.
........മഴ.........
(കഥ)
(കഥ)
ആ മഴക്കാലത്ത് കോളേജ് സ്റ്റോപ്പിൽ ബസ്സിറങ്ങി നടക്കുമ്പോൾ അവളുടെ മനസ്സ് ചിന്തകളാൽ നിറഞ്ഞിരുന്നു...പരീക്ഷ ആയതു കൊണ്ടാവണം, പൊതുവെയുള്ള തിരക്കൊന്നും കോളേജിന്റെ പരിസരങ്ങളിൽ ഇല്ല.മരത്തണലിലും വരാന്തയിലും പരീക്ഷയുടെ ടെൻഷനുമായി ഇരുന്ന കുട്ടികളൊന്നും അവളുടെ ശ്രദ്ധയിൽ പെട്ടില്ല.കണ്ണുകൾ ,കാലുകളുകളേക്കാൾ വേഗത്തിൽ ഓടുകയാണ്.ആ മരത്തിണ്ണയിലേക്ക് അടുക്കുന്തോറും അവളുടെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു.ഒടുവിൽ അവിടെ ...ആ മരത്തണലിൽ എത്തിയപ്പോൾ ആർക്കോ വേണ്ടി അവളൊന്നു പുറംതിരിഞ്ഞു നോക്കി.ആരോ വിളിച്ച പോലെ..
ചുറ്റിലും ഒന്നു കണ്ണോടിച്ചു ..ആരുമില്ല..കാർമേഘങ്ങൾ മൂടി എപ്പോൾ വേണമെങ്കിലും മഴക്ക് സാധ്യതയുണ്ട്.അവന്റെ കൂടെ മണിക്കൂറുകൾ ചിലവഴിച്ച അവിടെ ഇരിക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് ഒരു തേങ്ങലായി മാറുന്നത് അവളറിഞ്ഞു..ഈറനണിഞ്ഞ കണ്ണുകൾ മുറുകെയടച്ച് ഒരു നിമിഷം അവൾ ആ ദിവസം ഓർക്കാൻ ശ്രമിച്ചു.അവളുടെ പ്രണയത്തെ അറിഞ്ഞ നാൾ....കൊതി തീരാതെ അകലേണ്ടി വന്ന നാൾ...
.....................................
അന്ന് ആ മരത്തിന്റെ തണലിൽ ഇരുന്ന് ഫോണിൽ എന്തോ നോക്കുമ്പോഴാണ് അവൻ പുറകിൽ നിന്നും വിളിച്ചത്..പരീക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു അവൻ..ഭക്ഷണം കഴിച്ചോ എന്നുള്ള ചോദ്യത്തിന് മറുപടിയായി ഇല്ലെന്നു തലയാട്ടി.അന്നാണ് ആദ്യമായി അവന്റെ കൂടെ ഭക്ഷണം കഴിച്ചത്.അവന്റെ അമ്മ ഉണ്ടാക്കിയ ഇടിച്ചക്ക ഉപ്പേരിക്കു മുന്നിൽ അവളുടെ കയ്പക്കാ ഉപ്പേരി തോറ്റു പോയി...സത്യത്തിൽ അവനെ കണ്ടതോടെ വിശപ്പൊക്കെ എങ്ങോട്ടോ പോയിരുന്നു..എന്തൊക്കെയോ കഴിച്ചു
എന്ന് വരുത്തി,ഇടയ്ക്കിടെ അവൻ അറിയാതെ അവനെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു...
കൈ കഴുകിയ ശേഷം അവന്റെ കൂടെ അവൾ വീണ്ടും ആ മരത്തിണ്ണയിൽ വന്നിരുന്നു.. വേറെയാരും ഇല്ലായിരുന്നു അവിടെ..അന്ന് ആദ്യമായി ഒത്തിരി നേരം സംസാരിച്ചു അവനോട്..ഓരോ തവണയും അവന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ അവളുടെ മനസ്സിൽ വല്ലാത്തൊരു ആനന്ദം വന്നു നിറയുന്നുണ്ടായിരുന്നു..അവനും അത് മനസ്സിലാക്കിയെന്ന പോലെ തോന്നി അവൾക്ക്...ഇടക്ക് ചുറ്റും നോക്കി അവൻ അവളോട് ഒന്നു കൂടെ ചേർന്നിരുന്ന് ഇഷ്ടം പറഞ്ഞു..അതൊന്ന് അവനിൽ നിന്നും കേൾക്കാൻ നാളേറെയായി കാത്തിരുന്ന ആ നിമിഷം ,നിറഞ്ഞ പുഞ്ചിരി നൽകി അവൾ സമ്മതമോതി..
അന്ന് അവളാണ് അവന്റെ വലതു കരം അവളുടെ കൈയ്യിൽ ചേർത്ത് പിടിച്ചത്..നിമിഷങ്ങൾ അങ്ങനെ കൈകോർത്തു ഇരുന്ന് കണ്ണുകൾ കൊണ്ട് ഒരായിരം കാര്യങ്ങൾ പറഞ്ഞു അവരന്ന്..ഒടുക്കം തിരിച്ചു പോവാൻ നേരം മനസ്സില്ലാമനസ്സോടെ അവൾ കൈകളും കണ്ണുകളും പിൻവലിച്ചു..അവനും.അന്നവൻ പറഞ്ഞതാണ്..ഒരു മഴ കൂടി ഉണ്ടായിരുന്നെങ്കിൽ നല്ല രസമായേനെ എന്ന്..മഴക്കാലം വരുമല്ലോ..അന്നും കാണാം..എന്ന് ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുമ്പോൾ അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു..ചിലതെല്ലാം..
........................................
ഇന്നിപ്പോൾ മാസങ്ങൾ പിന്നിട്ടു പോയിരിക്കുന്നു..അവനും അവളെ വിട്ട് എങ്ങോ പോയി.അവനു പകരം വെക്കാൻ ഒരാളെയും കണ്ടെത്താൻ അവൾക്കുമായില്ല..പെയ്യാൻ മടിച്ചു നിൽക്കുന്ന കാർമേഘങ്ങളും അവളുടെ കണ്ണുകളും ഏതാണ്ട് ഒരു പോലെ ആയി..വെറുതെയെങ്കിലും അവളുടെ ഇടത്തെ കരം അവളൊന്നു നീട്ടിപിടിച്ചു..അത് പിടിക്കാൻ അവൻ ഇല്ലെന്നുള്ള സത്യം ,അവൻ ഒരിക്കലും വരില്ലെന്നുള്ള സത്യം മനസ്സിലാക്കിയെന്നോണം അവളുടെ കണ്ണുകൾ തുളുമ്പി.അത് ചാലിട്ടൊഴുകാൻ തുടങ്ങി.ചങ്കിൽ വല്ലാത്തൊരു വേദന പിടിമുറുക്കി..അതു കണ്ട് സഹിക്കാനാവാതെ വഴി മാറി പോവാനൊരുങ്ങിയ കാർമേഘങ്ങളും അവളുടെ കണ്ണീരൊപ്പാൻ കരഞ്ഞു..പ്രണയത്തിന്റെ സുഖത്തേക്കാൾ വലുതാണ് വിരഹത്തിന്റെ വേദന എന്ന് ഒരു പക്ഷെ ആ മഴക്കു അറിഞ്ഞുകൂടായിരിക്കാം... മഴ തിമിർത്തു തന്നെ പെയ്തു....എന്നിട്ടും നീട്ടിപിടിച്ച കൈകളുമായി നിൽക്കുന്ന അവളുടെ കണ്ണീരോ തേങ്ങലുകളോ ചങ്കിലെ പിടച്ചിലോ ഇല്ലാതാക്കാൻ മാത്രം അതിനായില്ല....

ആരിഫ അലി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക