Slider

ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദേവാലായം

0
ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദേവാലായം ഏതെന്നുള്ള ചോദ്യത്തിന് എന്റെ ഉത്തരം ആശുപത്രികൾ എന്നായിരിക്കും.
ശരിക്കും ഈശ്വരനെ ദർശിക്കുന്നവരും, ഈശ്വരനോട് ഉള്ളുതുറന്ന് പ്രാർത്ഥിക്കുന്നവരും, ഈശ്വരനിലേയ്ക്ക് യാത്രയാകുന്നവരും,
ഈശ്വരനിൽ നിന്നും വരുന്നവരുടേയും ഒരു സംഗമഭൂമിയായാണ് ഒരാശുപത്രി .
പള്ളിയിലേയ്ക്കോ അമ്പലത്തിലേയ്ക്കോ എന്ന് പറഞ്ഞ് അണിഞ്ഞൊരുങ്ങി പോകുന്നവരിൽ ഈശ്വരേഷ്ട്ടം അന്വേഷിക്കുന്നവർ പത്ത് ശതമാനം പോലുമില്ല.വെറും കാഴ്ചക്കാരെ പോലെ പോകുന്നവരും, സെൽഫി എടുക്കുന്നവരും കൂടി ആകെ ലഹളമയമാണ് ഇന്ന് ഉൽസവ വേദികൾ.
പക്ഷെ യാദൃശ്ചികമായി എറണാംകുളം അമൃതാ ഹോസ്പിറ്റലിൽ 5 മണിക്കൂറോളം ചിലവഴിക്കാനിടയായി. പുലി പോലെ നടന്ന പലരും വീൽ ചെയറുകളിലും കൊച്ചു കുട്ടികളുടെ പോലും സഹായത്താൽ മാത്രം നടക്കുന്നവരേയും ഞാൻ അവിടെ കണ്ടു.
കാര്യമായ മേയ്ക്കപ്പിൽ നടന്നിരുന്ന പലരും അവിടെ പ്രാണവായു പോലും സിലിണ്ടറിന്റെ സഹായത്താൽ നേടി ദയനീയമായ് നോക്കുന്ന ചിത്രം മനസ്സിൽ തട്ടുന്ന ഒന്നു തന്നെ.
അപകടത്തിൽ ഗുരുതരമായ പരുക്ക് പറ്റിയ ഒരാൾക്ക് രക്തം നൽകാൻ ഓടി കൂടിയ സുഹൃത്തുകളിൽ ജാതി അന്വേഷിക്കുന്ന ആരേയും അവിടെ കണ്ടില്ല.
എന്തായാലും ഏതു മതത്തിൽ വിശ്വസിച്ചാലും അവരുടെ രക്തം ഒന്നു തന്നെയാണ് എന്ന് തിരിച്ചറിയാനെങ്കിലും അത്തരം സന്ദർഭം ഉപകാരപ്രദമാണ്.
സ്വയം ഞാൻ ഒന്നുമല്ല എന്നൊരു ബോധ്യം മനുഷ്യനുണ്ടെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. അവിടെ ഉരുളുന്ന ഒരോ വീൽ ചെയ്യറിലേയും മുഖങ്ങൾ വെറുതെ വീക്ഷിച്ചിരുന്നപ്പോൾ മനുഷ്യന്റെ അനാവശ്യ വെപ്രാളത്തിന്റെ കാരണങ്ങൾ അന്വേഷിച്ച് എന്റെ മനസ്സ് വെറുതെയൊന്ന് പരക്കം പാഞ്ഞു.
ഉത്തരങ്ങൾ കൂട്ടിമുട്ടിയ്ക്കാൻ കഴിയാത്ത ചോദ്യങ്ങൾ. മരിച്ചവർക്ക് പോലും മരുന്ന് വാങ്ങിപ്പിച്ച് ലാഭം കൊയ്യാൻ ആഗ്രഹിക്കുന്നവരും എല്ലാം, അവസാനം എത്തിച്ചേരുന്ന് ഈ അനന്തതയിലേയ്ക്കാണല്ലോ എന്ന് എന്താ ആരും ഓർക്കാർക്കാത്തത് എന്ന്???
വെട്ടി പിടിച്ചത് പോരാതെ വീണ്ടും വീണ്ടും ഉള്ള പരാക്രമം മനുഷ്യൻ എന്തിനെന്ന ചോദ്യവും ഒരേ സമയം ആരിലും ഉണരണം.

Shaju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo