Slider

ഒരു ഞെട്ടലിന്റെ തിരക്കഥ

0
ഒരു ഞെട്ടലിന്റെ തിരക്കഥ
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും ഇന്നാണ് അവന്റെ ഫോട്ടോ ഫേസ്ബുക്കിൽ കണ്ടത്... അതും കല്യാണ വേഷത്തിൽ... ! അവൾ ഒന്ന് ഞെട്ടി.... ഉള്ളിലെവിടെയോ ഒരു നൊമ്പരം... ഹൃദയത്തിലൂടെ ഒരു വാൾ കടന്നത് പോലെ... അവൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.. അതെ.. അവന്റെ ഒപ്പം ഒരു പെൺകുട്ടിയുണ്ട്.. നെഞ്ചിടിപ്പ് ഉയരുന്നുണ്ടോ... കമെന്റ് ബോക്സിൽ നോക്കണമെന്നുണ്ട്. വിരലനങ്ങുന്നില്ല... കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ...
അവനെ കാണാൻ ഉണർന്ന പ്രഭാതങ്ങളും അവനെ സ്വപ്നം കണ്ടുറങ്ങിയ രാത്രികളും ഒരു പോലെ അവളുടെ ഓർമയിൽ മിന്നി മാഞ്ഞു... അവനൊപ്പം ഒരു കുടക്കിഴിൽ മഴയത്ത് നടന്ന വഴികൾ... ആ കാഴ്ച കണ്ട കളിയാക്കിയ കൂട്ടുകാർ... പ്രണയം തുളുമ്പി നിന്ന അവന്റെ കത്തുകൾ... ഒടുവിൽ അവളുടെ അച്ഛന്റെ ചിതയ്ക് അരികിൽ അവൻ എത്താത്തതിൽ ഉള്ള സങ്കടവും ദേഷ്യവും കണ്ണീരിന്റെ അകമ്പടിയോടെ അവനോട് പറഞ്ഞ് തീർത്ത പിരിഞ്ഞു, അവനെന്താണ് പറയേണ്ടതെന്ന് കേൾക്കാൻ കൂടി നിൽക്കാതെ....
പിന്നീട്, വല്ലപ്പോഴും മെസേജുകൾ അയയ്‌ക്കുന്ന രണ്ടു സുഹൃത്തുക്കൾ... അത്രേ ഉണ്ടായിരുന്നുള്ളു....
കാഴ്ചകൾ മുന്നിൽ തെളിഞ്ഞതിനൊപ്പം കമന്റ്‌ ബോക്സ്‌ തുറന്നു... വിത്ത്‌ മൈ കസിൻ...
ഹൊ... അവളൊന്ന് ദീർഘ നിശ്വസിച്ചു... അല്ല.. താനെന്തിനാണ് ഞെട്ടിയത്... അവൾ സ്വയം ചോദിച്ചു.... ഒരു നിമിഷത്തിന് ശേഷം നെടുവീർപ്പോടെ ചുണ്ടിന്റെ കോണിലെവിടെയോ ഒരു പുഞ്ചിരി ഒളിപ്പിച്ചു അവൾ സ്വയം പറഞ്ഞു... അറിയില്ല... എന്തിനാണ് ഞെട്ടിയതെന്ന്.....
കടപ്പാട് :- ചരിത്രം സ്വതന്ത്രസമര സേനാനികൾക്കോ, യുദ്ധം ജയിച്ചവർക്കോ മാത്രമുള്ളതല്ല..... സ്നേഹിച്ചവർക്കും കൂടിയുള്ളതാണ് ( മാധവികുട്ടി )
ജ്യോതിലക്ഷ്മി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo