മാലാഖമാർ കരഞ്ഞ നാൾ
(അബ്ബാസ് എൻ. എം)
(അബ്ബാസ് എൻ. എം)
=========================
"അമ്മെ.. അമ്മെ.. ആരെങ്കിലും എന്റെ അമ്മയെ കണ്ടോ " മഞ്ഞു പുക ച്ചുരുളുകളിൽ തട്ടി ആശബ്ദം നേർത്തു ഇല്ലാതെയായി.
"അമ്മെ.. അമ്മെ.. ആരെങ്കിലും എന്റെ അമ്മയെ കണ്ടോ " മഞ്ഞു പുക ച്ചുരുളുകളിൽ തട്ടി ആശബ്ദം നേർത്തു ഇല്ലാതെയായി.
വെളുത്ത മേഘ കൊട്ടാരങ്ങൾക്കുനടുവിലെ ആ ഉദ്ധ്യാനത്തിനു ചുറ്റും അവൾ ഒന്നു കണ്ണോടിച്ചു പല വർണ്ണ ചിത്രശലഭങ്ങൾ പോലെ തന്റെ പ്രായക്കാർ പാറി നടക്കുന്നു അവരുടെ കുഞ്ഞിളം ചിറകുകൾ വെള്ളിമേഘ കൂട്ടങ്ങളെ വകങ്ങു മാറ്റി അങ്ങനെ നടക്കുന്നു ,മഴവില്ലിലിൽ തൊട്ടിൽ കെട്ടി സ്വർണ്ണ വർണ്ണമുള്ള തെട്ടിലിൽ കിടന്നു മോണകാട്ടി ചിരിക്കുന്നു ചിലർ, ചോക്ലേറ്റ് അരുവിയും തേനരുവിയിലും കൂത്താടുന്ന മറ്റൊരു സംഘം, എങ്ങും ആന്ദവും ആഹ്ലാദവും മാത്രം തനിക്കു മാത്രമെന്തെയ് സന്തോഷിക്കാൻ പറ്റാത്തത്?
കഴിഞ്ഞ ദിവസമാണു ഞാനിവിടെ എത്തിയത് രാത്രി അമ്മയുടെ മാറിൽ ഉറങ്ങികിടക്കുകയായിരുന്നു ഞാൻ , അമ്മയുടെ മുടിക്കെട്ടിൽ ആരോ പിടിച്ചു വലിച്ചു ഇഴച്ചു ആക്രോശിക്കുന്നത് കേട്ടാണു ഞാൻ ഉണർന്നത് അമ്മക്കു മേലേ പതിക്കുന്ന കാലുകൾക്കിടയിൽ നിന്ന് എന്നെ രക്ഷിക്കാൻ അമ്മ ഒരു പാട് ശ്രമിക്കുന്നു, പാവം എന്റെ അച്ഛനെ കയർ കൊണ്ട് വരിഞ്ഞു മുറിക്കിയിരിക്കുന്നു പരുത്തി വേർത്തിരിക്കാൻ തല്ലുന്ന പോലെ ഒരു പാട് ആളുകൾ ചേർന്ന് തല്ലുന്നു ചുറ്റും നോക്കി നിന്നു മൊബൈലിൽ പകർത്തുന്നവരിൽ പലരും ഞങ്ങൾ അറിയുന്നവരോ ഞങ്ങളെ അറിയുന്നവരോ ആണല്ലോ എന്നിട്ടും എന്തെയ് ആരും ഒന്നും പറയാത്തത്.
ഞങ്ങളുടെ മൺ കൂരയുടെ അടുപ്പിൽ പോലും എന്താണവർ തിരയുന്നത്
" നീയും മേത്തൻ മാരോടൊപ്പം ചേർന്നു നശിച്ചു പോ ക്ഷുദ്രജാതിക്കാരാ" എന്ന് ആക്രോശിച്ചാണല്ലോ അവർ അച്ഛനേയും അമ്മയേയും മർദ്ധിക്കുന്നത് ? എന്താണു ഈ ജാതി ? മതം? കേട്ടു മടുത്തിരിക്കുന്നു പക്ഷെ എന്താണന്നു ഇത് വരെ മനസ്സിലായില്ല, ആൺ ,പെൺ , വലിയവർ, കുട്ടികൾ ഇതെല്ലാം മനസ്സിലായി ഇവയെ എല്ലാം നശിപ്പിക്കാനുള്ളതാണോ ഈ മതം ജാതി എന്നുള്ളത്?
" നീയും മേത്തൻ മാരോടൊപ്പം ചേർന്നു നശിച്ചു പോ ക്ഷുദ്രജാതിക്കാരാ" എന്ന് ആക്രോശിച്ചാണല്ലോ അവർ അച്ഛനേയും അമ്മയേയും മർദ്ധിക്കുന്നത് ? എന്താണു ഈ ജാതി ? മതം? കേട്ടു മടുത്തിരിക്കുന്നു പക്ഷെ എന്താണന്നു ഇത് വരെ മനസ്സിലായില്ല, ആൺ ,പെൺ , വലിയവർ, കുട്ടികൾ ഇതെല്ലാം മനസ്സിലായി ഇവയെ എല്ലാം നശിപ്പിക്കാനുള്ളതാണോ ഈ മതം ജാതി എന്നുള്ളത്?
കാലികളെ കച്ചവടം ചെയ്ത് ഞങ്ങൾ ഉപജീവനം ചെയ്യുന്നത് തെറ്റാണോ വീട്ടിൽ വളർത്തിയിരുന്ന പശുവിനെ ഒരു 'ബായ്' ക്കു വിറ്റത് ചേട്ടന്റെ ചികിത്സക്കായിരുന്നല്ലോ അന്ന് അച്ഛൻ പൈസക്കു വേണ്ടി മുട്ടാത്ത വാതിലുകൾ ഇല്ലല്ലോ? അന്നൊന്നും ഈ മത, ജാതിക്കാരെ ആരെയും കണ്ടില്ല.
"എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലെ " അമ്മയുടെ നിലവിളിക്കിടയിൽ എന്നെ പറിച്ചെടുത്ത് വലിച്ചെറിഞ്ഞു ഞാൻ വീണത് തൂവെള്ള നിറമുള്ള നാലു ചിറകുകൾക്കുമേലയായിരുന്നു, പുഞ്ചിരിച്ചു എന്നെ തലോടുന്ന രണ്ടുപേർ എന്നെ ആ ചിറകുകളിൽ കിടത്തി വാനത്തേക്ക് ഉയർത്തുമ്പോഴും താഴെ എന്റെ അമ്മയുടെ നിലവിളി ഉയരുന്നുണ്ടായിരുന്നു.
മനോഹരമായ ആകാശലേകത്തെത്തിയിട്ടും കരഞ്ഞു നിലവിളിച്ചു പ്രകാശത്തിന്റെ മുഖമുള്ള ആ രണ്ടു പേരോടായി ഞാൻ ചോദിച്ചു
"നിങ്ങൾ ആരാണു? ഞാനിത് എവിടെ യാണു? എന്തിനാണു നിങ്ങൾഎന്നെ ഇവിടെ കൊണ്ട് വന്നത്? എനിക്ക് എന്റെ അമ്മയെ കാണണം "
"കുഞ്ഞേ ഞങ്ങൾ മാലാഖമാരാണു ഭൂമിയിലെ നിന്റെ ദുരിതങ്ങളിൽ നിന്ന് രക്ഷിച്ചു സ്വർഗ്ഗലോകത്തേക്ക് കൊണ്ട് വരാൻ ദൈവം നിയോഗിച്ചതാണു ഞങ്ങളെ"
" വേണ്ട എനിക്കീ സ്വർഗ്ഗലോകം വേണ്ട എനിക്കെന്റെ അമ്മയെ കണ്ടാൽ മതി എന്റെ അമ്മയെവിടെയാണോ അവിടെയാണു എനിക്കു സ്വർഗ്ഗം, എന്നെ എന്റെ അമ്മയുടെ അടുത്തെത്തിക്കൂ.."
ദയനീയമായ ആ നിലവിളി സ്വർഗ്ഗലേകത്തെ പോലും പിടിച്ചുലച്ചു അന്ന് ആദ്യമായി മാലാഖമാരും തേങ്ങി കരഞ്ഞു, ആ അമ്മയെ സ്വീകരിക്കാൻ ഭൂമിയിലേക്ക് ചിറകുകൾ വിരിച്ചു മാലാഖമാർ പുറപ്പെട്ടിരുന്നു.
#അബ്ബാസ് എൻ. എം.
അബൂദാബി
അബൂദാബി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക