പാളങ്ങൾ
************
************
റെയിൽവേ ഗേറ്റിൽ സിഗ്നൽ ഫ്ളാഗുമായി നിൽക്കുമ്പോഴും അവളുടെ മനസ്സ് നിറയെ അച്ഛനായിരുന്നു..
വീട്ടിൽ പനിച്ച് വിറച്ച് തനിച്ച് കിടക്കുന്ന അച്ഛൻ..
വീട്ടിൽ പനിച്ച് വിറച്ച് തനിച്ച് കിടക്കുന്ന അച്ഛൻ..
അവൾക്ക് വല്ലാത്തൊരു ആധി തോന്നി ..
ഇനി രാവിലെ എട്ട് മണിക്ക് ഡ്യൂട്ടി കഴിഞ്ഞാലേ വീട്ടിൽ പോകാൻ കഴിയു..
ലീവ് കിട്ടാൻ ഒരുപാട് ശ്രമിച്ചതാണ്..
പക്ഷേ പകരം ആളില്ലാത്തതുകൊണ്ട് കിട്ടിയില്ല..
ഇനി രാവിലെ എട്ട് മണിക്ക് ഡ്യൂട്ടി കഴിഞ്ഞാലേ വീട്ടിൽ പോകാൻ കഴിയു..
ലീവ് കിട്ടാൻ ഒരുപാട് ശ്രമിച്ചതാണ്..
പക്ഷേ പകരം ആളില്ലാത്തതുകൊണ്ട് കിട്ടിയില്ല..
രാത്രി ഡ്യൂട്ടിയുള്ള തനിക്ക് കാവലായി ഈ ഇടുങ്ങിയ മുറിയ്ക്കുള്ളിൽ കൊതുക് കൊണ്ട് ഉറക്കമില്ലാതെ കഴിഞ്ഞതാണ് അച്ഛന് അസുഖം വരാൻ കാരണം..
''ഈശ്വരാ.. എൻ്റെ അച്ഛന് ആപത്തൊന്നും വരുത്തരുതേ..,,''
അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു..
ട്രെയിൻ പോയിക്കഴിഞ്ഞ് ഗേറ്റ് തുറക്കുമ്പോൾ അവൾ കണ്ടു ..
ചിലരുടെ പരിഹാസം നിറഞ്ഞ നോട്ടങ്ങൾ..
ചിലരുടെ കാമക്കണ്ണുകൾ..
മറ്റു ചിലരുടെ അശ്ളീലച്ചുവയുള്ള കെെയ്യാംഗ്യങ്ങൾ..
ചിലരുടെ പരിഹാസം നിറഞ്ഞ നോട്ടങ്ങൾ..
ചിലരുടെ കാമക്കണ്ണുകൾ..
മറ്റു ചിലരുടെ അശ്ളീലച്ചുവയുള്ള കെെയ്യാംഗ്യങ്ങൾ..
കണ്ടു ശീലിച്ചതിനാൽ അവയൊന്നും അവളെ വേദനിപ്പിച്ചില്ല..
എപ്പോഴും അച്ഛൻ കൂട്ടിനുണ്ടാകുന്നതു കൊണ്ട് മനസ്സിൽ ധെെര്യമുണ്ടായിരുന്നു..
ഇന്ന് ചെറിയ ഉൾഭയം തോന്നുന്നുണ്ട്..
പത്തു മണിക്ക് ശേഷം വിജനമാകുന്ന പാതയാണ്.. ഒന്നുറക്കെ വിളിച്ചാൽ പോലും ആരും കേൾക്കില്ല..
എപ്പോഴും അച്ഛൻ കൂട്ടിനുണ്ടാകുന്നതു കൊണ്ട് മനസ്സിൽ ധെെര്യമുണ്ടായിരുന്നു..
ഇന്ന് ചെറിയ ഉൾഭയം തോന്നുന്നുണ്ട്..
പത്തു മണിക്ക് ശേഷം വിജനമാകുന്ന പാതയാണ്.. ഒന്നുറക്കെ വിളിച്ചാൽ പോലും ആരും കേൾക്കില്ല..
വേറെ ആരെയെങ്കിലും കൂട്ടിനു വിളിക്കാമെന്നു വെച്ചാൽ അച്ഛനല്ലാതെ തനിക്ക് ആരാണുള്ളത്..
ഒന്നുമുണ്ടാവില്ല..
അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു..
അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു..
'അച്ഛനെ ഒന്നു വിളിച്ചു നോക്കാം '.
അവൾ ഫോൺ എടുത്ത് വിളിച്ചു..
''അച്ഛാ.. എങ്ങനെയുണ്ട് .. കുറവുണ്ടോ.. ,മരുന്നു കഴിച്ചോ..''
''കുറവുണ്ട് മോളേ.. നിന്നെക്കുറിച്ച് ഓർത്തിട്ടാ എനിക്ക് പേടി.. ഈ രാത്രിയിൽ എൻ്റെ കുട്ടി തനിച്ചവിടെ..''
''അച്ഛൻ പേടിക്കണ്ട.. ഉറങ്ങിക്കോളൂ..ഡ്യൂട്ടി കഴിഞ്ഞ് ഞാൻ രാവിലെയെത്താം..''
അവൾ ഫോൺ വെച്ചു..
സമയം ഒൻപത് മണിയായി.. ഒൻപതരയ്ക്കാണ് അടുത്ത ട്രെയിൻ..
അപ്പോഴേക്കും ഭക്ഷണം കഴിക്കാമെന്ന് വെച്ച് അവൾ വീട്ടിൽ നിന്നും കൊണ്ടുവന്ന പൊതിച്ചോറെടുത്ത് മുൻപിൽ വെച്ചു..
കുപ്പിയിലെ വെള്ളത്തിൽ കെെകഴുകി..
അപ്പോഴേക്കും ഭക്ഷണം കഴിക്കാമെന്ന് വെച്ച് അവൾ വീട്ടിൽ നിന്നും കൊണ്ടുവന്ന പൊതിച്ചോറെടുത്ത് മുൻപിൽ വെച്ചു..
കുപ്പിയിലെ വെള്ളത്തിൽ കെെകഴുകി..
ഒന്നു ബാത്റൂമിൽ പോകാനുള്ള സൗകര്യം പോലും ഈ ഒറ്റ മുറി കെട്ടിടത്തിലില്ല.. അടുത്തെങ്ങും വീടുകളുമില്ല..അതുകൊണ്ട് വെള്ളം കുടിക്കാൻ തന്നെ മടിയാണ്..
ഒരു ജോലി അത്യാവശ്യമായതുകൊണ്ടാണ് ഈ ജോലിക്ക് അപേക്ഷിച്ചതും കിട്ടിയപ്പോൾ സ്വീകരിച്ചതും.. പലരും നിരുത്സാഹപ്പെടുത്തിയിരുന്നു.. പക്ഷേ പാളങ്ങൾ പോലെ സമാന്തരമായി പോയിരുന്ന ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ തൻ്റെ മുൻപിൽ വേറെ വഴിയില്ലായിരുന്നു..
ഓരോർന്നത്ത് സമയം പോയതറിഞ്ഞില്ല..
ട്രെയിൻ വരാൻ ഇനി അധിക നേരമില്ല..
അവൾ വേഗം എഴുന്നേറ്റ് കെെ കഴുകി..
മണിയടിച്ച് ഗേറ്റ് അടയ്ക്കാനൊരുങ്ങി..
പെട്ടെന്ന് ഒരു ആംബുലൻസ് സെെറൺ മുഴക്കി പാഞ്ഞു വന്നു.. അത് കടന്നു പോകുന്നതു വരെ അവൾ ഗേറ്റടയ്ക്കാതെ കാത്തു നിന്നു ..

ഈ ചുരുങ്ങിയ കാലയളവിലെ ജോലിയ്ക്കിടയിൽ എന്തൊക്കെ കാഴ്ചകൾ കൺമുന്നിലൂടെ കടന്നു പോയിരിക്കുന്നു..
നൊമ്പരപ്പെടുത്തുന്നതും ചിരിപ്പിയ്ക്കുന്നതുമൊക്കെ..
നൊമ്പരപ്പെടുത്തുന്നതും ചിരിപ്പിയ്ക്കുന്നതുമൊക്കെ..
കെെകോർത്തു പിടിച്ചു ചീറിപ്പാഞ്ഞു വരുന്ന ട്രെയിനിനു മുൻപിലേക്ക് എടുത്തു ചാടിയ പ്രണയ ജോഡി.. അത് ഇന്നും മറക്കൊനാവാത്ത, മനസ്സിനെ ഏറെ ദുഃഖിപ്പിച്ച ഒരു കാഴ്ചയായിരുന്നു..
അതിൻ്റെ ആഘാതം മാറാൻ കുറേ ദിവസങ്ങളെടുത്തു..
അതിൻ്റെ ആഘാതം മാറാൻ കുറേ ദിവസങ്ങളെടുത്തു..
ട്രെയിൻ കടന്നു പോയപ്പോൾ അവൾ വീണ്ടും ഗേറ്റ് തുറന്ന് തൻ്റെ മുറിയിൽ ചെന്നിരുന്നു..
ഇരുട്ടിന് കനം വെച്ചു തുടങ്ങി..
വിജനമായിക്കൊണ്ടിരിക്കുന്ന റോഡ്..
മുനിഞ്ഞു കത്തുന്ന സ്ട്രീറ്റ് ലെെറ്റിൻ്റെ വെളിച്ചം മാത്രം ..
ദൂരെയെവിടെയോ ഒാരിയിടുന്ന കുറുനരികളുടെ ശബ്ദം അവളിൽ ഭീതിയുളവാക്കി....
ആത്മധെെര്യം കിട്ടാനായി അവൾ ' അർജ്ജുനൻ.. ഫൽഗുനൻ '.... എന്നുരുവിട്ടുകൊണ്ടേയിരുന്നു..

അടുത്ത ട്രെയിൻ വരാറായി എന്ന അറിയിപ്പു കിട്ടിയപ്പോഴേക്കും സമയം പതിനൊന്നരയായിരുന്നു..
ഗേറ്റ് അടച്ചു മുറിയിലേക്ക് സിഗ്നൽ ഫ്ളാഗ് എടുക്കാനായി തിരിഞ്ഞപ്പോൾ മുൻപിൽ ഒരു രൂപം..
അവൾ ഒറ്റ നോട്ടത്തിൽ തന്നെ ആളെ തിരിച്ചറിഞ്ഞു..
അവൾ ഒറ്റ നോട്ടത്തിൽ തന്നെ ആളെ തിരിച്ചറിഞ്ഞു..
പല രാത്രികളിലും ചൂളമടിച്ച് തൻ്റെ ഒറ്റ മുറിയുടെ ജനാലയിലൂടെ എത്തിനോക്കിയിരുന്നവൻ..
അച്ഛൻ ഒച്ചയിടുമ്പോൾ വൃത്തികേട് വിളിച്ചു പറഞ്ഞ് ഇരുളിലേക്ക് മറയുന്നവൻ..
അച്ഛൻ ഒച്ചയിടുമ്പോൾ വൃത്തികേട് വിളിച്ചു പറഞ്ഞ് ഇരുളിലേക്ക് മറയുന്നവൻ..
മദ്യത്തിൻ്റെ രൂക്ഷ ഗന്ധം..
''എന്താ ..''
ഉള്ളിൽ പേടിയോടെയാണെങ്കിലും പെട്ടെന്ന് കിട്ടിയ ധെെര്യത്തിൽ അവൾ ചോദിച്ചു ..
''നീയിന്നു ഒറ്റയ്ക്കല്ലേ... കൂട്ടിന് വന്നതാ..''
അയാൾ വഷളൻ ചിരി ചിരിച്ചു..
''എനിക്ക് നിങ്ങളുടെ കൂട്ട് വേണ്ട... പോകൂ..''
അവൾ മുറിയിൽ കയറാതെ ട്രാക്കിനടുത്തേക്ക് നീങ്ങി നിന്നു..
ചുറ്റും ഒരു ജീവി പോലുമില്ല.. ഒരു ഇലയനക്കം പോലും കേൾക്കുന്നില്ല.. അവൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു..
ചുറ്റും ഒരു ജീവി പോലുമില്ല.. ഒരു ഇലയനക്കം പോലും കേൾക്കുന്നില്ല.. അവൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു..
അയാൾ പിന്നിലൂടെ വന്ന് അവളെ കയറി പിടിച്ചു .. അവൾ സർവ്വ ശക്തിയുമെടുത്ത് കുതറി..
ദൂരെ നിന്നു ട്രെയിൻ അലറിക്കുതിച്ചു വരുന്നത് അവൾ കണ്ടു.. എങ്ങനെയോ കിട്ടിയ കരുത്തോടെ അവൾ അയാളെ തള്ളി ട്രാക്കിലേക്കിട്ടു..
ട്രെയിൻ അയാളുടെ മുകളിലൂടെ കയറിറങ്ങിയപ്പോൾ അവൾ ബോധം മറഞ്ഞ് നിലത്തേക്ക് വീണു..
അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക