അശാന്തി
----------------
ഇന്നത്തെ ബഹളങ്ങളിൽ
സ്വസ്ഥമായ് ജീവിക്കാനാകാത്ത വിധം
പേടിപ്പിച്ചു നിർത്തുന്നുണ്ടോ മനുഷ്യരെ..?
----------------
ഇന്നത്തെ ബഹളങ്ങളിൽ
സ്വസ്ഥമായ് ജീവിക്കാനാകാത്ത വിധം
പേടിപ്പിച്ചു നിർത്തുന്നുണ്ടോ മനുഷ്യരെ..?
തമ്മിൽ തമ്മിൽ പോരിനുനിർത്തി
അവിശ്വസിപ്പിച്ച് നേട്ടം കൊയ്യുന്നതാരാണ്..?
അവിശ്വസിപ്പിച്ച് നേട്ടം കൊയ്യുന്നതാരാണ്..?
ഈ ഭൂതങ്ങൾക്കു
തെയ്യവും തിറയുമായ് കെട്ടിയാടാൻ
ചില മനുഷ്യ ജൻമങ്ങൾ.
വിശ്വാസത്തെ നെഞ്ചേറ്റിയവർ,
ചൂണ്ടയിൽ കോർക്കപ്പെടുന്ന
ഇര മാത്രമാവുന്നു .
തെയ്യവും തിറയുമായ് കെട്ടിയാടാൻ
ചില മനുഷ്യ ജൻമങ്ങൾ.
വിശ്വാസത്തെ നെഞ്ചേറ്റിയവർ,
ചൂണ്ടയിൽ കോർക്കപ്പെടുന്ന
ഇര മാത്രമാവുന്നു .
നിത്യേനേ പൊട്ടിമുളക്കുന്ന ബഹളങ്ങളിൽപ്പെട്ട് ജനങ്ങളെ പോരിനൊരുക്കാൻ
ഇവിടെ കൂലി എഴുത്തുകാരും
മാധ്യമ ശിഖണ്ഡികളുമുണ്ട്.
ഇവിടെ കൂലി എഴുത്തുകാരും
മാധ്യമ ശിഖണ്ഡികളുമുണ്ട്.
തങ്ങൾക്കു ലാഭകരമല്ലാത്ത കുരുതികളിൽ
ഇവർ കൂർമ്മ മാകാറുണ്ട്.
വടക്കുനോക്കിയന്ത്രം കണക്കെ
ചിത്തവും ചിന്തയും ദൃഷ്ടിയുമായ്
ഒരു പുറം മാത്രം കണ്ട്
കാലം കഴിക്കാൻ യോഗമുള്ളവർ.
പറഞ്ഞു കൊണ്ടേയിരിക്കും
പാടിക്കൊണ്ടേയിരിക്കും
ഇവർ കൂർമ്മ മാകാറുണ്ട്.
വടക്കുനോക്കിയന്ത്രം കണക്കെ
ചിത്തവും ചിന്തയും ദൃഷ്ടിയുമായ്
ഒരു പുറം മാത്രം കണ്ട്
കാലം കഴിക്കാൻ യോഗമുള്ളവർ.
പറഞ്ഞു കൊണ്ടേയിരിക്കും
പാടിക്കൊണ്ടേയിരിക്കും
ഇവക്കു നടുവിൽ,
രാജാവും മന്ത്രിയും സസുഖം വാഴുന്നു.
രാജാവും മന്ത്രിയും സസുഖം വാഴുന്നു.
യാഥാർത്ഥ്യങ്ങളും, ആവശ്യങ്ങളും,
ദീർലവീക്ഷണങ്ങളും ചർച്ചകൾ ചെയ്യാതെ
ഒരടിസ്ഥാനം പോലുമില്ലാത്ത
വിവാദങ്ങൾ നിത്യേന സൃഷ്ടിച്ച്
അന്തികനപ്പിക്കുന്നു
പ്രത്യേകതരം കണ്ടെത്തലുകൾ
ലക്ഷ്യം വെച്ച്
കാശുവാങ്ങി കൗശലക്കാരൻ
അവതാരകൻ.
അവൻ തിരഞ്ഞെടുക്കുന്നത്
ഏറാൻ മൂളികളെ,
ആരേങ്കിലും കാര്യം പറയാൻ തുടങ്ങിയാൽ
അവന് നേരേ പാഞ്ഞടുക്കുന്ന അമ്പുകളുമായ്
വാങ്ങിയ കാശിന് നന്ദിയുള്ളവൻ
ചർച്ചാ സാരഥി.
ദീർലവീക്ഷണങ്ങളും ചർച്ചകൾ ചെയ്യാതെ
ഒരടിസ്ഥാനം പോലുമില്ലാത്ത
വിവാദങ്ങൾ നിത്യേന സൃഷ്ടിച്ച്
അന്തികനപ്പിക്കുന്നു
പ്രത്യേകതരം കണ്ടെത്തലുകൾ
ലക്ഷ്യം വെച്ച്
കാശുവാങ്ങി കൗശലക്കാരൻ
അവതാരകൻ.
അവൻ തിരഞ്ഞെടുക്കുന്നത്
ഏറാൻ മൂളികളെ,
ആരേങ്കിലും കാര്യം പറയാൻ തുടങ്ങിയാൽ
അവന് നേരേ പാഞ്ഞടുക്കുന്ന അമ്പുകളുമായ്
വാങ്ങിയ കാശിന് നന്ദിയുള്ളവൻ
ചർച്ചാ സാരഥി.
ബുദ്ധിമാൻമാരുടെ വേഷപകർച്ച ശ്രദ്ധിക്കാറുണ്ടോ...?
ചാണക്യസൂത്രം പഠിച്ചവരെ..?
കാലാകാലങ്ങളായ് ഓന്തിനെപ്പോലെ നിറം മാറി അവർ നമുക്കിടയിലുണ്ട്.
കാലാകാലങ്ങളായ് ഓന്തിനെപ്പോലെ നിറം മാറി അവർ നമുക്കിടയിലുണ്ട്.
വല്ലപ്പോഴും മാത്രം പുറം ലോകമറിയുന്ന ഇടനാഴികളിലെ ദല്ലാളൻമാർ.
ആരു ഭരിച്ചാലും അവരോട് കൂട്ടുകൂടുന്ന
പരാന്നഭോജികൾ
ഇരുട്ടു മാറിയാൽ തോലുരഞ്ഞു പോകുന്ന ശവംതീനികൾ.
പരാന്നഭോജികൾ
ഇരുട്ടു മാറിയാൽ തോലുരഞ്ഞു പോകുന്ന ശവംതീനികൾ.
രാഷ്ട്രീയം അവർക്ക് ചൂതാട്ടമാണ്
അവർ നിരത്തുന്ന കരുക്കളിൽ
നോട്ടുമുദ്ര വോട്ടു മുദ്രയായ് മാറുന്നു.
അവർ നിരത്തുന്ന കരുക്കളിൽ
നോട്ടുമുദ്ര വോട്ടു മുദ്രയായ് മാറുന്നു.
അധികാരത്തിലേറാൻ പടം വെച്ച്
തോളിലേറ്റിയവനെ രായക്കുരാമാനം
വെട്ടി നിരത്തി സിംഹാസനമേറുന്നു
മുതലാളിയുടെ കരു .
തോളിലേറ്റിയവനെ രായക്കുരാമാനം
വെട്ടി നിരത്തി സിംഹാസനമേറുന്നു
മുതലാളിയുടെ കരു .
അവർക്ക് ചിലതെല്ലാം നേടാനുണ്ട്
ഈ അട്ടകൾക്കറിയാം
എവിടെ കടിച്ചു തൂങ്ങിയാൽ
ദുഷിച്ച രക്തം കിട്ടുമെന്ന്.
ഈ അട്ടകൾക്കറിയാം
എവിടെ കടിച്ചു തൂങ്ങിയാൽ
ദുഷിച്ച രക്തം കിട്ടുമെന്ന്.
അധികാരബലമില്ലാതെ
നിലനിൽപ്പില്ലെന്ന്
നിറം മങ്ങുന്ന വിശ്വാസങ്ങളുടെ
കാവലാൾക്കുമറിയാം.
നിലനിൽപ്പില്ലെന്ന്
നിറം മങ്ങുന്ന വിശ്വാസങ്ങളുടെ
കാവലാൾക്കുമറിയാം.
അവരുടെ കൈകൾക്കു
കട്ടപിടിച്ച രക്തത്തിൻ്റെ ചൂരാണ്
വിയർപ്പിന് പട്ടിണിപ്പാവങ്ങളുടെ വാടയും.
കട്ടപിടിച്ച രക്തത്തിൻ്റെ ചൂരാണ്
വിയർപ്പിന് പട്ടിണിപ്പാവങ്ങളുടെ വാടയും.
ഇതൊന്നുമറിയാതെ
ഈയാംപാറ്റകളാകാൻ കുതിക്കുന്നവരെ
നിങ്ങൾ ഒരു നിമിഷം ചിന്തിക്കൂ
വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന
ആമാശയങ്ങളുണ്ട്,
നിങ്ങളുടെ മണം നുകർന്നു
നിർവൃതിയടയുന്ന ചില ജന്മങ്ങളുണ്ട്.
ഈയാംപാറ്റകളാകാൻ കുതിക്കുന്നവരെ
നിങ്ങൾ ഒരു നിമിഷം ചിന്തിക്കൂ
വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന
ആമാശയങ്ങളുണ്ട്,
നിങ്ങളുടെ മണം നുകർന്നു
നിർവൃതിയടയുന്ന ചില ജന്മങ്ങളുണ്ട്.
ഈ അശാന്തിക്കിടയിൽ ആയുസ്സിൻ്റെ
അവസാനം വരെ ജീവിക്കാൻ
കൊതിയോടെ കാത്തിരിക്കുന്ന
ജീവിതങ്ങളെ ഓർത്തെങ്കിലും.
അവസാനം വരെ ജീവിക്കാൻ
കൊതിയോടെ കാത്തിരിക്കുന്ന
ജീവിതങ്ങളെ ഓർത്തെങ്കിലും.
Babu Thnyyam
13.09.17.
13.09.17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക