രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ശ്രദ്ധിച്ചു ശ്രീമതിയുടെ മുഖം കുറച്ചു വീങ്ങി ഇരിക്കുന്നു
8 മണിക്ക് ആശുപത്രിയിൽ എത്തേണ്ട ഞാൻ 7.40നു എണീറ്റത്തിന്റെ കലിപ്പായിരിക്കും എന്നു കരുതി മിണ്ടാൻ പോയില്ല
പല്ല് തേച്ചു തേച്ചില്ലന്നു വരുത്തി ഒരു കുളിയും കഴിഞ്ഞു. ഞാൻ ഓടി രക്ഷപെട്ടു
അവിടെ ചെന്നപ്പോൾ ജൂനിയർ ഡോക്ടർ അങ്കിത വെളുക്കെ ചിരിച്ചു കൊണ്ട് വരുന്നു
ഗുഡ് മോർണിംഗ് സർ
ഗുഡ് മോർണിംഗ് !!!ഞാൻ അകത്തേക്ക് വെച്ചു പിടിച്ചു
അങ്കിത വിടാൻ ഉള്ള ഭാവമില്ല
"സർ ഇന്നെന്റെ ബർത്ഡേയ് ആണ് " ഒന്ന് വിഷ് ചെയ്തിട്ട് പോകു സർ
"സർ ഇന്നെന്റെ ബർത്ഡേയ് ആണ് " ഒന്ന് വിഷ് ചെയ്തിട്ട് പോകു സർ
ഓഹോ സോറി അങ്കിത മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ !!!
ഈവെനിംഗ് ചെറിയ ഒരു പാർട്ടി ഉണ്ട് സർ തീർച്ചയായും വരണം
ഓഹോ ഷ്വർ എന്നു പറഞ്ഞെങ്കിലും എങ്ങനെ എങ്കിലും ഒഴിയാം എന്നായിരുന്നു കണക്കു കൂട്ടൽ
കേസ് കഴിഞ്ഞു ഇറങ്ങുമ്പോൾ ആറര
ഐ സി യൂ ലേക്ക് മാറ്റിയ പേഷ്യന്റനെ കണ്ടിട്ട് ഇറങ്ങാൻ തുടങ്ങുമ്പോൾ ജൂനിയർ ഡോക്ടർ രാജീവ് വന്നു പിടിത്തമിട്ടു
സർ അങ്കിതയുടെ പാർട്ടിക്ക് വരുന്നില്ലേ
ഓ ഇല്ല നിങ്ങൾ പോയിട്ട് വാ എന്നു പറഞ്ഞിട്ട് അവനുണ്ടോ വിടുന്നു !! കൂടേ ഉള്ളവർ കോറസായി സർ വാ വാന്നു !!
ഒടുവിൽ മുഖം മാത്രം കഴുകി അവരുടെ കൂടേ വെച്ചു പിടിച്ചു
എല്ലാരുടേം കയ്യിൽ ഓരോ പൊതിക്കെട്ടുകൾ !!!
ഹോ ഗിഫ്റ്റ് !!!
അല്ലെങ്കിലേ അവൾ പറഞ്ഞു വിഷ് ചെയ്യിപ്പിച്ചപ്പിച്ചു രാവിലെ ഇനി ഗിഫ്റ്റ് കൂടി ഇല്ലെങ്കിൽ മോശമാണ് !!!
വഴിയിൽ കണ്ട ഒരു ഗിഫ്റ്റ് കടക്കു മുൻപിൽ വണ്ടി നിർത്തി ഓടി പോയി ചേട്ടാ ഒരു ഗിഫ്റ്റ് എന്നു പറഞ്ഞപ്പോൾ
ആർക്കാണ് ?? ഒരു പെൺകുട്ടിക്കാണ് "ബർത്ഡേയ് ഗിഫ്റ്റ് "
അയാൾ കൈയ്യിൽ കിട്ടിയതൊക്കെ എൻറെ മുൻപിൽ നിരത്തി വെച്ചു
ഒരുമാതിരി പട്ടിക്കു മുഴുവൻ തേങ്ങ കിട്ടിയത് പോലെ ഒന്നും മനസിലാകാതെ നിൽക്കുന്ന എൻറെ മുൻപിലേക്ക് അയാൾ ഒരു പൂച്ചക്കുട്ടിയെ മാറ്റി വെച്ചു
സർ ഇത് നോക്ക്" വെളുത്ത പൂച്ച കുട്ടി, ചുവന്ന റിബ്ബൺ കഴുത്തിനു ചുറ്റും "
ഹാപ്പി ബര്ത്ഡേ ടു യൂ എന്നു പാട്ടും പാടും സ്വിച്ച് ഇട്ടാൽ
പെൺകുട്ടികൾ അല്ലേ ഇത് ഇഷ്ടപെടും എന്നയാളും
ആഹ് എന്തേലും ആകട്ടെ
പെട്ടന്ന് പൊതിഞ്ഞു വാങ്ങി ഓടി ചാടി ചെന്നപ്പോൾ എല്ലാരും വന്നു എനിക്കായ് വെയ്റ്റിംഗ്
ആരോ വാങ്ങിയ കേക്ക് മുറിച്ചു
കത്തിയും വെച്ചു, ഫുഡും കഴിച്ചു അവൾക്കു ഒരിക്കൽ കൂടി ബര്ത്ഡേ വിഷ് ചെയ്തു വീട്ടിലേക്കു വിട്ടു അപ്പോൾ മണി പത്തു
വീട്ടിൽ ചെന്ന് ബെല്ലടിച്ചപ്പോൾ കുളിച്ചു സുന്ദരി ആയി കേരളാ സാരി ഉടുത്തു മുല്ലപ്പൂവും വെച്ചു റെഡി ആയി നിന്ന ഭാര്യ എന്നെ നോക്കി ദഹിപ്പിച്ചിട്ടു തല വെട്ടിതിരിച്ചു ബെഡ്റൂമിലേക്ക് പാഞ്ഞു പോയി
കാര്യമറിയാതെ മണ്ടനെ പോലെ ഞാനും
എന്നോടുള്ള ദേഷ്യം സാരിയോട് തീർക്കുകയാണ്
എന്താടി എന്നു ചോദിക്കാൻ വാ തുറന്ന ഞാൻ ഞെട്ടി !!!
ബെഡിൽ നാലഞ്ചു ഗിഫ്റ്റ് പാക്കറ്റ്സ് !!!
പോരാത്തതിന് ബെഡിൽ കിടന്ന അവളുടെ മൊബൈലിൽ ഫേസ്ബുക്ക് ഓപ്പൺ ആണ്
"അങ്കിതയോടൊപ്പം കേക്ക് മുറിക്കുന്ന ഗ്രൂപ്പ് ഫോട്ടോയിൽ എന്നെ ഏതോ ദ്രോഹികൾ ടാഗ് ചെയ്തിരിക്കുന്നു !!!
അതിനു മേലെ താങ്ക് യൂ ശബരി സർ ഫോർ ദിസ് ക്യൂട്ട് കിറ്റി ആസ് ബർത്ഡേയ് ഗിഫ്റ്റ് !!!!"
അങ്കിത ജനിക്കേണ്ടിയിരുന്നില്ല !!!അതോ ഞാനോ
Sabaries

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക