Slider

പറവ

0


ഒരു സിനിമ പ്രേക്ഷകൻ ആസ്വദിക്കുന്നത് അത് അവന്റെ ജീവിതവുമായി താദാത്മ്യം പ്രാപിക്കുമ്പോളാണ്.ചിലപ്പോളെങ്കിലും കണ്ടു പരിചയിച്ചിട്ടില്ലാത്ത അനുഭവങ്ങൾ സ്ഥലങ്ങൾ രീതികൾ ഒക്കെ സിനിമകളിൽ വരുമ്പോളും അത് നമ്മെ വല്ലാതെ ആകര്ഷിക്കാറുണ്ട് .സർവം മറന്നു അതിലൂടെ ഊളിയിട്ടു ഇറങ്ങി പോകാറുമുണ്ട് .പറവ അത്തരമൊരു സിനിമയാണ് .അത്ഭുതത്തോടെ ആരവത്തോടെ ഞാൻ കണ്ടിരുന്ന സിനിമ .തീരാതിരുന്നെങ്കിൽ എന്ന് ഓരോ നിമിഷവും എന്നെ പ്രാർത്ഥിപ്പിച്ച സിനിമ ..അതിനു സൗബിൻ എന്ന സംവിധായകനോട് ഞാൻ നന്ദി പറയുന്നു
പറവ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പറവകളുടെ കഥ ആണ് .പ്രാവുകളുടെ കഥ എന്ന് പറയാന് എനിക്കിഷ്ടം .പറവകൾ പോലെ പറക്കാൻ ആഗ്രഹിക്കുന്ന മനുഷ്യന്റെ കഥ .ഇർഷാദ് ,ഹബീബ് എന്ന രണ്ടു കുട്ടികളാണ് കഥയുടെ സിനിമയുടെ നട്ടെല്ല് .അവിശ്വസനീയമായ അഭിനയ പാടവത്തിലൂടെ ദുൽക്കർ സൽമാനെ പോലും പിന്തള്ളുന്നുണ്ട് ആ കുട്ടികൾ .ഇടയ്ക്കു ഒരു വേള അവരുടെ സാമിപ്യം ഇല്ലാതെ ദുൽഖറിന്റെ കുറച്ചു സമയങ്ങളിൽ അത് വേഗം തീർന്നു കുട്ടികൾ വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും ..എന്നാലും ദുൽക്കർ എന്റെ personel favourite ആണ് ...ഈ ചിത്രത്തിൽ സുന്ദരമായ ഒരു അഭിനയം കാഴ്ച വെച്ചിരിക്കുന്നു ദുൽക്കർ. പിന്നെ എടുത്തു പറയേണ്ട ഒരാൾ ഷെയിൻ നിഗം (അബിയുടെ മകൻ ) ചില രംഗങ്ങളിലെങ്കിലും അവന്റെ പ്രകടനം അവനിലേക്ക്‌ മാത്രമായി കാണികളെ എത്തിക്കുന്നു .
പ്രാവുകളുടെ മത്സരം നമുക്കു പുതുതാണ് ..മലയാള സിനിമയിൽ ഇതിനു മുൻപ് ഞാൻ അത് കണ്ടിട്ടില്ല .നമ്മുടെസിനിമയിലെ രണ്ടു കുട്ടികൾ ഇർഷാദ്, ഹബീബ്, അവരുടെ പ്രധാന വിനോദം പ്രാവ് വളർത്തലും അവയെ പരിശീലിപ്പിക്കലുമാണ് .അവരുടെ സ്കൂൾ ജീവിതവും തമാശകളും നമ്മെ ഒരു പാട് ആനന്ദിപ്പിക്കുന്നു .പ്രാവുകളുടെ സ്നേഹവും അവയുടെ തിരശീലയിൽ ഉള്ള പ്രകടനവും അതിശയത്തോടെ മാത്രമേ കണ്ടിരിക്കാനാവു ..ഓരോ ഫ്രെയിമിലും നിറയുന്ന സ്വാഭാവികത സിനിമയെ വേറെ തലങ്ങളിൽകൊണ്ട്പോകുന്നു .ഇടവേളയ്ക്കു ശേഷം കുറച്ചു നേരം സൗബിന്റെ കൈയിൽ നിന്ന് സിനിമ വഴുതി പോകുന്ന പോലെ തോന്നുന്നു എങ്കിലും രസം ചോരാതെ വേഗം അത് അദ്ദേഹം തിരിച്ചു പിടിക്കുന്നു ..ഫോർട്ട് കൊച്ചിയിലെ മനുഷ്യരുടെ പച്ചയായ ജീവിതം വരച്ചു കാട്ടിയ സിനിമ കൂടിയാവുന്നു "പറവ".
നിർമിതാവ് അൻവർ റഷീദ് .താങ്കൾക്ക് ..നിരാശപ്പെടേണ്ടി വരില്ല ..ഗംഭീരമായ സിനിമ തന്നെ ആണ് പറവ
റെക്സ് വിജയൻ..മുൻപ് ചാപ്പാകുരിശ് പിക്കറ്റ് 43...അങ്ങനെ കുറച്ചു നല്ല സിനിമ കൾക്ക് സംഗീതം കൊടുത്ത ആൾ ആണ്. ഇവിടെയും അത്‌ മോശമാകുന്നില്ല. മനോഹരം
സൗഹ്രദത്തിന്റെ അതിമനോഹരമായ പൊന്നിഴകളിൽ കോർത്തിരിക്കുകയാണ് പറവ .ഇടയ്ക്കെപ്പോളോ കണ്ണ് നനയിച്ചു പിന്നെ ചിരിപ്പിച്ചു ..അതങ്ങനെ കണ്ടിരിക്കുമ്പോൾ ഇന്നത്തെ ബാല്യത്തിന്റെ നഷ്ടങ്ങളും ഓർത്തു പോയി...അതിമനോഹരമായ ബാല്യം വരച്ചു കാട്ടുന്നു ചിത്രം ..കണ്ടിറങ്ങുമ്പോൾ സന്തോഷം തോന്നി .എല്ലാവരും കണ്ടിരുന്നെങ്കിൽ എന്ന ആഗ്രഹവും.
ഞാൻ ഈ അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും മികച്ചത്....എന്ന് ഞാനും പറവയെ കുറിച്ച് പറയും

By Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo