ചില്ലകൾ തളിർക്കുമ്പോൾ.....!
ഓണ അവധിക്ക് തറവാട്ടിലേക്ക് ഒന്നു പോണമെന്നും അവിടെ രണ്ടു ദിവസം തങ്ങണമെന്നും ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു..പ്രായം ഏറിവരുകയാണ്.. നരകൾ കയറിതുടങ്ങിയിരിക്കുന്നു....
ട്രെയിനിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിനുള്ളിലൂടെയുള്ള ഈ യാത്രകൾ.. ശബ്ദങ്ങൾ അരോചകമായി തോന്നി തുടങ്ങിയിരിക്കുന്നു..എല്ലാം മടുത്തു തുടങ്ങിയിരിക്കുന്നു..എല്ലാത്തിൽ നിന്നും മടങ്ങാനൊരാഗ്രഹം...
ട്രെയിനിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിനുള്ളിലൂടെയുള്ള ഈ യാത്രകൾ.. ശബ്ദങ്ങൾ അരോചകമായി തോന്നി തുടങ്ങിയിരിക്കുന്നു..എല്ലാം മടുത്തു തുടങ്ങിയിരിക്കുന്നു..എല്ലാത്തിൽ നിന്നും മടങ്ങാനൊരാഗ്രഹം...
ഭാര്യയും മോനുമൊത്തു തറവാട്ടിൽ ചെന്നു കയറുമ്പോൾ സ്വീകരിക്കാൻ ചേച്ചി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു.. പറയാൻ മറന്നു ഇത് മീനേച്ചി.. എന്റെ സ്വന്തം ചേച്ചി ആറു വയസ്സിനു മൂപ്പുണ്ട്... അമ്മ ഉണ്ടായിരുന്നപ്പോഴും ഒരമ്മയെപ്പോലെതന്നെയാണ് എന്നെ നോക്കിയിരുന്നത്...മൂത്ത അളിയന് അടുത്തുള്ള ജംഗ്ഷനിൽ പീടികയാണ് പലവ്യഞ്ജനത്തിന്റെ... എനിക്ക് ഇനി ഒരനിയത്തി കൂടെയുണ്ട് 'നീന' അവൾ അമേരിക്കയിലാണ്, അവിടത്തെ പൗരത്വംമൊക്കെ സ്വീകരിച്ചു അങ്ങനെ..സുഖമായി കഴിയുന്നു...അളിയന് അവിടെയാണ് ജോലി....
മീനേച്ചി സ്നേഹിച്ചു കല്യാണം കഴിച്ചതായിരുന്നു..ഒരു ഒളിച്ചോട്ടം.... അങ്ങനെയുള്ള കാര്യങ്ങൾ കേട്ടുകേൾവിപോലും ഇല്ലായിരുന്ന അക്കാലത്ത്....
നാട്ടിലെ പ്രമാണിയായിരുന്നു എന്റെ അച്ഛൻ...സ്വന്തം ജാതിയായിട്ടുകൂടി... നാലുവർഷം, അതായത് മീനേച്ചിക്ക് രണ്ടാമത്തെ കുഞ്ഞുജനിച്ചുകഴിഞ്ഞ് അതിനു ഒരു വയസ്സാവുന്നവരെ..തന്റെ വീട്ടിന്റെ ഉമ്മറത്ത് കയറ്റിയിരുന്നില്ല.. പക്ഷേ,അവസാനനാളുകളിൽ അച്ഛൻ മീനും മലക്കറിയും സ്വന്തം കൈകളാൽ വാങ്ങി അവളുടെ വീട്ടിൽ കൊണ്ട് എത്തിക്കുന്നത് സന്തോഷത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്...
എനിക്ക് റെയിൽവേയിൽ ജോലികിട്ടി കൽകട്ടയിലേക്കു പോകുമ്പോൾ... തറവാട് പൂട്ടിയിടണ്ടല്ലോ..അച്ഛന്റെയുംഅമ്മയുടെയും അസ്ഥിതറയിൽ വല്ലപ്പോഴുമൊരു വിളക്കെങ്കിലും കൊളുത്താൻ ആളുണ്ടാവുമല്ലോ എന്നോർത്താണ് മീനേച്ചിയെ വീട് ഏൽപ്പിച്ചത്.... മാത്രവുമല്ല മൂത്തളിയന്റെ കടയും അടുത്തല്ലേ..മീനേച്ചിക്കും അതായിരുന്നു ഇഷ്ടവും... ഒടുവിൽ ഞാൻ കൽക്കട്ടയിലൊരു ഫ്ലാറ്റ് വാങ്ങി അവിടെ സെറ്റിൽ ആയപ്പോൾ..മീനേച്ചിക്ക് എന്റെ ഷെയർ കൂടെ ഇഷ്ടദാനംനൽകി....
'മോനെ ടാ നിങ്ങൾക്ക് കുളിക്കണ്ടേ...'
ചേച്ചിയുടെ വാക്കുകൾ ചിന്തയിൽനിന്നുണർത്തി. 'ചേച്ചീ അവർ കുളിമുറിയിൽനിന്നും കുളിച്ചുകഴിഞ്ഞു.. ഒരു തോർത്തിങ്ങു് തരുമോ,..എനിക്ക് ആറുവരെയൊന്നു പോകണം...'
ചേച്ചി തോർത്തുമായി വന്നു..'പഴയ ആറല്ല മോനെ സൂക്ഷിക്കണം ആളിറങ്ങാതെ അപ്പടി ചേറാണ് സുധി കൂടെ വരും...' 'ശരി ചേച്ചീ' എന്നും പറഞ്ഞു ഞാനും സുധിയും തോർത്തും വാങ്ങി കടവിലേക്കു നടന്നു.....

സുധി എന്റെ മൂത്ത അനന്തിരവൻ.. പോണ വഴിയിൽ നാട്ടുകാര്യങ്ങളും സുധിയുടെ അനിയന്റെ പഠിത്തകാര്യങ്ങളും,അവന്റപ്പന്റെ കടയിലെ കച്ചവടകാര്യങ്ങളും..സംസാരിച്ചുസംസാരിച്ചു. പഴയ ഇടവഴിയിലൂടെ നടന്നു....പണ്ട് കുളിക്കാൻ അച്ഛന്റെ കയ്യിൽ തൂങ്ങി അതിരാവിലെ എത്രെയോവർഷം ഇതുവഴി നടന്നിരിക്കുന്നു....
കുളികഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും
ഊണ് കാലായി... എനിക്കിഷ്ടപെട്ട മുരിങ്ങക്ക തീയൽ ഉൾപ്പെടെ വിഭവങ്ങൾ മേശയിൽനിരന്നിരുന്നു...എല്ലാവരും സന്തോഷത്തോടെ ഭക്ഷണം കഴിച്ചു... എങ്ങോ നഷ്ടപ്പെട്ട സ്വാദുകൾ എന്റെ നാവിൽ തിരിച്ചെത്തിയതുപോലെ ഒരു തോന്നൽ.......
ഊണ് കഴിഞ്ഞു..അതിന്റെ ക്ഷീണത്തിൽ എല്ലാപേരും ഒന്നു മയങ്ങാൻ തീരുമാനിച്ചു.. എനിക്ക് ഉറക്കം തീരെ വന്നില്ല.. അതിനല്ലലോ ഞാൻ ഇവിടംവരെ വന്നത്... ഞാൻ മുറ്റത്തേക്കിറങ്ങി...
വടക്കേ മൂലയിൽ വരൾച്ച ബാധിച്ച് ഇലകൾ കൊഴിഞ്ഞു നിൽക്കുന്ന ആ പഴയ ചാമ്പമരത്തിനു ചോട്ടിലേക്ക് നടന്നു...തടിയും ചില്ലകളും മാത്രം ഉണങ്ങി അങ്ങനെ അവശേഷിക്കുന്നു...എന്നെപ്പോലെ...

ആ ചാമ്പമരത്തിനു താഴെ അങ്ങനെ മുകളിലോട്ട് നോക്കിയിരുന്നു... അങ്ങനെ ഇരിക്കുമ്പോൾ, ഉള്ളിലൊരു സുഖംപോലെ.................. അതാ....പതിയെ അതിന്റെ ഓരോ ചില്ലയിലും ഇലകൾ മുളച്ചുവരുന്നു..പിന്നെ അതിൽ മൊട്ടുകൾ..
കാറ്റത്ത് തൂങ്ങിയാടുന്ന ചുവന്നു പഴുത്തു തുടുത്ത ജാമ്പക്കകൾ.....വയലറ്റ് പൂവുകൾ.... എന്നിലെ ഓർമ്മകൾ എന്നിലേക്ക് തന്നെ പെയ്തിറങ്ങാൻ തുടങ്ങി...
കാറ്റത്ത് തൂങ്ങിയാടുന്ന ചുവന്നു പഴുത്തു തുടുത്ത ജാമ്പക്കകൾ.....വയലറ്റ് പൂവുകൾ.... എന്നിലെ ഓർമ്മകൾ എന്നിലേക്ക് തന്നെ പെയ്തിറങ്ങാൻ തുടങ്ങി...
അടുത്ത പുളിയിലേ ചാഞ്ഞ മരത്തിൽകെട്ടിയ ഊഞ്ഞാൽ......
അതിൽ തൊണ്ടൽവെട്ടി ആടുകയാണ് ആ പതിനാലുകാരൻ.....അവന് ചാമ്പമരത്തിന്റെ ഉച്ചിയിൽ ആട്ടത്തിനിടെ കാലു കൊണ്ട് തൊടണം....അതിനുള്ള വാശിയിലാണവൻ.. അപ്പോഴാണ് കൊലുസിന്റെ കലപില ശബ്ദങ്ങൾ അവന്റെ കാതിൽ വന്നു വീണത്...അവൻറെ അനിയത്തിക്കുട്ടി ഒൻപതു വയസ്സുള്ള നീന അവൾ തുള്ളിചാടി ഓടിവരുകയാണ്..കൂട്ടത്തിൽ അവളുടെ കയ്യിൽ പിടിച്ച് കൂടെയോടുന്ന മറ്റൊരു സുന്ദരികുട്ടിയും..

ആട്ടത്തിന്റെ സ്പീഡ് കുറഞ്ഞു പതുക്കെയായി......അവരടുത്തെത്തിയപ്പോൾ,നീന തന്നെ അവരുടെ ആവശ്യം മുൻകൂട്ടി അറിയിച്ചു.. "ഇവളെയും എന്നെയും ഒന്ന് ഊഞ്ഞാലാട്ടി തരുവോ ചേട്ടാ....?" കേൾക്കാത്ത താമസം ഞാൻ ചാടിയിറങ്ങി,അവരെ രണ്ടുപേരേയും എടുത്തു ഊഞ്ഞാൽപടിയിൽ ഇരുത്തി.. ആട്ടിതുടങ്ങി..........തിരിച്ചു പോകുംന്നേരം
അനിയത്തിക്കുട്ടി എൻറെ ഇടത്തേകവിളിലൊരു മുത്തം തന്നു..കണ്ടുനിന്ന ഉണ്ടക്കണ്ണി അവളും തന്നു അതേപോലെ കെട്ടിപിടിച്ചൊരു മുത്തം വലത്തേ കവിളിൽ....
അനിയത്തിക്കുട്ടി എൻറെ ഇടത്തേകവിളിലൊരു മുത്തം തന്നു..കണ്ടുനിന്ന ഉണ്ടക്കണ്ണി അവളും തന്നു അതേപോലെ കെട്ടിപിടിച്ചൊരു മുത്തം വലത്തേ കവിളിൽ....
അവളെക്കുറിച്ചു പറയാൻ മറന്നു.. അവൾ 'ഉമ..' തൊട്ടടുത്തവീട്ടിൽ വാടകയ്ക്ക് പുതുതായിവന്ന ശ്രീധരൻ മാഷിന്റേയും, ഓമന ടീച്ചറുടെയും ഒരേയൊരു മകൾ..
നീനയുടെ കളാസ്സിലെ അവളുടെ ഏറ്റവും പുതിയ കൂട്ടുകാരി.....
നീനയുടെ കളാസ്സിലെ അവളുടെ ഏറ്റവും പുതിയ കൂട്ടുകാരി.....
ഉമ പതുക്കെപതുക്കെ എന്റെയും കൂട്ടുകാരിയായി മാറി....
അവളുടെ ഉമ്മങ്ങൾ കിട്ടാൻവേണ്ടി ഊഞ്ഞാലുയർത്തികേട്ടി ഞാനും വച്ചൊരു കണ്ടീഷൻ.....ഊഞ്ഞാലിൽ കയറ്റുന്നതിനു ഒരുമ്മ...
കാലചക്രത്തിന്റെ വേഗം കുറയ്ക്കാൻ ആർക്കും കഴിയില്ലല്ലോ? അത് തിരിഞ്ഞു കൊണ്ടേയിരുന്നു....
ഉമയുടെ മഞ്ഞ പട്ടുപാവാട പോലെ..അവളുടെ ഉണ്ടക്കണ്ണുകൾപോലെ..അവളുടെ പാദസരങ്ങൾ പോലെ എന്റെ മനസ്സും ഇളകി കൊണ്ടേയിരുന്നു.....

പെട്ടെന്നൊരു ദിവസം മുതൽ അവളെ കാണാനില്ല..ഞാൻ ആകെ അസ്വസ്ഥനായി.. നീനയോട് കാര്യം തിരക്കി..അവൾ എന്തോന്നൊക്കെയോ കളവു പറഞ്ഞു.... പിന്നീടാണ് കാര്യങ്ങൾ മനസ്സിലായത്....അവൾക്ക് വയസ്സറിയിച്ച അന്ന്മുതൽ അവളെ അവളുടെ വീട്ടുകാർ പുറത്തെങ്ങും കറങ്ങാൻ വിടുന്നില്ല....
പിന്നെ ഞങ്ങൾക്കു കണ്ടുമുട്ടുന്നതിനു ഒരെയൊരു വഴി നീന മാത്രമായിരുന്നു...പലപ്പോഴും
മൗനങ്ങൾ മാത്രമായി കണ്ണിൽകണ്ണിൽ നോക്കിനിൽക്കുന്ന എന്നെയും അവളെയും....എന്തുപറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ നീന നിന്നു കുഴഞ്ഞു...ലെറ്ററുകൾ അതുമാത്രമായിരുന്നു ഒരേയൊരു ആശ്വാസം..അങ്ങനെ ഒരു വിധം അതു തുടർന്നുവന്നു....

അങ്ങനെയിരിക്കെ ഒരവധിക്കാലത്തിന് വിരാമമിട്ട്, ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട്... അവളുടെ അച്ഛനുമമ്മയുടെയും സ്വന്തം നാടായ വയനാട്ടിലേക്ക്..അവിടെയുള്ള മറ്റൊരു സ്‌കൂളിലേക്ക്.. സ്ഥലമാറ്റത്തിനുള്ള പേപ്പർ വന്നു....അത് അവർ ശ്രമിച്ചുകൊണ്ടിരുന്ന കാര്യമായിരുന്നു...
കാര്യങ്ങൾ തകിടം മറിഞ്ഞു..ഇന്നത്തെപ്പോലെ മൊബൈൽഫോണോ, ലാൻഡ്ലൈനോ ഇല്ലാതിരുന്ന കാലഘട്ടം... പോകുന്നതറിഞ്ഞവൾ ഒന്നുംനോക്കാതെ എന്റെ വീട്ടിലേക്കോടി...നേരെ വന്നെന്റെ നെഞ്ചിലേക്കാണവൾ വീണത്...അവളുടെ കണ്ണീരുവീണെന്റെ നെഞ്ചുനഞ്ഞു..അടർത്തിമാറ്റാൻ കഴിയാതെ കെട്ടിപ്പിടിച്ചവൾ നിന്നു..... അടക്കിപിടിക്കണമോ കൈവിടണോ... എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയൊരു പത്തൊന്പതുകാരനും.........! അടുക്കള ജനാലയിൽക്കൂടി ഈ കാഴ്ചകളെല്ലാം കാണുന്നുണ്ടായിരുന്നു എന്റെ അമ്മ...അത് ഞാനും....!
"ചേട്ടാ..എന്തുനോക്കിയിരിക്കുവാ?..ഒന്നിങ്ങുവന്നേ.." ഭാര്യയുടെ സ്ഥിരംഫോർമുലയിലുള്ള വിളി മുഴങ്ങി...ഞാൻ ഓർമ്മയിൽ നിന്നും ഒരു ചാമ്പക്ക ഞെട്ടറ്റുവീണപോലെ വീണു.....!എന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ കവിളിലൂടെ ഊർന്നിറങ്ങി.......അതിനു മഞ്ഞ കളറായിരുന്നു..അവളുടെ പട്ടുപാവാടപോലെ....! അപ്പോഴും അത് എന്റെ അമ്മ കാണുന്നുണ്ടായിരുന്നു.....!അസ്ഥിതറയിലെ വിളക്കിന്റെ മിഴിയാലെ.....!
_ shajith_

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക