Slider

എന്റെ ആൺസുഹൃത്തുക്കൾ

0


ഒട്ടു മിക്ക ഒഴിവു ദിനങ്ങളും കഴിഞ്ഞു ക്ലാസ്സിലെത്തുമ്പോൾ പെണ്ണൊരുത്തിയായ് ഞാൻ മാത്രമേ ഉണ്ടാവൂ ...
ആകെക്കൂടെ നാൽപ്പത് ആൺകുട്ടികൾക്കിടയിൽ ഞങ്ങൾ മൂന്നു പെൺകുട്ടികൾ ..എന്നാൽ ഒഴിവു ദിനം കഴിഞ്ഞു ക്ലാസിനു വരാൻ ബാക്കി രണ്ടു കൂട്ടുകാരികൾക്കും മടിയാണ് ..വീട്ടിലിരിക്കാൻ ഉപ്പയും ഉമ്മയും സമ്മതിക്കാത്തത്ക്കൊണ്ട് ഓരോ ഒഴിവു ദിനങ്ങളും കഴിഞ്ഞു ഞാൻ ക്ലാസിനു പോകുന്നത് മനസ്സില്ലാ മനസ്സോടെയും ....
ഇത്രേം ആൺകുട്ടിയോൾടെ കൂടെ നീ ഒറ്റക്കോ എന്ന് കോളേജിലെ പല ഡിപ്പാർട്മെന്റ്സിലും ഉള്ള പെൺകുട്ടികളുടെ അടുത്തു നിന്നും ഒരുത്തരം ഭീതിയും പരിഹാസവും നിറഞ്ഞ ചോദ്യം പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട് ..ആദ്യമൊക്കെ അവരെ പോലെ അൽപ്പം പേടിയോടെയും സങ്കടത്തോടെയും ആയിരുന്നു ഒറ്റക്കാകുന്ന ദിവസം ക്ലാസ്സിലിരുന്നത് ...അവരെന്നോട് സംസാരിക്കാനിഷ്ടപ്പെട്ടിരുന്നെങ്കിലും ഞാൻ മനപ്പൂർവം ഒഴിഞ്ഞു മാറാൻ ശ്രമിച്ചിരുന്നു ...
പല ആൺ സൗഹൃദങ്ങളും തെറ്റാണെന്ന് സമൂഹം വിലയിരുത്തിയ അതെ കണ്ണുക്കൊണ്ടു തന്നെയായിരുന്നു ഞാനും അവരെ നോക്കിയത് ..
പക്ഷേ ..പിന്നീടു പല ഒഴിവു ദിനങ്ങളിലും ഞാൻ തനിച്ചാകാൻ തുടങ്ങി ..ഒരുത്തരം മാനസികാവസ്ഥ എന്നെ വേട്ടയാടാൻ തുനിഞ്ഞപ്പോഴാണ് അവരുമായി സൗഹൃദം പങ്കിടാൻ എന്നെ നിർബന്ധിതയാക്കിയത് ..
അവരോട് സംസാരിക്കാനും അടുത്തിടപഴകാനും തുടങ്ങിയ നിമിഷം നിറമാർന്നൊരു സൗഹൃദം എന്നിൽ ഉടലെടുക്കുകയായിരുന്നു ...
കൂടെ വന്നിരിക്കാനും സംസാരിക്കാനും , ഒരു പെൺ സുഹൃത്തിനെ പോലെ പെരുമാറാനും അവരെല്ലാവരും തയ്യാറായപ്പോൾ .ആൺ പെൺ വേർത്തിരിവ് മാറ്റി ഞാനവരെ സുഹൃത്തുക്കൾ എന്ന് വിളിച്ചു ..
പലപ്പോഴും അവരുടെ കുരുത്തക്കേടുകൾക്ക് ഞാനൊരു തടസ്സമാകാറുണ്ട്..ഇതുവരെ കേൾക്കാത്ത പല തെറികളും അവർ പരസ്പരം വിളിക്കുമ്പോൾ എന്നോട് ചെവി പൊത്തിയിരിക്കാൻ പറയുമായിരുന്നു ..ഞാൻ മാത്രമുള്ള ദിനങ്ങൾ മതി മറന്നാസ്വാദിക്കാൻ അവർക്ക് കഴിയാതെ പോയിട്ടുണ്ട് ..എന്നിട്ടും എന്നോട് വെറുപ്പോ ദേഷ്യമോ ഇല്ലാതെ അവരെന്നെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഞാനറിഞ്ഞിരുന്നു ആൺകുട്ടികളുടെ മനസ്സ് ...ഒരു പക്ഷേ ഒരു പെൺ സുഹൃത്തിനേക്കാൾ ദൃഢമായ സൗഹൃദം അവരിൽ നിന്ന് ഞാൻ നേടിയിട്ടുണ്ട് ...
ആണും പെണ്ണും അടുത്തടുത്തിരുന്നാൽ , ഒരുമിച്ചു നടന്നാൽ, ഒരു പാത്രത്തിൽ കഴിച്ചാൽ ആ ബന്ധങ്ങളെ മറ്റു പല രീതികളിലേക്കും ചിത്രീകരിക്കുന്ന സമൂഹമേ ..എനിക്ക്‌ പറയാനുള്ളത് ഇത്രമാത്രം ..
ആൺകുട്ടികളാരും മോശക്കാരല്ല ...അവർക്കൊരു മനസ്സുണ്ട് ...അമ്മയെയും പെങ്ങളെയും വേർത്തിരിച്ചറിയാനുള്ള കഴിവവർക്കുണ്ട് .ഉറ്റവരെയും ഉടയവരെയും സംരക്ഷിക്കാൻ ചങ്കൂറ്റമുണ്ട് ...സ്നേഹിക്കുന്നവർക്ക് വേണ്ടി സ്വയം ഇഷ്ടങ്ങൾ മാറ്റി വെക്കാനുള്ള കെൽപ്പുണ്ട് ..
(എല്ലാം മറന്നു പെണ്ണിന് മേൽ അതിക്രമം ചെയ്യുന്നവരെ ഞാൻ ആണായി കണ്ടിട്ടില്ല ..അവർ കേവലം മനുഷ്യ മൃഗങ്ങൾ മാത്രം)
.ആണും പെണ്ണും നടന്നാൽ അവർ കമിതാക്കളോ , ഭാര്യ ഭർത്താക്കന്മാരോ ,അവിഹിതക്കാരോ ആകണമെന്നില്ല ..വിശ്വാസം ഊട്ടിയുറപ്പിച്ച സൗഹൃദങ്ങളാകാം .
(സമർപ്പണം : സഫ കോളേജ് ഓഫ് ആർട്സ് &സയൻസ് പൂക്കാട്ടിരിയിലെ BBA ഫൈനൽ ഇയർ വിദ്യാർത്ഥികൾക്ക് 2k15-2k18)
_________________________
ഫർസാന .വി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo