സുദീപിന്റെ പ്രൈവറ്റ് കമ്പനിയിലെ ജോലി പോയതിൽ എനിക്ക് വലിയ വിഷമമൊന്നും തോന്നിയില്ല .
പഴയ ആർഭാടവും ജീവിത നിലവാരവും നിലനിർത്താൻ വേണ്ടി എന്റെ ആഭരണങ്ങൾ എല്ലാം വിറ്റഴിച്ചപ്പോൾ ഏട്ടനോട് എനിക്ക് ഒട്ടുംപരിഭവം തോന്നിയില്ല .
എന്റെ കാര്യ പ്രാപ്തിയിലും സ്നേഹപ്പൂർവ്വമായ പെരുമാറ്റത്തിലും ഏട്ടൻ അതീവ സംതൃപ്തനാണ് എന്ന്.. അമ്മയോട് പറയുന്നേ കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ഇതിൽ പരം എന്ത് വേണം ഒരു ഭാര്യക്ക് .
ഏട്ടൻ സ്വന്തം ബിസിനെസ്സ് തുടങ്ങി സാമ്പത്തികമായി പ്രതീക്ഷിച്ചതിലധികം അഭിവൃദിയും ഉണ്ടായി അതെന്റെ ഭാഗ്യം കൊണ്ടാണെന്നു ഏട്ടൻ പറഞ്ഞപ്പോ വല്ലാത്തൊരു ആത്മ നിർവൃതി ആയിരുന്നു..
ഏട്ടന്റെ പുകവലി മാത്രം എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല .കാരണം മനം മടുപ്പിക്കുന്ന മണം എനിക്ക് ഇഷ്ടമല്ലായിരുന്നു .അതറിഞ്ഞപ്പോൾ തന്നെ ഏട്ടൻ നിർത്തുകയും ചെയ്തു .
ഏട്ടന്റെ പുകവലി മാത്രം എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല .കാരണം മനം മടുപ്പിക്കുന്ന മണം എനിക്ക് ഇഷ്ടമല്ലായിരുന്നു .അതറിഞ്ഞപ്പോൾ തന്നെ ഏട്ടൻ നിർത്തുകയും ചെയ്തു .
മദ്യം കഴിക്കുന്നതിൽ എനിക്ക് യാതൊരു പ്രതിഷേധവും ഉണ്ടായിരുന്നില്ല വീട്ടിലെ മിനിബാറിൽ നിന്നും ഞാൻ തന്നെ ഏട്ടനു മദ്യം ഒഴിച്ച് കൊടുക്കുമായിരുന്നു .
വൈകീട്ട് ഒരുപാട് സമയം ഞാനും ഏട്ടനും ഒരുമിച്ചിരുന്നു വിശേഷങ്ങൾ പങ്കുവെക്കും സംഗീതം കേൾക്കും .മക്കളോടൊപ്പം ചിലവഴിക്കും .വളരെ സന്തുഷ്ടമായിരുന്നു . ഞങ്ങളുടെ കുടുംബജീവിതം
ഏട്ടന് അപ്പടി കാര്യം മാത്രേ ഉണ്ടായിരുന്നുള്ളു .ഞാൻ ഇടക്ക് . പറയും എന്തേലും ഒക്കെ തമാശ പറയാൻ എവിടെ മസിലു പിടിച്ചിരിക്കുള്ളൂ പൊട്ടിച്ചിരികൾ അധികമില്ലാത്ത എന്നാൽ അന്യോന്യം സ്നേഹിക്കുന്നതിനു ഒരു കുറവുമില്ലാത്ത ഒരു ദാമ്പത്യമായിരുന്നു ഞങ്ങളുടെത് .
അപ്പോളാണ് ഞങ്ങളുടെ ഇടയിലേക് അനിലേട്ടൻ വരുന്നെ അനിലേട്ടൻ ഏട്ടന്റെ കൂട്ടുകാരനാ.എന്ത് തമാശക്കാരൻ ആണെന്നോ ചിരിച്ചു ചിരിച്ചു ചിലപ്പോളൊക്കെ വയറു വേദനിക്കാറുണ്ട് .ഞാനുണ്ടാക്കുന്നതൊക്കെ ഭയങ്കര ഇഷ്ട .സുദിയേട്ടൻ ആനേൽ ഇന്ന് വരെ നല്ലൊരു അഭിപ്രായം പറഞ്ഞിട്ടില്ല .
അനിലേട്ടൻ വീട്ടിൽ നിന്നും പോകുമ്പോൾ അവാർഡ് ഫിലിം പോലെയാവീട്ടിലെ അവസ്ഥ .ഒരിക്കൽ ഞാൻ ഏട്ടനോട് പറഞ്ഞിരുന്നു അനിലേട്ടനോട് എനിക്ക് പ്രത്യേകം അടുപ്പം തോനുന്നു എന്ന്.. മറുപടി മൗനം ആയിരുന്നു അപ്പൊ എനിക്ക് ദേഷ്യം വന്നു
അന്യ പുരുഷനുമായി ലൈംഗീക ചിന്തയില്ലാത്ത ഒരു ബന്ധം പാടില്ലേ ഞാൻ ചോദിച്ചു .?
ആവാം പക്ഷെ ഈ ലോകത്തിൽ ആണും പെണ്ണും എന്ന രണ്ടു വര്ഗങ്ങളെ അടിസ്ഥാനമേയുള്ളു .അവർ തമ്മിൽ കൂടുമ്പോൾ ലൈംഗീക ആകർഷണവും ഒരു ഭാഗമായി തീരും .
നിനക്ക് അയാളോട് ഒന്നും തോന്നുന്നില്ലായിരിക്കും പക്ഷെ അയാൾക് നിന്നോട് തോന്നി കൂടായികയില്ല സന്ധ്യേ
നീ സ്വതന്ത്രമായി ഇടപെടുന്നതിൽ എനിക്ക് വിരോധമില്ല എനിക്ക് നിന്നെ നൂറു ശതമാനം വിശ്വാസമാണ് .വസ്തുതകൾ പറഞ്ഞന്നേ ഉള്ളു .
നാളുകൾ കടന്നു പോയി .
ഏട്ടൻ ഓഫീസ് മീറ്റിംഗിനായി തിരുവനന്തപുരത്തേക്ക് പോയ ദിവസം ,,
ബാത്‌റൂമിൽ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ അപ്പോഴാണ് ആരോ ബെല്ലടിക്കുന്ന ശബ്ദം കേട്ടത് കുളി കഴിഞ് മാക്സി എടുത്തിട്ട് തലയിലെ വെള്ളം മുഴുവൻ തുടക്കാതെ തന്നെ വാതിൽ തുറക്കാനായി പോയി നോക്കിയപ്പോൾ അനിലേട്ടൻ ആയിരുന്നു ,,ഞാൻ വാതിൽ തുറന്നു ,,
ആ അനിലേട്ടനോ ഞാൻ ആരാണാവോ എന്ന് കരുതി ഓടി വന്നു ,,
അതെന്താ ഓടി വന്നേ ആരെയെങ്കിലും പ്രദീക്ഷിച്ചിരുന്നോ ,,
ഏട്ടൻ ഇവടെ ഇല്ലാലോ എപ്പഴാ വരാ പറയാൻ കഴിയില്ല പെട്ടന്ന് ഏട്ടൻ ആവുമോ എന്ന് വിചാരിച്ചു ,
അല്ല നീ കുളിക്കായിരുന്നോ ,?
ആ കുളി കഴിഞ്ഞു അനിലേട്ടൻ ഇരിക്ക് ഞാൻ ചായ എടുക്കാം ,,
അടുക്കളയിലേക്ക് നടന്നു ,,
അടുക്കളയിലേക്ക് നടന്നു ,,
ഞാൻ ചായയുമായി തിരികെ വന്നപ്പോൾ അനിലേട്ടൻ ഒരു സിഗരറ്റ് കത്തിച്ചു പുറത്തു നിൽക്കുന്നത് കണ്ടു മുഖത്ത് ഇതുവരെ ഇല്ലാത്ത ഒരു ഭാവ മാറ്റം ഉണ്ട് .
അനിലേട്ടാ ഇതാ ചായ ,
നിങ്ങൾ സിഗരറ്റു വലിക്കോ അനിലേട്ടാ ഞാൻ ഇല്ലന്ന് കരുതി ,,
ഏയ് അംങ്ങനയൊന്നും ഇല്ല വല്ലപ്പോഴും അത്രേ ഒള്ളു ,,
സിഗരറ്റ് കുറ്റി വലിച്ചെറിഞ് അകത്തേക്ക് കയറി ,,
ചായ കൊടുക്കാൻ നീട്ടിയ കൈകളിൽ അയാൾ കയറി പിടിച്ചു ,,
എന്താ അനിലേട്ടാ ഇത്,?
ഞാൻ ചായഗ്ലാസ് നിലത്തേക്ക് ഇട്ട് പിന്നോട്ട് മാറി ,,
ഞാൻ ചായഗ്ലാസ് നിലത്തേക്ക് ഇട്ട് പിന്നോട്ട് മാറി ,,
സന്ധ്യേ !എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ് ..ഞാൻ കൈ ത ട്ടി മാറ്റി .
സന്ധ്യേ പ്ളീസ് കുറച്ചു സമയം മതി പലനാളായിട്ടുള്ള എന്റെ ആഗ്രഹമാണ് പ്ളീസ് ആരും അറിയില്ല അത്രക്ക് ഇഷ്ടമാണ്
ദേഷ്യം കൊണ്ട് എന്റെ ശരീരം അകെ വിറച്ചു .ഞാൻ എന്റെ സർവ ശക്തിയുമെടുത്തു മുഖത്തിട്ടൊരെണ്ണം കൊടുത്തു .
താൻ എന്താടോ ചെറ്റേ വിചാരിച്ചത് അല്പം ഒന്ന് അടുത്തിടപഴുകിയാൽ അല്ലേൽ ഒന്നിച്ചിരുന്നോന്നു സംസാരിച്ചാൽ ഭർത്താവിനെ മറന്നു തന്റെ കൂടെ കിടക്കുമെന്നോ .!കഷ്ടം !
അതുപോലുള്ള പെണ്ണുങ്ങളെ താൻ ഒരുപാട് കണ്ടിട്ടുണ്ടാവും ഈ സന്ധ്യയെ അതിൽ പെടുത്തണ്ട .
കടക്കടോ ചെറ്റേ പുറത്തു .എന്റെ നിയന്ത്രണം വിട്ടു
സന്ധ്യേ എന്നോട് ക്ഷെമിക്കണം പെട്ടെന്ന് തോന്നി ചെയ്തുപോയതാ ..
അത് പറഞ്ഞു അയാൾ സ്ഥലം വിട്ടു.
ഒരിക്ക ൽ ഞാൻ അലക്കി കൊണ്ട് നിന്നപ്പോൾ പെട്ടെന്ന് ബോധക്ഷയം ഉണ്ടായി അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു .ഏട്ടൻ വല്ലാതെ പരിഭ്രമിച്ചു .ടൗണിലെ പ്രശസ്തനായ ഒരു ഡോക്ടറെ കാണിച്ചു ..എപിലെപിസിയുടെ വകഭേദം ആണെന്നു പറഞ്ഞു മൂന്നുവർഷം മരുന്നും കഴിച്ചു .എങ്കിലും മനസ്സ് വല്ലാതെ പരിഭ്രമിച്ചു വല്ലാത്ത നിരാശ തോന്നി ഒന്നിലും ഒരു ഉന്മേഷം തോന്നിയില്ല .ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു എന്റെ പെരുമാറ്റം .ഏട്ടന്റെ കുട്ടികളുടേം ഒരുകാര്യവും ചെയ്തു കൊടുക്കാൻ പറ്റുന്നില്ലായിരുന്നു .അമ്മക്ക് വല്ലാത്ത മുറുമുറുപ് ആയിരുന്നു കുട്ടിയെ നോക്കാൻ ഏട്ടനോട് ഒരു കല്യാണം കഴിക്കാൻ വരെ 'അമ്മപറഞ്ഞു .
ഞാൻ മാനസികമായി വല്ലാതെ തളർന്നു പോയി..അങ്ങനെയിരിക്കെ തൊട്ടടുത്ത വീട്ടിൽ എന്റെ കൂടെ ചെറുപ്പം മുതലേ പഠിച്ച ആസിയ വരുന്നത് അവൾബോംബെയിൽ ആയിരുന്നു അവളുടെ ഭർത്താവിന് ഇങ്ങോട്ട് ട്രാൻസ്ഫർ ആയി ..എനിക്കത് കുറച്ചൊന്നുമല്ല ആശ്വാസമായത് .പഠിക്കുന്ന കാലത്തു തന്നെ എന്റെ മനസാക്ഷി സൂക്ഷിപ്പ് കാരിയായിരുന്നു അവള് ..
അവളോട് എൻറെ എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞു കൂട്ടത്തിൽ അനിലേട്ടന്റെ കാര്യവും .
അനിലേട്ടൻ വരുന്നത് എനിക്ക് മാനസികമായി വളരെ സന്തോഷമായിരുന്നീടി പക്ഷെ ...
പക്ഷെ ബാക്കി പറ സന്ധ്യ എന്നോടല്ലേ വേറെ ആരോടും അല്ലല്ലോ നിനക്കറിയാലോ എന്റെ വിഷയം സൈകോളജി ആയിരുന്നെന്നു ...
ഇനി അവളോട് ഒന്ന് മറച്ചു വെക്കണ്ട എന്നെനിക്കു തോന്നി.ഉണ്ടായ സംഭവമെല്ലാം ഞാൻ അവളോട് പറഞ്ഞു
ഏട്ടനോട് ഞാനിതൊന്നും പറഞ്ഞില്ല ആസിയ .ഏട്ടന്റെ സുഹൃദ്ബന്ധം തകരണ്ട എന്ന് കരുതി .പക്ഷെ എന്റെ മനസ്സിൽ ഇതൊരു ഭാരമായി ബാധ്യതയായി കിടക്കുന്നു .മറക്കാൻ പറ്റാതെ മാനസികമായി ഞാൻ തകർന്നു..
സന്ധ്യേ നീയെന്നോട് സത്യം പറയണം .
അയാളോട് നിനക്ക് താല്പര്യം തോന്നിയിട്ടില്ലേ ???
താല്പര്യം തോന്നിയിട്ടുണ്ട് അതിൽ അല്പം പോലും സെക്സിന്റെ അംശം ഇല്ല .എന്റെ ഭർത്താവിനോടല്ലാതെ ആരോടും എനിക്ക് തോന്നിയിട്ടില്ല .തോന്നാൻ പാടില്ല എന്നാണ് എന്റെ ആഗ്രഹവും .
ഒരു അല്പമെങ്കിലും ആസക്തി നിനക്കയാളോട് തോന്നിയിട്ടില്ലേ ??
ഛെ ,ഛെ ,അങ്ങനെയില്ല. നീയെന്തൊക്കെയാ ചോദിക്കുന്നെ
നീ ഓർകുന്നുണ്ടോ സന്ധ്യേ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഷേക്സ്പിയർ നാടകങ്ങളിൽ നീയായിരുന്നു നായികാ എത്ര മനോഹരമായാണ് നീ അഭിനയിച്ചിരുന്നത് .നമുക് ചെറുതായിട്ടൊന്നു പൊടി തട്ടിയെടുത്താലോ ..
ആസിയ അതിനുള്ള മാനസികാവസ്ഥ എനിക്കില്ലെടി .ചുമ്മാ എപ്പോളും ഗ്ലൂമി ആയിരിക്കല്ലേ പെണ്ണെ .നിനക്കൊന്നും ഇല്ലെടി പൊട്ടി .അവളെന്നെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു..
അവളെന്നോട് പറഞ്ഞു അനിലേട്ടനോട് നിനക്ക് ലൈംഗീക ആസക്തി തോന്നിയിട്ടുണ്ടെന്നു വിചാരിക്കുക .
അതിനനുസൃതമായി നീ കൃത്രിമമായി കുറച്ചു സംഭാഷണങ്ങൾ ഉണ്ടാക്കി പറയാൻ ഒന്ന് ശ്രെമിച്ചു നോക്കാൻ പറഞ്ഞു .
അതെങ്ങനെ ഇല്ലാത്ത കാര്യം പറയാൻ ഒക്കുമോ എന്ന് ഞാനവളോട് ചോദിച്ചു .
നാടകത്തിലല്ലേ ??ഇല്ലാത്തതു ഭാവിക്കൽ അല്ലെ അഭിനയം .ഒന്ന് പറഞ്ഞു നോക്കു.
അല്പം വൈക്ളഭ്യത്തോടെയും സങ്കോചത്തോട് കൂടിയാണെങ്കിലും ഞാൻ പറഞ്ഞു
ഹേയ് അനിലേട്ടാ എന്നെ നിങ്ങൾ സ്തുതി പാടിയപ്പോൾ എല്ലാം എന്നിൽ സന്തോഷം ഉളവാക്കിയിട്ടുണ്ട് .എനിക്ക്
പറയാൻ നാണമുണ്ട് .നിങ്ങൾ വരുന്നു എന്ന് കേട്ടാൽ നല്ല വസ്ത്രം ഞാൻ ധരിക്കാറുണ്ട് എന്റെ പൊട്ടു ശരിയാകാറുണ്ട് .നിങ്ങളോട് പറയേണ്ട കാര്യങ്ങൾ കണ്ണാടിയിൽ നോക്കി നൂറു വട്ടം പറഞ്ഞു നോക്കാറുണ്ട് .നിങ്ങളെ ഓർക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു പ്രത്യേക അനുഭൂതി ഉണ്ടാകാറുണ്ട് .
പറയാൻ നാണമുണ്ട് .നിങ്ങൾ വരുന്നു എന്ന് കേട്ടാൽ നല്ല വസ്ത്രം ഞാൻ ധരിക്കാറുണ്ട് എന്റെ പൊട്ടു ശരിയാകാറുണ്ട് .നിങ്ങളോട് പറയേണ്ട കാര്യങ്ങൾ കണ്ണാടിയിൽ നോക്കി നൂറു വട്ടം പറഞ്ഞു നോക്കാറുണ്ട് .നിങ്ങളെ ഓർക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു പ്രത്യേക അനുഭൂതി ഉണ്ടാകാറുണ്ട് .
എനിക്ക് നാണമാകുന്നെടി ഇത്രേം മതി .എന്റെ മുഖം വല്ലാതെ വിവർണമായി .അവൾ പറഞ്ഞു നാടകമല്ലേ .ഈ ഡയലോഗ് കൂടി പറയു .
സത്യം എനിക്ക് നിങ്ങളോട് സെക്സ് ഫീലിംഗ് തോന്നാറുണ്ട് തോന്നിയിട്ടുണ്ട് .
അല്പം അറച്ചാണെങ്കിലും ഞാൻ ആ വാചകം ആവർത്തിച്ചു .
'എനിക്ക് ,
അനിലേട്ടാ നിങ്ങളോട് എനിക്ക് സെക്സ് ഫീലിംഗ് .....
അനിലേട്ടാ നിങ്ങളോട് എനിക്ക് സെക്സ് ഫീലിംഗ് .....
ഞാൻ മുഖം കുനിച്ചിരുന്നു കാരണം എനിക്ക് അത് അനുഭവമാകുന്നുണ്ടായിരുന്നു .എന്റെ മുഖത്തെ പരിഭ്രമം മറയ്ക്കാൻ ഞാൻ തെല്ലൊന്നു പാടുപെട്ടു .
ഇതെല്ലാം തെറ്റല്ലേ ആസിയ അല്പം പരിഭ്രമത്തോട് കൂടി ഞാൻ ചോദിച്ചു,.
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ഈ സംഭവം മറഞ്ഞു കിടന്ന ഒരു വസ്തുത പുറത്തു കൊണ്ടുവന്നു .
നാമൊക്കെ മനുഷ്യരല്ലേ സന്ധ്യേ .നിന്റെ ഏട്ടൻ പറഞ്ഞത് ഓർമയില്ലേ ?? ആണും പെണ്ണും അടുത്തിടപഴുകുമ്പോൾ ,വികാരപ്രകടനക്ഷമമായ ഹോർമോണുകൾ ശരീരത്തിൽ ഉള്ളപ്പോൾ ഇഷ്ടപെട്ടവരോട് സെക്സ് ഫീലിംഗ് തോന്നുന്നത് സ്വാഭാവികമാണ് .അതിനെ കണ്ടില്ലെന്നു ഭവിക്കാനും അടിച്ചമർത്താനും ശ്രെമിക്കുമ്പോൾ ശാരീരിക വേദനയോ ബോധക്ഷയമോ ഒക്കെ തോന്നും .പകരം അനിലേട്ടനോട് എനിക്ക് കാമാസക്തി തോന്നി .അത് സ്വാഭാവികമാണ് .അതിന്റെ പ്രകടനം ഞാൻ ഇഷ്ടപ്പെടുന്നില്ല .കൂടുതൽ അടുപ്പത്തിന് പോകുന്നില്ല എന്ന് മനസ്സിലാക്കി വികാരത്തെ അംഗീകരിച്ചു മുന്നോട്ട് പോയാൽ ഒരു പ്രശ്നവും വരില്ല,
നാം മലക്കുകളല്ലാ മനുഷ്യരാണ് .കുഴപ്പം ഉണ്ടാക്കും എന്ന് തോന്നുന്ന സാഹചര്യത്തിൽ നിന്നും വേണ്ടത്ര ദൂരം മാറി നിൽക്കണം .
നാം മലക്കുകളല്ലാ മനുഷ്യരാണ് .കുഴപ്പം ഉണ്ടാക്കും എന്ന് തോന്നുന്ന സാഹചര്യത്തിൽ നിന്നും വേണ്ടത്ര ദൂരം മാറി നിൽക്കണം .
ഭർത്താവിനെ പറ്റിയല്ലാതെ മറ്റാരെ പറ്റിയും ചിന്തിക്കാൻ പാടില്ല എന്നൊക്കെ പറയുമ്പോൾ വികാരവും ചിന്തയും എപ്പോളും നമ്മുടെ അറിവോടെ വരുന്നതാണെങ്കിൽ ആ പറയുന്നതിന് അർത്ഥമുണ്ട് .ചിന്തയും വികാരവും വന്നു കയറുന്നതല്ലേ ! അതുപോലെ പോയിക്കോളും അതുതന്നെ ആലോചിച്ചിരുന്നു അടിച്ചമർത്താൻ ശ്രെമിക്കാതെ ഇരുന്നാൽ മതി .
വായു ശ്വാസകോശത്തിൽ കയറി ഇറങ്ങി പോകുന്നത് പോലെ പോയിക്കോളും .'അതിനെ വിടാതെ പിടിച്ചു നിർത്തിയാൽ ശ്വാസം മുട്ടും .'
അവളുടെ വാക്കുകളിൽ ഒരുപാട് ആശ്വാസം തോന്നി എനിക്ക് .എന്തോ ഭാരം ഇറക്കി വെച്ച് ആകാശത്തേക്കു പറന്നു പോകുന്ന പക്ഷിയുടെ മാനസികാവസ്ഥ ആയിരുന്നു.
ഇനിയും എപിലെപ്സിക്കുള്ള മരുന്ന് കഴിക്കണോടി .
എടി പൊട്ടി നിനക്ക് അപസ്മാരം ആയിരുന്നില്ല നീയൊരു മരുന്നും കഴിക്കണ്ട
എടി പൊട്ടി നിനക്ക് അപസ്മാരം ആയിരുന്നില്ല നീയൊരു മരുന്നും കഴിക്കണ്ട
എടൊ സുദീപേ തന്റെ ഭാര്യയെ പഴയത് പോലെ ഞാൻ തിരിച്ചു തന്നിട്ടുണ്ട് ഇനി
ആദ്യം മുതൽക്കേ തുടങ്ങിക്കോ .അമ്പടി കള്ളി അപ്പൊ നിങ്ങൾ ഒരുമിച്ചുള്ള പണി ആയിരുന്നല്ലേ .പിന്നല്ലാതെ നാഗവല്ലി ആയിരുന്നില്ലയോ നീ . അയ്യടി നീയാരാ മണിച്ചിത്രത്താഴിലെ സണ്ണി കുട്ടനോ .ഹിഹി
ആദ്യം മുതൽക്കേ തുടങ്ങിക്കോ .അമ്പടി കള്ളി അപ്പൊ നിങ്ങൾ ഒരുമിച്ചുള്ള പണി ആയിരുന്നല്ലേ .പിന്നല്ലാതെ നാഗവല്ലി ആയിരുന്നില്ലയോ നീ . അയ്യടി നീയാരാ മണിച്ചിത്രത്താഴിലെ സണ്ണി കുട്ടനോ .ഹിഹി
പിന്നീട് എനിക്ക് ഇന്നുവരെ ദൈവം അനുഗ്രഹിച്ചു ഒരു പ്രശ്നവും ഉണ്ടായിട്ടില്ല .പഴയതിലും സന്തോഷത്തോടെ ജീവിക്കുന്നു .
തെറ്റെന്നു തോന്നുന്ന കാര്യങ്ങൾ ചില പ്രത്യേക സാഹചര്യത്തിൽ ചെയ്തുപോകുമ്പോൾ മാനസികമായി ശിക്ഷ അനുഭവിക്കേണ്ടി വരുന്നു അതാണ് എന്റെ ജീവിതത്തിലും ഉണ്ടായത് ..
Nb,,ഈ കഥ സന്ദർഭത്തിലൂടെ ആണ് നമ്മുടെ പലരുടെയും ജീവിതം കടന്നുപോകുന്നത് തക്ക സമയത്തു മാറ്റാൻ ശ്രെമിച്ചാൽ കൈവിട്ടു പോകില്ല .

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക