വെടിയുണ്ട തുപ്പുന്ന ഭീരുക്കൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°
കരിയിലകൾക്കിടയിൽ
മുഖം മറച്ചു
വാൽ ചുരുട്ടിയിരിക്കുന്ന
വിഷ സർപ്പങ്ങളേ,
°°°°°°°°°°°°°°°°°°°°°°°°°°°°°°
കരിയിലകൾക്കിടയിൽ
മുഖം മറച്ചു
വാൽ ചുരുട്ടിയിരിക്കുന്ന
വിഷ സർപ്പങ്ങളേ,
ഫണം താഴ്ത്തി മധുരം നുണയാനും
പിന്നെ
പാലു തന്ന കൈക്കു കടിക്കാനും
ഞങ്ങൾക്കറിയില്ല.
പിന്നെ
പാലു തന്ന കൈക്കു കടിക്കാനും
ഞങ്ങൾക്കറിയില്ല.
ഇരുളിൽ
ഏകനായ്
ഒറ്റയടിപ്പാതകൾ താണ്ടുന്ന
ഭാഗ്യഹീനരെ
ദംശിക്കുന്ന
നാഗത്താന്മാരേ,
ഏകനായ്
ഒറ്റയടിപ്പാതകൾ താണ്ടുന്ന
ഭാഗ്യഹീനരെ
ദംശിക്കുന്ന
നാഗത്താന്മാരേ,
കടിച്ചു കഴിഞ്ഞാൽ
പിറകോട്ടിഴഞ്ഞു
മാളത്തിൽ ഒളിക്കുന്ന
വെളിച്ചം ഭയക്കുന്ന
ഭീരുക്കളേ,
ഇഴ ജന്തുക്കളേ
പുറത്തിറങ്ങുക.
നിങ്ങളുടെ ഫണവും,
നട്ടെല്ലില്ലാത്ത ഉടലും
ഞങ്ങളുടെ വളർത്തു മൃഗങ്ങൾ പോലും
ഭയക്കുന്നില്ല.
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ
=================
പിറകോട്ടിഴഞ്ഞു
മാളത്തിൽ ഒളിക്കുന്ന
വെളിച്ചം ഭയക്കുന്ന
ഭീരുക്കളേ,
ഇഴ ജന്തുക്കളേ
പുറത്തിറങ്ങുക.
നിങ്ങളുടെ ഫണവും,
നട്ടെല്ലില്ലാത്ത ഉടലും
ഞങ്ങളുടെ വളർത്തു മൃഗങ്ങൾ പോലും
ഭയക്കുന്നില്ല.
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ
=================

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക