ഇത് ഒരു പ്രണയ ലേഖനം...ഒരുവൾ അവളുടെ കാമുകന് എഴുതുന്നതല്ല..വര്ഷങ്ങളായി ഒന്നിച്ചു ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന ഒരു ഭാര്യ ഭർത്താവിന് എഴുതുന്നത്,അതുകൊണ്ട് തന്നെ ഇതില്‍ കഥ പറയുന്ന പൂവുകളും നിലാവും നക്ഷത്രങ്ങളും ഒന്നും കാണില്ല..അതിനെ പറ്റി ഒക്കെ പറഞ്ഞു പറഞ്ഞു മടുത്ത് സ്നേഹം മാത്രം നിഴലിക്കുന്ന ദാമ്പത്യത്തിന്റെ പകുതി വഴിയില്‍ വെചു ഭാര്യ തന്റെ പ്രിയപ്പെട്ടവന് എഴുതുന്നത്...
എന്റെ പ്രിയപ്പെട്ടവനേ,
ഒന്ന് ഓര്‍ത്തു നോക്കൂ,
എത്രയെത്ര വഴികളിലൂടെ നമ്മൾ ഒന്നിച്ചു നടന്നു കാണും. ..
എത്രയെത്ര തവണ ചിരി നിർത്താനാവാതെ എന്റെ വയറു വേദനിച്ചിരുന്നു . .
എത്രയെത്ര രാത്രികൾ പുലരും വരെ നമ്മൾ സംസാരിച്ചു കിടന്നു. ..
എത്രയെത്ര തവണ ഞാൻ നിന്നെ കെട്ടിപിടിച്ചു കരഞ്ഞു. ..
നിന്റെ എത്രയെത്ര ഉമ്മകൾ ഞാൻ എന്റെ നെറുകയിൽ വാങ്ങി ....
എന്റെ പ്രിയനേ ഞാൻ നിന്നോട് നന്ദി ഉള്ളവളാകുന്നു,
എന്റെ പകലുകളിൽ ഊർജം നിറക്കുന്ന നിന്റെ പുഞ്ചിരികൾക്കു....
എന്റെ കണ്ണുനീരിനെ നിന്റെ നെഞ്ചിൽ മാത്രം വീഴാൻ അനുവദിക്കുന്ന നിന്റെ ദയാവായ്‌പിന്...
രാത്രികളെ എന്റെ മാത്രം രാത്രികളാക്കുന്ന നിന്നിലെ ആണിന്...
എന്റെ പിണക്കങ്ങളെ ഉമ്മവെച്ചു ഇല്ലാതാക്കാൻ നിനക്ക് മാത്രം അറിയാവുന്ന വിദ്യകൾക്ക് ....
നീ അറിയുന്നുവോ? എനിക്ക് നിന്നോട് ഇപ്പോഴും അതെ സ്നേഹമാണ്. ...വിവാഹം കഴിഞ്ഞു ഇത്രയും വര്ഷങ്ങളായിട്ടും മക്കൾ മുതിർന്നിട്ടും അതേ സ്നേഹം,....ആദ്യം നിന്നെ കണ്ടപ്പോൾ തോന്നിയ അതേ സ്നേഹം. ...ഒട്ടും കൂടാതെ കുറയാതെ ഇപ്പോഴും. ...എനിക്ക് നിന്നെ മതിയാവുന്നെ ഇല്ല...
ഞാന്‍ വീണ്ടും വീണ്ടും നിന്നെക്കുറിചോര്‍ക്കുന്നു, നിന്റെ ശബ്ദവും രൂപവും ഓര്‍ക്കുന്നു. ഓര്‍ക്കുംതോറും നിന്റെ അസാന്നിധ്യം കൂടുതല്‍ അറിയുന്നു...നിന്റെ സാമീപ്യം കൊതിക്കുന്നു..
പ്രിയപ്പെട്ടവനെ,എന്റെ പ്രാണനിലും പ്രിയമായവനെ നീ അറിയുന്നുവോ?
ഇവിടെ എന്റെ ശ്വാസം പോലും എന്നെ പൊള്ളിക്കുന്നു...
എന്റെ നെഞ്ചില്‍ നിന്നും വരുന്ന നിശ്വാസം പോലും എന്നെ പൊള്ളിക്കുന്നു...
ഞാന്‍ ഉരുകുന്നു..പകരം വെക്കാനില്ലാത്ത നിന്റെ സാമീപ്യത്തിനായി ഞാന്‍ ഉരുകുന്നു....
നീ വരിക...അടരുവാനായി നില്‍ക്കുന്ന എന്റെ ഈ കണ്ണ് നീര്‍ തുള്ളികള്‍ക്കായി നീ വരിക...
എന്നെ നിന്റെ നെഞ്ചില്‍ ഉറക്കുവാനായി നീ വേഗം വരിക....
.... തങ്കം അനില്‍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക