....... മലമുക്ക്.......
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഞാനാ പത്രവാർത്ത ഒരിക്കൽക്കൂടി വായിച്ചു.
തുടർ പഠടനത്തിന് പണമില്ലാതെ രവി എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.
രവി.... എനിക്കേറേ പ്രിയപ്പെട്ടവൻ.
ഹൃദയത്തിൽ നിന്നൊരു വേദന തൊണ്ടയിലേക്ക് അരിച്ചു കയറി.
ഓർമ്മകൾ രണ്ട് വർഷം പുറകോട്ട് സഞ്ചരിച്ചു

" വിനു എനിക്ക് പഠിക്കണം.. പക്ഷെ വീട്ടിലെ അവസ്ഥകൾ എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു. അച്ഛന്റെ ഈ വെളിച്ചപ്പാടും മന്ത്രവാദങ്ങളും രാത്രി സ്വസ്ഥമായി ഒന്നു പഠിക്കാൻ പോലും കഴിയുന്നില്ല.
ഞങ്ങൾ ഡിഗ്രിക്കു പഠിക്കുന്ന കാലം
പൊതുവെ ശാന്തനായിരുന്നു രവി. അവന്റെ അച്ഛൻ ഒരു വെളിച്ചപ്പാടും പിന്നെ ചില മന്ത്രവാദ ആഭിചാര ക്രിയകളൊക്കെ ചെയ്യാറുണ്ടെന്നും പറഞ്ഞിട്ടുണ്ട് രവിക്കാണെങ്കിൽ ദൈവത്തിൽ അത്ര വിശ്വാസവുമില്ല.
രാത്രി കാലങ്ങളിൽ മിക്ക ദിവസങ്ങളും പല ദേശത്തു നിന്നും ആൾക്കാർ വരുമത്രെ അതിൽ സ്ത്രീകളും ഉണ്ടാവും പല ആഭിചാര കർമ്മങ്ങളും ദുർമന്ത്രവാദങ്ങളും പഠിച്ച ആളായിരുന്നു രവിയുടെ അച്ഛൻ. സ്ത്രികളോട് കുറച്ച് താത്പര്യവുമുള്ള കൂട്ടത്തിലെന്നും കേട്ടിരിക്കുന്നു.
ഒരിക്കൽ എന്നെ കൊണ്ടുപോയിട്ടുണ്ട് രവി അവന്റെ വീട്ടിലേക്ക് അന്ന് അവരുടെ കുലദൈവ മണ്ഡപത്തിൽ പൂജയായിരുന്നു.
30 കിലോമീറ്റർ ദൂരമുണ്ട് ഒരു ഉൾഗ്രാമം. വികസനം എത്തിപ്പെടാത്ത ഒരു മലമുക്ക്. അന്നാണ് ഞാനവന്റെ അച്ഛനെ കാണുന്നത്. ബസ്സിറങ്ങി ഒരു കിലോ മീറ്ററോളം നടക്കാനുണ്ട് അവന്റെ വീട്ടിലെക്ക് ശരിക്കൊരു റോഡു പോലുമില്ല ഒരു കാട്ടുവഴി.
പാലമരങ്ങളും കാഞ്ഞിരമരങ്ങളും ആ വഴികളിൽ കൂടുതൽ കാണപ്പെട്ടു. പേടിയും അത്ഭുതവും തോന്നി. നിഗൂഢതകൾ നിറഞ്ഞൊരന്തരീക്ഷം കാറ്റിനു പോലും വല്ലാത്തൊരു ഗന്ധം.
ഇത്രയും ദൂരം താണ്ടി കോളേജിലേക്ക് വരുന്ന അവൻ പഠിച്ച് വലിയൊരാളാകണം എന്ന ആഗ്രഹം തന്നെ.
അന്ന് ചെല്ലുമ്പോൾ അവന്റെ അച്ഛൻ അവരുടെ മണ്ഡപത്തിനു മുന്നിൽ ആൾക്കൂട്ടത്തിനു നടുവിൽ ഉറഞ്ഞു തുള്ളുകയായിരുന്നു. കറുത്തു തടിച്ച ഒരു രൂപം തോളറ്റം മുടി നീട്ടി വളർത്തി ചോരകലങ്ങിയ തീഷ്ണമായ കണ്ണുകളുള്ള കാളപ്പൻ എന്നു പേരുള്ള അവന്റെ അച്ഛൻ.. വലതു കയ്യിൽ പിടിച്ച വാൾ അന്തരീക്ഷത്തിൽ ചുയറ്റി കണ്ണിൽ ക്രോധാഗ്നിജ്വലിപ്പിച്ച് ചുവന്ന പട്ടു ചുറ്റി കാലിൽ ചിലമ്പേന്തി.

ദുർമന്ത്രവാദങ്ങളും ആഭിചാരങ്ങളും നിറുത്തുവാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് അവൻ.
.......................
" വിനു എന്താ ഈ പഴയ പത്രം വായിക്കുന്നേ ?
ഹരി തോളിൽ തട്ടി ചോദിച്ചപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും മുക്തനായത്. മൂന്ന് മാസം മുൻപുള്ള പത്രമായിരുന്നു കയ്യിൽ. എന്ത് കൊണ്ടാണ് ഞാനീ വാർത്ത അറിയാതെ പോയത് രവിയുടെ മരണം അറിയാതെ പോയത്. രവി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മനസ്സിൽ പല ചോദ്യങ്ങളും കടന്നു പോയി..

" ഹരി നീ ഈ വാർത്ത കണ്ടോ എന്റെ സ്നേഹിതനാ ഈ രവി..
എനിക്ക് എനിക്കേറേ പ്രിയപ്പെട്ടവൻ നാട്ടിലൊന്നു പോകണം രവിയുടെ വീട്ടിൽ പോകണം.
ഒരിക്കൽ ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് ദുർമന്ത്രവാദങ്ങളെ കുറിച്ച് ആഭിചരങ്ങളെ കുറിച്ച്..
" ഉം പറഞ്ഞിട്ടുണ്ട് പക്ഷെ ഈ പത്രത്തിലെ മരണവാർത്തയും ഇതുമായി എന്താ ബന്ധം ?

ആകാംക്ഷയോടെയുള്ള ഹരിയുടെ ചോദ്യം.
" ബന്ധം ഉണ്ട് എന്നെന്റെ മനസ്സ് പറയുന്നു.
ഞാൻ ഇന്നുതന്നെ പുറപ്പെടും..
" അപ്പോ വിനു ക്ലാസ്സ് മുടങ്ങില്ലെ ? പ്രിൻസിപ്പാൾ ലീവ്വ് തരുമോ ?
" തരും.... എനിക്ക് പോയേ പറ്റു.

ഫാഷൻ ഡിസൈനിംങ് കോഴ്സ് പൂർത്തിയാക്കാൻ മൂന്ന് മാസമേ ബാക്കിയുള്ളു.. തിരക്കു പിടിച്ച ബാഗ്ലൂർ നഗരത്തിലെ ജീവിതം..
കോളേജ് വിട്ടതിന് ശേഷം അവന്റെ വിശേഷങ്ങളറിയാൻ കുറെ ശ്രമിച്ചു നടന്നില്ല അവന് മൊെബെൽ ഇല്ലാത്തത് കൊണ്ട് ഒന്ന് രണ്ട് കത്തുകളയച്ചു മറുപടിയൊന്നു കിട്ടിയില്ല...

പത്തു ദിവസത്തെ നാട്ടിലേക്കുള്ള യാത്രയിൽ രവിയായിരുന്നു മനസ്സിൽ മുഴുവനും.
വീട്ടിലെത്തിയ ഉടനെ അമ്മയുടെയും മുത്തശ്ശിയുടെയും അച്ഛന്റെയും കൂടെ രാത്രി അത്താഴവും കഴിച്ച് കിടന്നു..
രാവിലെ കുടുംമ്പ ക്ഷേത്രത്തിലേക്ക്.. ശ്രീകോവിലിനു മുൻപിൽ ദേവിയോട് പരാതികളൊന്നും പറഞ്ഞില്ല..രവിയുടെ ആത്മാവിന് നിത്യ ശാന്തി കൊടുക്കണേ എന്നുള്ള പ്രാർത്ഥന മാത്രം..

കൺകോണിൽ പൊടിഞ്ഞ നീർത്തുള്ളികൾ അമ്മയും മുത്തശ്ശിയും കാണാതെ തുടച്ചു..
തിരിച്ചു പോരുമ്പോൾ കാവിലൂടെ മുത്തശ്ശിയുടെ കൈയ്യു പിടച്ചു കുറച്ചു നേരം നടന്നു.
മുത്തശ്ശി കുറുന്തോട്ടിയും തെറ്റിയും പറിക്കുന്നു...
മുത്തശ്ശിക്ക് ഔഷധത്തിന്റെ മണമാണ്.. വീട്ടിലെത്തി..
ബാഗിലേക്ക് ക്യാമയും ഡയറിയും എടുത്തു വെച്ചു.
അപ്പോഴാണ് ഹരിയുടെ കാൾ മൊബൈൽ ഡിസ്പ്ലേയിൽ തെളിയുന്നത്..
" ഹലോ ഹരി ... ഞാൻ പുറപ്പെടുകയാണ്.
" ഉം വേഗം പോയി വാ.. പിന്നെ രാത്രിയാകുന്നതിന് മുൻപ് വീട്ടിലെത്തില്ലെ ?
" എത്തുമെടാ..
ഹരിയുടെ ശബ്ദത്തിലെന്തോ ഒരു ഭയം..
" എന്താ ഡാ ഒരു സെന്റി..
" എയ് ഒന്നൂലെടാ...
" ഒക്കെ
അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ മുത്തശ്ശി മാത്രം മിണ്ടാതെ കോലായിൽ.. കൂട്ടിപ്പിടിച്ചു മുത്തശ്ശിയെ ചുമ്പിക്കുമ്പോൾ.. മുത്തശ്ശിയുടെ കഴുത്തിലിരുന്ന രുദ്രാക്ഷമാലയെടുത്തു എന്റെ കഴുത്തിലിട്ടു പിന്നെ നെറ്റിയിൽ അമർത്തി ചുമ്പിച്ചു...
...............................
ബസ്സിറങ്ങി ചുറ്റുപാടുമൊന്നു കണ്ണോടിച്ചു... രവിയുടെ നാട് രണ്ട് വർഷങ്ങൾക്ക് മുൻപേ കണ്ടതുപോലെ തന്നെ..
ഇരുവശവും വൻ മരങ്ങൾ നിറഞ്ഞ ചെമ്മൺപാതയിലൂടെ നടന്നു ആരെയും കാണാനില്ല മഴ പെയ്തു ചെളി നിറഞ്ഞതിനാൽ പതുക്കെ നടന്നു.. വഴി മറന്നു പോയിരിക്കുന്നു. എതിരേ ആരെങ്കിലുമൊന്നു വന്നാൽ ചോദിക്കാമായിരുന്നു.
കൂറെ ദൂരമെത്തിയപ്പോൾ ഓല മേഞ്ഞ ഒരു കുടിൽ കണ്ടു.. കുടിൽ അല്ല അതൊരു ചായ പീടികയായിരുന്നു. അടുത്തു ചെന്നു ഉള്ളിലേക്ക് നോക്കി.. സമാവറിൽ നിന്നും ആവി പറക്കുന്നു. കറുത്ത നിറമുള്ള അസുരനെ പോലെ തോന്നിക്കുന്നൊരാൾ വന്നു ചോദിച്ചു.
" ഉം ചായ കുടിക്കാനെങ്കിൽ കയറിയിരിക്ക്
" ചായ വേണ്ടാ ഇവിടെ രവിയുടെ വീട്ടിലേക്ക് വന്നതാ വഴി മറന്നു...
എന്റെ മുഖത്തേക്കയാൾ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു.
" അവൻ മരിച്ചല്ലോ
" അറിയാം
" നേരേ പോയി ഇടത്തേ വളവു തിരിയുമ്പോൾ ഒരു തോടു കാണാം അത് മുറിച്ചു കടന്ന് നോക്കിയാൽ കാണുന്ന വീട് അതു തന്നെ..

അയാൾ പറഞ്ഞതനുസരിച്ചു ഇടതുവശത്തെ വളവു തിരിഞ്ഞപ്പോൾ തോട്.. തോട്ടിൽ കലങ്ങിയ വെള്ളം എത്ര ആഴമുണ്ടാകുമെന്നറിയാത്തത് കൊണ്ട് ഒരു ഭയം.. അല്പനേരം നിന്നു.
" എന്താ കാൽ നനയാതെ അക്കരെ എത്താൻ പറ്റില്ല..
പുറകിൽ നിന്നുമാണ് ആ ശബ്ദം കേട്ടത്

തിരിഞ്ഞു നോക്കുമ്പോൾ ആ തടിച്ചയാൾ..
" വാ ഇറങ്ങ് വെള്ളത്തിൽ
അയാളുടെ പുറകെ അക്കരെയെത്തി കുറച്ചകലെ നിബിഡ വനത്തിനുള്ളിൽ ഒരു വീട് അത്യാവശ്യം വലുപ്പമുള്ളത് തന്നെ.. ചുറ്റിൽ മറ്റു വീടുകളൊന്നുമില്ല.
വീടിനടുത്തെത്തിയപ്പോഴാണ് ശ്രദ്ധിച്ചത് രവിയുടെ അച്ഛൻ ആരാധിച്ചിരുന്ന അവരുടെ കുലദൈവമണ്ഡപം ഒരു ഭാഗം പൊളിഞ്ഞു കിടുന്നു. അതിന്റെ ഉൾഭാഗം മാറാല പിടിച്ചു കിടക്കുകയാണ്.. വീടും അതുപോലെ തന്നെ..
ഭയപ്പെടുത്തുന്ന ഒരു മൂകത അവിടമാകെ നിറഞ്ഞുനിന്നു.
ഞാനായുളുടെ മുഖത്തേക്കൊരു ചോദ്യഭാവമെറിഞ്ഞു...
" അയാളിൽ ചെറിയൊരു ചിരിയുണ്ടായിരുന്നു എന്നിട്ട് പറഞ്ഞു
രവിയുടെ അച്ഛൻ ഇന്ന് ഇവിടെ വരും.
ഇന്ന് വെള്ളിയാഴ്ചയാണ് അമാവാസി
അതു പറഞ്ഞയാൾ വീടിനകത്തേക്ക് കയറി..
ഇരമ്പി വന്നൊരു കാറ്റിൽ മുറ്റത്തെ കരിയിലകൾ ഒരു കോണിലേക്ക് പറന്നു പോയി. തെക്ക് വശത്തായി കാണപ്പെട്ട കാഞ്ഞിരമരത്തിനു ചുവട്ടിൽ ഒരു പരന്ന കരിങ്കൽ അതിനു മുൻപിൽ ഒരു ചെറിയ കുഴിയും. ബലിക്കുഴിയാകുമെന്ന് തോന്നി ചുവന്ന പട്ടിൽ എന്തൊക്കയോ കെട്ടി വച്ചിട്ടുണ്ട് പിന്നെ ആണിയിൽ തറക്കപ്പെട്ട കുറെ മരകഷ്ണം കൊണ്ടുണ്ടാക്കിയ മനുഷ്യ രൂപങ്ങളും..

ശരീരമാകെ ഒരു തണുപ്പ് അനുഭവപ്പെടുന്നു.
വീടിനകത്തുനിന്ന് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു.

" കയറിയിരിക്കാ ഇനിയിപ്പോ ഇന്ന് തിരിച്ചു പോകാൻ പറ്റില്ല തിരിച്ചു പോകാൻ ഇനി ബസ്സില്ല നേരം വൈകി.. അഞ്ചു മണി കഴിഞ്ഞാൽ പിന്നെ ബസ്സില്ല..
അപ്പോഴാണ് മൊബൈലെടുത്ത് സമയം നോക്കിയത് 5:26 pm.. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ മുറ്റത്ത് തന്നെ നിന്നു. സന്ധ്യയാകുന്നു മരങ്ങൾക്കിടയിലൂടെ സൂര്യന്റെ ചുവന്ന പ്രകാശം കാണപ്പെട്ടു.
മെല്ലെ അകത്തേക്ക് കയറി രണ്ട് മൂന്ന് ചിമ്മിണി വിളക്ക് കത്തുന്നുണ്ട് അതിന്റെ അരണ്ട വെളിച്ചത്തിൽ കണ്ടു ചുമരിൽ വെച്ച ഫോട്ടോ... രവിയുടെ അച്ഛൻ കാളപ്പൻ.. ജ്വലിക്കുന്ന കണ്ണുകൾ ആ കണ്ണുകൾ എന്നോടെന്തോ പറയുന്ന പോലെ തോന്നി..
ഒരു മുറിയിലേക്കെന്നെ കൂട്ടിക്കൊണ്ടുപോയി..
" ഇതാണ് രവിയുടെ മുറി നിനക്ക് ഇവിടെ കിടക്കാം..

മുറിയിൽ നിന്നയാൾ പോകുമ്പോൾ തെല്ല് ദേഷ്യത്തോടെ പറഞ്ഞു.
" ധിക്കാരിയായിരുന്നു അവൻ അച്ഛനെ ധിക്കരിച്ചവൻ അഹംങ്കാരി... എന്തായി മൂർത്തികള് അവനെയങ്ങ് കൊണ്ടു പോയി...
പഠിപ്പും വിവരോം ണ്ടായി കുലദൈവങ്ങളെ പുച്ഛിച്ചു ...
അച്ഛന്റെ ആചാരനുഷ്ഠാനങ്ങളെ പുച്ഛിച്ചു...

അവന്റെ അച്ഛൻ ക്ഷുദ്ര കർമ്മങ്ങൾ തന്ന്യാ ചെയ്തത് ദുർമന്ത്രവാദങ്ങൾ തന്ന്യാ ചെയ്തത്.. അവന് അവന്റെ വഴിയിലൂടെ നടന്നാൽ മതിയായിരുന്നല്ലോ ?
അപ്പോ അവന് നാട്ടാരുടെ മുഖത്ത് നോക്കാ പറ്റണില്ലത്രെ.. പഠിപ്പും വിവരോം കൊണ്ട് ലോകത്തിന്റെ നെറുകയില്ലെത്തണം പോലും..
അച്ഛന്റെ വാളും ചിലമ്പും ഒടിച്ചു മുറിച്ചുകളഞ്ഞില്ലേ ?

കോപാഗ്നിയിൽ ജ്വലിച്ചു നിൽക്കുന്ന ആയാളെ കണ്ടപ്പോൾ ഞാൻ ഭയത്താൽ പിന്നോട്ട് മാറി..
മുറിയിൽ നിന്ന് പോകുമ്പോൾ അയാൾ പറഞ്ഞു രാത്രി ഭക്ഷണമൊന്നും കിട്ടില്ല.. പിന്നെ പുറത്ത് കത്തിച്ചു വെച്ച ചിമ്മിണി വിളക്കും ഒരു തീപ്പെട്ടിയും തന്നിട്ടു പറഞ്ഞു
" ഇതിൽ രണ്ട് തീപ്പെട്ടിക്കൊള്ളിയെ ഉള്ളു..
അതും പറഞ്ഞയാൾ പുറത്തേക്ക് പോയി..
ദ്രവിച്ച ഇരുപൊളി വാതിൽ ഞാൻ മെല്ലെചാരി...
എനിക്കു ചുറ്റിലും വന്യമായൊരു നിശബ്ദത കെട്ടിക്കിടന്നു.
പുറത്തേ നിബിഡാന്ധകാരത്തിൽ നിന്നും കാളപ്പൻ എന്ന വെളിച്ചപ്പാട് എത് നിമിഷവും വരും.. ഭയം മനസ്സിനെ കീഴ്പ്പെപ്പെടുത്തി..

ചെറിയ ജനലിനോട് ചേർന്ന അലമാരയിൽ കുറച്ചു പുസ്തങ്ങൾ രവിയുടെ...പതിയെ ചിമ്മിണി വെട്ടമണയാതെ ആ പുസ്തത്തിലേക്ക് കൈ നീട്ടിയപ്പോഴേക്കും മുറിയുടെ മുലയിൽ നിന്നും ഒരു കിലുക്കം ഭയത്തോടെ തിരിഞ്ഞു.. ഒരു എലി ചുമരിനരികിലൂടെ ഓടി പോയി.. പക്ഷെ കിലുക്കം കേട്ട ഭാഗത്തേക്ക് ചെന്ന് നോക്കി... ചുവന്ന പട്ടിൽ കേർത്ത അര മണി.. വെളിച്ചപ്പാടിന്റെ ആഭരണം.. അത് എടുത്തപ്പോൾ അരമണിയുടെ ശബ്ദം ചെവിയിലേക്ക് തുളച്ചു കയറി. അത് മൂന്ന് കഷ്ണങ്ങളായി മുറിച്ചിട്ടുണ്ട് തുണിയെല്ലാം പകുതിയും ചിതൽ പിടിച്ചിരിക്കുന്നു.
ദേവി കോമരങ്ങൾ.. ചിലമ്പ് പദസരവും....ചുവന്ന പട്ട് വസ്ത്രവും... അരയിൽ കെട്ടുന്ന അര മണി അരഞ്ഞാണവും എന്നാണ് സങ്കല്പം.
മെല്ലെ അതെല്ലാം അവിടെ തന്നെ വെച്ചു... വിശപ്പ് കൊണ്ടു ഉറക്കം കൺപോളകളിൽ കനം വച്ചു തുടങ്ങി..
............................
ഒരു ചിലമ്പിന്റെ ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.. പുറത്ത് മണ്ഡപത്തിനടുത്ത് ... ആരോ ഉറഞ്ഞു തുള്ളുന്നു. മൊബൈലിൽ സമയം നോക്കുമ്പോൾ സമയം രണ്ട് മണി അപ്പോഴാണ് ശ്രദ്ധിച്ചത് മൊബൈലിന് റേയ്ഞ്ചില്ലാ എന്നുള്ളത്.. മുറിയാകെ മഞ്ഞളിന്റെയും അലരി പൂവിന്റയും രൂക്ഷമായ ഗന്ധം..ഭയം കൊണ്ട് ശരീരമാകെ വണ്ണം വച്ചു തുടങ്ങി. ചാരിയ വാതിൽ മെല്ലെ പാതി തുറന്നു... പുറത്തേ കാഴ്ചയിലേക്ക് ഭയത്തോടെ നോക്കുമ്പോൾ.. ആ കാഴ്ച എന്നെ നടുക്കി.ആറേഴ് പേരുണ്ട് മുറ്റത്ത് മണ്ഡപത്തിനടുത്തും കാഞ്ഞിരമരത്തിനു ചുവട്ടിലും. ആളിക്കത്തുന്ന പന്തങ്ങൾ. ആരുടെയും മുഖം വെക്തമായ് കാണുന്നില്ല പക്ഷെ മറ്റുള്ളതെല്ലാം വെക്തമായി കാണാം..
മുറിയിലേക്ക് പുളിച്ച കരിമ്പന കളളിന്റെ മടുപ്പിക്കുന്ന മണം അത് മൂക്കിലേക്ക് അടിച്ചു കയറി... കാൽക്കെട്ടിയ പൂവൻകോഴികളുടെ ചിറകടി ശബ്ദവും.

കാഞ്ഞിരമരത്തിനു
ചുവട്ടിൽ ഒരാൾ മലർന്നു കിടക്കുന്നു അയാൾക്കു മേലെ ഒരു കോടി പുതച്ചിട്ടുണ്ട്.. ആഭിചാര കർമ്മം നടക്കുവാൻ പോകുന്നു.
മായോം മറിവും....

ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു.. വായിച്ചിട്ടുണ്ട് ഈ ആഭിചാര ക്രിയയെ കുറിച്ച്... ബുദ്ധിപരമായ മാന്ദ്യമുണ്ടാക്കുവാൻ " മറിവ് എന്ന ഈ മാന്ത്രിക ക്രിയ കൊണ്ട് സാധിക്കുമത്രേ.. ഒരാളെ തികച്ചും മാനസികരോഗിയാക്കാൻ ചെയ്യുന്ന ആഭിചാരക്രിയ.
ആർക്കാണ് ഇത് ചെയ്യുന്നത് ?
മനസ്സിലേക്ക് ആ ചോദ്യം വന്നു.
ദേവീ..രവിയും ഈ മായാവലയത്തിലകപ്പെട്ടതാകുമോ ?
അവന്റെ അച്ഛനൊരു തടസ്സമാകാതിരിക്കാൻ ഇതിൽ പെട്ടതാകുമോ ?
ഇതിപ്പോ ആരെ ലക്ഷ്യം വച്ചാണ് ചെയ്യുന്നത് ? എന്നെയാകുമോ...

കോടി പുതച്ചു കിടക്കുന്നയാളുടെ നെഞ്ചിനു മുകളിൽ ഒരു പലക വെയ്ക്കുന്നു.
അപ്പോഴാണ് ഓർമ്മ വന്നത് ക്യാമറയുടെ കാര്യം എല്ലാം പകർത്തണം ഹരിക്ക് അയച്ചുകൊടുക്കണം ക്യാമറ എടുത്തു നോക്കി പക്ഷെ ബാറ്ററിയില്ല ... വേഗം മൊബൈൽ ക്യാമറ ഓപ്പൻ ചെയ്തു ഫാഷ് ലൈറ്റോഫാക്കി മുറ്റത്ത് നടക്കുന്ന കാര്യങ്ങളുടെ ഓരോ ഫോട്ടോകളും എടുത്തു കൊണ്ടിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് ആരും തന്നെ ഞാൻ നിൽക്കുന്ന മുറിയിലേക്ക് ശ്രദ്ധിക്കുന്നതേയില്ല എന്നതാണ്.
വെള്ളരിപ്പൊടികൊണ്ട് ചതുരത്തിൽ എട്ടു കളങ്ങൾ
ചതുരക്കളത്തിൽ നറുക്കിലയിൽ എരിഞ്ഞു കത്തുന്ന എണ്ണത്തിരികൾ

ഇടത്ത് വശത്ത് ഏഴു ചുകന്ന ചോറു പിണ്ഡവും കറുത്ത ചോറു പിണ്ഡവും.. നടുകേ കീറിയ മൂന്ന് വെറ്റിലകൾ.. നറുക്കിലകൾ കുതിര് ( ചുണ്ണാമ്പും മഞ്ഞളും കലക്കിയ വെള്ളം രക്ത നിറം)
അന്തരീക്ഷത്തിൽ എണ്ണയിൽ കത്തിക്കരിഞ്ഞ തിരിയുടെ ഗന്ധം.. നിശബ്ദമായ അന്ധകാരം... കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും പൊടുന്നനെ എണീറ്റുകൊണ്ട് ഞാൻ നിൽക്കുന്ന മുറിക്കു നോരേ നോക്കുന്നു .
അപ്പോൾ കാഞ്ഞിരമരത്തിനെ ശക്തമായൊരു കാറ്റു കുലുക്കി ആളിക്കത്തിയ പന്തങ്ങളണഞ്ഞു ആഭിചാരക്കളങ്ങൾ മാഞ്ഞു.. പിന്നെ എല്ലാം നിശബ്ദം.. ഒരില പോലും ഇളകാതെ നിശബ്ദം..

ഭയത്താൽ ഒരു നിമിഷം ഞാൻ പുറകോട്ടുമലച്ചു തൊണ്ടയിൽ ഒരു നിലവിളി കിടന്നു പിടഞ്ഞു.. മുറിയുടെ ഒരു മൂലയിൽ പരുങ്ങി നിന്നു.
ആരോ ഒരാൾ വാതിലിനു മുൻപിൽ വന്നു നിന്നു അയാൾ കിതയ്ക്കുന്നുണ്ട് ഉള്ളിലേക്കും പുറത്തേക്കും വിടുന്ന ശ്വാസം പോലും എനിക്ക് കേൾക്കാം.. കഴുത്തിൽ കിടന്ന രുദ്രാക്ഷമാലയിൽ പിടിച്ചു ദേവിയെ മനസ്സിൽ വിളിച്ചു..
അല്പം കഴിഞ്ഞപ്പോൾ തിരികേ പോകുന്ന കാലടി ശബ്ദങ്ങൾ കേട്ടു.. എന്നിലൊരു നെടുവീർപ്പുണ്ടായി.. പതിയേ വാതിൽ പാളിയിലൂടെ വീണ്ടും മുറ്റത്തേക്ക് നോക്കി ശൂന്യം ആരുമില്ല.. കൂടെ വന്നയാളെ ഞാൻ കോലായിലേക്കിറങ്ങി നോക്കി ആയാൾ നല്ല ഉറക്കമാണ്.

ഞാൻ മുറിയിൽ കയറി ഉറങ്ങാതെ നേരം വെളുപ്പിച്ചു.. മൊബൈലിൽ സമയം നോക്കുമ്പോൾ ആറു മണിയായിട്ടുണ്ട് ചിമ്മിണി വിളക്ക് അപ്പോഴും എരിഞ്ഞു കത്തുന്നുണ്ടായിരുന്നു അതു കൊടുത്തി ബാഗുമെടുത്ത് പുറത്തിറങ്ങി മുറ്റം കഴിഞ്ഞു പോകുമ്പോഴേക്കും പുറകിൽ നിന്നും ഒരു കനമുള്ള ശബ്ദം...
" നിൽക്കാ..
പറയാതെ പോകാ ?
പേടിയോടെ അയാളുടെ കണ്ണിലേക്ക് നോക്കുവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അയാളുടെ മുടി തോളറ്റം നീളത്തിൽ കിടക്കുന്നത്..

ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു..
" രവി.... അവൻ എങ്ങിനെയാ... എന്റെ തൊണ്ടയിടറി ശബ്ദം ചിലമ്പി പോയി
അയാൾ ഉറക്കെ ചിരിച്ചു.....ആ തണുത്ത പുലരിയിലും ആ ചിരിക്ക് പൊള്ളുന്ന ചൂടുള്ളത് പോലെ തോന്നി... എന്റെ കണ്ണിലേക്ക് നോക്കി അയാൾ പറഞ്ഞു.

" മാനസികമായിരുന്നു അവന് ഭ്രാന്ത്..
ചിരിച്ചുക്കൊണ്ടായാൾ കാഞ്ഞിരമരത്തിന്റെ മുകളിലേക്ക് വിരൽ ചൂണ്ടി...
" ഈ കാഞ്ഞിരമരത്തിലാ അവൻ തൂങ്ങിയാടിയത്...
അത് പറഞ്ഞയാൾ എന്നെ നോക്കി പറഞ്ഞു
" കാളപ്പൻ....... അവന്റെ അച്ഛൻ ഞാൻ തന്നെയാണ്...

ഈ കാഞ്ഞിരമരത്തിൽ മകൻ തൂങ്ങിയാടിയ കൊമ്പിൽ ഒരു നാളിൽ ഞാനും തൂങ്ങിയാടി മരണത്തിലേക്ക് യാത്രയായ്....
എന്റെ തൊണ്ടക്കുഴിൽ നിന്നും ഒരു നിലവിളി പുറത്തേക്ക് ചാടി ശരിരത്തിലൂടെ ഒരാവി പടർന്നു ...
സർവ്വ ശക്തിയുമെടുത്ത് ചെമ്മൺപാതയിലൂടെ ഓടി.. തോട്ടിൻക്കരയിൽ കിതപ്പോടെ നിന്നു കിതപ്പ് മാറിയപ്പോൾ
പോക്കറ്റിൽ നിന്നു
മൊബൈലെടുത്തു രാത്രിയെടുത്ത ഫോട്ടോകൾ നോക്കി പക്ഷെ ഒന്നും തന്നെയില്ല എല്ലാം അപ്രത്യക്ഷമായിരിക്കുന്നു.

രവിയുടെ വീടിന് നേരേ ഞാൻ ഒന്നു തിരിഞ്ഞു നോക്കി..
സൂര്യപ്രകാശം പരന്നിട്ടും ആ കാഞ്ഞിരമരത്തിനു മുകളിൽ മാത്രം ഇരുട്ട് മൂടപ്പെട്ടു തന്നെ കിടക്കുന്നതായി കണ്ടു...... ദൂരേ പടിഞ്ഞാറു ഭാഗം മഴ മേഘങ്ങളാൽ മൂടപ്പെട്ടു ഒരലർച്ചയോടെ മഴയുടെ കുതിച്ചു വരവ്.. ചക്രവാളത്തിൽ ഒരു മിന്നലിന്റെ വെള്ളിവേരുകൾ
ഭൂമിയിലേക്കിറങ്ങി... തോട് എടുത്തുച്ചാടി ഞാൻ കുതിച്ചു പാഞ്ഞു... ചെമ്മൺപാതയിലൂടെ..........

....... മുരളിലാസിക.........

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക