Slider

ഫെബ്രുവരി ഒരു ഓർമ്മ

0

ഫെബ്രുവരി ഒരു ഓർമ്മ
____________________________________
"ചേട്ടാ....
ചേട്ടന് ശെരിക്കക്കും ഇഷ്ടാണോ എന്നെ...?
അതോ കളിപ്പിക്കാൻ വേണ്ടി പറയുന്നതാണോ.?"
സംശയത്തോടെ ഉള്ള ആതിരയുടെ ചോദൃവും നോട്ടവും കണ്ടപ്പോൾ അനൂപിന് ചിരി വന്നു..
അത് പുറത്ത് കാണിക്കാതെ പതിയെ ചിരിച്ചു കൊണ്ട് അനൂപ് അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് ചോദിച്ചു ...
നിനക്ക് എന്തേ ഒരു വിശ്വാസക്കുറവ് ഉള്ള പോലെ...?
ഏയ്...അങ്ങനെയൊന്നും ഇല്ല ചേട്ടാ...
ആതിര അവളുടെ സ്ഥിരം ശൈലിയിൽ
മറുപടി പറഞ്ഞു.
നീ വാ ഞാൻ കൊണ്ടോയി വിടാം ....
അത്രയും നേരം ഇരുന്ന പാർക്കിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ അനൂപ് പറഞ്ഞു..
ഓ വേണ്ടടാ...ഞാൻ ബസ്സിൽ കേറീ പൊക്കൊളാം....
ന്നെ ബസ് സ്റ്റോപ്പിൽ കെണ്ടോയി വിട്ടാ മതി...
നിൻറ്റെ ചക്കടാ ബൈക്കിൽ കേറിയാ എനിക്ക് തലകറങ്ങും അതിന്റെ ഒച്ച കേട്ടാൽ .. ആതിര തമാശയായി പറഞ്ഞു.
ചക്കടാ വണ്ടിയോ...എന്നാ നീ കേറി ഓടിക്കടി ഇത് ബുളളറ്റാ.. ബുളളറ്റ്.. അനൂപ് അൽപം ദേഷൃത്തോടെ പറഞ്ഞു കൊണ്ട് അതിലോട്ട് കേറി ..
അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തിട്ടും ആതിര മുഖം വീർപ്പിച്ച് നിന്നു, കാരൃം പിടികിട്ടിയ അവൻ ബുള്ളറ്റിന് പുറകിൽ ലോക്ക് ചെയ്ത് വെച്ചിരുന്ന ഹെൽമെറ്റ് എടുത്ത് തലയിൽ വെച്ച് അവളുടെ മുഖത്തോട്ട് നോക്കി.
അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിയുന്നത് അവൻ കണ്ടു.
ബുളളറ്റ് ഓടിക്കോണ്ടിരിക്കുമ്പോൾ അവൾ ചോദിച്ചു ചേട്ടനറിയാവോ ഇത് ഏതാ മാസം എന്ന്..?
ഞാൻ കലണ്ടർ നോക്കാറില്ല ബുള്ളറ്റ് ഓടിക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ അനൂപ് മറുപടി പറഞ്ഞു..
മണ്ടൻ ഇത് ഫെബ്രുവരിയാ...ആതിരയുടെ ചിരി കേട്ട് അവൻ ബുള്ളറ്റ് നിർത്തി ...എന്നിട്ട് തിരിഞ്ഞിരുന്ന് ചോദിച്ചു...
അതിനിപ്പോൾ എന്താ.. ?
അതിനിപ്പോൾ നിനക്ക് ഒന്നൂലേ? ആതിര പിറകിലിരുന്ന് ഇളിച്ചു കാട്ടി....
അതിന് മറുപടിയായി അവൻ പറഞ്ഞു ഒന്നൂലങ്കിൽ പിന്നെ മിണ്ടണ്ടാ... ദാ ബസ് സ്റ്റോപ്പ് എത്തി..
ഓ.. പിന്നെ ഞാൻ പോണു...ഇനി മൂന്ന് ദിവസം കഴിയുമ്പോൾ വല്ല റോസപ്പൂവും വാങ്ങി വന്നാൽ മതീട്ടോടാ ചേട്ടാ..
പറഞ്ഞു കൊണ്ട് ആതിര ബുള്ളറ്റീന്ന് ഇറങ്ങി നടന്നു...
നിർത്തിയിട്ടിരുന്ന ബസ്സിൽ അവൾ കേറുന്നതും ബസ് മുന്നോട്ടു പോവുന്നതും നോക്കി അനൂപ് ഇരുന്നു..
ശെരിയാണ് മൂന്നു ദിനം കഴിഞ്ഞാൽ വാലൻന്റൈൻ ഡൈ ആണ്.. അത് മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. ..
മൂന്നു ദിവസം വളരെ പെട്ടെന്ന് കടന്നു പോയി..
ഈ പെണ്ണിത് എവടെ പോയി രാവിലെ വിളിച്ചപ്പോൾ ദാ വരുന്നു എന്ന് പറഞ്ഞതാലോ കാറിന്റെ ബോണറ്റിൽ ചാരി ഇരുന്നു കൊണ്ട് അനൂപ് ഓർത്തു..
അവൻ വാച്ചിൽ നോക്കി കോളേജ് തുടങ്ങുന്ന സമയം ആവാറായി..ഏതായാലും ഒന്ന് അന്വേഷിച്ചു നോക്കാം എന്ന് ചിന്തയിൽ അവൻ കാറിലോട്ട് കയറി.
ഏകദേശം 2 മണിക്കൂറോളം കാറിൽ തന്നെ ഇരുന്നിട്ട് അവസാന ശ്രമം ആയി അനൂപ് ഒന്നുകൂടി ആതിരയുടെ നമ്പർ ഡയൽ ചെയ്തു.ആദ്യം കിട്ടിയ പരിധിക്ക് പുറത്താണ് എന്ന മറുപടി തന്നെ ആവർത്തിച്ചു..
അൽപം ദേഷ്യത്തിൽ
ഫോൺ പുറകിലെ സീറ്റിലേക്ക് അവൻ എറിഞ്ഞു..
ഇടത് സീറ്റിൽ മനോഹരമായി പൊതിഞ്ഞ് അതിന്റെ മുകളിൽ പിൻ ചെയ്തു വെച്ചിരുന്ന റോസാ പൂവിലോട്ട് അനുപ് ദേഷ്യത്തോടെ നോക്കി.
കാർ സ്റ്റാർട്ട് ചെയ്യാൻ ആഞ്ഞതും ഫോൺ റിംഗ് ചെയ്തു പരിചയമില്ലാത്ത ഏതോ നമ്പറാണ്.
അറ്റൻഡ് ചെയ്തു..
ഹലോ...ഇത് അനൂപ് അല്ലേ?
ഒരു പെൺകുട്ടിയുടെ ശബ്‌ദം ആയിരുന്നു അത്.
യെസ്.. വു ആർ യു..?
അനൂപ് ചോദിച്ചു..
മറുപടിയായി ആ ശബ്‌ദം പറഞ്ഞു എന്റെ പേര് അനിജ എന്നാണ്.. ആതിരയുടെ കസിനാണ്... !
ഒരു കാരൃം പറയാൻ വേണ്ടിയാണ് ഇപ്പോൾ വിളിക്കുന്നത്...
എന്താ ?അനൂപ് ചോദിച്ചു...
മറുപടി വന്നു അത് ആതിരക്ക് സുഖമില്ല..രാവിലെ ബസ്സിൽ വച്ച് അവൾ തലകറങ്ങി വീണു. അവളുടെ ഫ്രണ്ട്സ് ചേർന്ന് അവളെ ഗവൺമെണ്റ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു.
ഇപ്പോൾ അവളേം അവളുടെ ഫാമിലി വേറെ ഏതോ വലിയ ഹോസ്റ്റപിറ്റലിലേക്ക് പോവുകയാണ്...!
ബോധം വന്നപ്പോൾ അവൾ അനൂപിനെ അന്വേഷിച്ചു..അതാണ് ഇപ്പോൾ വിളിച്ചത്..
അനൂപ് അത്രയേ കേട്ടൂളൂ...
ദൈവമേ ഞാൻ അവളെ കുറച്ച് നേരത്തേക്ക് എങ്കിലും സംശയിച്ചൂലോ...
അതോർത്ത് കൊണ്ട് അവൻ ഫോണിൽ തിരിച്ച് പറഞ്ഞു.. ഞാൻ ഉടനെ വരാം...
അത്രയും പറഞ്ഞതും കാൾ കട്ട് ചെയ്ത് അനൂപ് കാർ മുന്നോട്ടു എടുത്തു.
ഗവ.ഹോസ്പിറ്റലിന് മുൻപിൽ കാർ നിർത്തി ഇറങ്ങി ഓടുകയായിരുന്നില്ല പറക്കുകയായിരുന്നു അവൻ...
വീൽചെയറിൽ ഇരുത്തി പുറത്തേക്ക് വരുന്ന അവളെ കണ്ടതും അടുത്തേക്ക് ചെല്ലാൻ ആഞ്ഞതും പെട്ടെന്ന് പുറകിൽ നിന്നും ആരോ അനൂപിന്റെ കയ്യിൽ പിടിച്ചു..
തിരിഞ്ഞു നോക്കിയപ്പോൾ ആതിരയുടെ അച്ഛനെയാണ് അവൻ കണ്ടത്...
അവൻറ്റെ കയ്യിൽ പിടിച്ചു വലിച്ച് ആളൊഴിഞ്ഞ ഭാഗത്ത് നിർത്തിക്കോണ്ട് പതിയെ പറഞ്ഞു...
അനൂപ് നിനക്കവളെ ഇഷ്ടമാണന്ന് ഞങ്ങൾക്ക് അറിയാം ... ഒരു കാരൃം പറഞ്ഞാൽ നീ ശ്രദ്ധിച്ചു കേൾക്കണം..
അനൂപ് തലയാട്ടി... ആതിരയുടെ അച്ഛൻ പറയുന്നത് കേൾക്കാൻ തയ്യാറായി..
മോനേ ... അവളുടെ തലവേദന സാധാരണ തലവേദന അല്ല..അവളുടെ തലച്ചോറിൽ അർബുദത്തിന്റ്റെ കോശങ്ങൾ വളർന്ന് തുടങ്ങിയിരിക്കുന്നു.
തിരിച്ച് കിട്ടുമോ എന്ന് ഉറപ്പു പറയാൻ കഴിയില്ലാത്ത അവസ്ഥയിൽ ആണ്..അവളെയും കൊണ്ട് ഞങ്ങൾ ഡൽഹിക്ക് പോവുകയാണ്..
ഞെട്ടലോടെ അത് കേട്ട് നിന്ന അനൂപ് പെട്ടന്ന് തിരിഞ്ഞു നടന്നു...
വീൽചെയറിൽ നിന്ന് പോവാനുള്ള കാറിൽ കയറാൻ തയ്യാറായി ഇരിക്കുന്ന ആതിരയെ ശ്രദ്ധിക്കാതെ കാറിനു നേരെ അവൻ നടന്നു..
കാറിൽ നിന്നും അത്രയും നേരം മുൻസീറ്റിൽ സൂക്ഷിച്ച് വെച്ചിരുന്ന സമ്മാനപ്പൊതിയും റോസാപൂവൂം കയ്യിലെടുത്ത് കൊണ്ട് തിരികെ നടന്നു വരുന്ന അനൂപിനെ കണ്ട് അറിയാതെ ആണങ്കിലും ആതിരയുടെ അച്ഛൻറ്റെ കണ്ണുകൾ നിറഞ്ഞു...
ആതിരയുടെ മുൻപിൽ മുട്ടുകുത്തി ഇരുന്നു കൊണ്ട് അനൂപ് അവളെ സൂക്ഷിച്ച് നോക്കി...
എന്താടാ മണ്ടൻ ചേട്ടാ സൂക്ഷിച്ച് നോക്കണേ?
എന്നെ കണ്ടിട്ടില്ലേ ഇതിന് മുൻപ്...?
കണ്ടില്ലേടാ എൻറ്റെ കയ്യിലു സൂചി കുത്തി വെച്ചിട്ടേക്കണ പാട്...
ചോര എടുത്തോണ്ട് പോവൂന്ന തോന്നണേ...
അവളുടെ സംസാരം കേട്ട് അനൂപ് ചിരിച്ചു പോയി...
എന്നിട്ട് പതിയെ അവളുടെ നേരെ റോസാപൂവും സമ്മാനവും നീട്ടി കൊണ്ട് അവൻ പറഞ്ഞു ' ഐ വിൽ മാരി യൂ'..
ചേട്ടാ...അവൾ കണ്ണുകൾ നിറയാതിരിക്കാൻ പണിപ്പെട്ടു കൊണ്ട് പതിയെ പറഞ്ഞു.. എനിക്കിനി സാധിക്കില്ല അതിന്..
ചേട്ടൻ മറ്റൊരാളെ കിട്ടും ജീവിതം മുഴുവൻ കൂടെ നിൽക്കാൻ....
കരച്ചിൽ അടക്കി അത് പറഞ്ഞ ശേഷം അവൾ വീൽചെയറിൽ നിന്നും എഴുന്നേറ്റ് കാറിലോട്ട് കയറി.....
ആ കാർ മുന്നോട്ടു നീങ്ങുന്നതും നോക്കി അനൂപ് കയ്യിലെ സമ്മാന പൊതിയും റോസാപൂവും ആയി അവിടെ തന്നെ ഇരുന്നു...
ആറ് വർഷങ്ങൾക്ക് ശേഷം ഫെബ്രുവരിയിലെ ഒരു വൈകുന്നേരം ..ചെന്നൈ റെയിൽവേ സ്റ്റേഷൻ....
ഹലോ... നമ്മളെയൊക്ക മറന്നോ...?
എന്താ തീവണ്ടി കാണാൻ വന്നതാണോ?
ചോദൃം കേട്ടു കൊണ്ടാണ് അനൂപ് ആളെ ശ്രദ്ധിച്ചത്...
കോളേജിലെ സീനിയർ ആയി പഠിച്ച അജയ് കൂടെ ഒരു യുവതിയും....
ഹേയ്.. ഞാൻ നാട്ടിലോട്ട് പോവാ ഇവിടാ ജോലിയും താമസവും....അല്ല അജയ് ചേട്ടനെന്താ ഇവിടെ ആരെയേലും റാംഗ് ചെയ്യാൻ വന്നതാണോ? അനൂപ് ചോദിച്ചു..
ഹേയ് അല്ലടേ...
ചുമ്മ ഭാരൃയോടൊപ്പം ഒരു കറക്കം..
കുറച്ച് നേരത്തേ നിശബ്ദയ്ക്ക് ശേഷം അജയ് ചോദിച്ചു അനൂപ് കലൃണം കഴിച്ചില്ലേ?
ഒരു ചെറു ചിരിയോടെ അനൂപ് മുൻപിലെ കസേരയിൽ ഇരുന്ന പെൺകുട്ടിയെ നോക്കി പതിയെ തോണ്ടി ...
ആ പെൺകുട്ടി തിരിഞ്ഞതും അജയ് അത്ഭുതത്തോടെ അനൂപിനെ നോക്കി...
ആതിര.....
ഇത് എങ്ങനെ?
കസേരയിൽ നിന്നും എണിറ്റ് അനൂപിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ആതിര പറഞ്ഞു..
ഈ ചേട്ടന് ഒടുക്കത്തെ സ്നേഹം..
അന്ന് ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടും എൻറ്റെ പുറകെ നേരെ ഡൽഹിക്ക് വെച്ച് പിടിച്ചു.. ചികിത്സ നടക്കുന്ന ടൈംമിൽ പോലും എൻറ്റെടുത്താർന്നു.. ഊണും ഉറക്കവും ജോലിയും വരെ കളഞ്ഞ്...
ഈ സ്നേഹവും വീട്ടുകാരുടെ സന്തോഷവും കണ്ടിട്ടാന്ന് തോന്നണു തലച്ചോറിലുണ്ടായ സാമനം എന്നെ ഇട്ടിട്ട് പോയി...
പിന്നെ ഞാനെന്നാ ചെയ്യാനാ ഇങ്ങേരെ തന്നെ അങ്ങോട്ട് കെട്ടി..
ആതിരയുടെ സംസാരം കേട്ട് ചിരിച്ചു അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അനൂപ് അജയോടായി പറഞ്ഞു അപ്പോൾ ഇനിയുള്ള കാലം ഞങ്ങടെ ഹണിമൂൺ കേരളത്തിൽ...

________________________
കാൻസർ ബാധിച്ച് പ്രതീക്ഷകൾ തകരുന്നവർക്കും സ്നേഹ പൂർവ്വം അവരെ പരിചരിക്കുന്നവർക്കും, ജീവിതത്തിലേക്ക് മടങ്ങി വരുന്നവർക്കും ഈ കഥ സമർപ്പിക്കുന്നു..
ശുഭം....
രചന: ജീയോ ജോർജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo