പാവപുരാണം
~~~~~~~~~
വെള്ളാരം കണ്ണുകളും കാൽമുട്ടിനൊപ്പമെത്തുന്ന തലമുടിയും ചുവന്നു തുടുത്ത കവിളുകളും എന്തൊരു ഭംഗിയാടീ നിന്റെ പാവക്കുട്ടിക്ക്.. ഇങ്ങോട്ടൊന്നു തന്നേ ഞാനൊന്നു നോക്കട്ടെ.. രണ്ടു ദിവസമായി നന്ദു വിടാതെ കൂടിയിട്ടുണ്ട്. അവനു തൊടാൻ പോലും കൊടുക്കില്ല.. ഉണ്ണിയേട്ടൻ എനിക്കത് സമ്മാനിച്ചപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്റെ പഴയ പാവക്കുട്ടിയുടെ കണ്ണുകൾ ഇളക്കിക്കഴിഞ്ഞതും അവളുടെ നീലയുടുപ്പു കീറിക്കളഞ്ഞതും ഒടുവിൽ രണ്ടുകൈകളും ഊരിയെടുത്തു വലിച്ചെറിഞ്ഞതും എങ്ങനെ മറക്കും.. അവനെയിനി വീട്ടിൽ അടുപ്പിക്കണ്ടാന്നു കൂട്ടുകാരെല്ലാം പറഞ്ഞതാണ്. വീണ്ടും വന്നിട്ടുണ്ട്. ചട്ടിയിലെ പച്ചമീനിനെ നോക്കുന്ന പൂച്ചയെപ്പോലെ അവൻ അവളെ തുറിച്ചുനോക്കി ഇരിക്കുന്നുണ്ട്. കുറെ യാചിച്ചെങ്കിലും കൊടുത്തില്ല. പിണങ്ങിയിട്ടാകും അവൻ ഒന്നു രണ്ടു ആഴ്ചയായി വീട്ടിലേക്കു വന്നിട്ട്. ശല്യം ഒഴിഞ്ഞല്ലോ എന്ന് കരുതിയിരിക്കുമ്പോളുണ്ട് അതാ നിൽക്കുന്നു മുന്നിൽ. എന്തോ മറച്ചു പിടിച്ചിട്ടുണ്ട്. എന്താകും എന്നറിയാനുള്ള എന്റെ ആകാംക്ഷ കണ്ടിട്ടാകും അവനത് എന്നെ കാണിച്ചു. ഒരു പട്ടാളക്കാരൻ പാവ. പച്ച ഡ്രെസ്സും, ഷൂസും, തൊപ്പിയും ഒക്കെയുണ്ട്. എനിക്ക് പൊതുവെ ആൺപാവകളെ ഇഷ്ടമല്ല അതുകൊണ്ടുതന്നെ വല്യ കൗതുകമൊന്നും തോന്നീല്ല. പക്ഷെഎന്റെ പാവയെക്കാളും ഉയരവും നിറവും അതിനായിരുന്നു കൂടുതൽ. ഒരു ദിവസം നോക്കുമ്പോളുണ്ട് നന്ദു എന്റെ പാവക്കുട്ടിയെ അവന്റെ പാവക്കുട്ടിക്ക് പരിചയപ്പെടിത്തുന്നു. പിന്നൊരിക്കൽഎന്റെ പാവക്കുട്ടിയുടെ കളഞ്ഞുപോയ ഷൂസ് നന്ദു തപ്പിയെടുത്തു തന്നു. എനിക്കവനോടുള്ള ദേഷ്യമൊക്കെ മാറി കാരണം അവനിപ്പോ എന്റെ പാവക്കുട്ടിയെ പൊന്നുപോലാ നോക്കുന്നത്. അങ്ങനിരിക്കെ പെട്ടന്നൊരു ദിവസം നന്ദൂട്ടൻ ഒരു ചോദ്യം.. ടീ നിന്റെ പാവക്കുട്ടിയെ എന്റെ പട്ടാളക്കാരനെകൊണ്ട് കല്യാണം കഴിപ്പിച്ചാലോ? അത് കൊള്ളാം.. നല്ല രസമായിരിക്കും. ഉടൻ തന്നെ ഞങ്ങൾ മുഹൂർത്തം കുറിച്ച് കൂട്ടുകാരെയും വീട്ടുകാരെയുമൊക്കെ ക്ഷണിച്ചു. പാവക്കുട്ടിക്കിടാനായി അമ്മുവേച്ചി പുതിയ ഫ്രോക് തുന്നിത്തന്നു. മുടിയിൽ മുത്തുകൾ കൊണ്ട് അലങ്കരിച്ചു. അവളങ്ങു സുന്ദരിയായി. കാപ്പികുടി കഴിഞ്ഞപ്പോൾ ചെക്കൻ കൂട്ടരെത്തി. പട്ടാളക്കാരനെകൊണ്ട് നന്ദുട്ടൻ എന്റെ പാവക്കുട്ടിക്ക് മാല ചാർത്തിച്ചു. അവളുടെ നെറ്റിയിൽ തീപെട്ടിക്കോലുകൊണ്ടു സിന്ദൂരവും തൊടുവിച്ചു. ചടങ്ങു കഴിഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട്എന്റെ പാവക്കുട്ടിയെ എടുത്തു മുറിക്കുള്ളിലേക്ക് നടക്കുമ്പോളുണ്ട് നന്ദൂട്ടൻ മുന്നിൽ. അവനെന്റെ കൈയിൽനിന്നും പാവക്കുട്ടിയെ തട്ടിപ്പറിച്ചു. അമ്പരന്നു നിന്ന എന്നെ നോക്കിപറഞ്ഞു കല്യാണം കഴിഞ്ഞാൽ പെണ്ണ് നിൽക്കേണ്ടത് ചെക്കന്റെ കുടുംബത്തിലാണെന്നു..
അത് ശരിയാണ് എങ്കിലും..
അവനതിനെ കൊണ്ടുപോയി..
കരഞ്ഞുവിളിച്ചു പരാതിയുമായി നിന്ന എന്നെ ആരും മൈൻഡ് ചെയ്തില്ല. ഇനിയിപ്പോ ഒന്നേ ചെയ്യാനുള്ളൂ കുട്ടീ.. അവൾ ദീർഘസുമംഗലിയായിരിക്കാൻ പ്രാർത്ഥിക്കൂ.. ഇത്രേം പറഞ്ഞ് ഉണ്ണിയേട്ടൻ എന്നെനോക്കി കണ്ണിറുക്കി കാണിച്ചു..
Uma

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക