Slider

കഥാകൃത്ത്, (മിനിക്കഥ )

0
Image may contain: 1 person

ആസ്പത്രിയിൽ മകളുടെ ബഡ്ഡിനരുകിൽ അയാളിരുന്നു,
ഇഞ്ചക്ഷൻ ചെയ്ത കൈയ്യിൽ മെല്ലെ തടവി കൊണ്ട് അയാൾ മകളുടെ മുഖത്തേക്ക് നോക്കി,
അച്ഛനെ നോക്കി മകൾ പുഞ്ചിരിച്ചു,
വേദന ഉളളിലൊതുക്കിയുളള ആ ചിരി കണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു,
മകൾ മയക്കത്തിലേക്ക് വഴുതി വീണു, ബഡ് ഷീറ്റെടുത്ത് മകളെ പുതപ്പിച്ച് നെറ്റിയിൽ ചുംബനവും നല്കിയപ്പോൾ ഒരു തേങ്ങലോടെ വീടിന്റെ താക്കോലെടുത്തു നീട്ടി ഭാര്യ,!
നഗര ത്തിന്റെ തിരക്കിലൂടെ ബസ്സ്റ്റാൻഡിലേക്ക് നടന്നപ്പോഴാണ് അരികിലൂടെ കടന്നു പോയ അനൗൺസ്മെന്റ് വാഹനം ശ്രദ്ധിച്ചത്, ,
പ്രശസ്ത ചാനൽ തിരഞ്ഞെടുത്ത സിനിമാ പ്രവർത്തകരെ ആദരിക്കുന്ന അവാർഡ് ദാന ചടങ്ങ്,,
താരനിശ നടക്കുന്ന ഹാളിലെ കാഴ്ചക്കാരനായി അയാളിരുന്നു,
വേദിയിൽ നിന്ന് സുന്ദരിയായ സ്ത്രിയുടെ
''അറിയിപ്പ്,
മികച്ച കഥാകൃത്തിനുളള അവാർഡ്,
അവാർഡ് നല്കുന്ന ആളുടെ പേര് വിളിച്ചു,
ശേഷം,
അവാർഡ് ഏറ്റ് വാങ്ങുന്ന മികച്ച കഥാകൃത്തിന്റെ പേരും,
അയാൾ ഞെട്ടിപ്പോയി,
====
''എടുത്തോണ്ട് പോകടോ തന്റെ കഥ,്''
മുഖത്തേക്ക് വലിച്ചെറിഞ്ഞ തന്റെ രചന മടക്കി എടുത്ത് അയാൾ ആ സംവിധായകന്റെ കാല്ക്കൽ വീണു,
''സർ, ഉപേക്ഷിക്കരുത്, എന്റെ സ്വപ്നമാണിത് ,
ഈ കഥ സിനിമയായി കാണണമെന്നാണ് എന്റെ ആഗ്രഹം, ! !
''എടോ, ഞാൻ പറഞ്ഞല്ലോ, ഈ കഥ ഞാൻ വിലക്കെടുത്തോളാം, തന്റെ മകളുടെ ചികിത്സ സുഗമമായി നടക്കും, !
''സർ, സ്ക്രീനിൽ കഥാകൃത്തിന്റ സ്ഥാനത്ത് എന്റെ പേര് കാണണം, ''
''തന്റെ മകളുടെ സ്ഥാനത്ത് മകൾ വേണോ, അതയോ സ്ക്രീനിൽ തന്റെ പേര് കാണണോ, ?ഏതാ വേണ്ടന്ന് വച്ചാൽ ആലോചിച്ചോളൂ, !
''എനിക്കെന്റെ മകൾ മതി !!
''എന്നാൽ ആ ചികിത്സാ ചിലവിനുളള പണവും അതിലധികവും ഞാൻ തരും, ഈ എഗ്രിമെന്റിൽ ഒപ്പിടൂ,,
========
'' വേദിയിൽ നിന്നുളള അനൗൺസ് അയാളെ ഉണർത്തി,
'' മലയാള സിനിമയിലെ എല്ലാ റെക്കോഡുകളും തകർത്ത് വ്യത്യസ്ഥമായ കഥ എഴുതി നമ്മളെയെല്ലാം അത്ഭുതപ്പെടുത്തിയ പ്രിയ സംവിധായകൻ,
കഥയും, തിരക്കഥയും, സംവിധാനവും നിർവഹിച്ച സകലകലാ വല്ലഭവൻ,
ഈ അവാർഡ് ഏറ്റു വാങ്ങുവാൻ ,
.....തിരക്കഥാകൃത്തിനെ വേദിയിലേക്ക് ക്ഷണിക്കുകയാണ് , !!!......
കാണികൾക്കിടയിൽ നിന്നും സിനിമയിലെ കഥാകൃത്ത് ചിരിച്ചു കൊണ്ട് അവാർഡ് വാങ്ങാൻ വേദിയിലേക്ക് ,,
കാണികൾക്കിടയിൽ നിന്ന്,
കരഞ്ഞു കൊണ്ട് യഥാർത്ഥ
കഥാകൃത്ത് പുറത്തേക്ക് , !!!!========!!
' ============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്, !!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo