/2017
07/06/2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക