Slider

കെട്ടിയവന്റ ഭൂതകാലം

0

കെട്ടിയവന്റ ഭൂതകാലം ചികയാന്‍ ശ്രമിക്കാത്ത ഏതെങ്കിലും പെണ്ണ് കാണുമോ? കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് അലമാരയിലുള്ള തുണ്ട് പേപ്പറില്‍ തുടങ്ങി കട്ടിലിന്റെ അടിയിലും തട്ടിന്‍ പുറത്തും വരെ ചികയും,പിന്നല്ലേ!!... അതൊരു രസം.... 
കല്യാണം കഴിയുന്നതോടു കൂടി നമ്മുടെ കൈയിലേക്ക്‌ കിട്ടുന്ന ഈ സുമുഖനും സല്‍സ്വഭാവിയുമായ ചെറുപ്പക്കാരന് ആരോടും പറയാത്ത ഒരു ഭൂത കാലം കാണും...
ഒരു പതി മൂന്ന് വയസ്സ് വരെ ഉള്ള കഥ ഒക്കെ അമ്മ പറഞു തരും...മാവില്‍ നിന്നും തല കുത്തി വീണതും പനിച്ചു പിച്ചും പേയും പറഞ്ഞതും ഒക്കെ....but no use...നമുക്ക് വേണ്ടത് അതല്ലല്ലോ. 
ഈ ടീന്‍ എയ്ജ് മുതല്‍ കല്യാണത്തിന് മുന്‍പ് വരെ ഉള്ള കാലം ഒരു 'മായ' ആയിരിക്കും...വീടുകാര്‍ക്കോ നാട്ടുകാര്‍ക്കോ വലിയ പിടി കാണില്ല ...
പിന്നെ എല്ലാം വള്ളി പുള്ളി തെറ്റാതെ അറിയാവുന്ന കുറച്ചു പേര്‍ കാണും...കല്യാണത്തിനും അതിനു ശേഷവും കൂട്ടുകാര്‍ എന്ന് പറഞ്ഞു പരിചയപ്പെടുതില്ലേ ???അവരേ ഒന്ന് നോക്കി വെച്ചേക്കുക ......
പക്ഷെ ഈ ടീം എപ്പോഴും safe zone ല്‍ നിന്ന് കളിക്കുന്നവരായത് കൊണ്ട് ഈ കാര്യത്തില്‍ വലിയ സഹകരനമോന്നും പ്രതീക്ഷിക്കേണ്ട..
പിന്നെ ഒറ്റ വഴിയെ ഒള്ളു....തമ്പുരാന്റെ തിരുമൊഴികള്‍ തന്നെ...
അതിനു കുറച്ചു കഷ്ട്ടപ്പെടണം...എത്ര ചക്കരയും അടയും ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല...ഒന്നും പെട്ടെന്ന് പുറത്തു വരില്ല... രഹസ്യം സൂക്ഷിക്കാനുള്ള ഇവരുടെ മഹാ കഴിവ് കാരണമോന്നുമല്ല..നമ്മള്‍ ഈ കഥയൊക്കെ കേട്ടാല്‍ സ്നേഹം കുറയുമോ,ഒടനെ വീടിലേക്ക്‌ പെട്ടി പായ്ക്ക് ചെയ്യുമോ,ഇമേജ് പോകുമോ എന്നൊക്കെയുള്ള ഒരു വേവലാതി അത്രേ ഉള്ളു... അത് അങ്ങ് മാറ്റിയെടുതാല്‍ എല്ലാം ok..
ഇനി എങ്ങാനും അവര്‍ സ്വയം തോന്നി ഏതേലും ബാച്ചിലര്‍ ലൈഫ് കഥ പറയുവാണെങ്കില്‍ ആ ഭാഗതോട്ടെ ശ്രധിക്കരുത്...നമ്മള്‍ ചെയ്തോണ്ടിരുന്ന പണിയും നിര്‍ത്തി കഥ കേള്‍ക്കാന്‍ മുന്‍പില്‍ ചെന്ന് ഇരിക്കുകയും ചെയ്യരുത്....അവര്‍ പറഞ്ഞോട്ടെ ന്നു വെച്ചേക്കണം...എന്താനറിയില്ല കാത്തു കൂര്‍പ്പിച്ചു കേള്‍ക്കുന്നതും ഒത്തിരി doubt ചോദിക്കുനതും ഈ വര്‍ഗതിന്നു ഇഷ്ട്ടമേ അല്ല...
eye contact ഉണ്ടാകാനെ പാടില്ല...നമ്മള്‍ hipnotise ചെയ്ത് കളയുമോ എന്ന് പേടിച്ചു പോകും...
എന്നാല്‍..........നമ്മുടെ ചെവി അവരുടെ അടുത്ത് തന്നെ വേണം....എല്ലാം കേള്‍ക്കുമ്പോളെ റെക്കോര്‍ഡ്‌ ചെയ്തേക്കുക....അതെല്ലാം പിന്നത്തേക്ക് ആവശ്യം വരുമെന്നെ......


Thankam Anil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo